Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CWC

ഗ്യാ​നേ​ഷ് കു​മാ​ർ ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണം: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ്.

മ​​​​റ്റു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​മാ​​​​യി കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ക്കാ​​​​തെ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​ർ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ത്ത​​​​തി​​​​ലും വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക തീ​​​​വ്രപ​​​​രി​​​​ഷ്ക​​​​ര​​​​ണ (എ​​​​സ്ഐ​​​​ആ​​​​ർ) പ്ര​​​​ക്രി​​​​യ​​​​യി​​​​ലെ ഫോം 6​​​​ൽ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യ​​​​തി​​​​ലും ക​​​​മ്മി​​​​ഷ​​​​നു​​​​ള്ളി​​​​ൽ​​​ത്ത​​​ന്നെ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​നീ​​​​ക്കം.

രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​സ്യ​​​ത ത​​​​ക​​​​ർ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണി​​​​തെ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​സ​​​​മി​​​​തി പാ​​​​സാ​​​​ക്കി​​​​യ പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ക​​​​മ്മി​​​​ഷ​​​​നു​​​​ള്ളി​​​​ൽ​​​നി​​​​ന്നു​​​​ത​​​​ന്നെ പു​​​​റ​​​​ത്തു​​​​വ​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ക്രി​​​​യ​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ശ​​​​രി​​​​വ​​​യ്​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ലോ​​​​ക​​​​സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു. ‘വോ​​​​ട്ട് ചോ​​​​രി’ (വോ​​​​ട്ട് ത​​​​ട്ടി​​​​പ്പ്) ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ താ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ സ​​​​ത്യ​​​​മാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്ക​​​​ൽ, ഇ​​​​വി​​​​എ​​​​മ്മു​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത ത​​​​ക​​​​ർ​​​​ക്ക​​​​ൽ, വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ, ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ നി​​​​ഷ്പ​​​​ക്ഷ​​​​ത​​​​യി​​​​ല്ലാ​​​​ത്ത നി​​​​യ​​​​മ​​​​ന​​​പ്ര​​​​ക്രി​​​​യ, ജീ​​​​വി​​​​താ​​​​വ​​​​സാ​​​​നം വ​​​​രെ അ​​​​വ​​​​ർ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ നി​​​​ര​​​​ന്ത​​​​രം ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യി​​​​ട്ടും സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ്ര​​​​മേ​​​​യം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ വോ​​​​ട്ട് ത​​​​ട്ടി​​​​പ്പ് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​തെ​​​​ന്നും അ​​​ദ്ദേ​​​ഹം രാ​​​​ജി​​​വ​​​യ്​​​​ക്കാ​​​​തെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടി​​​​ല്ലെ​​​​ന്നും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​സ​​​​മി​​​​തി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.​ ​

ഗ്യാ​നേ​ഷിനെ​തി​രാ​യ ഹ​ർ​ജി​ക​ൾ അ​ടു​ത്ത​യാ​ഴ്ച പ​രി​ഗ​ണി​ക്കും

വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക തീ​​​​വ്ര പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി (എ​​​​സ്‌​​​​ഐ​​​​ആ​​​​ർ) ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ത്തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ, മു​​​​ഖ്യ​​​തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി​​​​ക​​​​ൾ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച സു​​​​പ്രീം​​​കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ചീ​​​​ഫ് ജ​​​​സ്റ്റീ​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചാ​​​​ണു വി​​​​ഷ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.

 

Kerala

സ​ഹ​പാ​ഠി​ക​ള്‍ ഉ​ൾ​പ്പെ​ടെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം; പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​ഫ​ലം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ സ​ഹ​പാ​ഠി​ക​ള്‍ ഉ​ൾ​പ്പെ​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് നി​ഗ​മ​നം. 13കാ​രി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വൈ​ദ്യ​പ​രി​ശോ​ധ​ന​ഫ​ലം സൂ​ചി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​തി​നും തെ​ളി​വി​ല്ല. സി​ഡ​ബ്ല്യൂ​സി സം​ര​ക്ഷ​ണ​യി​ലു​ള്ള കു​ട്ടി​യു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. പെ​ൺ​കു​ട്ടി സ​ഹ​പാ​ഠി​ക​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത് വ്യ​ക്തി​വി​രോ​ധ​ത്താ​ൽ ആ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് 13കാ​രി പീ​ഡ​നം നേ​രി​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ലും ശി​ശു​ക്ഷേ​മ സ​മി​തി​യി​ലും അ​റി​യി​ച്ചു. സ്‌​കൂ​ളി​ന് സ​മീ​പ​ത്തും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​പ​ണം.

ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സ് ഒ​രു പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ ആ​റു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

ശു​ചി​മു​റി​യി​ലൂ​ടെ കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ​യ്ക്ക് മാ​ന​സാ​ന്ത​രം; കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യം

ആ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ലൂ​ടെ ന​വ​ജാ​ത ശി​ശു​വി​നെ വ​ലി​ച്ചെ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യ്ക്ക് കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യം. കു​ഞ്ഞി​നെ ത​നി​ക്ക് തി​രി​കെ വേ​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​ധി​കൃ​ത​ർ‌ കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ആ​വ​ശ്യ​വു​മാ​യെ​ത്തി​യ​ത്. പ്ര​സ​വി​ച്ച ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ കു​ഞ്ഞി​നെ വേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി.

കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​മ്മ​യ്‌​ക്കൊ​പ്പം കു​ഞ്ഞി​നെ വി​ടു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​മാ​യ മ​ണ്ണ​ഞ്ചേ​രി ശി​ശു​വി​കാ​സം ഭ​വ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രോ​ട് പെ​ണ്‍​കു​ട്ടി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യ കൗ​ണ്‍​സ​ലിം​ഗി​ന് ഒ​ടു​വി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

Kerala

മനസുമാറി യുവതി; ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, നവജാത ശിശുവിന്‍റെ തുടർസംരക്ഷണം ആലപ്പുഴ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.

ആദ്യഘട്ടത്തിൽ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത പത്തൊൻപതുകാരിയായ യുവതി, ഒടുവിൽ കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്‍റെ താത്കാലിക തുടർസംരക്ഷണം സിഡബ്ല്യുസി അധികൃതർ ഏറ്റെടുത്തത്.

കൊല്ലാൻ ശ്രമിച്ച അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടുന്നതിന് നിലവിൽ ചില നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്. അതിനാൽ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ വിടാൻ പറ്റുന്ന സുരക്ഷിതമായ സാഹചര്യം നിയമപരമായി ഉണ്ടായതിനു ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകുകയുള്ളൂ.

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. നിലവിൽ 29 കുട്ടികളാണ് ഇവിടെ സംരക്ഷണയിലുള്ളത്.

ചൈൽഡ് ലൈൻ കൗൺസിലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി കൗൺസിലിംഗുമായി സഹകരിച്ചിരുന്നില്ലെങ്കിലും പിന്നീട് വിശദമായി സംസാരിച്ചു.

പോലീസിന്‍റെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് വിട്ടുനൽകുകയുള്ളൂ എന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ അഡ്വ. ബി.ഗീത പാർഥൻ പറഞ്ഞു. ആറുമാസം വരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്ക് കഴിയും, അതിനാലാണ് താത്കാലിക സംരക്ഷണത്തിനായി കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.

കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ ഹരിപ്പാട് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതി ആശുപത്രി വിട്ടശേഷം ഇവരിൽ നിന്നും പോലീസ് വിശദമായ മൊഴിയെടുക്കും.

വണ്ടാനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽ നിന്നാണ് സിഡബ്ല്യുസി അധികൃതർ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവരും സിഡബ്ല്യുസി ചെയർപേഴ്സണൊപ്പം ഉണ്ടായിരുന്നു.

National

ശ​ശി ത​രൂ​ര്‍ മു​ഴു​വ​ന്‍ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന​ല്ല'; വി​ശ​ദീ​ക​ര​ണ​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ല്‍​ഹി: ശ​ശി ത​രൂ​ര്‍ ഒ​രു മു​ഴു​വ​ന്‍ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന​ല്ലെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ചേ​ര്‍​ന്ന നി​ർ​ണായക ​യോ​ഗ​ത്തി​ല്‍ നി​ന്ന് ശ​ശി ത​രൂ​ര്‍ വി​ട്ടു​നി​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം.

കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ലാ​ണ് ത​രൂ​ര്‍ യോ​ഗ​ത്തി​ന് എ​ത്താ​ത്ത​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഈ ​പ​രി​പാ​ടി മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ശ്ച​യി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​രൂ​ര്‍ ഒ​രു മു​ഴു​വ​ന്‍ സ​മ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ന​ല്ലെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന് മ​റ്റ് തി​ര​ക്കു​ക​ളും മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ളും ഉ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തു​കൊ​ണ്ടാ​ണ് ഡ​ല്‍​ഹി​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്.

ത​രൂ​രി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ യാ​തൊ​രു​വി​ധ ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ ചെ​ന്നി​ത്ത​ല, അ​ദ്ദേ​ഹം പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും ഓ​ര്‍​മ്മി​പ്പി​ച്ചു. വ​യ​നാ​ട്ടി​ലും കൊ​ച്ചി​യി​ലും ന​ട​ന്ന പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത കാ​ര്യ​വും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. 


ത​രൂ​രി​നെ​പ്പോ​ലെ​യു​ള്ള ഒ​രു ആ​ഗോ​ള പൗ​ര​ന് അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ മ​റ്റ് തി​ര​ക്കു​ക​ള്‍ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​സാ​ധ്യ​ത​ക​ള്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും സീ​റ്റ് വി​ഭ​ജ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നു​മാ​ണ് കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്.

Kerala

മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ കൂടി പരാതി നൽകി

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ മ​ദ്യം ന​ൽ​കി അ​ധ്യാ​പ​ക​ൻ‌ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്. 

റി​മാ​ൻ​ഡി​ലു​ള്ള സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ അ​നി​ൽ നി​ര​വ​ധി കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശി​ശു സം​ര​ക്ഷ​ണ സ​മി​തി കൗ​ൺ​സി​ലിം​ഗ് ന​ൽ​കി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​നി​ലി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്.

ശി​ശു സം​ര​ക്ഷ​ണ സ​മി​തി കൈ​മാ​റി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് മ​ല​മ്പു​ഴ പോ​ലീ​സ്. യു​പി ക്ലാ​സു​ക​ളി​ലെ ആ​ൺ​കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.
കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കൗ​ൺ​സി​ലിം​ഗ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

അ​തേ​സ​മ​യം നാ​ളെ​യാ​ണ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക, ക്ലാ​സ് ടീ​ച്ച​ർ എ​ന്നി​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി.

National

കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം: വിവാദമായി ദിഗ്‌വിജയ് സിംഗിന്‍റെ എക്സ് പോസ്റ്റ്

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും സം​ഘ​ട​നാ​ സം​വി​ധാ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ഴ​യ ചി​ത്ര​വു​മാ​യി മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ദിഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ എ​ക്സ് പോ​സ്റ്റ്.

മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ചേ​ർ​ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗ​ത്തി​ൽ മു​ൻ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രികൂ​ടി​യാ​യ ദിഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ പോ​സ്റ്റ് ച​ർ​ച്ച​യാ​യെ​ന്നാ​ണു സൂ​ച​ന.

ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​ൻ എ​ൽ.​കെ. അ​ഡ്വാ​നി​യു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും കൂ​ടെ മോ​ദി ഒ​രു പൊ​തു​റാ​ലി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന, തീ​യ​തി രേ​ഖ​പ്പെ​ടു​ത്താ​ത്ത ഒ​രു ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​മാ​ണ് ദിഗ്‌​വി​ജ​യ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ത്തി​ൽ അ​ഡ്വാ​നി​യും മ​റ്റു ചി​ല​രും ക​സേ​ര​ക​ളി​ൽ ഇ​രി​ക്കു​ന്ന​തും മോ​ദി അ​വ​ർ​ക്ക് മു​ന്പി​ലാ​യി നി​ല​ത്തി​രി​ക്കു​ന്ന​തും കാ​ണാം. ഇ​തി​നെ ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണ് ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും സം​ഘ​ട​നാ​സം​വി​ധാ​ന​ത്തെ ദിഗ്‌​വി​ജ​യ് പ്ര​കീ​ർ​ത്തി​ച്ച​ത്.

നേ​താ​ക്ക​ളു​ടെ കാ​ൽ​ക്കീ​ഴി​ൽ ത​റ​യി​ലി​രു​ന്ന ആ​ർ​എ​സ്എ​സി​ന്‍റെ സ്വ​യം സേ​വ​ക​നും ജ​ന​സം​ഘി​ന്‍റെ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നൊ​രാ​ൾ എ​ങ്ങ​നെ​യാ​ണ് ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മാ​റി​യ​ത് എ​ന്നാ​യി​രു​ന്നു ദിഗ്‌​വി​ജ​യ് ഫോ​ട്ടോ​യോ​ടൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പ്. ഇ​താ​ണ് സം​ഘ​ട​ന​യു​ടെ ശ​ക്തി​യെ​ന്നും ജ​യ് സി​യാ​റാ​മെ​ന്നും ദിഗ്‌​വി​ജ​യ് കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

മോ​ദി​യോ​ടൊ​പ്പം കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ഖാ​ർ​ഗെ​യെ​യും രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ജ​യ്റാം ര​മേ​ശി​നെ​യും ടാ​ഗ് ചെ​യ്തി​ട്ടു​ള്ള പോ​സ്റ്റ് ഹൈ​ക്ക​മാ​ൻ​ഡി​നു​ള്ള സ​ന്ദേ​ശ​മാ​ണെ​ന്നും വ്യ​ക്ത​മാ​ണ്.

പോ​സ്റ്റ് വി​വാ​ദ​മാ​യ​തോ​ടെ അ​ദ്ദേ​ഹം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ​യും ആ​ർ​എ​സ്എ​സി​ന്‍റെ​യും ക​ടു​ത്ത വി​രോ​ധി ത​ന്നെ​യാ​ണ് താ​നെ​ന്നു വ്യ​ക്ത​മാ​ക്കി​യ ദി​ഗ്‌​വി​ജ​യ് ത​ന്നെ തെ​റ്റി​ദ്ധ​രി​ച്ചു​വെ​ന്നും താ​ൻ ബി​ജെ​പി​യു​ടെ സം​ഘ​ട​നാ​സം​വി​ധാ​ന​ത്തെ മാ​ത്ര​മാ​ണ് പ്ര​കീ​ർ​ത്തി​ച്ച​തെ​ന്നും പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കോ​ണ്‍ഗ്ര​സി​നു​ള്ളി​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ദിഗ്‌​വി​ജ​യ് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​നു ക​ത്തെ​ഴു​തി​യി​രു​ന്നു.

National

സർക്കാർ ലക്ഷ്യം അധികാര, സാന്പത്തിക കേന്ദ്രീകരണം: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മം (എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ) പി​ൻ​വ​ലി​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ധി​കാ​ര, സാ​ന്പ​ത്തി​ക കേ​ന്ദ്രീ​ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

അ​വ​കാ​ശാ​ധി​ഷ്ഠി​ത​മാ​യു​ള്ള ഒ​രു പ​ദ്ധ​തി​ക്കെ​തി​രേയും രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ ഘ​ട​ന​യ്ക്കെ​തിരേ​യു​മു​ള്ള ആ​ക്ര​മ​ണ​മാ​ണ് പു​തി​യ നി​യ​മ​മെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​നുശേ​ഷം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭ​യു​മാ​യോ സം​സ്ഥാ​ന​ങ്ങ​ളു​മാ​യോ കൂ​ടി​യാ​ലോ​ചി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​റ്റ​യ്ക്കെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് പു​തി​യ നി​യ​മ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ "വ​ണ്‍ മാ​ൻ ഷോ' യാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

ന​മ്മു​ടെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ ശാ​ക്തീ​ക​രി​ച്ചി​രു​ന്ന നി​യ​മ​ത്തെ ത​ക​ർ​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും മു​ഴു​വ​ൻ പ്ര​തി​പ​ക്ഷ​വും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.

National

ജ​നു​വ​രി അ​ഞ്ച് മു​ത​ൽ "എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ ബ​ച്ചാ​വോ അ​ഭി​യാ​നു'മാ​യി കോ​ണ്‍ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തെ (എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ) സം​ര​ക്ഷി​ക്കാ​നാ​യി രാ​ജ്യ​വ്യാ​പ​ക സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് കോ​ണ്‍ഗ്ര​സ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി "എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ ബ​ച്ചാ​വോ അ​ഭി​യാ​ൻ’ എ​ന്ന പേ​രി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​റി​യി​ച്ചു.

ഖാ​ർ​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം.

എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പു​റ​മെ കേ​ര​ള​മ​ട​ക്കം അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ളും വോ​ട്ട​ർ പ​ട്ടി​ക സ​മ​ഗ്ര പ​രി​ഷ്ക​ര​ണ​വും (എ​സ്ഐ​ആ​ർ) യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ കോ​ണ്‍ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക, ഹി​മാ​ച​ൽ പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ദേ​ശ് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി (പി​സി​സി) അ​ധ്യ​ക്ഷ​ന്മാ​രും പ​ങ്കെ​ടു​ത്തു.

കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ പു​ല​ർ​ത്തി​യി​രു​ന്ന ശ​ശി ത​രൂ​ർ എം​പി​യും ക​ർ​ണാ​ട​ക​യി​ൽ അ​ധി​കാ​ര വ​ടം​വ​ലി ന​ട​ത്തി​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ നേ​താ​ക്ക​ളി​ൽ​പ്പെ​ടു​ന്നു.

Kerala

കേ​ര​ള​ത്തി​ന്‍റെ "നി​ധി' ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങി, ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റും

കൊ​ച്ചി: ചി​കി​ത്സാ​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ മാ​താ​പി​താ​ക്ക​ള്‍ ഉ​പേ​ക്ഷി​ച്ച പി​ഞ്ചു​കു​ഞ്ഞ് "നി​ധി' ഇ​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങി.

സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് ഇ​ന്നു രാ​വി​ലെ ധ​ന്‍​ബാ​ദ് എ​ക്‌​സ്പ്ര​സി​ല്‍ നി​ധി​യു​മാ​യി ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് പു​റ​പ്പെ​ട്ടു. അ​വി​ടെ വ​ച്ച് ജാ​ര്‍​ഖ​ണ്ഡ് ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കു​ഞ്ഞി​നെ കൈ​മാ​റും. ഇ​നി ജാ​ര്‍​ഖ​ണ്ഡ് സി​ഡ​ബ്ല്യു​സി​യു​ടെ സം​ര​ക്ഷ​യി​ലാ​വും കു​ഞ്ഞ് വ​ള​രു​ക.

അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ഞ്ഞി​നെ കൈ​മാ​റു​ന്ന​ത്. കു​ട്ടി​യെ സം​ര​ക്ഷി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് സാ​മ്പ​ത്തി​ക പ്രാ​പ്തി ഇ​ല്ല എ​ന്നു വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യെ ഏ​ല്‍​പ്പി​ക്കു​ന്ന​ത്. ജാ​ര്‍​ഖ​ണ്ഡ് ശി​ശു​ക്ഷേ​മ സ​മി​തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.

ആ​റ് മാ​സ​ത്തോ​ളം കേ​ര​ള വ​നി​ത​ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ പ​രി​ര​ക്ഷ​യി​ലാ​ണ് കു​ഞ്ഞ് വ​ള​ര്‍​ന്ന​ത്. കോ​ട്ട​യ​ത്തെ ഫി​ഷ് ഫാ​മി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന​തി​നി​ടെ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ജ​ന​വ​രി 29ന് ​എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

പൂ​ര്‍​ണ വ​ള​ര്‍​ച്ച എ​ത്താ​ത്ത​തി​നാ​ല്‍ കു​ഞ്ഞി​നെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സാ ചെ​ല​വി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പി​ന്നീ​ട് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ക്കു​ക​യും "നി​ധി' എ​ന്ന് പേ​രി​ടു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up