Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Capsizes

ബിഹാറിൽ ബോട്ട് മുങ്ങി 13 കുട്ടികൾക്കു ദാരുണാന്ത്യം

ഹാ​​​​​​ജി​​​​​​പു​​​​​​ർ: ബി​​​​​​ഹാ​​​​​​റി​​​​​​ലെ വൈ​​​​​​ശാ​​​​​​ലി ജി​​​​ല്ല​​​​യി​​​​ൽ നാ​​​​ട​​​​ൻ ബോ​​​​ട്ട് മു​​​​ങ്ങി 13 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ദാ​​​​രു​​​​ണാ​​​​ന്ത്യം. വൈ​​​​​​ശാ​​​​​​ലി​​​​യി​​​​ലെ രാ​​​​​​ഘോ​​​​​​പു​​​​​​രി​​​​​​ൽ ഗം​​​​​​ഗാ​​​​​​ന​​​​​​ദി​​​​​​യി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ട​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണ് ക​​​​ര​​​​ള​​​​ലി​​​​യി​​​​ക്കു​​​​ന്നു ദു​​​​ര​​​​ന്തം.

മ​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ൾ എ​​​​ല്ലാ​​​​വ​​​​രും 15 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​യു​​​​ള്ള​​​​വ​​​​രാ​​​​ണ്. രാം​​​​​​പു​​​​​​ർ ശ്യാം​​​​​​ച​​​​​​ന്ദ് ഗ്രാ​​​​​​മ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളാ​​​​​​യ ഇ​​​​വ​​​​ർ സ​​​​​മീ​​​​​പ​​​​ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​രു​​​​​ന്നി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത് മ​​​​​ട​​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​പ​​​​ക​​​​ടം. ഇ​​​​രു​​​​പ​​​​തി​​​​ലേ​​​​റെ ആ​​​​ളു​​​​ക​​​​ളാ​​​​ണ് ബോ​​​​ട്ടി​​​​ൽ യാ​​​​ത്ര​​​​ ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.

വെ​​​​ള്ള​​​​പ്പൊ​​​​ക്കം മൂ​​​​ലം ഗം​​​​​ഗ​​​​​യു​​​​​ടെ പോ​​​​​ഷ​​​​​ക​​​​​ന​​​​​ദി​​​​​യാ​​​​​യ ഗ​​​​​ണ്ഡ​​​​​ക് ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ന്ന​​​​തും സ​​​​മീ​​​​പ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യും മൂ​​​​ലം ന​​​​ദി​​​​യി​​​​ൽ വ​​​​ലി​​​​യ കു​​​​​ത്തൊ​​​​​ഴു​​​​​ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​തു​​​​മൂ​​​​ലം ബോ​​​​ട്ടി​​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി​​​​യ​​​​തോ​​​​ടെ പ​​​​ല​​​​രും ന​​​​ദി​​​​യി​​​​ലേ​​​​ക്ക് എ​​​​ടു​​​​ത്തു ചാ​​​​ടി. നാ​​​​ല് പെ​​​​ൺ കു​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഇ​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണ്.

സ്വ​​​​​​കാ​​​​​​ര്യ ബോ​​​​​​ട്ടാ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. സൂ​​​​ര്യാ​​​​സ്ത​​​​മ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം യാ​​​​ത്ര​​​​ക്കാ​​​​രു​​​​മാ​​​​യി ബോ​​​​ട്ട് പോ​​​​യ​​​​ത് ഉ​​​​ൾ​​​​പ്പടെ അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​ മോ​​​​ദി​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി സാ​​​​മ്രാ​​​​ട്ട് ചൗ​​​​ധ​​​​രി​​​​യും ഉ​​​​ൾ​​​​പ്പടെ അ​​​​ഗാ​​​​ധ​​​​ദുഃഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യ​​​​ധ​​​​ന​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​​​ഗാ​​​​​​ധ​​​​​​ദുഃ​​​​​​ഖം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സാ​​​​​​മ്രാ​​​​​​ട്ട് ചൗ​​​​​​ധ​​​​​​രി മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​ശ്രി​​​​​​ത​​​​​​ർ​​​​​​ക്ക് നാ​​​​​​ലു​​​​​​ല​​​​​​ക്ഷം രൂ​​​​​​പ വീ​​​​​​തം സ​​​​​​ഹാ​​​​​​യ​​​​​​ധ​​​​​​ന​​​​​​വും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു.​​​​വി​​​​​വ​​​​​ര​​​​​മ​​​​​റി​​​​​ഞ്ഞ് നി​​​​​ര​​​​​വ​​​​​ധി പേ​​​​​രാ​​​​​ണ് ഗം​​​​​ഗ​​​​​യു​​​​​ടെ തീ​​​​​ര​​​​​ത്തേ​​​​​ക്ക് ഓ​​​​​ടി​​​​​യെ​​​​​ത്തി​​​​​ യ​​​​​ത്.

International

മാലിദ്വീപിൽ സ്പീഡ് ബോട്ട് അപകടം: റാലി ഇതിഹാസം ഹരി സിംഗിനെ കാണാതായി

ന്യൂഡൽഹി: മാലിദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ ഇന്ത്യൻ റാലി ഇതിഹാസം ഹരി സിംഗിനെ കാണാതായി. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

വ്യവസായ പ്രമുഖർ ഉൾപ്പെടെ ഏഴ് പേർ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. ഹരി സിംഗിനെ കൂടാതെ മറ്റൊരു ഇന്ത്യൻ പൗരനെയും അപകടത്തിൽ കാണാതായി.

ബോട്ടിലുണ്ടായിരുന്ന റയ്മണ്ട് ചെയർമാൻ ഗൗതം സിംഘാനിയയെ രക്ഷിച്ചു. സിംഘാനിയയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. ഹരി സിംഗിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് മാലീദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

Kerala

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി; ഒ​രാ​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: പു​തു​വൈ​പ്പി​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ‌ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി ര​ഞ്ജ​ൻ (65) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് ആ​റു പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ര​ക്ഷ​പ്പെ​ട്ട അ​ഞ്ചു പേ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ൽ​എ​ൻ​ജി ജെ​ട്ടി​ക്ക് സ​മീ​പം മൂ​ന്ന് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ സെ​ന്‍റ് സേ​വ്യ​ര്‍ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് തീ​ര​ദേ​ശ പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​ലി​ല്‍ മു​ങ്ങി​യ ബോ​ട്ട് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

ക​ട​ൽ​ത്തി​ര​ക​ളി​ൽ പെ​ട്ട് ബോ​ട്ടി​ന്‍റെ അ​ടി​പ്പ​ല​ക ത​ക​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഭാ​ഗി​ക​മാ​യി മു​ങ്ങി​യ ബോ​ട്ട് ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ക​യാ​ണ്.

Latest News

Corehub Up