x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലിദ്വീപിൽ സ്പീഡ് ബോട്ട് അപകടം: റാലി ഇതിഹാസം ഹരി സിംഗിനെ കാണാതായി


Published: March 20, 2026 09:47 PM IST | Updated: March 20, 2026 09:47 PM IST

ന്യൂഡൽഹി: മാലിദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ ഇന്ത്യൻ റാലി ഇതിഹാസം ഹരി സിംഗിനെ കാണാതായി. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

വ്യവസായ പ്രമുഖർ ഉൾപ്പെടെ ഏഴ് പേർ സ്പീഡ് ബോട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. ഹരി സിംഗിനെ കൂടാതെ മറ്റൊരു ഇന്ത്യൻ പൗരനെയും അപകടത്തിൽ കാണാതായി.

ബോട്ടിലുണ്ടായിരുന്ന റയ്മണ്ട് ചെയർമാൻ ഗൗതം സിംഘാനിയയെ രക്ഷിച്ചു. സിംഘാനിയയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. ഹരി സിംഗിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് മാലീദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

Tags : Indian nationals missing speedboat capsizes

Recent News

Corehub Up