Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cat

മും​ബൈ​യി​ൽ പൂ​ച്ച​ക​ൾ കൂ​ട്ട​ത്തോ​ടെ കൊ​ല്ല​പ്പെ​ട്ടു; കേ​സെ​ടു​ത്ത് പൊ​ലി​സ്, വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 50,000 രൂപ പ്ര​തി​ഫ​ലം

മും​ബൈ: മും​ബൈ​യി​ലെ ചെ​മ്പൂ​രി​ൽ നി​ര​വ​ധി പൂ​ച്ച​ക​ളെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂ​ച്ച​ക​ളു​ടെ ത​ല​യി​ലും ശ​രീ​ര​ത്തി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളു​ണ്ട്. പ്രാ​ദേ​ശി​ക മൃ​ഗ​സം​ര​ക്ഷ​ക റു​ബീ​ന പ​ത്താ​നാ​ണ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഇ​തു​വ​രെ ഏ​ക​ദേ​ശം 20-ഓ​ളം പൂ​ച്ച​ക​ൾ ച​ത്തൊ​ടു​ങ്ങി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പെ​റ്റ ഇ​ന്ത്യ 50,000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

സുഭാഷേ.. തമ്പി... കീളെ ഇറങ്.... കീളേ ഇറങ്ങപ്പാ...; മെട്രോ പില്ലറില്‍ കുടങ്ങിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമം

കൊച്ചി: ജെഎന്‍എല്‍ മെട്രോ സ്റ്റേഷന്‍ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒരാഴ്ചയായി മെട്രോ പില്ലറില്‍ കുടുങ്ങിയ സുഭാഷ് എന്ന പൂച്ചയെ രക്ഷപ്പെടുത്താനായി ഫയര്‍ ഫോഴ്‌സും ആനിമല്‍ റെസ്‌ക്യൂ സംഘവും എത്തിയിട്ടുണ്ട്. മെട്രോ 385-ാം പില്ലറിന്‍റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

മെട്രോ സര്‍വീസുകള്‍ അവസാനിച്ചശേഷം രാത്രിയില്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പൂച്ച അവശനിലയിലാണെന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ റെസ്‌ക്യൂ ടീമും മൃഗസ്‌നേഹികളും സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെയാണ് ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

നിലവില്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മുകളിലേക്ക് കയറിയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാമെന്ന് മെട്രോ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രക്ഷാദൗത്യം തടസപ്പെട്ടു. ഇടപ്പള്ളിയില്‍ നിന്നും പുതിയ ക്രെയ്ന്‍ എത്തിച്ച ശേഷമാകും പൂച്ചയെ താഴെ ഇറക്കുക.

National

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ക​ടി​ച്ച പൂ​ച്ച​യെ ത​ല്ലി​ക്കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ക​ടി​ച്ച പൂ​ച്ച​യെ ത​ല്ലി​ക്കൊ​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. രാ​ഹു​ൽ ദ​ൻ​താ​നി(21)​യെ​യാ​ണ് വ​ഡാ​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​ച്ച​യെ കൊ​ല്ലു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​തിനു പി​ന്നാ​ലെ​യാ​ണ് യു​വാ​വി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പൂ​ച്ച​യ്ക്കു പാ​ൽ കൊ​ടു​ക്കു​ന്ന​തി​നി​ടെ യു​വ​തി പാ​ത്രം നീ​ക്കി​യ​തോ​ടെ കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ഇ​തിനു പി​ന്നാ​ലെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് പൂ​ച്ച​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ രാ​ഹു​ൽ ദ​ൻ​താ​നി സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ച്ച​യെ ചാ​ക്കി​ലാ​ക്കി. അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു സ​മീ​പ​മു​ള്ള അ​പാ​ർ​ട്‌​മെ​ന്‍റി​ന് പ​രി​സ​ര​ത്ത് വ​ച്ച് രാ​ഹു​ൽ പൂ​ച്ച​യെ കൊല്ലുക​യാ​യി​രു​ന്നു.

ആ​ദ്യം ചാ​ക്കോ​ടെ പൂ​ച്ച​യെ നി​ല​ത്ത​ടി​ച്ചു. പി​ന്നീ​ട് പൂ​ച്ച​യെ പു​റ​ത്തി​ട്ടു വ​ടി​കൊ​ണ്ട് ത​ല്ലു​ക​യും ക​ഴു​ത്തി​ൽ ച​വി​ട്ടി​പ്പി​ടി​ച്ച് ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യും ചെ​യ്തു.

കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ർ ഈ ​ദൃ​ശ്യം ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തിനു പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

 

Latest News

Corehub Up