Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cervical Cancer

Doctor Speaks

ഗ​ർ​ഭാ​ശ​യ​മു​ഖ​ത്തെ അ​ർ​ബു​ദം അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

എ​​​​ന്താ​​​​ണ് ഗ​​​​ർ​​​​ഭാ​​​​ശ​​​​യ​​​​മു​​​​ഖ കാ​​​​ൻ​​​​സ​​​​ർ?

ഗ​​​​ർ​​​​ഭ​​​​പാ​​​​ത്ര​​​​ത്തി​​​ന്‍റെ ഏ​​​​റ്റ​​​​വും താ​​​​ഴ​​​​ത്തെ ഭാ​​​​ഗ​​​​മാ​​​ണ് ഗ​​​ർ​​​ഭാ​​​ശ​​​യ​​​മു​​​ഖം (Cervix). യോ​​​​നി​​​​യി​​​​ലേ​​​​ക്ക് തു​​​​റ​​​​ക്കു​​​​ന്ന ഈ ​​​​ഭാ​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ൻ​​​​സ​​​​ർ മു​​​​ഴ​​​​ക​​​​ളെ​​​​യാ​​​​ണ് ഗ​​​​ർ​​​​ഭാ​​​​ശ​​​​യ​​​​മു​​​​ഖ കാ​​​​ൻ​​​​സ​​​​ർ (Cervical Cancer) എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്.

സെ​​​​ർ​​​​വി​​​​ക്ക​​​​ൽ കാ​​​​ൻ​​​​സ​​​​ർ സാ​​​​ധാ​​​​ര​​​​ണ​​​മാ​​​​ണോ?

ഇ​​​​ന്ത്യ​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ളി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ പ്ര​​​​ധാ​​​​ന കാ​​​​ൻ​​​​സ​​​​റാ​​​​ണ് ഗ​​​​ർ​​​​ഭാ​​​​ശ​​​​യ​​​​മു​​​​ഖ കാ​​​​ൻ​​​​സ​​​​ർ. 2022ൽ ​​​മാ​​​​ത്രം 1,20,000​​​​ത്തി​​​​ല​​​​ധി​​​​കം പു​​​​തി​​​​യ കേ​​​​സു​​​​ക​​​​ളും 79,000​​​​ത്തോ​​​​ളം മ​​​​ര​​​​ണ​​​​ങ്ങ​​​​ളും ഈ ​​​​രോ​​​​ഗം​​​മൂ​​​​ലം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ര​​​​യ​​​​ധി​​​​കം രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ണ്ടാ​​​​യി​​​​ട്ടും പ​​​​ല കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ ഈ ​​​​രോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും അ​​​​തി​​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും അ​​​​വ​​​​ബോ​​​​ധം ഇ​​​​പ്പോ​​​​ഴും വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്.

ആ​​​​രൊ​​​​ക്കെ​​​​യാ​​​​ണ് ശ്ര​​​​ദ്ധി​​​​ക്കേ​​​​ണ്ട​​​​ത്?

ഒ​​​​ട്ടു​​​​മി​​​​ക്ക കാ​​​​ൻ​​​​സ​​​​റു​​​​ക​​​​ളും പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രി​​​​ലാ​​​​ണ് ക​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്. പ​​​​ക്ഷേ സെ​​​​ർ​​​​വി​​​​ക്ക​​​​ൽ കാ​​​ൻ​​​​സ​​​​ർ പ​​​​ല​​​​പ്പോ​​​​ഴും ര​​​​ണ്ട് പ്രാ​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള സ്ത്രീ​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്നു- 35-40 വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രെ​​​​യും 60 വ​​​​യ​​​​സി​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രെ​​​​യും.

പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം

ഹ്യൂ​​​​മ​​​​ൻ പാ​​​​പ്പി​​​​ലോ​​​​മ വൈ​​​​റ​​​​സ് (എ​​​ച്ച്പി​​​വി) അ​​​​ണു​​​​ബാ​​​​ധ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. ഇ​​​രു​​​നൂ​​​റി​​​ല​​​​ധി​​​​കം എ​​​ച്ച്പി​​​വി വൈ​​​​റ​​​​സു​​​​ക​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 12 ത​​​​രം വൈ​​​​റ​​​​സു​​​​ക​​​​ളാ​​​​ണ് ഗ​​​​ർ​​​​ഭാ​​​​ശ​​​​യ​​​​മു​​​​ഖ കാ​​​​ൻ​​​​സ​​​​റി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത കു​​​​റ​​​​ഞ്ഞ ചി​​​​ല ഉ​​​​പ​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ (എ​​​ച്ച്പി​​​വി 6, 11) സാ​​​​ധാ​​​​ര​​​​ണ ച​​​​ർ​​​​മ​​​ത്തി​​​​ലെ അ​​​​രി​​​​മ്പാ​​​​റ​​​​ക​​​​ൾ​​​​ക്ക് കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു.

ശാ​​​​രീ​​​​രി​​​​ക ബ​​​​ന്ധ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് (പ്ര​​​​ധാ​​​​ന​​​​മാ​​​​യും ലൈം​​​​ഗി​​​​കബ​​​​ന്ധം) ഈ ​​​​വൈ​​​​റ​​​​സ് പ​​​​ക​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും ചി​​​​ല മ​​​​ലി​​​​ന​​​​മാ​​​​യ വ​​​​സ്തു​​​​ക്ക​​​​ളു​​​​മാ​​​​യു​​​​ള്ള സ​​​​മ്പ​​​​ർ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഇ​​​​ത് പ​​​​ക​​​​രാം. സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി അ​​​​ണു​​​​ബാ​​​​ധ ഉ​​​​ണ്ടാ​​​​യ​​​​ശേ​​​​ഷം ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ സ്വാ​​​​ഭാ​​​​വി​​​​ക പ്ര​​​​തി​​​​രോ​​​​ധ​​​ശേ​​​​ഷി വ​​​​ഴി ത​​​​നി​​​​യെ മാ​​​​റു​​​​ക​​​​യാ​​​​ണ് പ​​​​തി​​​​വ്. എ​​​​ന്നാ​​​​ൽ, ചി​​​​ല വ്യ​​​​ക്തി​​​​ക​​​​ളി​​​​ൽ ഈ ​​​​അ​​​​ണു​​​​ബാ​​​​ധ മാ​​​​റാ​​​​തെ നി​​​​ൽ​​​​ക്കു​​​​ക​​​​യും അ​​​​ത് കോ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് ചി​​​​കി​​​​ത്സി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​ൻ​​​​സ​​​​റി​​​​ലേ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി കു​​​​റ​​​​ഞ്ഞ​​​​വ​​​​ർ​​​​ക്കും പ്ര​​​​മേ​​​​ഹം നി​​​​യ​​​​ന്ത്ര​​​​ണ​​​​വി​​​​ധേ​​​​യ​​​​മ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കും ഈ ​​​​രോ​​​​ഗ​​​​സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലാ​​​​ണ്.

എ​​​​ങ്ങ​​​​നെ ത​​​​ട​​​​യാം?

ത​​​​ട​​​​യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ചു​​​​രു​​​​ക്കം ചി​​​​ല കാ​​​​ൻ​​​​സ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​ണി​​​​ത്. വൈ​​​​റ​​​​സ് ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യി അ​​​​ത് കാ​​​​ൻ​​​​സ​​​​റി​​​​നു മു​​​​ൻ​​​​പു​​​​ള്ള അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കും പി​​​​ന്നീ​​​​ട് കാ​​​​ൻ​​​​സ​​​​റി​​​​ലേ​​​​ക്കും മാ​​​​റാ​​​​ൻ ഏ​​​​ക​​​​ദേ​​​​ശം 10-20 വ​​​​ർ​​​​ഷ​​​​മെ​​​​ടു​​​​ക്കും. പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി കു​​​​റ​​​​ഞ്ഞ​​​​വ​​​​രി​​​​ൽ ഈ ​​​​സ​​​​മ​​​​യം കു​​​​റ​​​​വാ​​​​യി​​​​രി​​​​ക്കും. എ​​​ച്ച്പി​​​വി വൈ​​​​റ​​​​സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്പു​​​​ക​​​​ളെ​​​​ടു​​​​ത്തും അ​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​ൻ​​​​സ​​​​റി​​​​ന് മു​​​​ൻ​​​​പു​​​​ള്ള അ​​​​വ​​​​സ്ഥ​​​​യി​​​​ൽ​​​ത്ത​​​​ന്നെ രോ​​​​ഗം ക​​​​ണ്ടെ​​​​ത്തി ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യും ഇ​​​​ത് ത​​​​ട​​​​യാ​​​​നാ​​​​കും.

എ​​​ച്ച്പി​​​വി വാ​​​​ക്‌​​​​സി​​​​നേ​​​​ഷ​​​​ന്‍റെ പ​​​​ങ്ക്

ക്വാ​​​​ഡ്രി​​​​വാ​​​​ല​​​​ന്‍റ് വാ​​​​ക്‌​​​​സി​​​​ൻ: എ​​​ച്ച്പി​​​വി 6, 11, 16, 18 എ​​​​ന്നീ നാ​​​​ല് വൈ​​​​റ​​​​സു​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു.

നോ​​​​ണാ​​​​വാ​​​​ല​​​​ന്‍റ് വാ​​​​ക്‌​​​​സി​​​​ൻ: എ​​​ച്ച്പി​​​വി 6, 11, 16, 18, 31, 33, 45, 52, 58 എ​​​​ന്നീ ഒ​​​​ൻ​​​​പ​​​​ത് വൈ​​​​റ​​​​സു​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്നു.

ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ഒ​​​ന്പ​​​ത് മു​​​​ത​​​​ൽ 14 വ​​​​യ​​​സു​​​വ​​​​രെ​​​​യു​​​​ള്ള പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഈ ​​​​വാ​​​​ക്‌​​​​സി​​​​നു​​​​ക​​​​ൾ 45 വ​​​​യ​​​സു​​​​വ​​​​രെ​​​​യു​​​​ള്ള സ്ത്രീ​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ലൈ​​​​സ​​​​ൻ​​​​സ് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​ണ്. 26 വ​​​​യ​​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​​ർ വാ​​​​ക്‌​​​​സി​​​​ൻ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​ൻ​​​​പ് ഒ​​​​രു ഡോ​​​​ക്‌​​​ട​​​​റു​​​​ടെ വി​​​​ദ​​​​ഗ്ധ​​​ഉപ​​​ദേ​​​​ശം തേ​​​​ടു​​​​ന്ന​​​​ത് ഉ​​​​ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കും.

പ​​​​തി​​​​വാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ പ​​​​ങ്ക്

ലൈം​​​​ഗി​​​​ക​​​​മാ​​​​യി സ​​​​ജീ​​​​വ​​​​മാ​​​​യ എ​​​​ല്ലാ സ്ത്രീ​​​​ക​​​​ളും 30 വ​​​​യ​​​​സി​​​​നു​​​ശേ​​​​ഷം കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ താ​​​​ഴെപ്പ​​​​റ​​​​യു​​​​ന്ന ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണം:

► എ​​​ച്ച്പി​​​വി ടെ​​​​സ്റ്റ്: അ​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ.
► പാ​​​​പ് സ്‌​​​​മി​​​​യ​​​​ർ: മൂ​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ.
► അ​​​​സ​​​​റ്റി​​​​ക് ആ​​​​സി​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന (വി​​​ഐ​​​എ): മൂ​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ.

ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ

ആ​​​​ർ​​​​ത്ത​​​​വ​​​​ച​​​​ക്ര​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന ര​​​​ക്ത​​​​സ്രാ​​​​വം, ആ​​​​ർ​​​​ത്ത​​​​വ​​​​വി​​​​രാ​​​​മ​​​​ത്തി​​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള ര​​​​ക്ത​​​​സ്രാ​​​​വം, ദു​​​​ർ​​​​ഗ​​​​ന്ധ​​​​ത്തോ​​​​ടു കൂ​​​​ടി​​​​യ വെ​​​​ള്ള​​​​പോ​​​​ക്ക്, ശ​​​​രീ​​​​ര​​​​ഭാ​​​​രം കു​​​​റ​​​​യു​​​​ക, വി​​​​ശ​​​​പ്പി​​​​ല്ലാ​​​​യ്‌​​​​മ, വി​​​​ട്ടു​​​​മാ​​​​റാ​​​​ത്ത ന​​​​ടു​​​​​വേ​​​​ദ​​​​ന​​​​യോ​​​​ടു​​​​കൂ​​​​ടി കാ​​​​ലു​​​​ക​​​​ളി​​​​ൽ നീ​​​​രു​​​​ വ​​​യ്​​​​ക്കു​​​​ക.

ചി​​​​കി​​​​ത്സ​​​​ക​​​​ൾ

എ​​​ച്ച്പി​​​വി അ​​​​ണു​​​​ബാ​​​​ധ ചി​​​​കി​​​​ത്സി​​​​ച്ചു മാ​​​​റ്റു​​​​വാ​​​​ൻ മ​​​​രു​​​​ന്നു​​​​ക​​​​ൾ ഒ​​​​ന്നും​​​ത​​​​ന്നെ ഇ​​​​ന്ന് വി​​​​പ​​​​ണി​​​​യി​​​​ൽ ല​​​​ഭ്യ​​​​മ​​​​ല്ല. ചെ​​​​റി​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​രോ​​​​ധ കു​​​​ത്തി​​​​വ​​​​യ്പു​​​​ക​​​​ൾ വ​​​ഴി ​അ​​​​ണു​​​​ബാ​​​​ധ ത​​​​ട​​​​യാ​​​​നാ​​​​കും.

കാ​ൻ​സ​റി​ന് മു​ൻ​പു​ള്ള അ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ ല​ളി​ത​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളി​ലൂ​ടെ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാം. ഇ​ത്ത​രം ചി​കി​ത്സ​ക​ളി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം​ചെ​യ്യേ​ണ്ടി വ​രാ​ത്ത​തി​നാ​ൽ ഭാ​വി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ വേ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് അ​ത് ത​ട​സ​മാ​കി​ല്ല. ഗു​രു​ത​ര​മാ​യ രോ​ഗം ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റേ​ഡി​യോ തെ​റാ​പ്പി, കീ​മോ​തെ​റാ​പ്പി എ​ന്നി​വ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

നി​​​​ർ​​​​മാ​​​​ർ​​​​ജ​​​​നം

2030ഓ​​​​ടെ ഗ​​​​ർ​​​​ഭാ​​​​ശ​​​​യ​​​​മു​​​​ഖ കാ​​​​ൻ​​​​സ​​​​ർ ലോ​​​​ക​​​​ത്തു​​​​നി​​​​ന്ന് തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ടന.

(കോട്ടയം കാരിത്താസ് ആശുപത്രി ഗൈനക്കോളജി ഓങ്കോളജിസ്റ്റാണ് ലേഖിക)

Latest News

Corehub Up