തിരുവനന്തപുരം: 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ സംസ്ഥാനത്ത് ആരംഭിച്ചു.
ദേശീയ വാക്സിനേഷൻ കാന്പയിനിന്റെ ഭാഗമായാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാക്സിനേഷന് തുടക്കം കുറിച്ചു.
തൈക്കാട് ആശുപത്രിയിൽ നിന്നും വാക്സിൻ സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് മന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Tags : HPV vaccination cervical cancer Minister V. sivankutty