Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkulathukavu Pongala

Alappuzha

ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല നാ​ളെ

ച​ക്കു​ള​ത്തു​കാ​വ്: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല നാ​ളെ ന​ട​ക്കും. ഭ​ക്ത​രു​ടെ മ​ണ്‍​ക​ല​ങ്ങ​ള്‍ ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ല്‍നി​ര​ന്നു. പൊ​ങ്കാ​ല​യ്ക്ക് ഒ​രു ദി​വ​സം ബാ​ക്കി​നി​ല്‍​ക്കേ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള ഭ​ക്ത​രാ​ണ് പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ​ത്തി​നാ​യി ഇ​ന്ന​ലെ മു​ത​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ത​മ്പ​ടി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തുനി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​മ്പോ​ള്‍ പ്ര​ദേ​ശം മ​ഹാ​യാ​ഗ​ഭൂ​മി​യാ​യി മാ​റും.

നാ​ളെ പു​ല​ര്‍​ച്ചെ നാ​ലി​ന് നി​ര്‍​മാല ദ​ര്‍​ശ​ന​ത്തോ​ടെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദു​ര്‍​ഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും. പൊ​ങ്കാ​ല​യ്ക്ക് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഭ​ക്ത​ജ​ന​സം​ഗ​മം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി പൊ​ങ്കാ​ല സ​ന്ദേ​ശ​വും, മാ​ന്നാ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ക്കും.
സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ​യും പൊ​ലി​സ് മേ​ധാ​വി​മാ​രു​ടെ​യും നേ​ത്യ​ത്വ​ത്തി​ല്‍ വ​ന്‍​സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി. പൊ​ങ്കാ​ല ന​ട​ക്കു​ന്ന ത​ക​ഴി, എ​ട​ത്വ, കി​ട​ങ്ങ​റ, തി​രു​വ​ല്ല, കാ​വും​ഭാ​ഗം, പൊ​ടി​യാ​ടി, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​വും സു​ര​ക്ഷ​യും ക​ര്‍​ശ​ന​മാ​ക്കി.

Latest News

Corehub Up