എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പന്തല്‍ കാല്‍നാട്ടു കര്‍മം നടന്നു. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. ചക്കുളത്തുകാവിലെ പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല മഹോത്സവം ഡിസംബര്‍ നാലിന് നടക്കും. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് വിശ്വാസികള്‍ പൊങ്കാലയില്‍ പങ്കെടുക്കും.
പൊങ്കാല കൂപ്പണ്‍ വിതരണം ആരംഭിച്ചു. പൊങ്കാലയുടെ വരവ് അറിയിച്ചുള്ള നിലവറ ദീപം തെളിക്കല്‍ നവംബര്‍ 30നും കാര്‍ത്തികസ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23നും നടക്കുമെന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി അറിയിച്ചു.
ക്ഷേത്ര മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, മീഡിയ കോ-ഓർഡിനേറ്റര്‍ അജിത്ത് കുമാര്‍ പിഷാരത്ത്, മനോജ്, ഉത്സവക്കമ്മിറ്റി അംഗങ്ങളും നിരവധി വിശ്വാസികളും കാല്‍നാട്ടു കര്‍മത്തില്‍ പങ്കെടുത്തു.