തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് ആരംഭിക്കും. 17ന് അവസാനിക്കും. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കാണ് ഡിസംബർ എട്ടു മുതൽ പരീക്ഷ ആരംഭിക്കുക.
എൽപി വിഭാഗത്തിന് 11 മുതലാണ് പരീക്ഷ. 18ന് ക്രിസ്മസ് ആഘോഷത്തിന് ശേഷം സ്കൂൾ അടയ്ക്കും. 28ന് തുറക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം.