Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ClimateChange

ഹിമപാളികൾ ഉരുകുന്നു; നോർവെയിൽ കണ്ടെത്തി 6,000 വർഷം പഴക്കമുള്ള അമ്പുകൾ

 

ആയിരക്കണക്കിനു വർഷങ്ങളായി ഹിമപാളികൾക്കിടയിൽ സുരക്ഷിതമായിക്കിടന്ന, മനുഷ്യന്‍റെ അടയാളങ്ങൾ പതിഞ്ഞ പുരാരേഖകൾ ശേഖരിക്കുന്ന തിരക്കിലാണു ഗവേഷകർ! ചരിത്രവസ്തുക്കളുടെ കണ്ടെത്തൽ ആ​വേ​ശ​ക​രമാണെ​ങ്കി​ലും, ഭൂ​മി​യു​ടെ താപനിലയിൽ ഭയാ​ന​ക​മാ​യ ആ​ഘാ​തമാണു വ്യ​ക്ത​മാകു​ന്നതെന്നു ഗവേഷകർ പറയുന്നു. ക​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ലെ​യും പ​ർ​വ​ത​നി​ര​ക​ളി​ലെ​യും മ​ഞ്ഞു​പാ​ളി​ക​ൾ അ​തി​വേ​ഗം ഉ​രു​കി​യൊ​ലി​ക്കു​മ്പോ​ൾ പുറത്തുവരുന്നത് ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ പു​രാ​വ​സ്തു​ക്കളാണ്. നോ​ർ​വേ​യി​ലെ പ്ര​ശ​സ്ത​മാ​യ യൂ​ട്ട​ൻ​ഹൈ​മ​ൻ പ​ർ​വ​ത​നി​ര​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ശാ​സ്ത്ര​ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 5,000 മു​ത​ൽ 6,000 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള അസ്ത്രങ്ങൾ പു​രാ​വ​സ്തുഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്.

 

NRI

യൂറോപ്പിൽ കൊടുംചൂട്; 13.5 കോടി പേർ ഉഷ്ണതരംഗത്തിന്റെ പിടിയിൽ

ബെ​ർ​ലി​ൻ: യൂ​റോ​പ്പി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി വ​ൻ ഉ​ഷ്ണ​ത​രം​ഗം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. ജ​ർ​മ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ DWD-യു​ടെ ക​ണ​ക്കു​ക​ളും വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ AFPയു​ടെ റി​പ്പോ​ർ​ട്ടു​ക​ളും പ്ര​കാ​രം ഫ്രാ​ൻ​സ്, ഇ​റ്റ​ലി, സ്പെ​യി​ൻ, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 13.5 കോ​ടി​യി​ലേ​റെ ആ​ളു​ക​ളാ​ണ് 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലു​ള്ള ക​ടു​ത്ത ചൂ​ട് നേ​രി​ടു​ന്ന​ത്.

ഭൂ​മി​യി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ ചൂ​ടു​പി​ടി​ക്കു​ന്ന ഭൂ​ഖ​ണ്ഡ​മാ​യി യൂ​റോ​പ്പ് മാ​റു​ക​യാ​ണെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തു​ർ​ക്കി​യെ ഒ​ഴി​വാ​ക്കി​യു​ള്ള യൂ​റോ​പ്പി​ലെ ജ​ന​സം​ഖ്യ​യി​ൽ അ​ഞ്ചി​ൽ മൂ​ന്ന് പേ​രും ഏ​ക​ദേ​ശം 34 കോ​ടി ആ​ളു​ക​ളും 30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലു​ള്ള താ​പ​നി​ല അ​നു​ഭ​വി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാ​ജ്യ​ങ്ങ​ളെ ചു​ട്ടു​പൊ​ള്ളി​ച്ച് താ​പ​നി​ല

ഫ്രാ​ൻ​സ്: രാ​ജ്യ​ത്ത് ഏ​ക​ദേ​ശം അ​ഞ്ച് കോ​ടി ആ​ളു​ക​ളെ​യാ​ണ് ഉ​ഷ്ണ​ത​രം​ഗം നേ​രി​ട്ട് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​റ്റ​ലി: പോ ​താ​ഴ്‌​വ​ര​യും പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 2.9 കോ​ടി ആ​ളു​ക​ൾ 35 ഡി​ഗ്രി​ക്ക് മു​ക​ളി​ലു​ള്ള താ​പ​നി​ല​യി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

സ്പെ​യി​ൻ: ര​ണ്ട​ര​ക്കോ​ടി​യോ​ളം ആ​ളു​ക​ളാ​ണ് ക​ടു​ത്ത ചൂ​ട് നേ​രി​ടു​ന്ന​ത്. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ബ്രി​ട്ട​ൻ: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ലൊ​ന്നി​ലൂ​ടെ​യാ​ണ് ബ്രി​ട്ട​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. ല​ണ്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ 2.3 കോ​ടി ആ​ളു​ക​ൾ​ക്ക് ക​ടു​ത്ത ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ഗ​ര​ങ്ങ​ളി​ലും പ്ര​വാ​സി​ക​ൾ​ക്കും ദു​രി​തം

ക​ൽ​ക്ക​രി, പെ​ട്രോ​ൾ, ഗ്യാ​സ് തു​ട​ങ്ങി​യ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് ആ​വ​ർ​ത്തി​ച്ചു​ണ്ടാ​കു​ന്ന ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളും ടാ​റി​ട്ട റോ​ഡു​ക​ളും നി​റ​ഞ്ഞ ന​ഗ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ചൂ​ട് അ​ർ​ബ​ൻ ഹീ​റ്റ് ഐ​ല​ൻ​ഡ് എ​ഫ​ക്ട് മൂ​ലം കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന താ​പ​നി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്നി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഫാ​നു​ക​ളോ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളോ പ​ര​മ്പ​രാ​ഗ​ത​മാ​യി വീ​ടു​ക​ളി​ൽ കു​റ​വു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​യോ​ധി​ക​രും കു​ട്ടി​ക​ളും പു​റം​ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രും പ്ര​വാ​സി​ക​ളും ഒ​രു​പോ​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, കാ​ട്ടു​തീ പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.

ഉ​ഷ്ണ​ത​രം​ഗം കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ വ​ർ​ധി​ക്കാ​നും കാ​ട്ടു​തീ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ സാ​ധ്യ​ത ഉ​യ​രാ​നും ഇ​ട​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

International

കെട്ടിടങ്ങൾ തണുപ്പിനെ പ്രതിരോധിക്കുന്നവ; ഉഷ്ണകാല കെടുതിയിൽ വലഞ്ഞ് യൂറോപ്പ്

ലണ്ടൻ: മ​ധ്യ-​കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ നേരിട്ടത് വൻ കെടുതികൾ. ഇ​റ്റ​ലി​യി​ൽ 27 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഒ​രേ​സ​മ​യം 'റെ​ഡ് അ​ല​ർ​ട്ട്' പ്ര​ഖ്യാ​പി​ച്ചു. റോ​മി​ലെ കൊ​ളോ​സി​യം അ​ട​ക്ക​മു​ള്ള ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം വൈ​കു​ന്നേ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി മി​സ്റ്റ് ഫാ​നു​ക​ളും അ​ർ​ബ​ൻ ബീ​ച്ചു​ക​ളും സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തു.

സ്ലൊ​വാ​ക്യ​യി​ലെ ദ​ക്ഷി​ണ മേ​ഖ​ല​യാ​യ ഡോ​ൾ​നെ പ്ലാ​ക്റ്റി​ൻ​സെ​യി​ൽ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​യ 42.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി. വെ​ള്ള​ക്കു​റ​വ് മൂ​ലം രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​ത നി​ല​യ​മാ​യ ഗാ​ബ്ചി​കോ​വോ​യി​ലെ എ​ട്ടി​ൽ ഏ​ഴു ട​ർ​ബൈ​നു​ക​ളും പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.

ഹം​ഗ​റി​യി​ലെ കി​ഷ്കു​ൻ​ഫെ​ലെ​ഗ്യ​ഹാ​സ​യി​ൽ താ​പ​നി​ല 41.8 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി. ഡാ​ന്യൂ​ബി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ രാ​ജ്യ​ത്തെ ഏ​ക ആ​ണ​വ​നി​ല​യ​മാ​യ പാ​ക്സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

ജ​ർ​മ​നി​യി​ലെ റൈ​ൻ ന​ദി വ​റ്റി​യ​ത് ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ച​പ്പോ​ൾ, ഫ്രാ​ൻ​സി​ലും സെ​ർ​ബി​യ​യി​ലും കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​ണ്. ല​ണ്ട​നി​ൽ ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം പു​ല്ലി​ന് തീ​പി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റ​ൺ​വേ അ​ട​ച്ചി​ടേ​ണ്ടി വ​ന്നു.

ചൂടൻ കെട്ടിടങ്ങൾ

ത​ണു​പ്പു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ച നി​ർ​മി​തി​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് യൂ​റോ​പ്പി​ൽ ഭൂ​രി​ഭാ​ഗ​വും എ​ന്ന​ത് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ബ്രി​ട്ട​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ വീ​ടു​ക​ൾ ത​ണു​പ്പ് നി​ല​നി​ർ​ത്താ​ൻ എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന വൈ​ദ്യു​തി​നി​ര​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു.

ഫ്രാ​ൻ​സി​ൽ എ​സി സ​ജ്ജീ​ക​രി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കു​ത​ന്നെ വ​ഴി​വ​ച്ചി​ട്ടു​ണ്ട്. പ​ഴ​യ​കാ​ല നി​ർ​മാ​ണ രീ​തി​ക​ൾ മാ​റ്റി പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ ചൂ​ട് പു​റ​ത്തു​പോ​കാ​തെ നി​ല​നി​ർ​ത്തു​ന്ന​ത് ചൂ​ടി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​ന്നു. വ​രു​ന്ന വാ​രാ​ന്ത്യ​ത്തി​ലും മേ​ഖ​ല​യി​ൽ ക​ടു​ത്ത ചൂ​ട് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Kerala

അസാധാരണ മഴയ്ക്കു പിന്നില്‍ കാലാവസ്ഥാ വ്യതിയാനം

കൊ​​​ച്ചി: ര​​​ണ്ടു ദി​​​വ​​​സം തു​​​ട​​​ര്‍ച്ച​​​യാ​​​യി മ​​​ഴ പെ​​​യ്താ​​​ല്‍ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും മി​​​ന്ന​​​ല്‍ പ്ര​​​ള​​​യം, പ്ര​​​ധാ​​​ന റോ​​​ഡു​​​ക​​​ളെ​​​ല്ലാം വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ല്‍, മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ ഉ​​​രു​​​ള്‍പൊ​​​ട്ട​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ളാ​​​യി മ​​​ഴ​​​യെത്തുട​​​ര്‍ന്ന് സം​​​സ്ഥാ​​​ന​​​ത്ത് ക​​​ണ്ടു​​​വ​​​രു​​​ന്ന ഇ​​​ത്ത​​​രം ദു​​​ര​​​ന്ത​​​ങ്ങ​​​ള്‍ക്ക് പി​​​ന്നി​​​ല്‍ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ അ​​​പൂ​​​ര്‍വ വ്യ​​​തി​​​യാ​​​ന​​​ങ്ങ​​​ളെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ര്‍.

ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ പെ​​​യ്യു​​​ന്ന അ​​​തി​​​തീ​​​വ്ര​​​മാ​​​യ അ​​​ധി​​​കമ​​​ഴ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളെ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​ക്കി​​​യ​​​ത്.​​​കേ​​​ര​​​ള​​​ത്തി​​​ലെ കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റ​​​ത്തി​​​ന് പി​​​ന്നി​​​ലെ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട കാ​​​ര​​​ണം അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ താ​​​പ​​​നി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ന്‍ വ​​​ര്‍ധ​​​നയാ​​​ണെ​​​ന്ന് കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (​​​കു​​​സാ​​​റ്റ്) അ​​​ഡ്വാ​​​ന്‍സ്ഡ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​റ്റ്‌​​​മോ​​​സ്‌​​​ഫെ​​​റി​​​ക് റ​​​ഡാ​​​ര്‍ റി​​​സ​​​ര്‍ച്ച് (എ​​​സി​​​എ​​​ആ​​​ര്‍ആ​​​ര്‍) ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ഫ. എ​​​സ്. അ​​​ഭി​​​ലാ​​​ഷ് പ​​​റ​​​യു​​​ന്നു.

ആ​​​ഗോ​​​ള താ​​​പ​​​ന​​​വും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും മൂലം അ​​​റ​​​ബി​​​ക്ക​​​ട​​​ല്‍ മു​​​മ്പ​​​ത്തേ​​​ക്കാ​​​ള്‍ വേ​​​ഗം ചൂ​​​ടാ​​​കു​​​ന്നു. ക​​​ട​​​ല്‍ ചൂ​​​ടാ​​​കു​​​മ്പോ​​​ള്‍ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലേ​​​ക്ക് വ​​​ന്‍തോ​​​തി​​​ല്‍ നീ​​​രാ​​​വി ഉ​​​യ​​​രു​​​ന്നു. ഈ ​​​വ​​​ന്‍ നീ​​​രാ​​​വി ശേ​​​ഖ​​​രം കേ​​​ര​​​ള തീ​​​ര​​​ത്തേ​​​ക്ക് വീ​​​ശു​​​ന്ന കാ​​​റ്റി​​​നൊ​​​പ്പം ചേ​​​ര്‍ന്ന് അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ വ​​​ലി​​​യ മ​​​ഴ​​​മേ​​​ഘ​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്നു. ഇ​​​താ​​​ണ് പെ​​​ട്ടെ​​​ന്ന് അ​​​തി​​​തീ​​​വ്ര മ​​​ഴ പെ​​​യ്യാ​​​ന്‍ പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മി​​​ന്ന​​​ല്‍പ്ര​​​ള​​​യം സം​​​ഭ​​​വി​​​ച്ച​​​തി​​​ങ്ങ​​​നെ

ഒ​​​ഡീ​​​ഷ, ഛത്തീ​​​സ്ഗ​​ഡ് മേ​​​ഖ​​​ല​​​യി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട തീ​​​വ്ര ന്യൂ​​​ന​​​മ​​​ര്‍ദം ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങി​​​യ​​​തോ​​​ടെ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ല്‍ ശ​​​ക്ത​​​മാ​​​യ ന്യൂ​​​ന​​​മ​​​ര്‍ദ പാ​​​ത്തി രൂ​​​പ​​​പ്പെ​​​ട്ടു. ഇ​​​ത് വ​​​ന്‍തോ​​​തി​​​ല്‍ ഈ​​​ര്‍പ്പ​​​മു​​​ള്ള പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ മ​​​ണ്‍സൂ​​​ണ്‍ കാ​​​റ്റി​​​നെ കേ​​​ര​​​ള തീ​​​ര​​​ത്തേ​​​ക്ക് വ​​​ലി​​​ച്ചെ​​​ടു​​​ത്തു.

മ​​​ഴ കു​​​റ​​​ഞ്ഞ ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല വ​​​ള​​​രെ ഉ​​​യ​​​ര്‍ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഈ ​​​ചൂ​​​ടു​​​ള്ള വാ​​​യു​​​വി​​​ലേ​​​ക്ക് ഈ​​​ര്‍പ്പ​​​മു​​​ള്ള ക​​​ട​​​ല്‍ക്കാ​​​റ്റ് അ​​​ടി​​​ച്ചുക​​​യ​​​റി​​​യ​​​പ്പോ​​​ള്‍ കു​​​ത്ത​​​നെ​​​യു​​​ള്ള വാ​​​യു​​​പ്ര​​​വാ​​​ഹ​​​ങ്ങ​​​ള്‍ രൂ​​​പ​​​പ്പെ​​​ട്ടു. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍ ത​​​ട്ടി ഈ ​​​വാ​​​യു​​​പി​​​ണ്ഡ​​​ങ്ങ​​​ള്‍ അ​​​തി​​​വേ​​​ഗം മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​ക​​​യും നീ​​​രാ​​​വി പെ​​​ട്ടെ​​​ന്ന് ഘ​​​നീ​​​ഭ​​​വി​​​ച്ച് ഭീ​​​മ​​​ന്‍ മേ​​​ഘ​​​ങ്ങ​​​ളാ​​​യി മാ​​​റി ഒ​​​രേസ​​​മ​​​യം പെ​​​യ്തി​​​റ​​​ങ്ങു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വെ​​​ള്ളം പൊ​​​ങ്ങാ​​​നു​​​ള്ള കാ​​​ര​​​ണം

വെ​​​ള്ള​​​പ്പൊ​​​ക്കം ന​​​ദി​​​ക​​​ളി​​​ല്‍നി​​​ന്ന​​​ല്ല, മ​​​ല​​​നി​​​ര​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ്. മ​​​ഴ ആ​​​ദ്യം വീ​​​ഴു​​​ന്ന​​​ത് പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ വ​​​ന​​​ങ്ങ​​​ളി​​​ലും ച​​​രി​​​വു​​​ക​​​ളി​​​ലു​​​മാ​​​ണ്. അ​​​വി​​​ടെ​​​യു​​​ള്ള മ​​​ണ്ണും മ​​​ര​​​ങ്ങ​​​ളും സ​​​സ്യ​​​ങ്ങ​​​ളും ചേ​​​ര്‍ന്നാ​​​ണ് മ​​​ഴ​​​വെ​​​ള്ള​​​ത്തെ പ​​​തു​​​ക്കെ താ​​​ഴേ​​​ക്ക് വി​​​ടേ​​​ണ്ട​​​ത്.

പ​​​ക്ഷേ വി​​​ക​​​സ​​ന​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​വി​​​ടെ റോ​​​ഡു​​​ക​​​ള്‍ വ​​​ന്നു, കു​​​ന്നു​​​ക​​​ള്‍ ഇ​​​ടി​​​ച്ച് നി​​​ര​​​ത്ത​​​പ്പെ​​​ട്ടു, ക്വാ​​​റി​​​ക​​​ള്‍ വ്യാ​​​പി​​​ച്ചു, ഇ​​​തോ​​​ടെ സ്വാ​​​ഭാ​​​വി​​​ക ജ​​​ല​​​വ​​​ഴി​​​ക​​​ള്‍ അ​​​ട​​​ഞ്ഞു. മ​​​ഴ​​​വെ​​​ള്ളം മ​​​ണ്ണി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന അ​​​ള​​​വ് കു​​​റ​​​ഞ്ഞ​​​തോ​​​ടെ അ​​​ത് അ​​​തി​​​വേ​​​ഗം ചെ​​​റു​​​തോ​​​ടു​​​ക​​​ളി​​​ലേ​​​ക്കും പി​​​ന്നീ​​​ട് ന​​​ദി​​​ക​​​ളി​​​ലേ​​​ക്കും ഒ​​​ലി​​​ച്ചി​​​റ​​​ങ്ങി ന​​​ദി​​​ക​​​ള്‍ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ന്ന​​​തി​​​നി​​​ട​​​യാ​​​കു​​​ന്നു.

NRI

ല​ണ്ട​ൻ ചു​ട്ടു​പൊ​ള്ളു​ന്നു; താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക്

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഈ ​വേ​ന​ൽ​ക്കാ​ല​ത്തെ നാ​ലാ​മ​ത്തെ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം പി​ടി​മു​റു​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് വ​രെ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് മെ​റ്റ് ഓ​ഫീ​സ് നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തെ​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലും ഈ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലും ബു​ധ​നാ​ഴ്ച​യോ​ടെ താ​പ​നി​ല അ​തി​ന്‍റെ ഉ​യ​ർ​ന്ന തോ​തി​ലെ​ത്തും. മേയ്, ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ മു​ൻ​പു​ണ്ടാ​യ മൂ​ന്ന് ശ​ക്ത​മാ​യ ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​നെ വീ​ണ്ടും ക​ടു​ത്ത ചൂ​ട് വീ​ർ​പ്പു​മു​ട്ടി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​തി​ജാ​ഗ്ര​ത: "ആം​ബ​ർ അ​ല​ർ​ട്ട്' പ്ര​ഖ്യാ​പി​ച്ചു

തു​ട​ർ​ച്ച​യാ​യി ഉ​യ​രു​ന്ന താ​പ​നി​ല വ​യോ​ധി​ക​ർ, കു​ട്ടി​ക​ൾ, ന​വ​ജാ​ത​ശി​ശു​ക്ക​ൾ, മ​റ്റ് ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​രെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് രാ​ജ്യം. ഇ​തി​നെ തു​ട​ർ​ന്ന് യു​കെ ഹെ​ൽ​ത്ത് സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി നി​ർ​ണാ​യ​ക ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ല​ണ്ട​ൻ, ഈ​സ്റ്റ് മി​ഡ്‌​ല​ൻഡ്​സ്, ഈ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട്, സൗ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒമ്പത് വ​രെ ആം​ബ​ർ ഹെ​ൽ​ത്ത് അ​ല​ർ​ട്ട് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി.

ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റ് സാ​മൂ​ഹി​ക പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഏ​ജ​ൻ​സി നി​ർ​ദേ​ശി​ച്ചു. യോ​ർ​ക്ക്‌​ഷ​യ​ർ, വെ​സ്റ്റ് മി​ഡ്‌​ലൻഡ്സ്, സൗ​ത്ത് വെ​സ്റ്റ് മേ​ഖ​ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും നി​ല​വി​ലു​ണ്ട്.

തെ​ക്ക്-​വ​ട​ക്ക് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം

തെ​ക്ക​ൻ, മ​ധ്യ, കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ അ​ന്ത​രീ​ക്ഷം ഉ​ഷ്ണ​ഭ​രി​ത​മാ​യി തു​ട​രു​മ്പോ​ൾ (30°C - 35°C), വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്, സ്കോ​ട്ട്‌​ല​ൻ​ഡ്, വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​വും ഇ​ട​യ്ക്കി​ടെ മ​ഴ​യു​മാ​ണ് (18°C - 25°C) പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ചൂ​ടേ​റി​യ ജൂ​ലൈ

ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ടു​കാ​ല​ങ്ങ​ളി​ലൊ​ന്നി​ലൂ​ടെ​യാ​ണ് യു​കെ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​മാ​സ​ത്തെ യു​കെ​യു​ടെ ശ​രാ​ശ​രി താ​പ​നി​ല നി​ല​വി​ൽ 17.5°C ആ​ണ്. 2006 ജൂ​ലൈ മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 17.8°C-ന് ​ശേ​ഷം യു​കെ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ശ​രാ​ശ​രി താ​പ​നി​ല​യാ​ണി​ത്.

വ​ര​ൾ​ച്ച രൂ​ക്ഷം; 2.3 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ജ​ല​നി​യ​ന്ത്ര​ണം

ഈ ​ജൂ​ലൈ​യി​ൽ ഇം​ഗ്ല​ണ്ടി​ൽ ഇ​തു​വ​രെ വെ​റും 4.4 mm മ​ഴ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് (1925-ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ മ​ഴ). ഇ​തേ​ത്തു​ട​ർ​ന്ന് തെ​യ്ം​സ് വാ​ട്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ പൂ​ന്തോ​ട്ടം ന​ന​യ്ക്ക​ൽ, വാ​ഹ​നം ക​ഴു​ക​ൽ എ​ന്നി​വ​യ്ക്ക് ഹോ​സ്പൈ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

ഇം​ഗ്ല​ണ്ടി​ലെ 2.3 കോ​ടി​യോ​ളം ജ​ന​ങ്ങ​ൾ ഈ ​ജ​ല​നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സൗ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലെ വി​സ്‌​ലി​യി​ൽ തു​ട​ർ​ച്ച​യാ​യ 40 ദി​വ​സ​ങ്ങ​ളാ​യി മ​ഴ പെ​യ്തി​ട്ടി​ല്ല.

വെ​യി​ൽ​സി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വ​ര​ൾ​ച്ചാ അ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ഉ​ണ​ങ്ങി​യ സ​സ്യ​ജാ​ല​ങ്ങ​ൾ കാ​ട്ടു​തീ പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ല​ണ്ട​ൻ ഫ​യ​ർ ബ്രി​ഗേ​ഡ് ഉ​യ​ർ​ന്ന ജാ​ഗ്ര​ത​യി​ലാ​ണ്.

പാ​ർ​ക്കു​ക​ളി​ലും തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലും ഡി​സ്‌​പോ​സ​ബി​ൾ ബാ​ർ​ബി​ക്യൂ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും സി​ഗ​ര​റ്റ് കു​റ്റി​ക​ൾ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​തി​നു​മെ​തി​രേ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Viral

ഉ​രു​കി​യൊ​ലി​ച്ച് റോ​ഡു​ക​ൾ; നെ​ത​ർ​ലാ​ൻ​ഡി​ൽ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി ഉ​ഷ്ണ​ത​രം​ഗം

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ നെ​ത​ർ​ലാ​ൻ​ഡി​ൽ നി​ല​ക്കാ​തെ തു​ട​രു​ന്ന ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം ജ​ന​ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലൊ​ന്നും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലു​ള്ള അ​ത്യു​ഷ്ണ​മാ​ണ് രാ​ജ്യം ഇ​പ്പോ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്താ​ൽ റോ​ഡി​ലെ ടാ​ർ ഉ​രു​കി​യൊ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര ക​ഠി​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ത​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും യൂ​റോ​പ്പി​നെ പി​ടി​ച്ചു​ല​യ്ക്കു​ന്ന ഈ ​കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭീ​ക​ര​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള പ്ര​തി​ഫ​ല​ന​മാ​ണെ​ന്നാ​ണ് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

ഭൂ​മി​യു​ടെ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​യാ​ണ് ഇ​തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ക​ർ​ശ​ന​മാ​യ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

നി​ർ​ജ്ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും, ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ടേ​ൽ​ക്കു​ന്ന രീ​തി​യി​ലു​ള്ള ജോ​ലി​ക​ളും യാ​ത്ര​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, കു​ട്ടി​ക​ൾ, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​ഗോ​ള​താ​പ​ന​ത്തി​നെ​തി​രെ ലോ​കം ഉ​ട​ന​ടി ഒ​ത്തൊ​രു​മി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ ഒ​രി​ക്ക​ൽ കൂ​ടി ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ്.

 

Viral

മണൽക്കാറ്റല്ല, ഇനി മഞ്ഞുകാറ്റ്; ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അപ്രതീക്ഷിത ആലിപ്പഴവീഴ്ച

രാജസ്ഥാനിലെ ഉഷ്ണതരംഗത്തെയും പൊടിപടലങ്ങളെയും കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെ പാടെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ഇത്തവണ കണ്ടത് വെളള പുതച്ച് കിടക്കുന്ന ആലിപ്പഴങ്ങളാണ്.

സാധാരണഗതിയിൽ മണൽക്കാറ്റും കടുത്ത ചൂടും അനുഭവപ്പെടാറുള്ള ബികാനെറിലെ അർജുൻസാറിൽ കശ്മീരിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആലിപ്പഴം വീണു കൃഷിയിടങ്ങൾ മൂടപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നതിന്‍റെ തെളിവായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന പ്രതിഭാസമാണ് ഈ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്ന ബികാനെറിൽ ഇത്തവണ അത് 30 ഡിഗ്രിയിലേക്ക് താഴ്ന്നു എന്നത് അത്ഭുതകരമാണ്. എന്നാൽ ഈ കുളിർമ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നൽകുന്നത്.

വിളവെടുപ്പിന് തയ്യാറെടുക്കുന്ന കൃഷിയിടങ്ങളിൽ ആലിപ്പഴം വീഴുന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നതിനാൽ സർക്കാർ ഇടപെട്ട് വിള ഇൻഷുറൻസ് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളിൽ രാജസ്ഥാൻ കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴാം തീയതിയോടെ മറ്റൊരു ശക്തമായ വെസ്റ്റേൺ ഡിസ്റ്റർബൻസ് കൂടി സജീവമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരാനാണ് സാധ്യത.

പ്രകൃതിയുടെ ഈ മാറ്റം നാം ഗൗരവമായി കാണേണ്ടതുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ തടയാൻ കൃത്യമായ മുൻകരുതലുകൾ ആവശ്യമാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

 

Viral

സൗദിയിലോ അതോ സ്വിറ്റ്‌സർലൻഡിലോ?: മഞ്ഞിൽ പുതച്ച് മരുഭൂമി

ചൂ​ടി​ന്‍റെ പ​ര്യാ​യ​മാ​യ സൗ​ദി അ​റേ​ബ്യ​യു​ടെ മ​ണ​ലാ​ര​ണ്യ​ങ്ങ​ൾ വെ​ള്ള പു​ത​ച്ച അ​പൂ​ർ​വ്വ കാ​ഴ്ച​യ്ക്കാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ക​ഠി​ന​മാ​യ ചൂ​ടി​ൽ നി​ന്നും രാ​ജ്യ​ത്തെ അ​തി​ശൈ​ത്യ​ത്തി​ലേ​ക്കും മ​ഞ്ഞു​വീ​ഴ്ച​യി​ലേ​ക്കും ന​യി​ച്ചു.

വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ത​ബൂ​ക്കി​ലെ പ​ർ​വ​ത​നി​ര​ക​ൾ മു​ത​ൽ ഹാ​യി​ലി​ലെ സ​മ​ത​ല​ങ്ങ​ൾ വ​രെ നീ​ളു​ന്ന മ​ഞ്ഞു​പു​ത​പ്പ് പ്ര​കൃ​തി​യു​ടെ അ​ത്ഭു​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് ഏ​റെ ഉ​യ​ര​ത്തി​ലു​ള്ള ജ​ബ​ൽ അ​ൽ-​ലൗ​സ് മ​ല​നി​ര​ക​ളി​ലും ട്രോ​ജീ​ന​യി​ലും അ​നു​ഭ​വ​പ്പെ​ട്ട മ​ഞ്ഞു​വീ​ഴ്ച ഒ​രു ഗ​ൾ​ഫ് രാ​ജ്യ​ത്തെ​ന്ന​തി​ലു​പ​രി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ആ​ൽ​പ്‌​സ് നി​ര​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​ണ്.

പു​ല​ർ​ച്ചെ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ക​ട്ടി​യു​ള്ള മ​ഞ്ഞു​പാ​ളി​ക​ൾ രൂ​പ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വി​ശ്യ​ക​ളി​ൽ ക​ന​ത്ത മ​ഴ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

റി​യാ​ദ്, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഉ​യ​ർ​ത്തി. അ​ൽ-​മ​ജ്മ​അ, അ​ൽ-​ഘ​ട്ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും മ​ഞ്ഞു​വീ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട​ത് ജ​ന​ങ്ങ​ളെ അ​മ്പ​ര​പ്പി​ച്ചു.

വ​ട​ക്കു​നി​ന്നെ​ത്തി​യ ശ​ക്ത​മാ​യ ത​ണു​ത്ത കാ​റ്റും മ​ഴ​മേ​ഘ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ങ്കീ​ർ​ണ​മാ​യ സ​മ്പ​ർ​ക്ക​മാ​ണ് ഈ ​അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു.

കാ​ഴ്ച കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക് വ​ർ​ദ്ധി​ച്ച​തോ​ടെ താ​ഴ്‌​വ​ര​ക​ളി​ലും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പോ​ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​ശ​യി​പ്പി​ക്കു​ന്ന ഈ ​കാ​ഴ്ച​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​മ്പോ​ഴും, മ​രു​ഭൂ​മി​യി​ലെ ഈ ​മാ​റ്റ​ങ്ങ​ൾ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ഗൗ​ര​വ​ക​ര​മാ​യ സൂ​ച​ന​യാ​ണെ​ന്നാ​ണ് പ​രി​സ്ഥി​തി വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Viral

കീഴടക്കുന്നത് കൊടുമുടിയെയോ പ്രകൃതിയെയോ?: എവറസ്റ്റിലെ മലിനീകരണം ആഗോള ആശങ്കയിലേക്ക്

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റ്, ഇ​ന്ന് പ​ർ​വ​താ​രോ​ഹ​ക​രു​ടെ സ്വ​പ്ന​ഭൂ​മി എ​ന്ന​തി​ലു​പ​രി ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

നേ​പ്പാ​ൾ-​ചൈ​ന അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​കൃ​തി​വി​സ്മ​യം ഓ​രോ വ​ർ​ഷ​വും ട​ൺ ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും കൊ​ണ്ട് നി​റ​യു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​കു​ന്നു.

സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 8,849 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഈ ​കൊ​ടു​മു​ടി​യി​ൽ ഓ​രോ പ​ർ​വ​താ​രോ​ഹ​ണ സീ​സ​ൺ ക​ഴി​യു​മ്പോ​ഴും അ​വ​ശേ​ഷി​പ്പി​ക്കു​ന്ന​ത് വ​ലി​യൊ​രു മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ണ്.

അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക്യാ​മ്പ് നാ​ല് പോ​ലു​ള്ള ഉ​യ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ ശൂ​ന്യ​മാ​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ടെ​ന്‍റു​ക​ൾ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, കീ​റി​യ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ മ​ഞ്ഞി​ൽ ഉ​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്നു​ണ്ട്.

ഇ​വ നീ​ക്കം ചെ​യ്യു​ക എ​ന്ന​ത് അ​ങ്ങേ​യ​റ്റം ദു​ഷ്ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ണ്. ഏ​ക​ദേ​ശം 14 ട​ണ്ണോ​ളം മ​നു​ഷ്യ​മാ​ലി​ന്യ​മാ​ണ് ഓ​രോ സീ​സ​ണി​ലും ഇ​വി​ടെ ഉ​ൽ​പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​ത് പ​ർ​വ​ത​നി​ര​ക​ളി​ലെ ജ​ല​സ്രോ​ത​സു​ക​ളെ മ​ലി​ന​മാ​ക്കു​ക​യും താ​ഴ്വ​ര​ക​ളി​ൽ വ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്നു.

ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നേ​പ്പാ​ൾ സ​ർ​ക്കാ​ർ പ​ർ​വ​താ​രോ​ഹ​ക​ർ​ക്ക് ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

2025 സെ​പ്റ്റം​ബ​ർ മു​ത​ൽ എ​വ​റ​സ്റ്റ് ക​യ​റു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ് ഫീ​സി​ൽ 36 ശ​ത​മാ​നം വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​നും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​നു​മാ​ണ് ഈ ​നീ​ക്കം.

കൂ​ടാ​തെ, പ​ർ​വ​താ​രോ​ഹ​ക​ർ ത​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ഈ ​നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് മൂ​ലം നേ​പ്പാ​ൾ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ശു​ചീ​ക​ര​ണ ദൗ​ത്യ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കേ​ണ്ടി വ​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ 2024-ൽ ​മാ​ത്രം പ​ത്ത് ട​ണ്ണി​ല​ധി​കം മാ​ലി​ന്യ​വും നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​ണ് സൈ​ന്യം താ​ഴെ എ​ത്തി​ച്ച​ത്. എ​വ​റ​സ്റ്റി​നെ ഈ ​ശ്വാ​സം​മു​ട്ട​ലി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ കേ​വ​ലം നി​യ​മ​ങ്ങ​ൾ മാ​ത്രം പോ​രാ എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ലോ​കം.

പ​ർ​വ​താ​രോ​ഹ​ണ​ത്തെ ലാ​ഭ​ക​ര​മാ​യ ഒ​രു ബി​സി​ന​സ് മാ​ത്ര​മാ​യി കാ​ണാ​തെ പ്ര​കൃ​തി​യോ​ടു​ള്ള ക​ട​മ​യാ​യി കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

മ​നു​ഷ്യ​ന്‍റെ സാ​ഹ​സി​ക​ത പ്ര​കൃ​തി​യു​ടെ നാ​ശ​ത്തി​ന് വ​ഴി​മാ​റ​രു​ത് എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​മാ​ലി​ന്യ​ദൃ​ശ്യ​ങ്ങ​ൾ ഓ​രോ പ​ർ​വ​താ​രോ​ഹ​ക​നും ന​ൽ​കു​ന്ന​ത്. ഭാ​വി ത​ല​മു​റ​യ്ക്കാ​യി ഈ ​അ​ത്ഭു​ത​ത്തെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ർ​വ​താ​രോ​ഹ​ണ സം​സ്കാ​രം അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു.

Latest News

Corehub Up