Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cologne

Europe

കൊ​ളോ​ണി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും

കൊ​ളോ​ൺ: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ർ റീ​ത്ത് ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ 44-ാ​മ​ത് തി​രു​നാ​ളി​നും ഭാ​ര​ത അ​പ്പ​സ്തോ​ല​ൻ മാ​ർ​ത്തോമ്മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നും ശ​നിയാഴ്ച വൈ​കു​ന്നേ​രം തു​ട​ക്കം കു​റി​ക്കും.

നാ​ലിന് ആ​രം​ഭി​ക്കു​ന്ന വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ശേ​ഷം പ്ര​സു​ദേ​ന്തി സാ​ബു ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യും വ​ഹി​ച്ച് മു​ത്തു​ക്കു​ട​യേ​ന്തി​യ മു​ൻ പ്ര​സു​ദേ​ന്തി​മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദി​ക്ഷ​ണ​ത്തോ​ടു​കൂ​ടി കൊ​ടി​യേ​റ്റം ന​ട​ത്തും.

കൊ​ളോ​ൺ മ്യൂ​ൾ​ഹൈ​മി​ലെ ലീ​ബ്ഫ്രൗ​വ​ൻ ദേ​വാ​ല​യ​ത്തി​ലാ​ണ് (Regentenstrasse 4, 51063, Koeln) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്. ഞാ​യ​റാഴ്ചയാണ് തി​രു​നാ​ളി​ന്‍റെ മു​ഖ്യ​പ​രി​പാ​ടി​ക​ൾ.

യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റും ബി​ഷ​പ്പു​മാ​യ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ രാ​വി​ലെ പ​ത്തിന് ആ​ഘോ​ഷ​മാ​യി ന​ട​ക്കു​ന്ന സ​മൂ​ഹ​ബ​ലി​യി​ൽ നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

പ്ര​സു​ദേ​ന്തി വാ​ഴ്ച, ന​ഗ​രം ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ള​മ്പ്, ഉ​ച്ച​ഭ​ക്ഷ​ണം, തു​ട​ർ​ന്ന് വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കൊ​ളോ​ൺ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡൊ​മി​നി​ക്കൂ​സ് ഷ്വാ​ഡെ​ർ​ലാ​പ്പ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

തി​രു​നാ​ളി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. ജ​ർ​മ​നി​യി​ലെ കൊ​ളോ​ൺ അ​തി​രൂ​പ​ത​യി​ലെ​യും എ​സ്സ​ൻ, ആ​ഹ​ൻ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും ഇന്ത്യ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കൊ​ളോ​ണി​ലെ ഇ​ന്ത്യൻ ക​മ്യൂ​ണി​റ്റി.

കൊ​ളോ​ൺ കാ​ർ​ഡി​നാ​ൽ റൈ​ന​ർ മ​രി​യ വോ​ൾ​ക്കി​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ (നി​ല​വി​ൽ സീറോമ​ല​ബാ​ർ റീ​ത്ത്) പ്ര​വ​ർ​ത്ത​നം 1970-ലാ​ണ് ആ​രം​ഭി​ച്ച​ത്. ക​മ്യൂ​ണി​റ്റി​യി​ൽ ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യു​ണ്ട്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സിഎംഐ ക​മ്യൂ​ണി​റ്റി ചാ​പ്ലെ​യ്നാ​യി സേ​വ​നം ചെ​യ്യു​ന്നു.

ബോ​ണി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി സാ​ബു, ജോ​ർ​ലി ചി​റ്റി​ല​പ്പി​ള്ളി മ​ക്ക​ളാ​യ ഡേ​വി​ഡ്, ജോ​ർ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ന​ട​പ്പു​വ​ർ​ഷ​ത്തെ പ്ര​സു​ദേ​ന്തി. തി​രു​നാ​ളി​ലേ​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലേ​ക്കും ഏ​വ​രെ​യും പ്ര​സു​ദേ​ന്തി ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

Latest News

Corehub Up