Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaint Regarding

Ernakulam

മാ​ലി​ന്യം ത​ള്ളു​ന്നെ​ന്ന് പ​രാ​തി; സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ആ​രോ​ഗ്യ വി​ഭാ​ഗം

കൂ​ത്താ​ട്ടു​കു​ളം: രാ​മ​പു​രം ക​വ​ല​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ല​ഭി​ച്ച പ​രാ​തി​യി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ര​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ന്‍റെ പി​ൻ​വ​ശ​ത്തും കൂ​ത്താ​ട്ടു​കു​ളം സി​എ​സ്ഐ പ​ള്ളി​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തും മാ​ലി​ന്യം കു​ന്നു​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ, ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ മ​ദ്യ​ക്കു​പ്പി​ക​ൾ, ഐ​സ്ക്രീം ക​പ്പു​ക​ൾ, പ​ഴ​യ ചെ​രു​പ്പു​ക​ൾ തു​ട​ങ്ങി​യ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ത്തി​ന് പി​ന്നി​ൽ ത​ള്ളി​യി​രു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​എ​സ്ഐ പ​ള്ളി​യു​ടെ കോ​മ്പൗ​ണ്ടി​ൽ മ​റ്റ് ര​ണ്ടി​ട​ങ്ങ​ലി​ൽ കൂ​ടി സ​മാ​ന​മാ​യ രീ​തി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഇ​തി​നു​പു​റ​മേ രാ​മ​പു​രം ക​വ​ല​യി​ലെ ബോ​ട്ടി​ൽ ബൂ​ത്തി​നു​ള്ളി​ലും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം.

രാ​മ​പു​രം ക​വ​ല​യി​ൽ ജോ​ൺ​കോ ഹാ​ർ​ഡ്‌​വെ​യ​റി​ന് പി​ൻ​വ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പൊ​തു​ഓ​ട​യി​ൽ നി​ന്നും ക​ന​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ത്ത് കൂ​ടു​ത​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​അ​നീ​ഷ് ദേ​വ്, സി.​എ​സ്. ശ്രീ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

 

Latest News

Corehub Up