x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്ന് മാ​റി ന​ല്‍​കി​യ​താ​യി പ​രാ​തി


Published: August 4, 2026 06:08 AM IST | Updated: August 4, 2026 06:08 AM IST

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റുടെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം.

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്ന് മാ​റി ന​ല്‍​കി​യ​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ ന​ന്ദ​കു​മാ​റി​ന്‍റെ പി​താ​വ് അ​ഗ​സ്ത്യാ​ക്കോ​ട് ഉ​ദ​യ​ഭ​വ​ന​ത്തി​ല്‍ വി​ജ​യ​കു​മാ​റി​ന് ഹൃ​ദ് രോ​ഗ​ത്തി​നു​ള്ള ഗു​ളി​ക​യ്ക്കു പ​ക​രം തൈ​റോ​ഡി​നു​ള്ള ഗു​ളി​ക ന​ല്‍​കി​യെ​ന്നാ​ണ് പ​രാ​തി. മ​രു​ന്നു ക​ഴി​ച്ച​തോ​ടെ ശ​രീ​ര​ത്ത് നീ​ര് വ​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ആശുപത്രി സൂപ്രണ്ടിന് പ​രാ​തി ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​മേ​ഷ് ബാ​ബു, എ​സ്. ശ്രീ​ജ, ജി ​കൃ​ഷ്ണ​കു​മാ​ര്‍, എ​സ്.എ​ല്‍. അ​ഖി​ല്‍, ബി.ഗോ​പ​കു​മാ​ര്‍, മ​നു മോ​ഹ​ന്‍, പി.എ​സ്. ജ​യ​ന്തി, വി.​എ​സ്. മാ​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Complaint regarding administration of wrong

Recent News

Corehub Up