Kerala
ചാവക്കാട്: ഗർഭിണി ബസിൽനിന്നു വീണു പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിൽ. പാലയൂർ എന്ന ബസിന്റെ ഡ്രൈവർ പ്രകാശൻ, കണ്ടക്്ടർ കാളിദാസൻ എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ അന്പലത്തുവീട്ടിൽ ഷദിലിന്റെ ഭാര്യ ഫാത്തിമ (21) ആണ് ബുധനാഴ്ച രാവിലെ ചാവക്കാട്-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽനിന്നു പിൻവശത്തെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണത്.
എൽഎഫ് കോളജ് വിദ്യാർഥിയായ ഫാത്തിമ കോളജിൽ പോകുന്നതിനായി ബസിൽ കയറിയതായിരുന്നു. തെക്കേ ബൈപാസിലെ വളവിൽ ബസ് തിരിയുന്നതിനിടെ ഫാത്തിമ പുറത്തേക്കു വീഴുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലിസ് നടപടി.
District News
ചങ്ങനാശേരി: സ്കൂളിലെ ഓണാഘോഷ ദിവസം യൂണിഫോം ഇടാതെ സ്വകാര്യബസിൽ യാത്രക്കെത്തിയ വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിച്ച കണ്ടക്ടരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ചങ്ങനാശേരി-ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്ര ബസിലെ കണ്ടക്ടറുടെ ലൈസൻസാണ് ചങ്ങനാശേരി ജോയിന്റ് ആർടിഒ ശിവകുമാർ താത്കാലികമായി സസ്പെൻഡ് ചെയ്തത്. കണ്ടക്ടറിൽനിന്നു വിശദീകരണം എഴുതി വാങ്ങിയതായും വിദ്യാഥികളടക്കം യാത്രക്കാരോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.
Kerala
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്രക്കാരായ അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകി പണം തട്ടിയ കണ്ടക്ടറെ ഇൻസ്പെക്ടറുടെ പരിശോധനയിൽ പിടികൂടി. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തത്.
സംഭവത്തിൽ അധികൃതർ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷന്മാരുടെ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പോൾ പരിശോധിച്ചപ്പോഴാണ് അവ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തിയത്.
തങ്ങൾ ടിക്കറ്റിനുള്ള തുക നൽകിയിട്ടുണ്ടെന്ന് യാത്രക്കാർ വ്യക്തമാക്കിയതിനെ തുടർന്ന് ഇൻസ്പെക്ടർ ബസിനുള്ളിൽക്കയറി നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്ക് കൂടി സമാന രീതിയിൽ സീറോ ടിക്കറ്റ് നൽകിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടർക്ക് പണം നൽകിയിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
National
കോഴിക്കോട്:കോഴിക്കോട്-ബംഗളൂരു കെഎസ്ആർടിസി സൂപ്പര് ഡീലക്സ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്ക്കും കണ്ടക്ടര്ക്കും ദാരുണാന്ത്യം.
24 യാത്രക്കാര്ക്ക് പരിക്കേറ്റു. ഡ്രൈവര് നടക്കാവ് കുന്നത്തുതാഴം വയലില് അജിതനിവാസില് കെ. മിഥിലേഷ് (35), കണ്ടക്ടര് ചേവായൂര് നെച്ചൂളി വീട്ടില് കാവ് ബസ് സ്റ്റോപ്പിന് സമീപം എന്.എം. അരുണ് (53) എന്നിവരാണ് മരിച്ചത്. അരുണ് അപകടസ്ഥലത്തും മിഥിലേഷ് ആശുപത്രിയിലുമാണ് മരിച്ചത്. അരുണ് സ്ഥിരം കണ്ടക്ടറാണ്. മിഥിലേഷ് താത്കാലിക ഡ്രൈവറാണ്.
കർണാടകയിലെ രാമനഗര ബിഡദിക്ക് സമീപം ബംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് ഇന്നലെ പുലർച്ചെ അപകടമുണ്ടായത്. അപകടത്തില് ബസ് പൂര്ണമായും തകര്ന്നു. ചില്ലുകളും വാതിലുകളും വെട്ടിപ്പൊളിച്ചാണ് പലരെയും ബിഡദിയിലെ ഭാരത് കെപ്പണ്ണ ആശുപത്രി, ബിഡദിയിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് എന്നിവിടങ്ങളില് പ്രവേശിപ്പിച്ചത്.പലര്ക്കും തലയ്ക്കും കാലിനുമാണ് പരിക്ക്. എല്ലാവര്ക്കും വിദഗ്ധഡോക്ടര്മാരുടെ സേവനം ലഭ്യമാക്കി. ഇന്നലെ വൈകുന്നേരത്തോടെ 21 പേര് ആശുപത്രി വിട്ടു.
കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസ് ആണ് അപകടത്തില്പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട ബസ് ശനിയാഴ്ച പുലര്ച്ചെ 6.40ന് ബിഡദിയില് റോഡിനു സമീപത്തെ സൂചനാ ബോര്ഡില് ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. അപകടം നടക്കുമ്പോള് മഴയുണ്ടായിരുന്നു. താമരശേരി ചുരത്തിലെ ഗതാഗത ക്കുരുക്കുമൂലം ഒന്നരമണിക്കൂര് വൈകിയാണ് ബസ് കല്പ്പറ്റയിലെത്തിയത്. രാവിലെ 6.30ന് ബംഗളൂരുവില് എത്തേണ്ട ബസായിരുന്നു.
സംഭവമറിഞ്ഞ ഉടൻ ബംഗളൂരുവിലെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ, ബംഗളൂരുവിലെ മലയാളി സമാജത്തിന്റെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.
കെഎസ്ആർടിസിയുടെ പ്രത്യേക സംഘം വിവിധ ആശുപത്രികളിൽ ക്യാമ്പ് ചെയ്ത് പരിക്കേറ്റ യാത്രക്കാരുടെയും ജീവനക്കാരുടെയും ചികിത്സാ പുരോഗതി വിലയിരുത്തുന്നുണ്ട്. മരിച്ച ജീവനക്കാരുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്നലെ രാത്രിതന്നെ പൂര്ത്തിയാക്കി.
കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും കർണാടക ആർടിസിയുടെയും നേതൃത്വത്തിൽ തുടര് നടപടികള് സ്വീകരിച്ചുവരികയാണ്. മരിച്ച ഡ്രൈവര് മിഥിലേഷ് എതാനും മാസം മുമ്പാണ് ജോലിയില് പ്രവേശിച്ചത്. ഭാര്യ: രാഖി. ആതിര, ആരവ് എന്നിവർ മക്കളാണ്.അരുണിന്റെ ഭാര്യ: പവിഷ: മക്കള്: പ്രാര്ഥന, വിഘ്നേഷ് കൃഷ്ണന്.
കോഴിക്കോട് : കോഴിക്കോട്- ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപെട്ടതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം.
മതിയായ വിശ്രമം ഇല്ലാതിരുന്ന താത്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് പരാതി. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്നതാണ് പതിവ്. ജൂൺ 23ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അയച്ച ഉത്തരവ് മറികടന്നുള്ള നടപടിയാണ് ഡിപ്പോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ആരോപണം.
തൊട്ടുമുമ്പുള്ള ദിവസം മൈസൂരുവിൽനിന്ന് കോഴിക്കോട് സർവീസ് ഓടിച്ചെത്തിയ ഡ്രൈവറെ അന്നു രാത്രിതന്നെ ബംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് അയച്ചു എന്ന ആക്ഷേപവുമുണ്ട്.
മിഥിലേഷിന് ദീർഘദൂര സർവീസുകൾ ഓടിക്കുന്നതിൽ പരിചയക്കുറവുണ്ടെന്ന സൂചനയാണ് കെഎസ്ആർടിസി ജീവനക്കാർ നൽകുന്നത്. അതേസമയം, ചട്ടലംഘനം നടത്തിയെന്ന ആക്ഷേപത്തെ ക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.
Kerala
കൊച്ചി: കണ്സെഷന് ടിക്കറ്റ് നല്കിയ വിദ്യാര്ഥികളെ ആക്രമിച്ച് ബസില് നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില് ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര് ആണ് നോര്ത്ത് റെയില്വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില് നിന്നും കയറിയ ഒരു വിദ്യാര്ഥിനിയെയും വിദ്യാര്ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം.
വിദ്യാര്ഥികളെ തള്ളുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. വിദ്യാര്ഥികള് തങ്ങളുടെ കണ്സെഷന് ടിക്കറ്റ് ആയ നാലു രൂപ കൊടുത്തതിലുള്ള പ്രകോപനത്തെ തുടര്ന്നാണ് കണ്ടക്ടറുടെ ആക്രമണം. ബസില് നിന്നും ഇറങ്ങിപ്പോകാന് ആക്രോശിക്കുകയും വിദ്യാര്ഥിനിയെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് പരാതി.
ഇതോടെ വാക്കുതര്ക്കമുണ്ടാവുകയും പ്രതികരിച്ച വിദ്യാര്ഥിയുടെ യൂണിഫോം ഷര്ട്ട് കണ്ടക്ടര് പിടിച്ചു വലിച്ചു കീറുകയുമായിരുന്നു. അയ്യപ്പന്കാവിലെ സ്കൂളില് പഠിക്കുന്ന വിദ്യാര്ഥികളാണ് ഇരുവരും.
അതേസമയം, നോര്ത്ത് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില് നിന്നും വിദ്യാര്ഥികളെ ബസില് കയറ്റാതിരിക്കാനായി ബസുകള് നിര്ത്താതെ പോവുകയും സ്റ്റോപ്പില് നിന്നും മാറി അകലെ നിര്ത്തുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
National
ബംഗളൂരു: ടിക്കറ്റിന് ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കണ്ടക്ടർ ടി.ജി. രാമകൃഷ്ണയ്ക്ക് എതിരെയാണു ബിഎംടിസി നടപടി സ്വീകരിച്ചത്. മിന്നൽ പരിശോധനയുടെ ഭാഗമായി ജൂലൈ 11ന് രാത്രിയാണ് മന്ത്രി മാസ്ക് ധരിച്ച് ബസിൽ കയറിയത്.
ഹെബ്ബാളിൽ നിന്ന് ഭൂപസന്ദ്ര വരെ പോകാൻ ടിക്കറ്റ് നിരക്കായ ആറ് രൂപയ്ക്ക് പകരം 100 രൂപ നൽകി. ബാക്കി നൽകാൻ ചില്ലറയില്ലെന്നും ബസിൽ നിന്ന് ഇറങ്ങിപ്പോകാനും കണ്ടക്ടർ ആവശ്യപ്പെട്ടതോടെ മന്ത്രി ഇറങ്ങിപ്പോയി.
യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ. ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..
Kerala
പാലക്കാട്: കെഎസ്ആര്ടിസി പ്രിയദര്ശനി ബസില് നിന്നു തെറിച്ചുവീണ് കണ്ടക്ടര്ക്ക് പരിക്ക്. ആലത്തൂര് വാനൂര് സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള് ഡോര് തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില് ഏകദേശം 130 അധികം യാത്രക്കാര് ഉണ്ടായിരുന്നുവെന്നാണ് വിവരം.
തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില് ബസ് നിര്ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില് നിന്നും ഇരുപത് അടിമാറിയാണ് മുഹമ്മദ് വീണത്. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇതിന് തൊട്ടുമുന്പിലുള്ള പുളിങ്കുട്ടം ബസ്റ്റോപ്പില് നിന്നും കണ്ടക്ടര് മുന്വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്ത് കയറി ഡോര് അടച്ചതാണെന്ന് യാത്രക്കാർ പറയുന്നു. തിരക്ക് മൂലം ഡോര് അറിയാതെ തുറന്നതാവാം കണ്ടക്ടര് താഴെ വീഴാന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തൃശൂര്: വടക്കാഞ്ചേരിയില് സ്കൂള് വിദ്യാര്ഥികളെ ബസില് കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്. ഇതോടെ ബസില് കയറാന് കണ്ടക്ടറോട് വിദ്യാർഥികൾ കൈകൂപ്പി യാചിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് കുട്ടികള് കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര് തടയുകയായിരുന്നു. സംഭവത്തില് മോട്ടോര് വാഹന വകുപ്പ് അധികൃതര്ക്ക് എസ്എഫ്ഐ പരാതി നല്കി.
കുന്നംകുളം റൂട്ടില് ഓടുന്ന ബസാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വടക്കാഞ്ചേരി നഗരത്തിലെ തന്നെ ഒരു സ്കൂളിലെ വിദ്യാര്ഥികളാണ് മാറ്റി നിർത്തപ്പെട്ടത്.
District News
നെയ്യാറ്റിൻകര: ബസില്നിന്നും കളഞ്ഞുകിട്ടിയ സ്വര്ണലോക്കറ്റ് ഉടമയെ ഏല്പ്പിക്കാനായതിന്റെ ചാരിതാര്ഥ്യത്തില് കെഎസ്ആര്ടിസി വനിതാ കണ്ടക്ടര്.
നെയ്യാറ്റിൻകരയിൽനിന്ന് മഞ്ചവിളാകം വഴി കാരക്കോണത്തേക്കുള്ള ബസില് നിന്നാണ് ഡ്യൂട്ടിക്കിടയില് കണ്ടക്ടര് ബി.എസ്. കുമാരി സുമയ്ക്ക് സ്വർണ ലോക്കറ്റ് കിട്ടിയത്. തിരക്കേറിയ ബസില് യാത്രക്കാരോട് എന്തെങ്കിലും സാധനസാമഗ്രികള് ബസില് നഷ്ടപ്പെട്ടോയെന്നു ചോദിച്ചെങ്കിലും ആരും പ്രതികരിക്കാത്തതിനെ തുടർന്നു കണ്ടക്ടർ വിവരം നെയ്യാറ്റിൻകര ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.
പിന്നീട് ട്രിപ്പ് പൂർത്തിയാക്കി ഡിപ്പോയിൽ എത്തിയപ്പോഴാണ് യാത്രാമധ്യേ നഷ്ടപ്പെട്ട വിവാഹമാലയിലെ അരപ്പവൻ തൂക്കമുള്ള സ്വർണലോക്കറ്റ് അന്വേഷിച്ച് പഴയകട കുളത്തൂർ സ്വദേശിനിയായ ആർ.എൽ. ആതിരയും ഭർത്താവും സുമയുടെ മുന്നിൽ വന്നത്. രാവിലെ ഓപ്പറേറ്റ് ചെയ്ത ട്രിപ്പിലെ യാത്രക്കാരിയെ കണ്ടക്ടർ സുമ തിരിച്ചറിഞ്ഞു.
എടിഒയുടെ നിർദേശാനുസരണം നടത്തിയ ആഭരണ പരിശോധനയിൽ ലോക്കറ്റ് അരപ്പവന്റെതാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് കണ്ടക്ടർ കുമാരി സുമ, ഡ്രൈവർ പ്രദീപ് കുമാർ, ജനറൽ കൺടോളിംഗ് ഇൻസ്പെക്ടർ പി. വിനോദ് കുമാർ, സ്റ്റേഷൻ മാസ്റ്റർ ബൈജു, ബാരിഷ ബീവി എന്നിവരുടെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ജി. സൈജു, ആർ.എൽ. ആതിരക്ക് സ്വർണലോക്കറ്റ് കൈമാറി.
Kerala
പാലക്കാട്: വടക്കഞ്ചേരിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മംഗലംഡാം ഓലിംകടവ് ജിബിൻ (49) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 29ന് രാവിലെ 7.45 ഓടെയാണ് സംഭവം ഉണ്ടായത്. ദേശീയപാതയിലൂടെ തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ആളെ ഇറക്കാൻ ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും മുൻഭാഗത്തെ ഡോർ തുറക്കുന്നതിനിടെ ജിബിൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
റോഡിലേയ്ക്ക് വീണ ജിബിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻതന്നെ ജീവനക്കാർ ചേർന്ന് ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
District News
പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര് അറസ്റ്റിൽ.
മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്പറമ്പില് സുധി (26)നെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തത്. ആറന്മുള പോലീസ് സബ് ഇന്സ്പെക്ടര് വിഷ്ണു അന്വേഷണത്തിന് നേതൃത്വം നല്കി. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.