Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crore

കെ​എ​സ്ഇ​ബി​ക്ക് കി​ട്ടാ​നു​ള്ള​ത് 1342 കോ​ടി

കൊ​​​​ച്ചി: വൈ​​​​ദ്യു​​​​തി ​​​​പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് ഇ​​​​തി​​​​ന​​​​കം വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത വൈ​​​​ദ്യു​​​​തി​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത് കോ​​​​ടി​​​​ക​​​​ൾ. സ​​​​ർ​​​​ക്കാ​​​​ർ, പൊ​​​​തു​​​​മേ​​​​ഖ​​​​ല, സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ൾ​​​​പ്പ​​​​ടെ വൈ​​​​ദ്യു​​​​തി​​​​നി​​​​ര​​​​ക്ക് ഇ​​​​ന​​​​ത്തി​​​​ൽ 1342.88 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ‌ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം തു​​​​ക പി​​​​രി​​​​ഞ്ഞു​​​​കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത്. 36.47 കോ​​​​ടി രൂ​​​​പ വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു കി​​​​ട്ടാ​​​​നു​​​​ണ്ട്. സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക 8.87 കോ​​​​ടി​​​​യാ​​​​ണ്.

വി​​​​വി​​​​ധ കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക, എ​​​​ഴു​​​​തി​​​​ത്ത​​​​ള്ളി​​​​യ​​​​വ​​​​യ്ക്കു​​​ പു​​​​റ​​​​മെ 38.99 കോ​​​​ടി രൂ​​​​പ ഇ​​​​നി​​​​യും കി​​​​ട്ടാ​​​​നു​​​​ണ്ടെ​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കെ​​​​എ​​​​സ്ഇ​​​​ബി കു​​​​ടി​​​​ശി​​​​ക നി​​​​വാ​​​​ര​​​​ണ സെ​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

സി​​​​ലി​​​​ക്ക​​​​ൽ മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ വൈ​​​ദ്യു​​​തി കു​​​​ടി​​​​ശി​​​​ക 67.51 കോ​​​​ടി​​​​യാ​​​​ണ്. ബി​​​​നാ​​​​നി സി​​​​ങ്ക് ലി​​​​മി​​​​റ്റ​​​​ഡ് 44.50 കോ​​​​ടി ന​​​​ൽ‌​​​​കാ​​​​നു​​​​ണ്ട്. കേ​​​​ര​​​​ള വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ന​​​​ൽ​​​​കാ​​​​നു​​​​ള്ള വൈ​​​​ദ്യു​​​​തി ചാ​​​​ർ​​​​ജ് 28.25 കോ​​​​ടി​​​​യാ​​​​ണ്. വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ൾ 6.22 കോ​​​​ടി ന​​​​ൽ​​​​കാ​​​​നു​​​​ണ്ട്. ത​​​​ദ്ദേ​​​​ശ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ണ്ട് 1.52 കോ​​​​ടി രൂ​​​​പ കു​​​​ടി​​​​ശി​​​​ക​​​​യെ​​​​ന്ന് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി എ.​​​​എ​​​​സ്. മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ്​​​​റ​​​​ഫി​​​​നു കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ​​​നി​​​​ന്നു ന​​​​ൽ​​​​കി​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ൽ‌ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

പ​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്ക് കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യി കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത് 414.35 കോ​​​​ടി​​​​യാ​​​​ണ്. അ​​​​ഞ്ചു​​​മു​​​​ത​​​​ൽ പ​​​​ത്തു​​​​വ​​​​രെ വ​​​​ർ​​​​ഷം വ​​​​രെ​​​​യാ​​​​യി കി​​​​ട്ടാ​​​​നു​​​​ള്ള കു​​​​ടി​​​​ശി​​​​ക 153.09 കോ​​​​ടി രൂ​​​​പ​​​​യു​​​​ണ്ട്. അ​​​​ഞ്ചി​​​​ൽ താ​​​​ഴെ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത് 149.43 കോ​​​​ടി രൂ​​​​പ.

ഉ​​​​ട​​​​ൻ അ​​​​ട​​​​ച്ചോ​​​​ളൂ, ഇ​​​​ള​​​​വു​​​​ണ്ട്!

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​ച്ചു​​​​തീ​​​​ർ​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ തീ​​​​ർ​​​​പ്പാ​​​​ക്ക​​​​ൽ പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ (ഒ​​​​ടി​​​​എ​​​​സ്) ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​മേ​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കു​​​​ടി​​​​ശി​​​​ക​​​​ക​​​​ൾ ഇ​​​​ള​​​​വു​​​​ക​​​​ളോ​​​​ടെ അ​​​​ട​​​​യ്ക്കാ​​​​നാ​​​​കും. പ​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മു​​​​ള്ള കു​​​​ടി​​​​ശി​​​​ക തു​​​​ക​​​​യ്ക്കു​​​​ള്ള 18 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ ഇ​​​​പ്പോ​​​​ൾ അ​​​​ട​​​​ച്ചാ​​​​ൽ എ​​​​ട്ടു ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​ഞ്ചു മു​​​​ത​​​​ൽ പ​​​ത്തു വ​​​​ർ​​​​ഷം വ​​​​രെ​​​​യു​​​​ള്ള കു​​​​ടി​​​​ശി​​​​ക തു​​​​ക​​​​യ്ക്ക് 18 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു പ​​​​ക​​​​രം ഏ​​​​ഴു ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ ന​​​​ൽ​​​​കി​​​​യാ​​​​ൽ മ​​​​തി.

National

പ്ലം​ബ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പെ​ട്ടെ​ന്ന് വ​ന്ന​ത് 294 കോ​ടി; ഞെ​ട്ട​ൽ മാ​റാ​തെ യു​വാ​വും ഗ്രാ​മ​വാ​സി​ക​ളും

പാ​റ്റ്ന: ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ വെ​റും 113 രൂ​പ മാ​ത്രം ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന ഒ​രു പ്ലംബ​ർ​ക്ക് ഒ​രു ദി​വ​സം കൊ​ണ്ട് ല​ഭി​ച്ച​ത് 294 കോ​ടി രൂ​പ. ബി​ഹാ​റി​ലെ ഗ​യ ജി​ല്ല​യി​ലു​ള്ള പ്ലം​ബ​റാ​യ വി​കാ​സ് കു​മാ​റാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ തു​ക ക​ണ്ട് ഞെ​ട്ടി​യ​ത്.

ഉ​ട​ൻ ത​ന്നെ വി​കാ​സ് ഇ​ക്കാ​ര്യം പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് ബാ​ങ്ക് രേ​ഖ​ക​ൾ‍, ട്രാ​ൻ​സാ​ക്‌​ഷ​ൻ ഐ​ഡി അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്കിം​ഗ് പി​ഴ​വ്, സാ​ങ്കേ​തി​ക ത​ക​രാ​ർ, അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് എ​ന്നി​വ​യു​ടെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം 1,300 രൂ​പ പി​ൻ​വ​ലി​ച്ച​തി​ന് ശേ​ഷം ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ വെ​റും 113 രൂ​പ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​തെ​ന്ന് വി​കാ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ നോ​ക്കി​യ​പ്പോ​ൾ അ​ക്കൗ​ണ്ട് ബാ​ല​ൻ​സ് പെ​ട്ടെ​ന്ന് 94 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. തു​ട​ർ​ന്ന് അ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ത് 294 കോ​ടി രൂ​പ​യാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മുത്തങ്ങയിൽ രണ്ടേകാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: മു​​​ത്ത​​​ങ്ങ​​​യി​​​ൽ വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ ര​​​ണ്ടു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ബ​​​ത്തേ​​​രി മു​​​ള്ള​​​ൻ​​​കു​​​ന്ന് ക​​​ണ്ടാ​​​ക്കോ​​​ൽ അ​​​ർ​​​ഷാ​​​ദ് (44), കൊ​​​ടു​​​വ​​​ള്ളി മ​​​ദ്ര​​​സ ബ​​​സാ​​​ർ പി​​​ലാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ പി.​​​ടി. ഇ​​​സ്മാ​​​യി​​​ൽ (40) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ജി​​​ല്ലാ ല​​​ഹ​​​രിവി​​​രു​​​ദ്ധ സ്ക്വാ​​​ഡും ബ​​​ത്തേ​​​രി പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം മു​​​ത്ത​​​ങ്ങ ത​​​ക​​​ര​​​പ്പാ​​​ടി ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​നി​​​ന്ന് വ​​​ന്ന കെ​​എ 51 എം​​​യു 5173 ന​​​ന്പ​​​ർ കാ​​​റി​​​ലാ​​​ണ് പ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

കാ​​​റി​​​ന്‍റെ ഡി​​​ക്കി​​​യു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും ബ്രേ​​​ക്ക് ലൈ​​​റ്റി​​​നോ​​​ടു ചേ​​​ർ​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 2.27 കോ​​​ടി രൂ​​​പ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

പ​​​ണ​​​വും വാ​​​ഹ​​​ന​​​വും ബ​​​ത്തേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

ബ​​​ത്തേ​​​രി സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ശ്രീ​​​കാ​​​ന്ത് എ​​​സ്. നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി. ​​​ജ​​​യ​​​പ്ര​​​കാ​​​ശ്, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ അ​​​നി​​​ത്ത്, അ​​​നി​​​ൽ​​​കു​​​മാ​​​ർ, വി​​​നീ​​​ഷ്, പ്ര​​​ദീ​​​പ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

Business

ആമസോൺ ഇന്ത്യ 2,800 കോടി നിക്ഷേപിക്കും

കൊ​​​ച്ചി: ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ രാ​​​ജ്യ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൃം​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കും. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ, ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​നം, സാ​​​മ്പ​​​ത്തി​​​ക ക്ഷേ​​​മം എ​​​ന്നി​​​വ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി 2,800 കോ​​​ടി​​​യി​​​ല​​​ധി​​​കം നി​​​ക്ഷേ​​​പി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.

പ്രോ ജ​​​ക്‌ട് ആ​​​ഷ്റേ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പം, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ൽ, സ​​​ർ​​​ക്കാ​​​ർ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ൽ എ​​​ന്നി​​​വ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 2030ഓ​​​ടെ 35 ബി​​​ല്യ​​​ൺ ഡോ​​​ള​​​ർ നി​​​ക്ഷേ​​​പ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് ഈ ​​​നീ​​​ക്ക​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

International

യുഎസിന്‍റെ 1,800 കോടി രൂപ വിലവരുന്ന ഡ്രോൺ ഹോർമൂസിൽ കാണാതായി

വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിനു മുകളിലൂടെയുള്ള രഹസ്യ ദൗത്യത്തിനിടെ യുഎസിന്‍റെ ഏറ്റവും വിലകൂടിയ നിരീക്ഷണ ഡ്രോൺ കാണാതായി. എംക്യു 4സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ആണ് അപ്രത്യക്ഷമായത്. യുഎസും ഇറാനും വെടിനിർത്തലിന് ധാരണയായതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.

പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​നും ക​ട​ലി​ടു​ക്കി​നും മു​ക​ളി​ലാ​യി ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഡ്രോ​ൺ ഇ​റ്റ​ലി​യി​ലെ നാ​വി​ക എ​യ​ർ സ്റ്റേ​ഷ​നാ​യ ​സി​ഗൊ​നെ​ല്ല​യി​ലേ​ക്ക് ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

യന്ത്രത്തകരാർ മൂലമാണോ അതോ വെടിവച്ചിട്ടതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 200 മില്യൺ ഡോളറിലധികം ( ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റൺ, യുഎസ് സൈന്യത്തിന്‍റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളിൽ ഒന്നാണ്. 

Kerala

പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് ആയിരിക്കില്ല യുഡിഎഫ് വരുമ്പോള്‍, കോടികളുടെ ലീക്കേജ് അടയ്ക്കും: വി.ഡി. സതീശന്‍

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് ആയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നിരവധി പദ്ധതികളുണ്ട്. ഖജനാവില്‍ നിന്നും കോടി കണക്കിന് രൂപയുടെ ലീക്കേജ് ഉണ്ട്. അതെല്ലാം അടയ്ക്കും എന്നാണ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എവിടെയെല്ലാം ഈ സര്‍ക്കാര്‍ പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ചുയര്‍ത്തുന്ന പദ്ധതികളാണ് ചെയ്യുന്നത്. ഇതെല്ലാം നടപ്പാക്കാന്‍ പറ്റുമെന്ന പൂര്‍ണമായ വിശ്വാസം ഞങ്ങള്‍ക്കുണ്ട്.

പിന്നെ ടാക്‌സ് കിട്ടുന്നില്ലല്ലോ. ഒരു പവന്‍ സ്വര്‍ണത്തിന് 4000 രൂപ വില ഉണ്ടായിരുന്നപ്പോള്‍ കിട്ടിയത് 500 കോടി രൂപയാണ് ടാക്‌സ് ആയി കിട്ടിയിരുന്നത്. ഇപ്പോള്‍ പവന് ഒരു ലക്ഷം രൂപയ്ക്ക് മേലെ ആയപ്പോള്‍ 500 കോടിയുടെ 25 ഇരട്ടി കിട്ടേണ്ടതാണ്. പക്ഷെ ഇപ്പോഴും 500 കോടിയാണ് കിട്ടുന്നത്. എവിടെ പോകുന്നു? ഞങ്ങള്‍ നിയമസഭയില്‍ ചോദിച്ചപ്പോള്‍ ഇവര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ലല്ലോ എന്ന് വിഡി. സതീശന്‍ പറഞ്ഞു.

അതേസമയം, ഇന്ദിര ഗ്യാരന്‍റി എന്ന പേരില്‍ ആറ് പ്രധാന ഉറപ്പുകളുമായാണ് യുഡിഎഫിന്‍റെ പ്രകടനപത്രിക. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയാണ് കൊച്ചിയില്‍ പത്രിക പുറത്തിറക്കിയത്.

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം, 3000 രൂപ ക്ഷേമപെന്‍ഷന്‍, റബറിന് 300 രൂപ താങ്ങുവില, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപാവരെ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങി വമ്പന്‍ പ്രഖ്യാപനങ്ങളടങ്ങുന്നതാണ് പ്രകടന പത്രിക.

National

പ്രകൃതിദുരന്തം: അഞ്ചു സംസ്ഥാനങ്ങൾക്കും ജമ്മു കാഷ്മീരിനും 1912.99 കോടി അനുവദിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​ണ്ടാ​​​യ അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 1912.99 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

വെ​​​ള്ള​​​പ്പൊ​​​ക്കം, പെ​​​ട്ടെ​​​ന്നു​​​ള്ള വെ​​​ള്ള​​​പ്പൊ​​​ക്കം, മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​നം, മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ, ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് എ​​​ന്നീ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട ഗു​​​ജ​​​റാ​​​ത്ത്, ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, ഛത്തീ​​​സ്ഗ​​​ഡ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു​​​മാ​​​ണ് അ​​​ധി​​​ക ധ​​​ന​​​സ​​​ഹാ​​​യ ല​​​ഭി​​​ച്ച​​​ത്.

1912.99 കോ​​​ടി രൂ​​​പ​​​യി​​​ൽ 778.67 കോ​​​ടി രൂ​​​പ ഗു​​​ജ​​​റാ​​​ത്തി​​​നും 341.48 കോ​​​ടി രൂ​​​പ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നും 288.39 കോ​​​ടി രൂ​​​പ ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​നും 158.41 കോ​​​ടി രൂ​​​പ നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​നും 15.70 കോ​​​ടി രൂ​​​പ ഛത്തീ​​​സ്ഗ​​​ഡി​​​നും 330.34 കോ​​​ടി രൂ​​​പ ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​നു​​​മാ​​​ണ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത്‌​​​ഷാ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നു​​​ ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്.

Kerala

ബ​​​​യ​​​​ർ-​​​​സെ​​​​ല്ല​​​​ർ മീ​​​​റ്റി​​​​ലൂ​​​​ടെ 100 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ൾ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്

കൊ​​​​ച്ചി: വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ബ​​​​യ​​​​ർ-​​​​സെ​​​​ല്ല​​​​ർ മീ​​​​റ്റി​​​​ലൂ​​​​ടെ 100 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഓ​​​​ർ​​​​ഡ​​​​റു​​​​ക​​​​ൾ സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കു ല​​​​ഭി​​​​ച്ചെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 400ഓ​​​​ളം സൂ​​​​ക്ഷ്മ, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മേ​​​​ള​​​​യി​​​​ൽ 22 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​യി 50ല​​​​ധി​​​​കം ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​ണ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ത്തി​​​​യ​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

വ്യ​​​​വ​​​​സാ​​​​യ വാ​​​​ണി​​​​ജ്യ വ​​​​കു​​​​പ്പ്, കേ​​​​ര​​​​ള ബ്യൂ​​​​റോ ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ പ്രൊ​​​​മോ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച സം​​​​സ്ഥാ​​​​ന​​​​ത​​​​ല അ​​​​ഗ്രോ ഫു​​​​ഡ്പ്രോ 2026ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​​ദ്ദേ​​​​ഹം.

പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ വ​​​​കു​​​​പ്പു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് കെ-​​​​സ്റ്റോ​​​​റു​​​​ക​​​​ൾ വ​​​​ഴി പ്രാ​​​​ദേ​​​​ശി​​​​ക സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ വി​​​​ൽ​​​​ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി. നി​​​​ല​​​​വി​​​​ൽ 40 കോ​​​​ടി രൂ​​​​പ​​​​യി​​​​ല​​​​ധി​​​​കം വി​​​​റ്റു​​​​വ​​​​ര​​​​വ് കെ-​​​​സ്റ്റോ​​​​റു​​​​ക​​​​ൾ വ​​​​ഴി സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​ത് 4,168 കോ​ടി സ്പാം ​കോ​ളു​ക​ൾ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് സ്പാം ​​​കോ​​​ളു​​​ക​​​ൾ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ന്നു​​​വെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. 2025ൽ ​​​മാ​​​ത്രം ഇ​​​ന്ത്യ​​​യി​​​ലെ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച​​​ത് 4,168 കോ​​​ടി സ്പാം ​​​കോ​​​ളു​​​ക​​​ൾ. ഇ​​​ന്ത്യ ഇ​​​ൻ​​​സൈ​​​റ്റ്സ് പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഞെ​​​ട്ടി​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ ഉ​​​ള്ള​​​ത്. ഇ​​​ത് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം വ​​​ർ​​​ധി​​​ച്ചു​​വ​​​രു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ​​​യും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത​​​ക​​​ളു​​​ടെ​​​യും തോ​​​ത് എ​​​ടു​​​ത്തു കാ​​​ണി​​​ക്കു​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്ത് ല​​​ഭി​​​ച്ച സ്പാം ​​​കോ​​​ളു​​​ക​​​ളി​​​ൽ 1,189 കോ​​​ടി എ​​​ണ്ണം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ത​​​ന്നെ നേ​​​രി​​​ട്ട് ത​​​ട​​​ഞ്ഞു. ബാ​​​ക്കി​​​യു​​​ള്ള​​​തി​​​ൽ ഏ​​​ക​​​ദേ​​​ശം 770 കോ​​​ടി കോ​​​ളു​​​ക​​​ൾ സം​​​ശ​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഫ്ലാ​​​ഗ് ചെ​​​യ്ത​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചു​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഓ​​​രോ സ്പാം ​​​കോ​​​ളിന്‍റെ​​​യും ഏ​​​ക​​​ദേ​​​ശം ശ​​​രാ​​​ശ​​​രി ദൈ​​​ർ​​​ഘ്യം 1.8 മി​​​നി​​​റ്റ് ആ​​​യി​​​രു​​​ന്നു. സ്പാം ​​​ഇ​​​പ്പോ​​​ൾ വോ​​​യ്സ് കോ​​​ളു​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങു​​​ന്നി​​​ല്ല. മെ​​​സേ​​​ജിം​​​ഗ് ത​​​ട്ടി​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും വ​​​ലി​​​യ രീ​​​തി​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നുവ​​​ന്നി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തി​​​ൽ മാ​​​ത്രം 12,903 കോ​​​ടി സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യു​​​ണ്ടാ​​​യി. 2025 ന്‍റെ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ലാ​​​ണ് വ്യാ​​​ജ മെ​​​സേ​​​ജു​​​ക​​​ളി​​​ൽ വ​​​ലി​​​യ കു​​​തി​​​ച്ചു​​​ചാ​​​ട്ടം ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു. ത​​​ട്ടി​​​പ്പു​​​കാ​​​ർ ഇ​​​ര​​​ക​​​ളെ കു​​​ടു​​​ക്കാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ, സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ, പേ​​​യ്മെ​​​ന്‍റ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ, അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബ്രാ​​​ൻ​​​ഡു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ ആ​​​ൾ​​​മാ​​​റാ​​​ട്ട​​​ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​ക​​​ളാ​​​ണ് പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

ഒ​​​ടി​​​പി​​​ക​​​ൾ, പി​​​ൻ ന​​​മ്പ​​​രു​​​ക​​​ൾ, ബാ​​​ങ്കിം​​​ഗ് ക്ര​​​ഡ​​​ൻ​​​ഷ്യ​​​ലു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ സെ​​​ൻ​​​സി​​​റ്റീ​​​വ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് കെ​​​വൈ​​​സി അ​​​പ്ഡേ​​​റ്റ് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന ത​​​ട്ടി​​​പ്പാ​​​ണ് ഇ​​​പ്പോ​​​ഴും കൂ​​​ടു​​​ത​​​ലാ​​​യി അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചു അ​​​ല്ലെ​​​ങ്കി​​​ൽ റീ​​​ഫ​​​ണ്ട് പ്രോ​​​സ​​​സിം​​​ഗ് എ​​​ന്നി​​​വ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും കോ​​​ളു​​​ക​​​ളും സാ​​​ധാ​​​ര​​​ണ ത​​​ന്ത്ര​​​മാ​​​യി ഇ​​​പ്പോ​​​ഴും ത​​​ട്ടി​​​പ്പു​​​കാ​​​ർ ഇ​​​പ്പോ​​​ഴും പ​​​ല​​​രൂ​​​പ​​​ത്തി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

ക​​​മ്യൂ​​​ണി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ഇ​​​ൻ- ആ​​​പ്പ് ബ്ലോ​​​ക്കിം​​​ഗ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്പാം ​​​കോ​​​ളു​​​ക​​​ൾ ത​​​ട​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും സ്കാ​​​മ​​​ർ​​​മാ​​​ർ പു​​​തി​​​യ രീ​​​തി​​​ക​​​ൾ അ​​​നു​​​ദി​​​നം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രു​​​ന്ന​​​ത് കാ​​​ര​​​ണം ത​​​ട്ടി​​​പ്പു​​​ക​​​ൾ ക​​​ണ്ടെ​​​ത്ത​​​ൽ കൂ​​​ടു​​​ത​​​ൽ ദു​​​ഷ്ക​​​ര​​​മാ​​​കു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന സ്മാ​​​ർ​​​ട്ട് ഫോ​​​ൺ വി​​​പ​​​ണി, വ്യാ​​​പ​​​ക​​​മാ​​​യ യു​​​പി​​​ഐ ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ ത​​​ട്ടി​​​പ്പു​​​കാ​​​ർ​​​ക്ക് വ​​​ള​​​ക്കൂ​​​റു​​​ള്ള രാ​​​ജ്യ​​​മാ​​​യി മാ​​​റ്റി​​​യെ​​​ന്നാ​​​ണ് സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

സാ​​​ന്പത്തി​​​ക ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക് അ​​​പ്പു​​​റം തു​​​ട​​​ർ​​​ച്ച​​​യാ​​​യ സ്പാ​​​മു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന മാ​​​ന​​​സി​​​ക ആ​​​ഘാ​​​തം ഗു​​​രു​​​ത​​​ര​​​മാ​​​യ പൊ​​​തു സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​മാ​​​യി മാ​​​റു​​​ക​​​യാ​​​ണെ​​​ന്നും വി​​​ദ​​​ഗ്ധ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു.

Kerala

പോലീസ് കേസ് വളച്ചൊടിച്ചു; നിയമപോരാട്ടത്തിനൊടുവിൽ വാഹനാപകടത്തിൽ മരിച്ച സൈനികന്‍റെ അവകാശിക്ക് 1.60 കോടി നഷ്ടപരിഹാരം

 കോട്ടയം: വാഹനാപകടത്തിൽ മരിച്ച സിആർപിഎഫ് ജവാന്‍റെ അവകാശികൾക്ക് ഒരു കോടി അറുപതുലക്ഷം നഷ്ടപരിഹാരം. കോട്ടയം കോതനല്ലൂർ മലയിൽ വീട്ടിൽ ജയേഷ്കുമാറിന്‍റെ അവകാശികൾക്കാണ് ഒരു കോടി അറുപതുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ജഡ്‌ജി പ്രസൂൺ മോഹൻ വിധി പ്രസ്താവിച്ചു.

2021 ഒക്ടോബർ 11ന് കാണക്കാരി കളരിപ്പടിയിലാണ് അപകടമുണ്ടായത്. ജയേഷ് കുമാർ ഏറ്റുമാനൂരിൽനിന്നും കടുത്തുരുത്തിയിലേക്ക് ബൈക്കിൽ പോകവെ എതിരെ അമിതവേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് ജയേഷ്കുമാർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

വണ്ടി കയറി ഇറങ്ങിയ നിലയിൽ ഹെൽമെറ്റ് റോഡിൽ നിന്നും പോലീസ് കണ്ടെടുത്തു. പരിക്കേറ്റ ജയേഷ്കുമാറിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്കേറ്റ ഗുരുതരമായ പരിക്കുകൾ മൂലം അന്നുതന്നെ മരണപ്പെടുകയായിരുന്നു.

അതേസമയം ഇന്നോവ ഡ്രൈവർക്കെതിരെ കേസെടുത്ത കുറവിലങ്ങാട് പോലീസ് കാർ ഉടമയുടെ സ്വാധീനത്തിൽ യഥാർഥ വസ്തുതകൾ മൂടിവച്ച് ജയേഷ് കുമാറിന്‍റെ അശ്രദ്ധ കൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി. പിന്നീട് കാറിന്‍റെ ഡ്രൈവറെ കേസിൽ നിന്നും രക്ഷപ്പെടുത്തികൊണ്ട് പോലീസ് ക്രിമിനൽ കേസ് റഫർ എഴുതിതള്ളി അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകി.

എന്നാൽ പോലീസ് നടത്തിയ കൃത്രിമം കുടുംബം അറിഞ്ഞിരുന്നില്ല. നഷ്ടപരിഹാരത്തിനായി ക്രിമിനൽ കേസിന്‍റെ റിക്കാർഡുകൾ ലഭിച്ചപ്പോഴാണ് പോലീസ് കേസ് റഫർ ചെയ്ത് ഇന്നോവ കാറിന്‍റെ ഡ്രൈവറെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞത്. ഉടൻ തന്നെ ജയേഷ് കുമാറിന്‍റെ ഭാര്യ കുറവിലങ്ങാട് പോലീസിന്‍റെ നീയമവിരുദ്ധമായ നടപടികൾ ചുണ്ടിക്കാണിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫിന് പരാതി നൽകി.

ക്രിമിനൽ കേസ് അന്തിമ റിപ്പോർട്ടിനെതിരെ പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചെങ്കിലും പോലീസിന്‍റെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നടപടിയും ഉണ്ടായില്ല.തുടർന്ന് യഥാർഥ വസ്തുതകൾ രേഖപ്പെടുത്തി പാലാ ജുഡീഷൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.

സംഭവം നേരിൽകണ്ടെ സാക്ഷികളുടെ മൊഴിയും പോലീസ് മഹസറും മറ്റുതെളിവുകളും പരിശോധിച്ച കോടതി പ്രഥമ ദൃഷ്ട്യാ ഇന്നോവ കാറിന്‍റെ ഡ്രൈവറുടെ അമിത വേഗതതും അശ്രദ്ധയും കൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി ഇന്ത്യൻ ശിക്ഷാ നീയമം 279 3O4 (A) പ്രകാരം ഇന്നോവ കാർ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തി കേസ് ഫയലിൽ സ്വീകരിച്ച് പ്രതിയെ കോടതി നേരിട്ട് സമൻസ് അയച്ച് വരുത്തുകയായിരുന്നു.

തുടർന്ന് നഷ്ടപരിഹാരത്തിനായി മരണപ്പെട്ട ജയേഷിന്‍റെ ഭാര്യയും പ്രായപൂർത്തിയാകാത്ത മകനും ജയേഷിന്‍റെ മാതാപിതാക്കളും കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണലിൽ ഹർജി ഫയൽ ചെയ്തു. അപകടംകണ്ട സാക്ഷികളെ നേരിട്ട് കോടതിയിൽ വിളിച്ചു വരുത്തി തെളിവെടുത്തു.

കുറവിലങ്ങാട് പോലീസിൽ ഹാജരാക്കിയ സംഭവ സ്ഥല മഹസറും മജിസ്ട്രേറ്റ് കോടതിയിലെ കേസിന്‍റെ റിക്കാർഡുകളും തെളിവായി സ്വീകരിച്ച് കോട്ടയം എംഎസിറ്റി ജഡ്ജി ഇന്നോവ കാറിന്‍റെ ഡ്രൈവറുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും കൊണ്ട് മാത്രമാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചു.

ഒരു കോടി പതിനാറു ലക്ഷത്തി നാൽപ്പത്തി നാലായിരം രൂപ വിധി തുകയും ഹർജിക്കാരുടെ കോടതിയിലെ വ്യവഹാര ചിലവിനത്തിൽ ഏഴുലക്ഷത്തി മുപ്പത്തയ്യായിരം രൂപയും ഹർജി ഫയൽ ചെയ്തദിവസം മുതലുള്ള പലിശ ഇനത്തിൽ മുപ്പത്താറു ലക്ഷത്തി ഇരുപത്തൊൻപതിനായിരം രൂപയും ഉൾപ്പെടെ ഒരു കോടി അറുപതുലക്ഷം രൂപ 30 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഇന്നോവകാറിന്‍റെ ഇൻഷ്വറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു.

സിആർപിഎഫിൽ ജവാനായിരുന്ന ജയേഷ് കുമാർ (36)അവധിക്ക് നാട്ടിൽ വന്ന സമയത്താണ് അപകടം ഉണ്ടായത്. ഹർജിക്കാർക്കു വേണ്ടി അഡ്വ.വി.ബി ബിനു അഡ്വ.സിഎസ് ഗിരിജ അഡ്വ.എസ്സ് രവീന്ദ്രൻ എന്നിവർ കോടതിയിൽ ഹാജരായി.

Latest News

Corehub Up