Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cruise Ship

Europe

ബ്രെ​മ​ര്‍​ഹാ​വ​നി​ല്‍ വൻ ദു​ര​ന്ത​മു​ഖ​ത്തു​നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ട് ക്രൂ​യി​സ് ക​പ്പ​ല്‍; മെ​യ്ന്‍ ഷി​ഫ് 3' ക​ണ്ടെ​യ്ന​ര്‍ ക​പ്പ​ലി​ലി​ടി​ച്ച് ത​ക​ര്‍​ന്നു; യാ​ത്ര റ​ദ്ദാ​ക്കി

ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ തു​റ​മു​ഖ​മാ​യ ബ്രെ​മ​ർ​ഹാ​വ​നി​ൽ TUI ക്രൂ​യി​സ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'മെ​യ്ൻ ഷി​ഫ് 3' എ​ന്ന കൂ​റ്റ​ൻ ആ​ഡം​ബ​ര ക്രൂ​യി​സ് ക​പ്പ​ൽ മ​റ്റ് ര​ണ്ട് ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ൻ അ​പ​ക​ടം.

കാ​ന​റി ദ്വീ​പു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ കാ​റ്റി​ൽ​പ്പെ​ട്ട് ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക്രൂ​യി​സ് ക​പ്പ​ലി​ന്‍റെ യാ​ത്ര പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി.

2,428 യാ​ത്ര​ക്കാ​രും 922 ജീ​വ​ന​ക്കാ​രു​മാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ട​ഗ് ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ന്നി​മാ​റി​യ ക്രൂ​യി​സ് ക​പ്പ​ൽ, സ്ട്രോം​ക​ജെ​യി​ൽ ന​ങ്കൂ​ര​മി​ട്ടി​രു​ന്ന വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ക്രൂ​യി​സ് ക​പ്പ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി ലൈ​ഫ് ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു. ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ന്‍റെ ഒ​രു​വ​ശം മീ​റ്റ​റു​ക​ളോ​ളം കീ​റി​പ്പോ​വു​ക​യും ക​ണ്ടെ​യ്ന​ർ ഗൈ​ഡു​ക​ൾ വ​ള​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഭാ​ഗ്യ​വ​ശാ​ൽ, ജ​ല​നി​ര​പ്പി​ന് മു​ക​ളി​ലാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത് എ​ന്ന​തി​നാ​ൽ ക​പ്പ​ലു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ല്ല.​യാ​ത്ര​ക്കാ​രോ ജീ​വ​ന​ക്കാ​രോ ആ​രും പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​രാ​ണെ​ന്ന് ക​പ്പ​ൽ ക്യാ​പ്റ്റ​ൻ യാ​ൻ എ​ഫ്. ഷു​ബ​ർ​ട്ട് അ​റി​യി​ച്ചു.

കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച ക​പ്പ​ൽ റി​പ്പ​യ​റിംഗി​നാ​യി ഉ​ട​ൻ ത​ന്നെ ക​പ്പ​ൽ​ശാ​ല​യി​ലേ​ക്ക് മാ​റ്റും. സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്കും ജ​ർ​മ​ൻ പോ​ർ​ട്ട് അ​തോ​റി​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up