x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൂ​യി​സ് ക​പ്പ​ലി​ൽ വൈ​റ​സ് ഭീ​തി: ഒ​രാ​ൾ മ​രി​ച്ചു, 1200 പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: May 15, 2026 07:41 AM IST | Updated: May 16, 2026 11:20 AM IST

പാ​രീ​സ് : ഫ്രാ​ൻ​സി​ലെ ബോ​ർ​ഡോ (Bordeaux) തു​റ​മു​ഖ​ത്ത് എ​ത്തി​യ 'അം​ബി​ഷ​ൻ' (Ambition) എ​ന്ന ക്രൂ​യി​സ് ക​പ്പ​ലി​ലാ​ണ് വൈ​റ​സ് ബാ​ധ​യെ​ന്ന് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​ത്.യാത്രയ്ക്കിടെ 90 വയസുള്ള ഒരാൾ മരിച്ചതിനെ തുടർന്നാണ് കപ്പലിൽ വൈറസ് ബാധ സംശയിക്കുന്നത്.

ക​പ്പ​ലി​ലെ 1200ല​ധി​കം യാ​ത്ര​ക്കാ​രി​ൽ 50 ഓ​ളം പേ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് നോ​റോ​വൈ​റ​സ് (Norovirus) അ​ല്ലെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

കേ​ടാ​യ ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു​ള്ള വി​ഷ​ബാ​ധ​യാ​ണോ എ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​പ്പ​ൽ മേ​യ് ആ​റി​നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും. നി​ല​വി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​പ്പ​ൽ ബോ​ർ​ഡോ​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

Tags : Virus scare on cruise ship

Recent News

Corehub Up