Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delay

ഹൃ​ദ്രോഗചി​കി​ത്സ വൈകാൻ ആശങ്കകൾ കാ​ര​ണ​മാ​ക​രു​തെ​ന്ന് ഐ​സി​സി​കെ

കൊ​​​​ച്ചി: ചി​​​​കി​​​​ത്സ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അനാവശ്യ ആ​​​​ശ​​​​ങ്ക ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം പോ​​​​ലു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​കി​​​​ത്സ വൈ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് കേ​​​​ര​​​​ള (ഐ​​​​സി​​​​സി​​​​കെ).

ഓ​​​​രോ ചി​​​​കി​​​​ത്സ​​​​യ്ക്കും വ്യ​​​​ക്ത​​​​മാ​​​​യ വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ക​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യി യോ​​​​ജി​​​​ക്കു​​​​ന്ന​​​​താ​​​​യും സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു.

അ​​​​നാ​​​​വ​​​​ശ്യ​​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഐ​​​​സി​​​​സി​​​​കെ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​സ​​​​മ​​​​യ​​​​ത്ത് ന​​​​ട​​​​ത്തു​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യെ മു​​​​ൻ​​​​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ച ചി​​​​കി​​​​ത്സ​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നാ​​​​കി​​​​ല്ല. ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ര​​​​ക്ത​​​​ക്കു​​​​ഴ​​​​ൽ പെ​​​​ട്ടെ​​​​ന്ന് അ​​​​ട​​​​യു​​​​മ്പോ​​​​ൾ എ​​​​ത്ര​​​​യും വേ​​​​ഗം ര​​​​ക്ത​​​​പ്ര​​​​വാ​​​​ഹം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത് ഹൃ​​​​ദ​​​​യ​​​​പേ​​​​ശി സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും പ​​​​ല​​​​പ്പോ​​​​ഴും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​ക​​​​ളി​​​​ൽ 70 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​വും ഗു​​​​രു​​​​ത​​​​ര​​​​വു​​​​മാ​​​​യ ഹൃ​​​​ദ​​​​യാ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണെ​​​​ന്ന് ഐ​​​​സി​​​​സി​​​​കെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ടി. രാ​​​​ജേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

Kerala

ഘ​ട​ക​ക​ക്ഷി​ക​ള്‍ ഒ​രു നേ​താ​വി​ന് വേ​ണ്ടി​യും വാ​ദി​ക്കു​ന്നി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

ഘ​ട​ക​ക​ക്ഷി​ക​ള്‍ ഒ​രു നേ​താ​വി​ന് വേ​ണ്ടി​യും വാ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ത് ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ന​മ്മ​ള്‍ ഓ​ടി​യി​ട്ട് കാ​ര്യ​മി​ല്ല. ട്രെ​യി​ന്‍ സ്‌​റ്റോ​പ്പി​ല്‍ എ​ത്തി​യി​ട്ടേ ഇ​റ​ങ്ങാ​ന്‍ പ​റ്റു​ക​യു​ള്ളു. ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം എ​ന്നാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് ഇ​വി​ടെ​യു​ള്ള നേ​താ​ക്ക​ന്‍​മാ​ര്‍​ക്ക് പ​റ​യാ​ന്‍ ക​ഴി​യി​ല്ല. അ​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മ്പോ​ഴെ പ​റ​യാ​ന്‍ പ​റ്റു​ക​യു​ള്ളു. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ല്‍ ട്രെ​യി​ന്‍ വൈ​കി ഓ​ടാ​റു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഡ​ല്‍​ഹി​യാ​ത്ര​യി​ല്‍ കാ​ലാ​വ​സ്ഥ മോ​ശ​മാ​കാ​റു​ണ്ട്.

എ​ന്‍റെ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ പേ​രി​ല്‍ ഫ്ല​ക്സ് ബോ​ര്‍​ഡ് വ​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ല. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​വാ​ദ്യം അ​റി​യി​ച്ച് ബോ​ര്‍​ഡ് വ​ച്ച​ത് ന​ല്ല​കാ​ര്യ​മാ​ണ്. ഏ​തെ​ങ്കി​ലും സ്ഥാ​ന​ത്തി​ന് വേ​ണ്ടി എ​ന്‍റെ പേ​ര് വ​യ്ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ങ്ങ​നെ വ​ച്ചാ​ല്‍ അ​ത് ത​ള്ളി​പ്പ​റ​യും.

മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ കു​റ​ച്ചു​താ​മ​സ​മു​ണ്ടാ​കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യാ​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യും. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ചാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം എ​ടു​ക്കു​ക. ആ ​തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും. വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍, മേ​ല്‍​പ്പാ​ലം എ​ന്നി​വ​യ്ക്കാ​ണ് എം​എ​ല്‍​എ​യെ​ന്ന നി​ല​യി​ല്‍ ആ​ദ്യ​പ​രി​ഗ​ണ​ന. പി​ണ​റാ​യി പൂ​ട്ടി​യ ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വീ​ണ്ടും തു​റ​ക്കും. ത​നി​ക്ക് ഒ​രു വ​കു​പ്പി​നോ​ടും പ്ര​ത്യേ​ക താ​ത്പ​ര്യ​മി​ല്ല. വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ എ​ന്ന് പ​റ​യു​ന്ന​തി​നോ​ടാ​ണ് താ​ത്പ​ര്യം.- കെ ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

National

ജാതി സെൻസസ് വൈകിക്കാൻ നീക്കമെന്നു കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ജാ​തി സെ​ൻ​സ​സ് വൈ​കി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ്. വ​രു​ന്ന സെ​ൻ​സ​സി​ൽ ജാ​തി ക​ണ​ക്കെ​ടു​പ്പും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മോ​ദി​സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം മു​ന്പ് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ജാ​തി സെ​ൻ​സ​സ് പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജാ​തി ക​ണ​ക്കെ​ടു​പ്പ് എ​ങ്ങ​നെ ന​ട​ത്തു​മെ​ന്നു​ള്ള​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​മാ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യോ കു​റ​ഞ്ഞ​പ​ക്ഷം വി​ദ​ഗ്ധ​രു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ക്സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​തി സെ​ൻ​സ​സി​നെ സം​ബ​ന്ധി​ച്ചു​ണ്ടാ​യി​ട്ടു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ സ​മീ​പ​കാ​ല നാ​ൾ​വ​ഴി​ക​ൾ പ​രാ​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നാ​ട​കീ​യ​മാ​യ യു ​ടേ​ണ്‍ ന​ട​ത്തി. ജാ​തി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്നി​ല്ലെ​ന്ന്, 2021 ജൂ​ലൈ 21ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യും ജാ​തി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​നു​ള്ള കോ​ട​തി​യു​ടെ ഏ​തൊ​രു ഉ​ത്ത​ര​വും മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് ത​ത്തു​ല്യ​മാ​യി​രി​ക്കു​മെ​ന്നു​മു​ള്ള 2021 സെ​പ്റ്റം​ബ​ർ 21ന് ​മോ​ദി​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​വും ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ സൂ​ചി​പ്പി​ച്ചു.

ജാ​തി സെ​ൻ​സ​സ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2023 ഏ​പ്രി​ൽ 16ന് ​കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യ​തും 2024 ഏ​പ്രി​ൽ 28ന് ​ജാ​തി സെ​ൻ​സ​സ് ന​ട​ത്താ​നു​ള്ള കോ​ണ്‍ഗ്ര​സ് ആ​വ​ശ്യം അ​വ​രു​ടെ"അ​ർ​ബ​ൻ ന​ക്സ​ൽ’ ചി​ന്താ​ഗ​തി​യാ​ണു വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തും ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

മൂന്നു തവണ വോട്ടിംഗ് മെഷീന്‍ തകരാറില്‍; പുതുപ്പള്ളിയിൽ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി

കോട്ടയം: വോട്ടിംഗ് മെഷീന്‍ തുടര്‍ച്ചയായി മൂന്നു തവണ തകരാറിലായതോടെ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി. പുതുപ്പള്ളി മണ്ഡലത്തിലെ ബൂത്തായ അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിലാണു പലപ്പോഴായി മൂന്നു തവണ വോട്ടിംഗ് മെഷീന്‍ തകരാറിലായത്.

ഇതോടെയാണു ഇവിടുത്തെ പോളിംഗ് വൈകിയത്. മെഷീനിന്‍റെ തകരാര്‍ പരിഹരിച്ചു പീന്നിടു പോളിംഗ് പുനരാരംഭിക്കുകയും ചെയ്തു. രണ്ടുതവണയുണ്ടായ തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും തകരാര്‍ ഉണ്ടായതോടെ കോട്ടയം ജില്ലാ കളക്‌ടര്‍ ഉള്‍പ്പെടുന്ന സംഘം ബൂത്തിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

National

രണ്ട് മിനിറ്റ് താമസിച്ചതിന് ഒന്നാം ക്ലാസുകാരനെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തി

ബംഗളൂരു: യെലഹങ്കയിൽ രണ്ട് മിനിറ്റ് വൈകി സ്കൂളിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തിയതായി പരാതി. യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്.

വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമമായ എക്‌സിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ് നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

National

വി​ജ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ‘ജ​ന​നാ​യ​ക​ൻ‘ റി​ലീ​സ് വൈ​കും

ചെ​ന്നൈ: വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​ന് വീ​ണ്ടും തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന് ഉ​ട​ൻ "യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് വി​ധി.

സി​നി​മ​യ്ക്ക് എ​തി​രാ​യ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ, സെ​ൻ​സ​ർ ബോ​ർ​ഡി​ന് ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള മ​തി​യാ​യ അ​വ​സ​രം ന​ൽ​കേ​ണ്ട​താ​യി​രു​ന്നു എ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വാ​ഭാ​വി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​സ് വീ​ണ്ടും സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് മ​നീ​ന്ദ്ര മോ​ഹ​ൻ ശ്രീ​വാ​സ്ത​വ, ജ​സ്റ്റി​സ് ജി. ​അ​രു​ൾ മു​രു​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ചി​ത്ര​ത്തി​ന് 'യു​എ' സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​നാ സ​മി​തി ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി​യി​ലെ ഒ​രം​ഗ​ത്തി​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി​ബി​എ​ഫ്സി ചെ​യ​ർ​മാ​ൻ ചി​ത്രം പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് അ​യ​ച്ചു. ഇ​തി​നെ​തി​രെ നി​ർ​മാ​താ​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി തെ​റ്റാ​ണെ​ന്നും ഉ​ട​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വു​മി​ട്ടു. എ​ന്നാ​ൽ, സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​ർ​മാ​താ​ക്ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഈ ​ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​ൻ കോ​ട​തി വി​സ​മ്മ​തി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​ന​ട​പ​ടി.

Sports

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

ബു​ലാ​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. 

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും തോ​ൽ​പ്പി​ച്ചെ​ത്തു​ന്ന ടീം ​ഇ​ന്ത്യ മി​ക​ച്ച ഫോ​മി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

 ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, ആ​രോ​ൺ ജോ​ർ‌​ജ്, അ​ഭി​ഗ്യാ​ൻ കു​ണ്ഡു  എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. 
ന്യൂ​സി​ല​ൻ‌​ഡ് ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. അ​വ​രു​ടെ ആ​ദ്യ ര​ണ്ട് മ​ത്സ​രങ്ങളും മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 

Kerala

ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​ല്ല; തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കാ​തെ ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കാ​തെ ഇ​ഡി. ന​ന്ത​ൻ​കോ​ട്ടെ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്താ​ത​തി​നാ​ലാ​ണ് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ആ​സ്ഥാ​ന​ത്ത് ഉ​ള്ള​ത്.​സ്വ​ർ‌​ണ്ണ​പാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ദേ​വ​സ്വം ആ​സ്ഥാ​ന​ത്ത് നി​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം.

അ​തി​നി​ടെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് ഇ​ഡി. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 21 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന.

അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, എ. ​പ​ത്മ​കു​മാ​ർ, എ​ൻ. വാ​സു, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സ് ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Kerala

പ​ട്ടാ​മ്പി​യി​ൽ ഗു​ഡ്‌​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി; ട്രെ​യി​നു​ക​ൾ വൈ​കി​യോ​ടു​ന്നു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി പ​ള്ളി​പ്പു​റ​ത്ത് ഗു​ഡ്‌​സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ട്രെ​യി​ൻ ആ​ണ് പാ​ളം തെ​റ്റി​യ​ത്. രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

തു​ട​ർ​ന്ന് നാ​ല് ട്രൈ​നു​ക​ൾ പി​ടി​ച്ചി​ട്ടു. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പാ​ളം തെ​റ്റി​യ ബോ​ഗി തി​രി​ച്ചു​ക​യ​റ്റി​യ​ത്. ഷൊ​ർ​ണൂ​രി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​ട്രാ​ക്കി​ലെ നി​ർ​ത്തി​യി​ട്ട സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും എ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വൈ​കി​യോ​ടു​ന്ന ട്രെ​യി​നു​ക​ൾ

ഏ​റ​നാ​ട് എ​ക്സ്പ്ര​സ്

കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് എ​ക്സ്പ്ര​സ്

പ​ര​ശു​റാം എ​ക്സ്പ്ര​സ്

കോ​ഴി​ക്കോ​ട് നി​ന്നു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്

ലോ​ക​മാ​ന്യ തി​ല​ക്-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ്

 

 

National

വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് പ്ര​കോ​പി​ത​രാ​യി; ര​ണ്ട് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി

മും​ബൈ: വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തി​ന് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മാ​സ​ക്ത​രാ​കു​ക​യും ചെ​യ്ത യാ​ത്ര​ക്കാ​രെ പോ​ലീ​സി​ന് കൈ​മാ​റി.

മും​ബൈ​യി​ൽ നി​ന്നും താ​യ്‌​ല​ൻ​ഡി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ് വൈ​കി​യ​ത്. ചെ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4:05 പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1:21 ആ​യി​രു​ന്നു പു​റ​പ്പെ​ട്ട​ത്.

വി​മാ​നം വൈ​കി​യെ​ത്തി​യ​തും ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞ​തും എ​യ​ർ ട്രാ​ഫി​ക്കും മൂ​ല​മാ​ണ് വി​മാ​നം വൈ​കി​യ​തെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രോ​ട് അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ തൊ​ഴി​ച്ച​തി​നും ര​ണ്ട്പേ​രെ യാ​ത്ര​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യെ​ന്നും ഇ​ൻ​ഡി​ഗോ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Kerala

സാ​ങ്കേ​തി​ക ത​ക​രാ​ർ; തി​രു​വ​ന​ന്ത​പു​രം-ബം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം - ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ ര​ണ്ടു​ത​വ​ണ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം വി​മാ​ന​ത്തി​ന് പു​റ​പ്പെ​ടാ​ൻ ആ​യി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മ​റ്റൊ​രു വി​മാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം വൈ​കി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് വൈ​കി​യ​തി​നാ​ൽ വി​ദേ​ശ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര അ​ട​ക്കം മു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up