Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. കാമ്പസിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോളജ് മാനേജ്മെന്റിനെതിരെയും കുറ്റക്കാരായ അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ പോലീസും കെഎസ്യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. വനിതാ പ്രവര്‍ത്തകയെ പോലീസ് വലിച്ചിഴയ്ക്കുകയും കൈയിലും കാലിലും പിടിച്ചു തൂക്കി വാനിലേക്ക് കയറ്റുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കി.
പോലീസ് അധ്യാപകരില്‍ നിന്നും പണം കൈപ്പറ്റി അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെഎസ്യു ആരോപിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ ഇത്തരമൊരു ദാരുണമായ സംഭവം നടന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാത്തത് നാണക്കേടാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
നിതിൻരാജ് മരണത്തിന് മുൻപ് അയച്ച വോയിസ് നോട്ടുകൾ അധ്യാപകരുടെ പീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുകൊണ്ടുവന്നത്. അധ്യാപകർ തങ്ങളെ ക്രൂരമായി മർദ്ദിക്കുമെന്നും ഇന്റേണൽ മാർക്കിന്റെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും വോയിസ് നോട്ടിൽ പറയുന്നുണ്ട്.
Kerala
ആലപ്പുഴ: ഗവ. ഡെന്റൽ കോളജ് ആശുപത്രിയിലെ സീലിംഗ് അടർന്നു വീണ് രോഗിക്ക് പരിക്കേറ്റു. എക്സ്റേ മുറിയുടെ വാതിലിനു സമീപമാണ് സീലിംഗ് അടർന്നു വീണത്.
ഇവിടെ നിൽക്കുകയായിരുന്ന ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് ഹരിതയ്ക്ക് (29) ആണ് പരിക്കേറ്റത്. ഹരിതയെ മെഡിക്കൽ കോജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.30നാണ് അപകടമുണ്ടായത്.