Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhruv

ഇ​ത് ഒ​രി​ക്ക​ലും എ​ന്നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല; അ​നു​പ​മ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ധ്രു​വ്  

നാ​ർ​സി​സ്റ്റി​ക് അ​ബ്യൂ​സി​നെ​ക്കു​റി​ച്ച് ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ന​ട​ത്തി​യ തു​റ​ന്നു​പ​റ​ച്ചി​ലി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ ച​ർ​ച്ച​യാ​യി ന​ട​ൻ ധ്രു​വ് വി​ക്രം. അ​നു​പ​മ​യു​ടെ മു​ൻ കാ​മു​ക​ൻ ധ്രു​വ് വി​ക്ര​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളു​മാ​ണ് ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളേ​യും വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളെ​യും കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​ണ് ധ്രു​വ് ഇ​പ്പോ​ൾ. ഇ​ന്ത്യ ടു​ഡേ ത​മി​ഴ് സം​ഘ​ടി​പ്പി​ച്ച റൗ​ണ്ട് ടേ​ബി​ൾ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

"സി​നി​മ പോ​ലെ​യു​ള്ള ഒ​രു ജോ​ലി തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വ​ള​രെ നേ​ര​ത്തേ ത​ന്നെ ന​മു​ക്ക് മ​ന​സി​ലാ​കും വി​മ​ര്‍​ശ​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന്.

ഈ ​ജോ​ലി അ​ത്ര​യും മ​നോ​ഹ​ര​മാ​കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ഇ​തി​ന് ഒ​രു​പാ​ട് വ​ശ​ങ്ങ​ളു​മു​ണ്ട്. സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ൽ, ഇ​ത് ഒ​രി​ക്ക​ലും എ​ന്നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യ​ത്തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു. നി​ങ്ങ​ൾ ആ​രാ​ണെ​ന്ന് അ​റി​യു​ക. എ​ന്തി​ന് വേ​ണ്ടി​യാ​ണ് നി​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കു​ക.

നി​ങ്ങ​ൾ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും നി​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​യി​ട്ടു​ള്ള​തും ഒ​രി​ക്ക​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്ന​തു​മാ​യ എ​ല്ലാ​ത്തി​നെ​യും ശ​ക്ത​മാ​യി സം​ര​ക്ഷി​ക്കു​ക. നി​ങ്ങ​ൾ സ​ത്യ​ത്തോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ൾ, നി​ങ്ങ​ളെ ഉ​റ​പ്പി​ച്ച് നി​ർ​ത്തു​ന്ന കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യി അ​റി​വു​ള്ള​പ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഒ​രു പ​രി​ധി​ക്ക​പ്പു​റം പോ​കാ​ൻ ക​ഴി​യി​ല്ല.

പ​തി​യെ അ​റി​യാ​തെ ത​ന്നെ നി​ങ്ങ​ൾ ഒ​രു ഒ​റ്റ​യാ​ൾ സൈ​ന്യ​മാ​യി മാ​റും. നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളു​ടേ​താ​യ ഒ​രു ലോ​ക​മു​ണ്ടാ​കും. നി​ങ്ങ​ൾ സ്വ​യം ഉ​ള്ളി​ലേ​ക്ക് നോ​ക്കു​ക​യും ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്യും. ക​ഴി​യു​ന്ന​ത്ര നി​ങ്ങ​ളു​ടെ സ്വ​കാ​ര്യ ലോ​ക​ത്തെ സം​ര​ക്ഷി​ക്കും".- ധ്രു​വ് പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​തി​ന്റെ കാ​ര​ണ​വും ധ്രു​വ് വെ​ളി​പ്പെ​ടു​ത്തി. "എ​നി​ക്ക് എ​ഡി​റ്റ് ചെ​യ്യാ​നും ഷൂ​ട്ട് ചെ​യ്യാ​നും ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്.

അ​ച്ഛ​നെ​യും എ​ന്‍റെ മ​രു​മ​ക​ളെ​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും ഷൂ​ട്ട് ചെ​യ്യാ​ൻ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ഇ​തൊ​ന്നും ഞാ​ൻ പോ​സ്റ്റ് ചെ​യ്യാ​റി​ല്ലെ​ങ്കി​ലും ഞാ​ൻ ഒ​രു​പാ​ട് എ​ഡി​റ്റ് ചെ​യ്യാ​റു​ണ്ട്. ഐ​മൂ​വി ഉ​പ​യോ​ഗി​ച്ച് വി​ഡി​യോ​ക​ൾ ക​ട്ട് ചെ​യ്ത് അ​തി​ൽ മ്യൂ​സി​ക് ചേ​ർ​ക്കാ​നൊ​ക്കെ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ന​മ്മ​ളെ​ല്ലാ​വ​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഒ​രു​പാ​ട് സ​മ​യം ചെ​ല​വ​ഴി​ച്ച് ക​ഴി​ഞ്ഞെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.

ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ൻ സം​ഗ​മ​കേ​ന്ദ്രം പോ​ലെ​യാ​ണി​പ്പോ​ൾ അ​ത്. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ സ​മ​യ​ത്താ​ണ് ഞാ​ൻ കൂ​ടു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. മ​റ്റ് സ​മ​യ​ങ്ങ​ളി​ൽ വാ​യ​ന​യോ സം​ഗീ​ത​മോ ഒ​ക്കെ​യാ​യി ഞാ​ൻ പോ​കും. അ​തൊ​രു ബോ​ധ​പൂ​ർ​വ​മാ​യ തീ​രു​മാ​ന​മൊ​ന്നു​മ​ല്ല".- ധ്രു​വ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up