അനുപമ പരമേശ്വരൻ, ധ്രുവ്
മുൻ പ്രണയബന്ധത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസികാഘാതങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചത്.
പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തമിഴ് നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ ശക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. എന്നാൽ ധ്രുവ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്.
#DhruvVikram recent insta story...
— Chiyaan Seenu (@chiyaan_Vikram6) August 13, 2026
Sometimes being lonely is better ? pic.twitter.com/FU50Zucgt0
വൈകുന്നേരത്തെ കടൽത്തീരത്ത് തിരമാലകൾ അടിയുന്നതിന്റെയും കുട്ടികൾ കളിക്കുന്നതിന്റെയും ഒരു നിശബ്ദ വീഡിയോ ദൃശ്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് മൗനം പാലിക്കുക എന്ന നിലപാടാണ് ധ്രുവ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ
കഴിഞ്ഞ ഒരു വർഷത്തോളമായി ധ്രുവ് ഇൻസ്റ്റഗ്രാമിൽ സജീവമല്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് താരം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. അതും ബൈസൺ എന്ന സിനിമയുടെ ഒരു ചിത്രീകരണ വിഡിയോയാണ്.
Tags : Anupama Dhruv Instagram story