Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diseases

Kottayam

ഇ​ല്ലാ​യ്മ ചെ​യ്ത രോ​ഗ​ങ്ങ​ള്‍ തി​രി​കെ വ​രു​ന്ന​ത് ചെ​റു​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണം: സ്പീ​ക്ക​ര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോ​ട്ട​യം: ഇ​ല്ലാ​യ്മ ചെ​യ്ത രോ​ഗ​ങ്ങ​ള്‍ തി​രി​കെ വ​രു​ന്ന​ത് ചെ​റു​ക്കാ​ന്‍ കൂ​ട്ടാ​യ പ​രി​ശ്ര​മം വേ​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. "എ​ന്‍റെ ക്ഷ​യ​രോ​ഗമു​ക്ത കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2025ലെ ​മി​ക​ച്ച ക്ഷ​യ​രോ​ഗ​മു​ക്ത പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍​ക്കാ​യു​ള്ള ടി​ബി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു.

കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ട്ട​യം ആ​ര്‍​ഡി​ഒ നി​ജു കു​ര്യ​ന്‍ ടി​ബി മു​ക്ത് സ്റ്റാ​റ്റ​സ് റി​പ്പോ​ര്‍​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സാം സാ​വി​യോ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ശ്രീ​ക​ല, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ എ​സ്. ഗോ​പ​കു​മാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ട്രീ​സ ജോ​സ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി.​ജെ. സി​ത്താ​ര, ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​ജി​ത്ത് ബാ​ബു, ഡോ. ​ആ​ശ, ജി​ല്ലാ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. സ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഗോ​ള്‍​ഡ് വി​ഭാ​ഗ​ത്തി​ല്‍ ഞീ​ഴൂ​ര്‍, മ​ണി​മ​ല, ക​റു​ക​ച്ചാ​ല്‍, ക​ല്ല​റ, അ​ക​ല​ക്കു​ന്നം, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് അ​വാ​ര്‍​ഡി​ന​ര്‍​ഹ​രാ​യ​ത്. സി​ല്‍​വ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ നീ​ണ്ടൂ​ര്‍, കു​റി​ച്ചി, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, വെ​ച്ചൂ​ര്‍, തീ​ക്കോ​യി, മ​റ​വ​ന്‍​തു​രു​ത്ത്, കൂ​രോ​പ്പ​ട, പ​ന​ച്ചി​ക്കാ​ട്, നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളും ബ്രോ​ണ്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ക​ട​പ്ലാ​മ​റ്റം, ത​ല​യാ​ഴം, ആ​ര്‍​പ്പൂ​ക്ക​ര, ഉ​ഴ​വൂ​ര്‍, ത​ല​യോ​ല​പ്പ​റ​മ്പ്, ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തു​ക​ളും അ​വാ​ര്‍​ഡി​ന​ര്‍​ഹ​രാ​യി.

District News

യു​വാ​ക്ക​ളി​ലെ മാ​ര​ക​രോ​ഗ​ങ്ങ​ൾ ആ​ശ​ങ്കാ​ജ​ന​കം: ശ്രേ​ഷ്ഠ ബാ​വ

പി​റ​വം: യു​വാ​ക്ക​ളി​ൽ പോ​ലും കാ​ൻ​സ​ർ അ​ട​ക്ക​മു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത് ഏ​റെ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ​ന്ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ജോ​സ​ഫ് മാ​ർ ബ​സേ​ലി​യോ​സ് ബാ​വ. ന​ല്ലൊ​രു ജീ​വി​ത ശൈ​ലി ഇ​നി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ന​മ്മ​ൾ പ്ര​യ​ത്നി​ക്ക​ണം. ഇ​ത് യു​വ ത​ല​മു​റ​യി​യി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ന​മ്മു​ടെ കൂ​ടെ ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​വ​രി​ൽ നി​ന്നു ത​ന്നെ ബോ​ധ​വ​ത്ക്ക​ര​ണം തു​ട​ങ്ങ​ണ​മെ​ന്നും ബാ​വ പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ മി​ല്ലെ​റ്റ്സ് ഫൗ​ണ്ടേ​ഷ​നും സ​സ്റ്റെ​യി​ന​ബി​ൾ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റ​വും ചേ​ർ​ന്ന് രാ​മ​മം​ഗ​ലം ഊ​ര​മ​ന​യി​ൽ മേ​ൽ മാ​ന ഗാ​ർ​ഡ​ൻ​സി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ അ​ന്ത​ർ​ദേ​ശീ​യ മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​അ​ജു മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​മി​നാ​റി​ൽ പാ​ലാ മാ​ർ സ്ലീ​വ മെ​ഡി​സി​റ്റി​യി​ലെ ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​എം. ജോ​ർ​ജ് , ഡോ. ​പി.​ഒ. ഏ​ബ്ര​ഹാം, ജേ​ക്ക​ബ് തു​മ്പ​യി​ൽ, അ​ഡ്വ. തോ​മ​സ് പോ​ൾ, സു​നി​ൽ കു​മാ​ർ മാ​ത്യൂ​സ് ഇ​ട​യ​ത്ത്, ആ​ന്‍റ​ണി മാ​ത്യൂ​സ്, എ.​എം. മു​ഹ​മ്മ​ദ് ഐ​പി​എ​സ്, ഡോ. ​എ.​പി. എ​ൽ​ദോ, ജോ​ളി ഏ​ബ്രാ​ഹം, ലീ​ലാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up