Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dogs

Idukki

മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ കൈ​യേ​റി തെ​രു​വുനാ​യ്ക്ക​ള്‍

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പ​ല മേ​ഖ​ല​ക​ളി​ലും തെ​രു​വു​നാ​യ്ക്ക​ള്‍ വി​ഹ​രി​ക്കു​ന്നു. രാ​പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ള്‍ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഇ​വ​യെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും ന​ട​ക്കാ​ത്ത​തി​നാ​ല്‍ ദി​നം​പ്ര​തി​യെ​ന്നോ​ണം നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രു​ന്ന സ്ഥി​തി​യാ​ണ്. റോ​ഡു​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും ത​മ്പ​ടി​ക്കു​ന്ന നാ​യ്ക്ക​ള്‍ ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ഭീ​ഷ​ണി​യാ​യി തൊ​ടു​പു​ഴ മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​നും താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പു​റ​മേ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ ട്ര​ഷ​റി​യി​ലെ​ത്തു​ന്ന വ​യോ​ധി​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍​ക്കും നാ​യ്ക്ക​ള്‍ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ന​ടു​ത്ത​ളം ഇ​പ്പോ​ള്‍ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. നൂ​റു​ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍ എ​ത്തു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​മാ​ണ് ഇ​വ കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും ഇ​വ പോ​കാ​റി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളും വ​ലി​യ ഭീ​തി​യോ​ടെ​യാ​ണ് ഇ​വ​യു​ടെ സ​മീ​പ​ത്തു കൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ യാ​ത്ര​ക്കാ​ര്‍​ക്കും വ്യാ​പാ​രി​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. വെ​ങ്ങ​ല്ലൂ​ര്‍, കാ​ഞ്ഞി​ര​മ​റ്റം, മ​ങ്ങാ​ട്ടു​ക​വ​ല, മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ്, ടൗ​ണ്‍​ഹാ​ള്‍ പ​രി​സ​രം, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​രി​ക്കോ​ട്, കു​ന്നം, പ​ട്ട​യം ക​വ​ല, കോ​ലാ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​ങ്ങ​ളെ കാ​ണാം. വെ​ങ്ങ​ല്ലൂ​രി​ല്‍ മ​ത്സ്യ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ എ​പ്പോ​ഴും നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ഒ​ട്ടേ​റെ മ​ത്സ്യ, മാം​സ സ്റ്റാ​ളു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ടും നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​ണ്.

ക​ട​ക​ളു​ടെ​യും മ​റ്റും തി​ണ്ണ​യി​ല്‍ ക​യ​റി​ക്കി​ട​ക്കു​ന്ന നാ​യ്ക്ക​ളെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ഇ​വ വ്യാ​പാ​രി​ക​ള്‍​ക്കു നേ​രേ തി​രി​യു​മെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു. കൂ​ട്ട​ത്തോ​ടെ​യു​ള്ള നാ​യ്ക്ക​ളു​ടെ സം​ഘ​ങ്ങ​ളാ​യ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ അ​തീ​വ ഭി​തി​യോ​ടെ​യാ​ണ് ഇ​വ​യെ കാ​ണു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മൊ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും മ​റ്റും ആ​വ​ശ്യം.

ഇ​തി​നി​ടെ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ നേ​ര​ത്തേ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചെ​ങ്കി​ലും അ​തും ന​ട​പ്പാ​യ​ല്ല. എ​ബി​സി സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കാ​നു​ള്ള സ്ഥ​ലം ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​യാ​യ​ത്. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ബി​സി സെ​ന്‍റ​ര്‍ നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​തും പാ​തി വ​ഴി​യി​ലാ​ണ്

ന​ട​പ​ടി​യു​ണ്ടാ​കും: ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു ഉ​ട​ന്‍​ത​ന്നെ പ​രി​ഹാ​രം കാ​ണു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍. ന​ഗ​ര​സ​ഭ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തെ​രു​വു​നാ​യ​ക​ളു​ടെ വി​ഷ​യം ഉ​യ​ര്‍​ന്നി​രു​ന്നു. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫ​ണ്ടി​ല്‍​നി​ന്നു തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നാ​യി തു​ക വ​ക​യി​രു​ത്താ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

എ​ന്നാ​ല്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തി ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​ണ് മു​ന്‍​ഗ​ണ​ന. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ലു​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ടി​യ​വ​ന്ത​ര ഘ​ട്ട​ത്തി​ല്‍ നാ​യ്ക്ക​ളെ പി​ടി​കൂ​ടി ഷെ​ല്‍​റ്റ​ര്‍ ഹോ​മു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു​ണ്ട്.

District News

ആലപ്പുഴയെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം

ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ നഗരത്തെ ഭീതിയിലാക്കി നായകളിൽ ത്വക് രോഗം പടരുന്നു. രോമങ്ങൾ കൊഴിഞ്ഞു വ്രണങ്ങളോടെയാണ് തെരുനായകൾ അലഞ്ഞു നടക്കുന്നത്. അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവുമുണ്ട് ഇവയ്ക്ക്. രോഗം ബാധിച്ചു നായകൾ ചാകാൻ തുടങ്ങിയതോടെയാണ് നഗരം ഭീതിയിലായത്. രോഗം ബാധിച്ച് ക്ഷീണിച്ച
നായകൾ നി‌ർബാധം കറങ്ങി നടക്കുന്നുണ്ട്. ഇവ കുട്ടികളെ ഉൾപ്പടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.
കുതിരപ്പന്തി, വട്ടയാൽ എന്നിവിടങ്ങളിലാണ് അസുഖം ബാധിച്ച നായ്ക്കൾ കൂടുതലായി വിഹരിക്കുന്നത്. രാത്രികളിൽ ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

നഗരസഭ ചെയ്യേണ്ടത്

1.നായകൾക്കിടയിൽ ഇത്തരത്തിൽ രോഗം വരാനുള്ള കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ പഠനം നടത്തണം.

2.രോഗം മനുഷ്യരിലേക്കു പകരുന്നതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. നായകൾ പലതും ചാവുന്നുണ്ട്. കുഷ്ഠരോഗം പിടിപെട്ടതുപോലെയാണ് നായകളുടെ ശരീരം.

3.നഗരത്തിൽ എബിസി പദ്ധതി ശക്തമാക്കണം. നായകൾക്കു വന്ധ്യംകരണം നടത്തി വാക്സിനേഷനും നൽകണം. ഇവ രണ്ടും 100 ശതമാനം പൂർത്തിയാക്കണം.

4.നഗരത്തിൽ പട്ടിക്കുട്ടികളെ കണ്ടെത്തി മൃഗസ്നേഹികളെ സഹകരിപ്പിച്ച് ആവശ്യക്കാർക്കു വീട്ടിൽ വളർത്താൻ ക്രമീകരണം ചെയ്യണം.

യോഗം ചേരണമെന്ന് ആവശ്യം

ആലപ്പുഴ നഗരസഭ പരിധിയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകളിൽ പടർന്നു പിടിക്കുന്ന രോമം പൊഴിഞ്ഞു വികൃതമാകലും ചർച്ചചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരണമെന്നു നഗരസഭ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
നായ്ക്കളിലെ ഗുരുതര പകർച്ചവ്യാധികൾ മനുഷ്യന്‍റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു. നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിനു തടസമാണ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇതു പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റിനെ ചുമതലപ്പെടുത്താൻ കത്തു നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.

Editorial

കു​​​​ര​​​​യ്ക്കു​​​​ന്ന സം​​​​ര​​​​ക്ഷ​​​​ക​​​​രും ക​​​​ടി​​​​ക്കു​​​​ന്ന നാ​​​​യ്ക്ക​​ളും

മ​​​​നു​​​​ഷ്യ​​​​രെ ‍ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും കൊ​​​​ന്നൊ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളും പെ​​​​റ്റു​​​​പെ​​​​രു​​​​കു​​​​ന്പോ​​​​ൾ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ഒ​​​​രു കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​പ്പോ​​​​ഴും അ​​​​തി​​​​നു മാ​​​​റ്റ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​ന്ത്യ​​​​യി​​​​ലെ ഫൈ​​​​വ് സ്റ്റാ​​​​ർ മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ നാ​​​​ട​​​​ൻ പ​​​​തി​​​​പ്പു​​​​ക​​​​ളും ഇ​​​​പ്പോ​​​​ൾ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ല. പ​​​​ക്ഷേ, നി​​​​രു​​​​പ​​​​ദ്ര​​​​വ​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ആ​​​​ടി​​​​നെ​​​​യും കോ​​​​ഴി​​​​യെ​​​​യു​​​​മൊ​​​​ക്കെ കൊ​​​​ന്ന് രു​​​​ചി​​​​യോ​​​​ടെ അ​​​​ക​​​​ത്താ​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്. ഈ ​​​​കാ​​​​പ​​​​ട്യ​​​​ത്തി​​​​നു വാ​​​​ലാ​​​​ട്ടി ​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ. നാ​​​​യവ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി​​​​യും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി.

വി​​​​ഷ​​​​യം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ധി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​വ​​​​ചി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ങ്കി​​​​ലും ശ​​​​ക്ത​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചാ​​​​ടി​​​​വീ​​​​ണ മേനക ഗാ​​​​ന്ധി​​​​യോ​​​​ട്, കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് മ​​​​ഹാ​​​​മ​​​​ന​​​​സ്ക​​​​ത​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്നു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ന​​​​ൽ​​​​കി. തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സ്നേ​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ചു. ഇ​​​​നി 28നാ​​​​ണ് കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്, ശാ​​​​പ​​​​മാ​​​​യി മാ​​​​റി​​​​യ ഈ ​​​​ഭ​​​​ര​​​​ണ​​​​പ​​​​രാ​​​​ജ​​​​യ​​​​ത്തെ കൂ​​​​ട്ടി​​​​ല​​​​ട​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ!

തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ റം​​​​ദ​​​​റെ​​​​ഡ്ഡി​​​​യി​​​​ൽ നൂ​​​​റു തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ന്നെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കേ​​​​സ് കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ർ ചെ​​​​റു​​​​വി​​​​ര​​​​ല​​​​ന​​​​ക്കി​​​​ല്ല. 25 വ​​​​ർ​​​​ഷ​​​​മാ​​​​യി നാ​​​​യ്ക്ക​​​​ളു​​​​ടെ വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള എ​​​​ബി​​​​സി പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട്. കോ​​​​ടി​​​​ക​​​​ൾ മു​​​​ടി​​​​പ്പി​​​​ച്ച​​​​തും വാ​​​​ക്സി​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ കോ​​​​ടാ​​​​നു​​​​കോ​​​​ടി രൂ​​​​പ കൊ​​​​യ്ത​​​​തു​​​​മ​​​​ല്ലാ​​​​തെ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഒ​​​​രു ഗു​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ബി​​​​സി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​ പി​​​​ടി​​​​ച്ചാ​​​​ണ് കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ളും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​​ത്. നി​​​​യ​​​​മം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ൽ വി​​​​ധി​​​​ക​​​​ൾ ഒ​​​​തു​​​​ങ്ങി. ഇ​​​​തി​​​​ലും ദു​​​​ര​​​​ന്ത​​​​മാ​​​​ണ് 1972ലെ ​​​​വ​​​​നം-​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​നു​​​​ഷ്യ​​​​ർ ദാ​​​​രു​​​​ണ​​​​മാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും പ​​​​തി​​​​നാ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല ത​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടും, 55 വ​​​​ർ​​​​ഷ​​​​മാ​​​​യി ഈ ​​​​നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​ള്ള​​​​തു പ​​​​റ​​​​ഞ്ഞാ​​​​ൽ, ജാ​​​​ഥ​​​​യും പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​മ​​​​ല്ലാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി വ​​​​ലി​​​​യ ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ഭ​​​​ര​​​​ണ-​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കറി​​​​യി​​​​ല്ല ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​തം. നേ​​​​താ​​​​ക്ക​​​​ളോ​​​​ടു കാ​​​​ര്യം പ​​​​റ​​​​യാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​​​ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും അ​​​​ണി​​​​ക​​​​ൾ​​​​ക്കും ക​​​​ഴി​​​​വു​​​​മി​​​​ല്ല.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ല്‍ പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം 27 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധമു​​​​ക്ത​​​​മാ​​​​യ ജ​​​​പ്പാ​​​​നി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ ഷെ​​​​ല്‍​ട്ട​​​​റു​​​​ക​​​​ളി​​​​ലു​​​​മാ​​​​യി ഏ​​​​ക​​​​ദേ​​​​ശം 50,000 നാ​​​​യ്ക്ക​​​​ളെ​​​​യും പൂ​​​​ച്ച​​​​ക​​​​ളെ​​​​യും കൊ​​​​ല്ലു​​​​ന്നു​​​​ണ്ട്. റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ 2023ൽ ​​​​പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി കൊ​​​​ടു​​​​ത്തു; ദ​​​​യാ​​​​വ​​​​ധം ത​​​​ന്നെ. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ സം​​​​ര​​​​ക്ഷ​​​​ണ​​​​നി​​​​യ​​​​മം അ​​​​പ്രാ​​​​യോ​​​​ഗി​​​​ക​​​​മെ​​​​ന്നു ക​​​​ണ്ട് 2021 മു​​​​ത​​​​ൽ കൂ​​​​ട്ട ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലെ 40 ല​​​​ക്ഷം നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​വ​​​​ർ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ ദ​​​​യാ​​​​വ​​​​ധം ന​​​​ട​​​​ത്താ​​​​ൻ 2024ൽ ​​​​തു​​​​ർ​​​​ക്കി​​​​യും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ബ്രി​​​​ട്ട​​​​നി​​​​ൽ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്, ചി​​​​ല​​​​യി​​​​ട​​​​ത്ത് പി​​​​ടി​​​​കൂ​​​​ടി എ​​​​ട്ടു​​​​ദ​​​​ിവസ​​​​ത്തി​​​​ന​​​​കം ഉ​​​​ട​​​​മ വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്യും.

സ്പെ​​​​യി​​​​നി​​​​നും പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​നു​​​​മൊ​​​​പ്പം 2030ൽ ​​​​ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പി​​​​ന് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന മൊ​​​​റോ​​​​ക്കോ​​​​യും മ​​​​റ്റെ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ 30 ല​​​​ക്ഷം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ കൊ​​​​ല്ലാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​യ്ക്കു നി​​​​ർ​​​​ത്തി. അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ വെ​​​​ടി​​​​വ​​​​ച്ചു​​​​ കൊ​​​​ന്നാ​​​​ണ് തെ​​​​രു​​​​വു​​​​നാ​​​​യ ശ​​​​ല്യം പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​ത്. സ്പെ​​​​യി​​​​ൻ, നെ​​​​തർ​​​​ല​​​​ൻ​​​​ഡ്സ്, ഫ്രാ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി ചി​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ൾ തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ തെ​​​​രു​​​​വി​​​​ൽ അ​​​​ല​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​ന്ത്യ​​​​ക്ക് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി​​​​യി​​​​ല്ല, കൊ​​​​ല്ലാ​​​​നൊ​​​​ട്ടു സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യു​​​​മി​​​​ല്ല; ജ​​​​നം അ​​​​നു​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ള്ള​​​​ണം. നാ​​​​യ്ക്ക​​​​ള്‍ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി പെ​​​​രു​​​​കി​​​​യ​​​​തി​​​​നാ​​​​ല്‍ എ​​​​ബി​​​​സി പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ലെ​​​​ന്നും പെ​​​​ട്ടെ​​​​ന്നു കൂ​​​​ട്ടി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യോ ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യോ വേ​​​​ണ​​​​മെ​​​​ന്നു​​മാ​​​​ണ് വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ന്‍ വെ​​​​റ്റ​​​​റി​​​​ന​​​​റി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​ക്ഷേ, വി​​​​ദ​​​​ഗ്ധ​​​​ര​​​​ല്ല, ഇ​​​​വി​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത് വ​​​​ക​​​​തി​​​​രി​​​​വി​​​​ല്ലാ​​​​ത്ത രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കാ​​​​രും മൃ​​​​ഗ​​​​സ്നേ​​​​ഹി​​​​ക​​​​ളു​​​​മാ​​​​യി​​​​പ്പോ​​​​യി.

ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​​​മൂ​​​​ലം 118 പേ​​​​ർ മ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണ് ത​​​​ദ്ദേ​​​​ശ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന്‍റെ ക​​​​ണ​​​​ക്ക്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ ഇ​​​​തി​​​​ന്‍റെ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങാ​​​​ണ്. ആ​​​​റു കോ​​​​ടി​​​​യോ​​​​ളം തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ള്ള​​​​ത്. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ന്നു. നാ​​​​യ​​​​്ക്ക​​​​ൾ പെ​​​​രു​​​​കു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​ര​​​​ണ​​​​ഭീ​​​​തി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.

ഒ​​​​ന്നാം മോ​​​​ദി സ​​​​ര്‍​ക്കാ​​​​രില്‍ മേ​​​​നകാ​​ ഗാ​​​​ന്ധി മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​കൂ​​​​ടി​​​​യു​​​​ള്ള മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്. കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ​​​​യും വ​​​​ര​​​​ച്ച​​​​വ​​​​ര​​​​യി​​​​ൽ നി​​​​ർ​​​​ത്താ​​​​ൻ അ​​​​വ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞു. ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ച​​​​ടി കി​​​​ട്ടി​​​​യ​​​​ത്. ആ​​​ടി​​​നെ​​​യും കോ​​​ഴി​​​യെ​​​യും പാ​​​ച​​​കം ചെ​​​യ്തു രു​​​ചി​​​യോ​​​ടെ ശാ​​​പ്പി​​​ടു​​​ന്ന വീ​​​ഡി​​​യോ ഇ​​​ട്ടി​​​ട്ട്, തെ​​​രു​​​വു​​​നാ​​​യ്ക്കൾക്കുവേ​​​ണ്ടി ക​​​ര​​​യു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ​​​യും ക​​​ണ്ടു. ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യം പ്ര​​​ഹ​​​സ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പേ​​​​വി​​​​ഷ​​​​ബാ​​​​ധ​​യേ​​റ്റ് സെ​​​​ല്ലു​​​​ക​​​​ളി​​​​ൽ ഒ​​​​രു തു​​​​ള്ളി വെ​​​​ള്ളം കു​​​​ടി​​​​ക്കാ​​​​ൻ​​​​പോ​​​​ലും ആ​​​​കാ​​​​തെ ന​​​​ര​​​​കി​​​​ച്ചു മ​​​​രി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും കാ​​​​ണാ​​​​തെ, തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ക​​​​ണ്ണീ​​​​രൊ​​​​ഴു​​​​ക്കു​​​​ക​​​​യും ക​​​​വി​​​​ത​​​​യെ​​​​ഴു​​​​തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വർ​​​​ക്കും അ​​​​വ​​​​രെ പേ​​​​ടി​​​​ച്ചു വാ​​​​ലാ​​​​ട്ടു​​​​ന്ന ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ൾ​​​​ക്കും ചി​​​​കി​​​​ത്സ​​​​യാ​​​​ണ് ആ​​​​വ​​​​ശ്യം. സു​​​​പ്രീം​​​​കോ​​​​ട​​​​തി മ​​​​രു​​​​ന്നു കൊ​​​​ടു​​​​ക്കു​​​​മോ​​​​യെ​​​​ന്നാ​​​​ണ് രാ​​​​ജ്യം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

District News

54 തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്തു

ച​ങ്ങ​നാ​ശേ​രി:  വാ​ഴ​പ്പ​ള്ളി​യി​ല്‍ തെ​രു​വു​നാ​യ പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് വാ​ഴ​പ്പ​ള്ളി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 54 തെ​രു​വു​നാ​യ്ക​ളെ പി​ടി​കൂ​ടി പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു വി​ധേ​യ​മാ​ക്കി.    

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെയും ഗ​വ​ൺ​മെ​ന്‍റ് വെ​റ്റി​ന​റി പോ​ളി​ക്ലി​നി​ക്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കു​ത്തി​വ​യ്പ് ന​ട​ത്തി​യ​ത്.ര​ണ്ട് നാ​യ​പി​ടി​ത്ത​ക്കാ​ര്‍ നാ​യ്ക്ക​ളെ വ​ല​യി​ല്‍ കു​രു​ക്കി. ര​ണ്ടു ഡോ​ക്ട​ര്‍മാ​ര്‍ ഇ​വ​യ്ക്കു കു​ത്തി​വ​യ്പ് ന​ൽ​കി. താ​ലൂ​ക്ക് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ഷി​ജോ ജോ​സ്, ഡോ. ​ന​യ​ന്‍താ​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. 


ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൺ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, വാര്‍ഡ് കൗ​ണ്‍സി​ല​ര്‍മാ​രാ​യ വി​ഷ്ണു​ദാ​സ്, അ​ഡ്വ. ശി​വ​കു​മാ​ര്‍, ഗീ​താ അ​ജി, റെ​ജി കേ​ള​മ്മാ​ട്ട് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ​യും ഇ​ത​ര ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Latest News

Corehub Up