തൃശൂര്‍: കിടപ്പുരോഗിയായ വയോധികയെ വീട്ടിൽക്കയറി തെരുവുനായ കടിച്ചുകൊന്നു. വ്യാഴാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ എരുമപ്പെട്ടി സ്വദേശി കാര്‍ത്യായനി (84) ആണ് മരിച്ചത്.
ആക്രമണത്തിൽ ഇവരുടെ മകനും കടിയേറ്റു. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടാനായിട്ടില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും നായെ കണ്ടെത്താൻ കഴിഞ്ഞില്ല.
കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags : dogs bitten elderly woman death