Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Doller

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വിപണി കൂപ്പുകുത്തി

മും​​ബൈ: ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​ക്ക് ഇ​​ന്ന​​ലെ ക​​ന​​ത്ത ഇ​​ടി​​വ്. യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ട് യീ​​ൽ​​ഡ് 2007നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ​​തും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 100 ഡോ​​ള​​റി​​നു മു​​ക​​ളി​​ലെ​​ത്തി​​യ​​തും തി​​രി​​ച്ച​​ടി​​യാ​​യ​​തോ​​ടെ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 50യും 1.6 ​​ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു.

സെ​​ൻ​​സെ​​ക്സ് 1248 പോ​​യി​​ന്‍റ് (1.67 %) താ​​ഴ്ന്ന് 73,581ലും ​​നി​​ഫ്റ്റി 384 പോ​​യി​​ന്‍റ് (1.64 %) ന​​ഷ്ട​​ത്തി​​ൽ 23,063 ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​തി​​നൊ​​പ്പം വി​​ശാ​​ല വി​​പ​​ണി​​ക​​ളി​​ൽ ഇ​​ടി​​വ് പ്ര​​ക​​ട​​മാ​​യി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലും നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക 1.5 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.

ഓ​​ഹ​​രിവി​​പ​​ണി​​യി​​ലെ അ​​സ്ഥി​​ര​​ത​​യു​​ടെ അ​​ള​​വു​​കോ​​ലാ​​യ ഇ​​ന്ത്യ വി​​ക്സ് 22 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ കു​​തി​​ച്ചു​​യ​​ർ​​ന്നു. എ​​ല്ലാ മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും വ​​ൻ ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ് നാ​​ലു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഇ​​ടി​​ഞ്ഞു. വി​​പ​​ണി​​യി​​ൽ മൊ​​ത്ത​​ത്തി​​ൽ ഇ​​ടി​​വ് പ്ര​​ക​​ട​​മാ​​യി​​രു​​ന്നു. എ​​ൻ​​എ​​സ്ഇ​​യി​​ൽ 943 ഓ​​ഹ​​രി​​ക​​ൾ മാ​​ത്രം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ 2587 എ​​ണ്ണം ന​​ഷ്ട​​ത്തി​​ലേ​​ക്കു വീ​​ണു. 99 ഓ​​ഹ​​രി​​ക​​ൾ​​ക്കു മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

വി​​പ​​ണി​​യു​​ടെ ന​​ഷ്ട​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ൾ

1. ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ

19 വ​​ർ​​ഷത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ക്കി​​ൽ സെ​​പ്റ്റം​​ബ​​റി​​ൽ യു​​എ​​സ് ബി​​സി​​ന​​സ് രം​​ഗം അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ലേ​​റെ​ക്കാലത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യെ​​ന്ന വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ 10 വ​​ർ​​ഷ​​ത്തെ യു​​എ​​സ് ട്ര​​ഷ​​റി ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ 2007 നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലേ​​ക്കു കു​​തി​​ച്ചു​​യ​​ർ​​ന്നു.

2. ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ​​നി​​ര​​ക്ക് കൂ​​ട്ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ​​നി​​ര​​ക്കു​​ക​​ളി​​ൽ വ​​ൻ വ​​ർ​​ധ​​ന വ​​രു​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ പെ​​ട്ടെ​​ന്ന് ഉ​​യ​​ർ​​ന്ന​​ത് ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച​​യ്ക്ക് ആ​​ക്കം കൂ​​ട്ടി. സെ​​പ്റ്റം​​ബ​​റി​​ൽ യു​​എ​​സ് ബി​​സി​​ന​​സ് പ്ര​​വ​​ർ​​ത്ത​​നം അ​​ഞ്ചു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി​​യ​​താ​​യി വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​മാ​​റ്റം.

3. ഓ​​യി​​ൽ വി​​ല ഉ​​യ​​ർ​​ന്നു

യു​​എ​​സ്-​​ഇ​​റാ​​ൻ യു​​ദ്ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ലെ അ​​നി​​ശ്ചി​​ത​​ത്വം വീ​​ണ്ടും ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 102 ഡോ​​ള​​റി​​നു മു​​ക​​ളി​​ലെ​​ത്തി. യു​​എ​​സി​​ന്‍റെ സ​​മ്മ​​ർ​​ദ​​ങ്ങ​​ൾ​​ക്ക് ഇ​​റാ​​ൻ വ​​ഴ​​ങ്ങി​​ല്ലെ​​ന്ന് ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് മ​​സൂ​​ദ് പെ​​സെ​​ഷ്കി​​യാ​​ൻ യു​​എ​​ൻ പൊ​​തു​​സ​​ഭ സ​​മ്മേ​​ള​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​തി​​ച്ചു​​ക​​യ​​റി​​യ​​ത്. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​കു​​ന്നു​​വെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ക​​ഴി​​ഞ്ഞ ദി​​വ​​സം എ​​ണ്ണ വി​​ല ബാ​​ര​​ലി​​നു 99 ഡോ​​ള​​റി​​നു താ​​ഴേ​​ക്കു പ​​തി​​ച്ചി​​രു​​ന്നു.

4. രൂ​​പ​​യു​​ടെ ഇ​​ടി​​വ്

അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​തി​​ച്ചു​​യ​​ർ​​ന്ന​​തും യു​​എ​​സ് ഡോ​​ള​​ർ ശ​​ക്തി​​പ്രാ​​പി​​ച്ച​​തും കാ​​ര​​ണം ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 23 പൈ​​സ ഇ​​ടി​​ഞ്ഞ് 95.96 എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

ഇ​ന്‍റ​ർ​ബാ​ങ്ക് ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് വി​പ​ണി​യി​ൽ 95.84 എ​ന്ന നി​ല​യി​ലാ​ണ് രൂ​പ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. വ്യാ​പാ​ര​ത്തി​നി​ടെ ഒ​രു ഘ​ട്ട​ത്തി​ൽ അ​മേ​രി​ക്ക​ൻ നാ​ണ​യ​ത്തി​നെ​തി​രേ മൂ​ല്യം ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​യ 95.98 എ​ന്ന നി​ല വ​രെ​യെ​ത്തി. ഒ​ടു​വി​ൽ മു​ൻ ദി​വ​സ​ത്തേ​ക്കാ​ൾ 23 പൈ​സ​യു​ടെ കു​റ​വി​ൽ 95.96ൽ ​വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. ബു​ധ​നാ​ഴ്ച 11 പൈ​സ ന​ഷ്ട​ത്തി​ൽ 95.73ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ത​ലേ​ദി​വ​സം 16 പൈ​സ​യു​ടെ നേ​ട്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

Business

ഇ​ടി​വു തു​ട​ർ​ന്ന് രൂ​പ

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം സെ​​ഷ​​നി​​ലും ഇ​​ടി​​ഞ്ഞു. 50 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.84ൽ ​​ക്ലോ​​സ് ചെ​​യ്തു. വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ പു​​റ​​ത്തേ​​ക്കു​​ള്ള ഒ​​ഴു​​ക്കും അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​രു​​ന്ന​​തു​​മാ​​ണ് രൂ​​പ​​യു​​ടെ ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​യ​​ത്.

ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നി​​ശ്ചി​​ത​​ത്വ​​വും ഡോ​​ള​​ർ ശ​​ക്തി​​യാ​​ർ​​ജി​​ക്കു​​ന്ന​​തും വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ക​​രെ (എ​​ഫ്ഐ​​ഐ​​ക​​ൾ) ഇ​​ന്ത്യൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പിന്മാ​​റു​​ന്ന​​തി​​ന്‍റെ ആ​​ക്കം കൂ​​ട്ടി​​യി​​രി​​ക്കു​​കയാ​​ണ്. ഇ​​തി​​നി​​ടെ കു​​റ​​ഞ്ഞ വി​​ല​​യി​​ൽ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ ആ​​ഭ്യ​​ന്ത​​ര നി​​ക്ഷേ​​പ​​ക​​ർ താ​​ത്പ​​ര്യം കാ​​ട്ടി​​യി​​ട്ടു​​ണ്ട്.

മും​​ബൈ മു​​ൻ​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ഓ​​ഹ​​രി​​വി​​പ​​ണി​​ക്കും വി​​ദേ​​ശ വി​​നി​​മ​​യ എ​​ക്സ്ചേ​​ഞ്ചി​​നും വ്യാ​​ഴാ​​ഴ്ച അ​​വ​​ധി​​യാ​​യി​​രു​​ന്നു.

വ്യാ​​ഴാ​​ഴ്ച പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഇ​​ന്ത്യ​​യു​​ടെ വ്യാ​​പാ​​ര ക​​മ്മി 2025ൽ ​​ഡി​​സം​​ബ​​റി​​ൽ 25.04 ബി​​ല്യ​​ണായി വ​​ർ​​ധി​​ച്ച​​ത് രൂ​​പ​​യ്ക്കു​​മേ​​ൽ സ​​മ്മ​​ർ​​ദ​​മു​​യ​​ർ​​ത്തി. ഇ​​ത് മു​​ൻ​​മാ​​സം ന​​വം​​ബ​​റി​​ലെ 24.53 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നേ​​ക്കാ​​ളും മു​​ൻ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ലെ 22 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നേ​​ക്കാ​​ളും കൂ​​ടു​​ത​​ലാ​​ണ്.

ഇ​​ന്‍റ​​ർ ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ 90.37ൽ ​​വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച രൂ​​പ ഒ​​രു ഘ​​ട്ട​​ത്തി​​ൽ 900.89 വ​​രെ താ​​ഴ്ന്നു. അ​​വ​​സാ​​നം ബു​​ധ​​നാ​​ഴ്ച​​ത്തെ ക്ലോ​​സിം​​ഗി​​നെ​​ക്കാ​​ൾ 50 പൈ​​സ താ​​ഴ്ന്ന് ഇ​​ന്ന​​ലെ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

ചൊ​​വ്വാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ ആ​​റു പൈ​​സ​​യു​​ടെ ഇ​​ടി​​വു നേ​​രി​​ട്ട രൂ​​പ ബു​​ധ​​നാ​​ഴ്ച 11 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.34ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ഇ​​ന്ത്യ​​ൻ രൂ​​പ ഏ​​റ്റ​​വും വ​​ലി​​യ താ​​ഴ്ന്ന നി​​ല​​വാ​​രം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് ഡി​​സം​​ബ​​റി​​ലെ 90.93 ആ​​യി​​രു​​ന്നു. അ​​ന്ന് വ്യാ​​പാ​​ര​​ത്തി​​നി​​ടെ 91.14 വ​​രെ താ​​ഴ്ച​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഉ​​യ​​ർ​​ച്ച

ര​​ണ്ടു സെ​​ഷ​​നു​​ക​​ളി​​ൽ ന​​ഷ്ട​​ത്തി​​ലാ​​യി​​രു​​ന്ന ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി ഇ​​ന്ന​​ലെ ലാ​​ഭം രേ​​ഖ​​പ്പെ​​ടു​​ത്തി. ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ കു​​തി​​പ്പാ​​ണ് വി​​പ​​ണി​​ക്കു ക​​രു​​ത്താ​​യ​​ത്. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 188 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 83,570ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ സെ​​ൻ​​സെ​​ക്സ് 752.26 പോ​​യി​​ന്‍റ് മു​​ന്നേ​​റി 84,135 നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​താ​​ണ്. എ​​ൻ​​എ​​സ്ഇ നി​​ഫ്റ്റി 28.75 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 25,694ൽ ​​ക്ലോ​​സ് ചെ​​യ്തു.

നി​​ഫ്റ്റി മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ ഐ​​ടി (3.34%) യാ​​ണ് വ​​ൻ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. ബാ​​ങ്കിം​​ഗ് ഓ​​ഹ​​രി​​ക​​ളും മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി. നി​​ഫ്റ്റി ബാ​​ങ്ക് 0.86 ശ​​ത​​മാ​​ന​​വും പൊ​​തു​​മേ​​ഖ​​ല ബാ​​ങ്ക് 1.16 ശ​​ത​​മാ​​ന​​വും പ്രൈ​​വ​​റ്റ് ബാ​​ങ്ക് 0.45 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.

ഐ​​ടി സൂ​​ചി​​ക​​യി​​ൽ ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ ഉയർച്ച അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലെ​​ത്തി. ക​​ന്പ​​നി​​യു​​ടെ 2025-26ലെ ​​മൂ​​ന്നാം​​പാ​​ദ ഫ​​ല​​ങ്ങ​​ൾ മി​​ക​​ച്ച​​താ​​യ​​താ​​ണ് വി​​പ​​ണി​​ക്കു നേ​​ട്ട​​മാ​​യ​​ത്. ഇ​​ൻ​​ഫോ​​സി​​ന്‍റെ വ​​രു​​മാ​​നം ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 8.9 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 45,479 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​നേ​​ക്കാ​​ൾ ലാ​​ഭം 2.2 ശ​​ത​​മാ​​നം താ​​ഴ്ന്ന് 6654 കോ​​ടി രൂ​​പ​​യാ​​യി. മു​​ൻ വ​​ർ​​ഷ​​മി​​ത് 6806 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ടെ​​ക് മ​​ഹീ​​ന്ദ്ര (5.1%), ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ് (0.44%), വി​​പ്രോ (2.54%), എ​​ച്ച്സി​​എ​​ൽ (1.68%), എം​​ഫ​​സി​​സ് (3.50%), എ​​ൽ​​ടി​​ഐ മൈ​​ൻ​​ഡ്ട്രീ (4.60%), ഒ​​റാ​​ക്കി​​ൾ ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ് സോ​​ഫ്റ്റ്‌വേ​​ർ (5.69%), കോ​​ഫോ​​ർ​​ജ് (3.02%), പെ​​ർ​​സി​​സ്റ്റ​​ന്‍റ് (2.0%) തു​​ട​​ങ്ങി നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​യി​​ലെ എ​​ല്ലാ ഓ​​ഹ​​രി​​ക​​ളും ഇ​​ന്ന​​ലെ മു​​ന്നേ​​റ്റം ന​​ട​​ത്തി.

Business

കൂപ്പുകുത്തി രൂ​​പ​​

 

മും​​ബൈ: ഡോ​​ള​​റി​​നെ​​തി​​രേ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ മൂ​​ല്യ​​ത്താ​​ഴ്ച​​യി​​ൽ രൂ​​പ. ഇ​​ന്ന​​ലെ ഡോ​​ള​​റി​​നെ​​തി​​രേ ഒ​​ന്പ​​ത് പൈ​​സ ഇ​​ടി​​ഞ്ഞ രൂ​​പ​​യു​​ടെ മൂ​​ല്യം 90.41ൽ ​​എ​​ത്തി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ പി​​ൻ​​വ​​ലി​​ക്ക​​ലു​​മാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്.

സ്വ​​ർ​​ണം, വെള്ളി തുടങ്ങിയ അമൂല്യ ലോഹങ്ങളുടെ വി​​ല ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ ഡോ​​ള​​ർ ആ​​വ​​ശ്യ​​ക​​ത ശ​​ക്ത​​മാ​​യ​​ത് രൂ​​പ​​യ്ക്ക് സ​​മ്മ​​ർദ​​മാ​​യെ​​ന്നാ​​ണ് വി​​ദേ​​ശ ക​​റ​​ൻ​​സി വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞ​​ത്.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 90.43 എ​​ന്ന നി​​ര​​ക്കി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. ഇ​​ത് പി​​ന്നീ​​ട് വ്യാ​​പാ​​ര​​ത്തി​​നി​​ടെ ത​​ലേ​​ന്ന​​ത്തെ ക്ലോ​​സിം​​ഗി​​നെ​​ക്കാ​​ൾ 24 പൈ​​സ ന​​ഷ്ട​​ത്തോ​​ടെ 90.56 എ​​ന്ന റി​​ക്കാ​​ർ​​ഡ് താ​​ഴ്ച നേ​​രി​​ട്ടു.

അ​​വ​​സാ​​നം ക​​ഴി​​ഞ്ഞ ദി​​നം വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നേ​​ക്കാ​​ൾ ഒ​​ന്പ​​ത് പൈ​​സ ന​​ഷ്ട​​ത്തി​​ൽ 90.41ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.ഡോ​​ള​​ർ സൂ​​ചി​​ക ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ 11 ദി​​വ​​സം വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ വി​​ൽ​​പ്പ​​ന​​ക്കാ​​രാ​​ണ്. ഇന്നലെ 1114.22 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ഇതുവരെ 19,605.51 കോടി രൂപയുടെ ഓഹരികൾ വിറ്റു.

Business

രൂ​​പ റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ൽ

മും​​ബൈ: ഇ​​ന്ന​​ലെ ഡോ​​ള​​ർ 90 രൂ​​പ​​യി​​ലെ​​ത്തി. ഇ​​ൻ​​ട്രാ ഡേ ​​വ്യാ​​പാ​​ര​​ത്തി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ 90ലെ​​ത്തി​​യ രൂ​​പ അ​​തി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റി 42 പൈ​​സ ഇ​​ടി​​ഞ്ഞ് എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 89.95ലെ​​ത്തി വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ദി​​വ​​സ​​മാ​​ണ് രൂ​​പ​​യ്ക്ക് ഇ​​ടി​​വു​​ണ്ടാ​​കു​​ന്ന​​ത്. 2025 ഏ​​റ്റ​​വും മോ​​ശം പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന ഏ​​ഷ്യ​​ൻ ക​​റ​​ൻ​​സി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ് രൂ​​പ.

കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ, ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ർ, വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ എ​​ന്നി​​വ​​രി​​ൽ നി​​ന്നു​​ള്ള ശ​​ക്ത​​മാ​​യ ഡോ​​ള​​ർ ഡി​​മാ​​ൻ​​ഡാ​​ണ് രൂ​​പ​​യു​​ടെ ഇ​​ടി​​വി​​ന് കാ​​ര​​ണം.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ​​നി​​ന്ന് വി​​ദേ​​ശ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ ഒ​​ഴു​​ക്ക്, ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക​​രാ​​രി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം എ​​ന്നി​​വ നി​​ക്ഷേ​​പ​​ക​​രെ സ്വാ​​ധീ​​നി​​ക്കു​​ന്ന​​താ​​യി ഫോ​​റെ​​ക്സ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് വി​​ദേ​​ശ​​നാ​​ണ്യ വി​​പ​​ണി​​യി​​ൽ രൂ​​പ 89.70ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. പി​​ന്നീ​​ട് അ​​തി​​ന്‍റെ നി​​ല താ​​ഴേ​​ക്കാ​​യി​​രു​​ന്നു. ഇ​​ൻ​​ട്രാ ഡേ​​യി​​ൽ 90.00 എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ര​​ക്കി​​ലേ​​ക്കു പ​​തി​​ച്ചു. തി​​ങ്ക​​ളാഴ്​​ച​​ത്തെ ക്ലോ​​സിം​​ഗി​​നേ​​ക്കാ​​ൾ 47 പൈ​​സ ഇ​​ടി​​വാ​​യി​​രു​​ന്നു ഇ​​ത്. തി​​ങ്ക​​ളാ​​ഴ്ച രൂ​​പ 89.53ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക 0.06 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 99.41ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. ക്രൂ​​ഡ് ഓ​​യി​​ൽ ഒ​​രു ബാ​​ര​​ലി​​ന് 0.25 ശ​​ത​​മാ​​നം താ​​ഴ്ന്ന് 63.03 ഡോ​​ള​​റി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Business

രൂ​​പയ്ക്ക് വന്‌ വീഴ്ച; ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 89ലെത്തി

മും​ബൈ: ആ​ഭ്യ​ന്ത​ര, ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​ക​ളി​ലു​ണ്ടാ​യ ദൗർബല്യം മൂലം ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​യി​ൽ. ആ​ദ്യ​മാ​യി ഡോ​ള​റി​നെ​തി​രേ രൂ​പ 89 എ​ന്ന നി​ല ക​ട​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടി​യി​ലെ ഒ​രു ദി​വ​സം രൂ​പ​യ്ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണിത്.

ഇ​ൻ​ട്രാ​ഡേ വ്യാ​പാ​ര​ത്തി​ൽ ഡോ​ള​റി​നെ​തി​രേ 93 പൈ​സ ന​ഷ്ട​ത്തോ​ടെ 89.61 എ​ന്ന നി​ല​യി​ൽ ഇ​ടി​ഞ്ഞ രൂ​പ 87 പൈ​സ ന​ഷ്ട​ത്തോ​ടെ 89.43 എ​ന്ന നി​ല​യി​ൽ വ്യാ​പാ​രം പൂ​ർ​ത്തി​യാ​ക്കി. ഒ​​ക്ടോ​​ബ​​ർ 14ന് ​​കു​​റി​​ച്ച എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 88.81നെ​​യാ​​ണ് മ​​റി​​ക​​ട​​ന്ന​​ത്. ഈ ​വ​ർ​ഷം മേ​യ് എ​ട്ടി​ലെ താ​ഴ്ച​യ്ക്കു​ശേ​ഷം രൂ​പ ഒ​രു ദി​വ​സം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​ണ്.

ഡോ​ള​റി​നെ​തി​രേ ഈ ​വ​ർ​ഷം ഇ​തു​വ​രെ 4.6 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞ രൂ​പ ഏ​ഷ്യ​ൻ വി​പ​ണി​യി​ലെ ഏ​റ്റ​വു ദു​ർ​ബ​ല​മാ​യ ക​റ​ൻ​സി​ക​ളി​ൽ ഒ​ന്നാ​യി മാ​റി.

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങിയതും ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക​​രാ​​റി​​നെ​​പ്പ​​റ്റി​​യു​​ള്ള അ​​നി​​ശ്ചി​​ത​​ത്വ​​വും രൂ​​പ​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​യി. ഇ​​ത് വി​​പ​​ണി​​യി​​ലെ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം കു​​റ​​യ്ക്കു​​ക​​യും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​രെ വി​​പ​​ണി​​യി​​ൽനി​​ന്ന് അ​​ക​​റ്റു​​ക​​യും ചെ​​യ്തു.

ഈ ​​വ​​ർ​​ഷം ഇ​​തു​​വ​​രെ എ​​ഫ്ഐ​​ഐ​​ക​​ൾ ഒ​​ന്ന​​ര ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ച്ച​​ത്. ര​​ണ്ടു ദി​​വ​​സം നി​​ക്ഷേ​​പ​​കരാ​​യി​​രു​​ന്ന വി​​ദേ​​ശ നി​​ക്ഷേ​​പ​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ (എ​​ഫ്ഐ​​ഐ) വീ​​ണ്ടും വ​​ൻതോ​​തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തും രൂ​​പ​​യെ ബാ​​ധി​​ച്ചു. 1766.55 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​ന്ന​​ലെ എ​​ഫ്ഐ​​ഐ​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​ത്.
ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലും ന​​ഷ്ടദി​​നം

ര​​ണ്ട് ദി​​വ​​സം നേ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്ന വി​​പ​​ണി ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ലേ​​ക്ക് വീ​​ണു. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ൽ. ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ ത​​ള​​ർ​​ച്ച​​യാ​​ണ് വി​​പ​​ണി​​യെ ത​​ക​​ർ​​ച്ച​​യി​​ലേ​​ക്ക് വീ​​ഴ്ത്തി​​യ​​ത്.

ആ​​ഗോ​​ളവി​​പ​​ണി​​ക​​ളി​​ലെ ദു​​ർ​​ബ​​ല​​മാ​​യ സൂ​​ച​​ന​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, ഇ​​ന്ത്യ​​ൻ സൂ​​ചി​​ക​​ക​​ൾ താ​​ഴ്ന്നാ​​ണ് തു​​റ​​ന്ന​​ത്. വി​​ൽ​​പ്പ​​ന ഉ​​യ​​രു​​ക​​യും ചെ​​യ്തു. എ​​ന്നി​​രു​​ന്നാ​​ലും, സെ​​ഷ​​ന്‍റെ മ​​ധ്യ​​ത്തി​​ൽ വാ​​ങ്ങ​​ൽ ന​​ട​​ന്നെ​​ങ്കി​​ലും, വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​നെ ത​​ട​​യാ​​നാ​​യി​​ല്ല.

സെ​​ൻ​​സെ​​ക്സ് 400.76 പോ​​യി​​ന്‍റ് (0.47%) ഇ​​ടി​​ഞ്ഞ് 85,231.92ലും ​​നി​​ഫ്റ്റി 124 പോ​​യി​​ന്‍റ് (0.47%) ന​​ഷ്ട​​ത്തി​​ലും 26,068.15 ലും ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ഈ ​​ആ​​ഴ്ച​​യി​​ൽ ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 0.8 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി 0.6 ശ​​ത​​മാ​​ന​​വും ഉ​​യ​​ർ​​ന്നു.ബി​​എ​​സ്ഇ മി​​ഡ്കാ​​പും സ്മോ​​ൾ​​കാ​​പും 1.30 ശ​​ത​​മാ​​നം താ​​ഴ്ന്നാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്.

ആ​​ഗോ​​ള സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ കാ​​ര​​ണം ഐ​​ടി, മെ​​റ്റ​​ൽ പോ​​ലു​​ള്ള പ്ര​​ധാ​​ന സെ​​ക്ട​​റു​​ക​​ളി​​ലെ ഓ​​ഹ​​രി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം നേ​​രി​​ടേ​​ണ്ടിവ​​ന്നു. നി​​ഫ്റ്റി മെ​​റ്റ​​ൽ 2.34 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് നേ​​രി​​ട്ട​​ത്. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളി​​ൽ എ​​ഫ്എം​​സി​​ജി ഒ​​ഴി​​യെ​​ല്ലാം താ​​ഴേ​​ക്കു പ​​തി​​ച്ചു. പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്ക് സൂ​​ചി​​ക 1.43 ശ​​ത​​മാ​​ന​​വും നി​​ഫ്റ്റി ബാ​​ങ്ക് 0.81 ശ​​ത​​മാ​​ന​​വും ഐ​​ടി 0.43 ശ​​ത​​മാ​​ന​​വും പ്രൈ​​വ​​റ്റ് ബാ​​ങ്ക് 0.66 ശ​​ത​​മാ​​ന​​വും റി​​യ​​ൽ​​റ്റി 1.86 ശ​​ത​​മാ​​ന​​വും ക​​ണ്‍​സ്യു​​മ​​ർ ഡൂ​​റ​​ബി​​ൾ​​സ് 0.75 ശ​​ത​​മാ​​ന​​വും താ​​ഴ്ന്നു.

ഓ​​ഹ​​രിവി​​പ​​ണി​​യി​​ലെ ഇ​​ടി​​വി​​നു വ​​ഴി​​വ​​ച്ച​​ത് യു​​എ​​സ് വി​​പ​​ണി​​യി​​ലെ ശ​​ക്ത​​മാ​​യ വി​​ൽ​​പ്പ​​ന​​യാ​​ണ്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വ​​ലി​​യ മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ യു​​എ​​സ് ഓ​​ഹ​​രി​​ക​​ൾ, പ്ര​​ത്യേ​​കി​​ച്ച് നാ​​സ്ദാ​​ക്ക് സൂ​​ചി​​ക​​യി​​ലെ എ​​ഐ അ​​നു​​ബ​​ന്ധ ഓ​​ഹ​​രി​​ക​​ളി​​ലെ മൂ​​ല്യ​​നി​​ർ​​ണ​​യ ആ​​ശ​​ങ്ക​​ക​​ൾ കാ​​ര​​ണം വ​​ൻ ന​​ഷ്ടം നേ​​രി​​ട്ടു. ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളെ​​യും ഇ​​ന്ത്യ​​യെ​​യും ബാ​​ധി​​ച്ചു.

Latest News

Corehub Up