Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrRam

ഡോ. ​റാ​മി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

ക​​​ണ്ണൂ​​​ർ: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി​​​യി​​​ലെ ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​നാ​​​റ്റമി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ ഇ​​​ന്ന​​​ലെ ഇ​​​ട​​​ച്ചേ​​​രി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​ത്തു.

ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ജീ​​​വ​​​ൻ ജോ​​​ർ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​മാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യ​​​ത്. വീ​​​ട്ടി​​​ൽ സൂ​​​ക്ഷി​​​ച്ച മൊ​​​ബൈ​​​ൽ ഫോ​​​ൺ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഫോ​​​ൺ പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കും. ഇ​​​ന്ന് ഡോ. ​​​റാ​​​മി​​​നെ അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി​​​യി​​​ലെ ക​​​ണ്ണൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ചും തെ​​​ളി​​​വെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. 

Kerala

നി​തി​ൻ​ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​റാ​മി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ

ത​​​ല​​​ശേ​​​രി: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ഡെ​​​ന്‍റ​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി നി​​​തി​​​ന്‍​ രാ​​​ജ് കോ​​​ള​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ല്‍​നി​​​ന്നു ചാ​​​ടി​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഒ​​​ന്നാം​​​പ്ര​​​തി​​​യാ​​​യ ഡോ. ​​​എം.​​​കെ. റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി. ഹ​​​ർ​​​ജി വാ​​​ദം കേ​​​ൾ​​​ക്കാ​​​നാ​​​യി 23 ലേ​​​ക്കു മാ​​​റ്റി.

കേ​​​ര​​​ള മ​​​ന​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ച്ച സം​​​ഭ​​​വ​​​മാ​​​ണ് നി​​​തി​​​ൻ രാ​​​ജി​​​ന്‍റെ മ​​​ര​​​ണം. ഹീ​​​ന​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​യാ​​​ണ് ഡോ. ​​​റാം. ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ കാ​​​ഠി​​​ന്യം കൊ​​​ണ്ടാ​​​ണ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യും ഹൈ​​​ക്കോ​​​ട​​​തി​​​യും സു​​​പ്രീം കോ​​​ട​​​തി​​​യും ഇ​​​യാ​​​ൾ​​​ക്ക് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.

കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്ത ശേ​​​ഷം നി​​​യ​​​മ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഇ​​​യാ​​​ൾ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യാ​​​ൻ ഇ​​​യാ​​​ളെ സ​​​ഹാ​​​യി​​​ച്ച​​​വ​​​രേ​​​യും പ്ര​​​തി​​​യെ സം​​​ര​​​ക്ഷി​​​ച്ച​​​വ​​​രേ​​​യും ക​​​ണ്ടെ​​​ത്താ​​​നും കേ​​​സി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നും റാ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഹ​​ർ​​​ജി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Latest News

Corehub Up