ഡോ. റാം
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രധാനപ്രതി ഡോ. റാം വീണ്ടും അറസ്റ്റിൽ. തലശേരി എസ്സി എസ്ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം റാമിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റെന്ന കണ്ടെത്തലിനെ തുടർന്ന് കോടതി റാമിനെ വിട്ടയച്ചിരുന്നു.
തുടർന്ന് റാമിനെ കസ്റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് സംഘം നോട്ടീസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. നിതിൻ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോഴാണ് പ്രധാന പ്രതിയായ റാം പിടിയിലാകുന്നത്.
Tags : NithinRaj DrRam Arrest Crime Police Investigation CaseFile FIR