Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drugcase

അ​ധ്യാ​പി​ക​മാ​രു​ടെ ല​ഹ​രി​ക്ക​ളി; ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യംചെ​യ്യും

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​ഡി​എം​എ കേ​സി​ല്‍ പി​ടി​യി​ലാ​യ മൂ​ന്ന് അ​ധ്യാ​പി​ക​മാ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. പേ​രാ​മ്പ്ര ബി​ആ​ര്‍.​സി​യി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​മാ​രാ​രാ​യ കീ​ര്‍​ത്ത​ന, കാ​വ്യ, നീ​ഷ്മ എ​ന്നി​വ​രെ​യാ​ണ് ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യു​ക.
മൂ​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​വ​രാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടു കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കും.

പേ​രാ​ന്പ്ര ബി​ആ‍‍​ര്‍​സി​യി​ലെ അ​ധ്യാ​പി​ക​മാ​രു​ടെ സം​ശ​യം ശ​രി​വ​യ്ക്കു​ന്ന​താ​ണ് കീ​ര്‍​ത്ത​ന​യ്ക്കും കാ​വ്യ​ക്കും പി​ന്നാ​ലെ നീ​ഷ്മ​യു​ടെ​യു​ടെ​യും അ​റ​സ്റ്റ്. മൂ​വ​രും പേ​രാ​ന്പ്ര ബി​ആ​ര്‍​സി​യി​ൽ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്.​ പി​ടി​യി​ലാ​യ അ​ധ്യാ​പി​ക​മാ​ർ ഇ​ട​നി​ല​ക്കാ​രാ​യാ​ണു ല​ഹ​രി​ക്ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മൂ​വ​ര്‍ സം​ഘ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ല​ഹ​രി ആ​വ​ശ്യ​മു​ള്ള​വ​ര്‍ പ​ണം അ​യ​ച്ചു കൊ​ടു​ക്കും. ഇ​വ​ർ ലഹരിമരുന്നു ലഭ്യമാകുന്ന സ്ഥലം ഗൂ​ഗി​ൾ മാ​പ്പ് വ​ഴി അറിയിക്കുകയാണ് പ​തി​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ഇ​ൻ​സ്റ്റ​ഗ്രാം​വ​ഴി ബ​ന്ധം സ്ഥാ​പി​ച്ചാ​ണ് അ​ധ്യാ​പി​ക​മാ​ർ ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. മ​യ​ക്ക് മ​രു​ന്ന് വി​റ്റ് കി​ട്ടി​യി​രു​ന്ന പ​ണം മൂ​വ​രും പ​ങ്കി​ടും. ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘ​വു​മാ​യും പ്ര​തി​ക​ൾ​ക്കു ബ​ന്ധ​മു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് അ​ധ്യാ​പി​ക​മാ​രു​മാ​യും ബ​ന്ധ​മു​ള്ള ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ ഡെ​ലി​വ​റി ഏ​ജ​ന്‍റ് ജി​ജി​നും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ധ്യാ​പി​ക​മാ​രു​ടെ ബാ​ങ്ക് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ്കോ​ടി​ക​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ല​ഹ​രി വി​ൽ​പ​ന​യു​ടെ പ​ണം നീ​ഷ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കും എ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​താ​ണ് അ​റ​സ്റ്റി​ലേ​ക്കെ​ത്തി​യ​ത്. കീ​ർ​ത്ത​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 14 ല​ക്ഷം രൂ​പ​യും കാ​വ്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ അ​ഞ്ച്മാ​സ​ത്തി​നി​ടെ ഒ​മ്പ​ത് ല​ക്ഷം രൂ​പ​യു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ​ത്.

Kerala

എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി; യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി യു​വാ​വ്. ത​ല​യാ​ട് ക​ലാ​ട് വാ​ള​ക്ക​ണ്ടി​യി​ൽ റ​ഫ്സി​ൻ (26) ആ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് മെ​ത്താ​ഫെ​റ്റ​മി​ൻ വി​ഴു​ങ്ങി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് യു​വാ​വി​നെ താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 0.20 മെ​ത്ത ഫെ​റ്റ​മി​ൻ ഇ​യാ​ൾ വി​ഴു​ങ്ങി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​തു​കൂ​ടാ​തെ ഇ​യാ​ളി​ൽ‌ നി​ന്ന് 0.544 ഗ്രാം ​മെ​ത്താ​ഫ്റ്റ​മി​ൻ എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up