Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EP Jayarajan

പാ​ർ​ട്ടി​യി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​യ​ണം'; സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നേ​തൃ​ത്വ​ത്തി​നും വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യി​ൽ നേ​തൃ​ത്വ​ത്തി​നും വി​മ​ർ​ശ​നം. പാ​ർ​ട്ടി​യി​ൽ ക്യ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യം ശ​രി​യാ​യി വി​ല​യി​രു​ത്താ​നാ​യി​ല്ലെ​ന്നു​മാ​ണ് വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ഇ​ന്നും തു​ട​രും. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ളെ​ല്ലാം ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ർ​ശ​നം ശ​ക്ത​മാ​വു​ന്ന​താ​ണ് കാ​ണു​ന്ന​ത്.

അ​തേ​സ​മ​യം, സി​സി​യി​ൽ നി​ന്ന് ഇ​പി ജ​യ​രാ​ജ​ൻ വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ആ​യു​ർ​വ്വേ​ദ ചി​കി​ത്സ​യു​ടെ പേ​രു പ​റ​ഞ്ഞ് അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചെ​ന്നാ​ണ് വി​വ​രം. വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ത്യ​സ്ഥ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​സി​യി​ൽ നി​ന്നു​ള്ള വി​ട്ടു​നി​ൽ​ക്ക​ൽ.

അ​തേ​സ​മ​യം, വി​ഴി​ഞ്ഞം ഓ​ഹ​രി കൈ​മാ​റ്റ​ത്തി​ൽ സി​പി​എ​മ്മി​ലെ ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക​ടു​ത്ത അ​തൃ​പ്തി​യി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പി​ണ​റാ​യി​യു​ടെ അ​തൃ​പ്തി​യി​ലും ഇ​പി ജ​യ​രാ​ജ​നും കെ​കെ ശൈ​ല​ജ​യും പി​കെ ശ്രീ​മ​തി​യും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് ചെ​യ്ത​ത്.

Kerala

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​ൻ; വി​മ​ർ​ശ​ന​വു​മാ​യി ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന് സി​പി​എം പു​റ​ത്താ​ക്കി​യ വി ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ൻ. പാ​ര്‍​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത നീ​ച​നാ​ണ് പ​യ്യ​ന്നൂ​രി​ലെ വി ​ക​ഞ്ഞി​കൃ​ഷ്ണ​നെ​ന്നും വ​ര്‍​ഗ ശ​ത്രു​വാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പോ​യാ​ൽ പാ​ര്‍​ട്ടി​ക്കൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

"താ​ൻ മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ദ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. കു​ഞ്ഞി​കൃ​ഷ്ണ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ആ​യു​ധ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.'-​ജ​യ​രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​രി​ലെ ച​ടു​ല​നാ​യ നേ​താ​വാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ജാ​ഥ​യി​ലാ​ണ് ജ​യ​രാ​ജ​ൻ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

Kerala

അ​വ​ർ പാ​വ​ങ്ങ​ൾ, ചി​ല്ല​റ പൈ​സ വ​ർ​ധി​പ്പി​ച്ച​തി​നെ വി​മ​ർ​ശി​ക്കു​ന്ന​തെ​ന്തി​ന്; ത​ട​വു​കാ​രു​ടെ വേ​ത​ന വ​ർ​ധ​ന​വി​ൽ പ്ര​തി​ക​രി​ച്ച് ഇ.​പി.​ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​തി​ദി​ന വേ​ത​നം വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​ത്.

ഇ​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് ഇ.​പി. രം​ഗ​ത്തെ​ത്തി​യ​ത്. അ​വ​ർ പാ​വ​ങ്ങ​ള​ല്ലേ​യെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട ഇ.​പി.​ജ​യ​രാ​ജ​ൻ വേ​ത​നം വ​ർ​ധി​പ്പി​ച്ച​തി​നെ എ​ന്തി​നാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ചു.

പ​ല​സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ‌ കു​റ്റ​വാ​ളി​ക​ളാ​യി പോ​യ​വ​രാ​ണ് ജ​യി​ലി​ൽ കി​ട​ക്കു​ന്ന​ത്. അ​വ​ർ​ക്ക് ചി​ല്ല​റ പൈ​സ വ​ർ​ധി​പ്പി​ച്ച​ത് കാ​ലോ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണ്. അ​തി​നെ എ​ന്തി​നാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ സ​ർ​ക്കാ​ർ എ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​തി​ദി​ന വേ​ത​നം 369 രൂ​പ​യാ​ണ്. അ​ത് വ​ർ​ധി​പ്പി​ക്കാ​ത്ത​ത് കേ​ന്ദ്ര സ​ർ​ക്കാ​രാ​ണെ​ന്നും ഇ.​പി ആ​രോ​പി​ച്ചു. അ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​നോ​ക്കി​യി​രു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന കൂ​ലി 152 രൂ​പ​യാ​ണ്. പു​തു​ക്കി​യ വേ​ത​ന വ്യ​വ​സ്ഥ പ്ര​കാ​രം ഇ​വ​ർ​ക്ക് 620 രൂ​പ ല​ഭി​ക്കും.

സെ​മി സ്കി​ൽ​ഡ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി നോ​ക്കു​ന്ന​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്ന തു​ക 127 രൂ​പ​യാ​ണ്. ഇ​ത് 560 രൂ​പ​യാ​യി ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​ൺ സ്‌​കി​ൽ​ഡ് ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് 63 രൂ​പ ല​ഭി​ച്ചി​രു​ന്ന​ത് പു​തു​ക്കി​യ നി​ര​ക്ക് പ്ര​കാ​രം 530 രൂ​പ ല​ഭി​ക്കും.

Kerala

'ഇ​താ​ണെ​ന്‍റെ ജീ​വി​തം': തു​റ​ന്നെ​ഴു​ത്തി​ന് മു​തി​രാ​തെ ഇ.​പി. ജ​യ​രാ​ജ​ൻ

കണ്ണൂർ: ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യും സൃ​ഷ്ടി​ച്ച വി​വാ​ദ പേ​മാ​രി​ക്ക് വി​രാ​മ​മാ​യി ഇ.​പി ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ "ഇ​താ​ണെ​ന്‍റെ ജീ​വി​തം' പു​റ​ത്തി​റ​ങ്ങി. മാ​തൃ​ഭൂ​മി ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. 238 പേ​ജു​ക​ളി​ലാ​യി ജീ​വി​തം, രാ​ഷ്ട്രീ​യം, അ​തി​ജീ​വ​നം എ​ന്നി​ങ്ങ​നെ ഒ​രു മ​നു​ഷ്യാ​യു​സ് സം​ബ​ന്ധി​യാ​യ വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണ് ഉ​ട​നീ​ളം.

ദാ​രി​ദ്ര്യം നി​റ​ഞ്ഞ ബാ​ല്യ​ത്തി​ൽ നി​ന്ന് പ​ട​വെ​ട്ടി 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ക്ര​മി​ക​ളാ​ൽ ഒ​ടു​ങ്ങേ​ണ്ടി​യി​രു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​ന്നും തു​ട​രു​ന്ന​തെ​ന്ന് ആ​മു​ഖ​ത്തി​ൽ ഇ.​പി എ​ഴു​തു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന വാ​ക്ക് പ്ര​തി​സ​ന്ധി എ​ന്ന​താ​ണ്. പ​ട​വെ​ട്ടി നേ​ടി​യ ജീ​വി​തം, അ​ക്ര​മി​ക​ളാ​ൽ ഒ​ടു​ങ്ങേ​ണ്ടി​യി​രു​ന്ന ജീ​വി​ത​മെ​ന്നാ​ക്കെ അ​തി​നെ വി​വ​ക്ഷി​ക്കാം.

ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യു​മെ​ന്ന പു​സ്ത​ക വി​വാ​ദ​ത്തെ​യും നി​ര​വ​ധി വാ​ദ​ങ്ങ​ൾ നി​ര​ത്തി ഖ​ണ്ഡി​ക്കു​വാ​ൻ ശ്ര​മ​വും ഇ​താ​ണെ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ട്. ആ​ത്മ​ക​ഥ എ​ന്ന നി​ല​യി​ൽ ര​ച​യി​താ​വ് എ​ഴു​തു​ന്ന സം​ഭ​വ​ങ്ങ​ളെ വാ​യി​ച്ചു തൃ​പ്തി​യ​ട​യാ​ൻ വി​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് വാ​യ​ന​ക്കാ​ർ. എ​ന്നാ​ൽ ഡി​സി ബു​ക്സു​മാ​യി ചേ​ർ​ന്ന് ആ​ദ്യം ആ​ത്മ​ക​ഥ​യെ​ന്ന പേ​രി​ൽ ച​ർ​ച്ച​ച്ചെ​യ്യ​പ്പെ​ട്ട ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യും ന​മ്മു​ടെ സം​വാ​ദ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ള്ള​തി​നാ​ൽ ഏ​താ​ണ് തു​റ​ന്നെ​ഴു​ത്ത് എ​ന്നു​ള്ള​ത് സം​ശ​യ​ക​ര​മാ​ണ്.

പ​ല ഭാ​ഗ​ത്തും ബാ​ല​ൻ​സിം​ഗ് എ​ഴു​ത്താ​യി വി​വാ​ദ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​ദ്ദേ​ശ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്ക​വെ ഒ​രു​പ​ക്ഷേ അ​ത്ര​യും വി​ശാ​ല​മാ​യ തു​റ​ന്നെ​ഴു​ത്തി​ന് ഇ.​പി. മു​തി​ർ​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. വി​വാ​ദ സം​ബ​ന്ധി​യാ​യ സം​ഭ​വ​ങ്ങ​ളെ​ല്ലാം പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​ല്ലാം ന്യാ​യീ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്.

കെ. ​സു​ധാ​ക​ര​നെ​ന്ന രാ​ഷ്ട്രീ​യ എ​തി​രാ​ളി

ക​ണ്ണൂ​ർ രാ​ഷ്ട്രീ​യം എ​ല്ലാ​യ്പ്പോ​ഴും ര​ക്ത​ചൊ​രി​ച്ചി​ലി​ന്‍റേ​താ​ണ്. പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം അ​വി​ടെ ന​ട​ന്നി​രു​ന്ന​ത്, ന​ട​ക്കു​ന്ന​ത്. പു​സ്ത​ക​ത്തി​ൽ അ​ത്ത​ര​ത്തി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന പേ​ര് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ എം​പി​യു​ടേ​താ​ണ്.

ഒ​രേ കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ലെ സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും ന​യി​ച്ച ഇ​രു​വ​രും ത​മ്മി​ൽ ശ​തു​ത്ര നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പു​സ്ത​കം അ​ടി​വ​ര​യി​ടു​ന്നു. 30 വ​ർ​ഷ​ത്തി​ന് മു​ൻ​പ് 15-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് ച​ണ്ഡി​ഗ​ഡി​ൽ നി​ന്നു മ​ട​ങ്ങി​യ​പ്പോ​ൾ ട്രെ​യി​നി​ൽ വെ​ച്ചു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​നു പി​ന്നി​ലും കെ. ​സു​ധാ​ക​ര​നാ​ണെ​ന്നും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​രെ​യാ​ണെ​ന്നും ഇ.​പി കു​റി​ക്കു​ന്നു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ടും പോ​ലും ഈ ​ആ​ക്ര​മ​ണ ബു​ദ്ധി​യി​ൽ സു​ധാ​ക​ര​ൻ പ്ര​വ​ർ​ത്തി​ച്ചെ​ന്നും എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശൈ​ലി​യാ​ണെ​ന്നും കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ​പ്പോ​ഴും അ​ത് തു​ട​ർ​ന്നെ​ന്നും വി​മ​ർ​ശി​ക്കു​ന്നു.

രാ​ഷ്ട്രീ​യ​ത്തിൽ ഒപ്പം ചേ​ർ​ത്തു നി​ർ​ത്തി​യ സ​ഖാ​വ് പി​ണ​റാ​യി

എ​തി​രാ​ളി​യാ​യ സു​ധാ​ക​ര​നെ വി​മ​ർ​ശി​ക്കു​ന്ന​പോ​ലെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ ചേ​ർ​ത്തു​പി​ടി​ച്ച, വ​ള​ർ​ത്തി​യ പി​ണ​റാ​യി വി​ജ​യ​ന് വാ​നോ​ളം പ്ര​ശം​സ​യാ​ണ് ആ​ത്മ​ക​ഥ​യി​ലൂ​ട​നീ​ളം. കെ​എ​സ്എ​ഫ്, കെ​എ​സ്‌​വൈ​എ​ഫ്, ഡി​വൈ​എ​ഫ്ഐ, സി​പി​എം തു​ട​ങ്ങി സം​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലെ​ല്ലാം ഒ​പ്പം നി​ന്ന​ത് പി​ണ​റാ​യി​യാ​ണെ​ന്ന് ഇ.​പി ഓ​ർ​ത്തെ​ടു​ക്കു​ന്നു.

വി​ഭാ​ഗീ​യ​ത കൊ​ടി​കു​ത്തി നി​ന്ന കാ​ല​ത്ത് ഒ​തു​ക്കാ​നു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ശ്ര​മ​ങ്ങ​ളെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​നാ​യ​ത് പി​ണ​റാ​യി കാ​ര​ണ​മാ​ണ്. ട്രെ​യി​നി​ൽ വെ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​ലും പി​ണ​റാ​യി താ​ങ്ങാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ലും ത​ല​ശേ​രി ക​ലാ​പ കാ​ല​ത്തും പി​ണ​റാ​യി​യെ​ന്ന നാ​യ​ക​നെ ക​രു​ത്ത​നെ കാ​ണു​വാ​നാ​യെ​ന്ന് ഇ ​പി പ​റ​യു​ന്നു.

ഒ​ടു​വി​ൽ 2016ൽ ​മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ജ​യി​ച്ചെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി​യാ​ക്കി ഒ​പ്പം നി​ർ​ത്തി​യ​തും പി​ന്നീ​ടു​വ​ന്ന വി​വാ​ദ പേ​മാ​രി​യി​ൽ താ​ങ്ങാ​യ​തും പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും ജ​യ​രാ​ജ​ൻ പ​റ​യു​ന്നു.

വി​വാ​ദ​ങ്ങ​ളെ​ല്ലാം ചെ​റി​യ അ​ധ്യാ​യ​ങ്ങ​ളി​ൽ

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട സി​പി​എം നേ​താ​വാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ. ദേ​ശാ​ഭി​മാ​നി മു​ത​ൽ ബി​ജെ​പി പ്ര​വേ​ശ​ന ച​ർ​ച്ച​ക​ൾ വ​രെ അ​ത് എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.

സാ​ന്‍റി​യാ​ഗോ മാ​ർ​ട്ടി​ൻ വി​വാ​ദ​വും, ആ​ഡം​ബ​ര ബം​ഗ്ലാ​വ് നി​ർ​മാ​ണ​വും വൈ​ദേ​ക​വും പ്ര​കാ​ശ് ജാ​വേ​ദ​ക്ക​റു​മൊ​ക്കെ വി​വാ​ദ​മാ​യി രൂ​പ​പ്പെ​ട്ട​ത് പാ​ർ​ട്ടി​യി​ലെ ചി​ല​ർ ത​ന്നെ അ​ടി​ക്കാ​ൻ വ​ടി​യാ​യി മാ​റി​യ​ത് കൊ​ണ്ടാ​ണെ​ന്നും വൈ​ദേ​കം റി​സോ​ർ​ട്ട് വി​ഷ​യം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലു​ന്ന​യി​ച്ച പി. ​ജ​യ​രാ​ജ​നെ​യും അ​തി​നൊ​പ്പം നി​ന്ന ആ ​സം​ഘ​ത്തെ​യും പ​രോ​ക്ഷ​മാ​യി പു​സ്ത​ക​ത്തി​ൽ വി​മ​ർ​ശി​ക്കു​ക​യും രാ​ഷ്ട്രീ​യ​മാ​യ​തി​നെ ന്യാ​യീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ബി​നോ​യ് വി​ശ്വ​വും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് താ​നു​മാ​യി ക​ണ്ട​തെ​ന്നും എ​ന്നാ​ൽ വി​വാ​ദം താ​നു​മാ​യി ക​ണ്ട​താ​ണെ​ന്നും ഇ​ത് മാ​ധ്യ​മ​ങ്ങ​ൾ കൊ​ട്ടി​ഘോ​ഷി​ച്ചെ​ന്നും വി​മ​ർ​ശി​ക്കു​ന്നു.

മ​ക​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ മു​ഖേ​നെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ന്നും എ​ന്നാ​ൽ ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ച്ചെ​ന്നും ഇ.​പി. പ​റ​യു​ന്നു. ഇ​ൻ​ഡി​ഗോ ബ​ഹി​ഷ്ക​ര​ണം ത​ന്‍റെ നി​ല​പാ​ടാ​യി​രു​ന്നെ​ന്നും സ​ഖാ​വ് യെ​ച്ചൂ​രി മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ അ​ത് തി​രു​ത്താ​നൊ​രു​ങ്ങി​യ​ത് എ​ത്ര​യും വേ​ഗം സ​ഖാ​വി​നെ കാ​ണാ​ൻ വേ​ണ്ടി​യാ​ണെ​ന്നും അ​ത് അ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റെ​ന്ന നി​ല​യി​ൽ‌ സം​സ്ഥാ​ന​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ത​ത്‌​സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കം ചെ​യ്ത​തെ​ന്നും എ​ന്നാ​ൽ അ​ത് ജാ​വേ​ദ​ക്ക​ർ വി​ഷ​യ​ത്തി​ല​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ വ​ന്ന ഇ.​പി യെ ബി​ജെ​പി ഒ​ഴി​വാ​ക്കി​വി​ട്ടത്: അ​ബ്ദു​ള്ള​ക്കു​ട്ടി

ക​​​​ണ്ണൂ​​​​ർ: ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ലേ​​​​ക്കു വ​​​​രാ​​​​ൻ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കെി​​​​ലും  താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കി വി​​​​ട്ട​​​​താ​​​​ണെ​​​​ന്നു ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​പി. അ​​​​ബ്ദു​​​​ള്ള​​​​ക്കു​​​​ട്ടി.   

സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നെ​​​​യും പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​നെ​​​​യും വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​നാ​​​​ണ് ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ൻ പു​​​​സ്ത​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​നി പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ​​​കൂ​​​​ടി പു​​​​സ്ത​​​​കം എ​​​​ഴു​​​​തി​​​​യാ​​​​ൽ ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ യാ​​​​ഥാ​​​​ർ​​​​ഥ ആ​​​​ത്മ​​​​ക​​​​ഥ ജ​​​​നം അ​​​​റി​​​​യു​​​​മെ​​​​ന്നും എ.​​​​പി. അ​​​​ബ്ദു​​​​ള്ള​​​​ക്കു​​​​ട്ടി പ​​​​റ​​​​ഞ്ഞു.  ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. 

Kerala

ഇപിയുടെ ആത്മകഥ മൂന്നിന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ക​​​ണ്ണൂ​​​ർ: സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ ‘ഇ​​​താ​​​ണെ​​​ന്‍റെ ജീ​​​വി​​​തം’ മൂ​​​ന്നി​​​നു പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

ടൗ​​​ൺ സ്ക്വ​​​യ​​​റി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചെ​​​റു​​​ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​നു​​​പു​​​സ്ത​​​കം ന​​​ല്കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നു ക​​​ൺ​​​വീ​​​ന​​​ർ എം. ​​​പ്ര​​​കാ​​​ശ​​​നും ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. ച​​​ന്ദ്ര​​​നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ച​​​ട​​​ങ്ങി​​​ൽ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള, പ​​​ന്ന്യ​​​ൻ ര​​​വീ​​​ന്ദ്ര​​​ൻ, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ചന്ദ്ര​​​ൻ, രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ, എം.​​​വി. ശ്രേ​​​യാം​​​സ്കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Corehub Up