Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Commissioner

എ.​ഷാ​ജ​ഹാ​ന്‍റെ കാ​ലാ​വ​ധി 30ന് ​അ​വ​സാ​നി​ക്കും; കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ. ​ഷാ​ജ​ഹാ​ന്‍റെ കാ​ലാ​വ​ധി 30ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.

കൊ​ല്ലം ച​വ​റ കു​ടും​ബ​കോ​ട​തി ജ​ഡ്ജി​യാ​യ കെ.​ജി. സ​ന​ൽ​കു​മാ​റി​നെ ഡ​പ്യൂ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മിയിൽ നി​ന്ന് എ​ൽ​എ​ൽ​ബി​യും എ​ൽ​എ​ൽ​എ​മ്മും പാ​സാ​യ ശേ​ഷം 1989ൽ ​അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തു.

1998ൽ ​വൈ​ക്കം മു​ൻ​സി​ഫാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. വ​ട​ക്ക​ഞ്ച​രി, ത​ല​ശേ​രി, ചേ​ർ​ത്ത​ല, കൊ​ല്ലം മ​ജി​സ്ട്രേ​റ്റ്, ശാ​സ്താം​കോ​ട്ട മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ്, പ​ത്ത​നം​തി​ട്ട മു​ൻ​സി​ഫ്, എ​റ​ണാ​കു​ളം സ​ബ് ജ​ഡ്ജ്, സി​ജെ​എം ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി, പ​ത്ത​നം​തി​ട്ട എം​എ​സി​ടി, കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി, കോ​ട്ട​യം വി​ജി​ല​ൻ​സ് ജ​ഡ്ജ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Kerala

വ്യാജ പ്രീ പോൾ; ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് തെര. കമ്മീഷണർ

തിരുവനന്തപുരം: വ്യാജ പ്രീ പോൾ ഫലം ഫേസ്ബുക്കിലൂടെ പങ്കുവച്ച ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖയ്ക്കെതിരെ തുടർനടപടി ഉണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.

സൈബർ സെല്ലിൽ നിർദേശം നൽകുകയും കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഷാജഹാൻ പറഞ്ഞു. റിപ്പോർട്ട് ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും. പോസ്റ്റ് ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോസ്റ്റ്‌ പിൻവലിച്ചതായി വിവരം ലഭിച്ചു. അത് മാറ്റാനായി നിർദേശം നൽകിയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിംഗ് അവസാനിച്ചു. 75 ശതമാനം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും ഷാജഹാൻ അറിയിച്ചു.

ശനിയാഴ്ച 244 വോട്ടെണ്ണൽ കേന്ദ്രത്തിലും 14 ജില്ലാ കളക്ടറേറ്റിലുമായിരിക്കും രാവിലെ എട്ടോടെ വോട്ടെണ്ണൽ നടക്കുക. ജില്ലാ കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്തിന്‍റെ പോസ്റ്റൽ ബാലറ്റ് മാത്രമായിരിക്കും എണ്ണുക. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തിലെ വോട്ടുകൾ ബ്ലോക്ക് തലത്തിൽ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കുമെന്നും ഉച്ചയോടുകൂടി വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയുമെന്നും ഷാജഹാൻ പറഞ്ഞു.

Kerala

എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: പു​തി​യ​കാ​ല ടെ​ക്‌​നോ​ള​ജി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡീ​പ് ഫേ​ക്ക്, സി​ന്ത​റ്റി​ക് ക​ണ്ട​ന്‍റ് എ​ന്നി​വ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ ഉ​പ​യോ​ഗ​ത്തി​ല്‍ ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​വു​മാ​യി ക​മ്മീ​ഷ​ന്‍ രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി.

പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ലാ​യി മാ​റ്റം വ​രു​ത്തി​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഏ​ത് സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് അ​ത് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ്ര​ധാ​നം.

വീ​ഡി​യോ​യി​ല്‍ സ്‌​ക്രീ​നി​ന് മു​ക​ളി​ലാ​യും ചി​ത്ര​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ​ത് പ​ത്തു ശ​ത​മാ​നം ഡി​സ്‌​പ്ലേ ഭാ​ഗ​ത്തും ഓ​ഡി​യോ​യി​ല്‍ ആ​ദ്യ പ​ത്തു ശ​ത​മാ​നം സ​മ​യ​ദൈ​ര്‍​ഘ്യ​ത്തി​ലും ലേ​ബ​ല്‍ വ്യ​ക്ത​മാ​യി ഉ​ണ്ടാ​ക​ണം. ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ച്ച വ്യ​ക്തി​യു​ടെ അ​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മെ​റ്റാ​ഡാ​റ്റ​യി​ലും വി​വ​ര​ണ​ത്തി​ലും വെ​ളി​പ്പെ​ടു​ത്ത​ണം.

ഒ​രാ​ളു​ടെ രൂ​പം, ശ​ബ്ദം, സ്വ​ത്വം തു​ട​ങ്ങി​യ​വ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ മാ​റ്റി​യും അ​നു​മ​തി​യി​ല്ലാ​തെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

പാ​ര്‍​ട്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​ത്ത​രം ഉ​ള്ള​ട​ക്കം ക​ണ്ടെ​ത്തു​ക​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ത് നീ​ക്കം ചെ​യ്യ​ണം. കൂ​ടാ​തെ അ​വ​യു​ടെ സൃ​ഷ്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ണം.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും നി​യ​മ​വി​രു​ദ്ധ വി​വ​ര​ങ്ങ​ളും അ​ത​ത് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച എ​ല്ലാ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സൃ​ഷ്ടി​ക്ക​പ്പെ​ട്ട തീ​യ​തി, നി​ര്‍​മാ​താ​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ആ​ഭ്യ​ന്ത​ര രേ​ഖ​ക​ളാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും നി​ര്‍​മ്മി​ക്കു​ന്ന​തും അ​വ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വും.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും മ​ത്സ​ര​ത്തി​ലെ തു​ല്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രും ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up