x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഷിക്കു പകരം മായ്ക്കാൻ കഴിയുന്ന മാർക്കർ പേന !; മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ കോണ്‍ഗ്രസ്


Published: January 17, 2026 01:19 AM IST | Updated: January 17, 2026 01:19 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​ല ബൂ​​​ത്തു​​​ക​​​ളി​​​ലും മ​​​ഷി​​​ക്കു പ​​​ക​​​രം മാ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന മാ​​​ർ​​​ക്ക​​​ർ പേ​​​ന ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ രൂ​​​ക്ഷവി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

ഇ​​​ത്ത​​​രം ദേ​​​ശ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലു​​​ള്ള വി​​​ശ്വാ​​​സം ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ചു. വോ​​​ട്ടിം​​​ഗ് സ​​​മ​​​യ​​​ത്ത് പു​​​ര​​​ട്ടി​​​യ മ​​​ഷി മാ​​​യ്ക്കു​​​ന്ന ഫോ​​​ട്ടോ​​​യ​​​ട​​​ങ്ങി​​​യ പ​​​ത്ര​​​റി​​​പ്പോ​​​ർ​​​ട്ട് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

പ​​​ല ബൂ​​​ത്തു​​​ക​​​ളി​​​ലും മ​​​ഷി​​​ക്കു പ​​​ക​​​രം മാ​​​ർ​​​ക്ക​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ശേ​​​ഷം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ വോ​​​ട്ട​​​ർ​​​മാ​​​ർ നെ​​​യി​​​ൽ പോ​​​ളി​​​ഷ് ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തു മാ​​​യ്ക്കു​​​ന്ന വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നേ​​​ശ് ടി. ​​​വാ​​​ഗ്‌​​​മ​​​റെ ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ഖ്യ​​​ത്തി​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ശി​​​വ​​​സേ​​​ന (യു​​​ബി​​​ടി) നേ​​​താ​​​വ് ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ നേ​​​ര​​​ത്തേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.

Tags : Congress Maharashtra Election Commissioner markerpen ink

Recent News

Corehub Up