Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Letter

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​രി​ലെ വ്യാ​ജ ക​ത്ത്; കെ. ​സു​ധാ​ക​ര​ന്‍റെ മ​രു​മ​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

ക​ണ്ണൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ച വ്യാ​ജ ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ മ​രു​മ​ക​ൻ അ​ജി​ത് കു​മാ​റി​നെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക​ത്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൈ​ബ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി. സു​ധാ​ക​ര​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ് അ​ജി​ത് കു​മാ​ർ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റി​ൽ കെ. ​സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്നും പ​ക​രം ടി.​ഒ. മോ​ഹ​ന​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് സ​ണ്ണി ജോ​സ​ഫ് എ​ഴു​തി​യ ക​ത്തെ​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ ലെ​റ്റ​ർ ഹെ​ഡി​ലെ​ഴു​തി​യ രീ​തി​യി​ലാ​ണ് വ്യാ​ജ ക​ത്ത് ത​യാ​റാ​ക്കി​യ​ത്.

ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ സു​ധാ​ക​ര​ൻ ശാ​ഠ്യം പി​ടി​ച്ച​ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ഘ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യും വി​വാ​ദ​വു​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ത്ത് പ്ര​ച​രി​ച്ച​ത്.

സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഇ​ല്ലാ​താ​ക്കി​യ​ത് സ​ണ്ണി ജോ​സ​ഫ് ആ​ണെ​ന്ന വി​കാ​രം ഉ​യ​ർ​ത്തി​വി​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. താ​ൻ അ​ങ്ങ​നെ ക​ത്തെ​ഴു​തി​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സ​ണ്ണി ജോ​സ​ഫ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്ത് പ്ര​ച​രി​പ്പി​ച്ച കെ.​ജെ. ജോ​സ​ഫ്, അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് അ​ജി​ത് കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ ക​ണ്ട ക​ത്ത് വ്യ​ക്തി​ക​ൾ​ക്കു ഫോ​ർ​വേ​ഡ് ചെ​യ്തു​വെ​ന്ന​തി​ന​പ്പു​റം ത​നി​ക്ക് ക​ത്തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​ജി​ത് കു​മാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ക​ത്ത് വ്യാ​ജ​മാ​ണോ യ​ഥാ​ർ​ഥ​മാ​ണോ എ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ജി​ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യാ​ണു വി​വ​രം.

Latest News

Corehub Up