Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farewell Party

Middle East and Gulf

ച​ന്ദ്ര​ൻ കൊ​ച്ചു​കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 43 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി റൗ​ദ ഏ​രി​യ ന​ഹ്ദ യൂ​ണി​റ്റ് അം​ഗം ച​ന്ദ്ര​ൻ കൊ​ച്ചു കൃ​ഷ്ണ​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ൻ 1983ലാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം ദ​മാ​മി​ലും തു​ട​ർ​ന്ന് 41 വ​ർ​ഷം റി​യാ​ദി​ലു​മാ​യി ജോ​ലി ചെ​യ്തു. റൗ​ദ​യി​ലെ സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് ബ​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കെ.കെ. ഷാ​ജി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ, നി​ഖി​ൽ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​നൂ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​നു ഭാ​സ്ക​ർ ച​ന്ദ്ര​ൻ കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ഷ​നു ഭാ​സ്ക​ർ സ്വാ​ഗ​ത​വും ച​ന്ദ്ര​ൻ കൊ​ച്ചു കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

സു​നി​ത ര​വി​ക്ക് അജ്പാക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അജ്പാക്) വ​നി​താ വേ​ദി​യു​ടെ മു​ൻ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ത ര​വി​ക്ക് അജ്പാക് ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അജ്പാക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബാ​ബു പ​ന​മ്പ​ള്ളി, കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ, ചെ​യ​ർ​മാ​ൻ സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, പ്രോ​ഗ്രാം ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ വ​ള്ളി​ക്കു​ന്നം, സം​ഘ​ട​നാ ചു​മ​ത​ല വ​ഹി​ക്കു​ന്ന ലി​ബു പാ​യി​പ്പാ​ട​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​രാ​യ മാ​ത്യു ചെ​ന്നി​ത്ത​ല, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​ഐ. കു​ര്യ​ൻ, ജെ. ​ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡന്‍റ് ജീ​ജോ കാ​യം​കു​ളം, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ സാ​റാ​മ്മ ജോ​ൺ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കീ​ർ​ത്തി സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

അജ്പാക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പ​രി​മ​ണം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ഹു​ൽ ദേ​വ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സം​ഘ​ട​ന​യു​ടെ സ്നേ​ഹോ​പ​ഹാ​ര​മാ​യ മൊ​മെ​ന്‍റോ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി സു​നി​ത ര​വി​ക്ക് കൈ​മാ​റി.

 

NRI

ഇ​ര്‍​ഷാ​ദ് യു​നു​സ്കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: 20 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ​ര്‍​ഷാ​ദ് യു​നു​സ്കു​ട്ടി​ക്ക് ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

ഒ​ല​യ്യ, ത​ഹ്ലി​യ യു​ണി​റ്റു​ക​ളി​ല്‍ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഇ​ര്‍​ഷാ​ദ് യു​നു​സ് ഒ​ല​യ്യ ഏ​രി​യ ക​മ്മി​റ്റി അം​ഗം, ത​ഹ്ലി​യ യു​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഏ​രി​യ വ​ള​ണ്ടി​യ​ർ വൈ​സ് ക്യാ​പ്റ്റ​ൻ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഒ​ല​യ്യ ക​മ്പ്യൂ​ട്ട​ര്‍ മാ​ർ​ക്ക​റ്റി​ലെ ഒ​രു സ്വ​കാ​ര്യ  സ്ഥാ​പ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​കാ​യി​രു​ന്ന ഇ​ര്‍​ഷാ​ദ് യു​നു​സ് കൊ​ല്ലം ജി​ല്ല​യി​ലെ ച​വ​റ, കൊ​ട്ടു​കാ​ട്  സ്വ​ദേ​ശി​യാ​ണ്. നാ​ട​ക ന​ട​ൻ, ഗാ​യ​ക​ൻ, വ​ടി​പ്പ​യ​റ്റ് എ​ന്നീ നി​ല​യി​ൽ ക​ലാ കാ​യി​ക രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച ഇ​ര്‍​ഷാ​ദ് കേ​ളി​യു​ടെ വേ​ദി​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

മ​ലാ​സി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ഒ​ല​യ്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ന്‍ ഇ​ക്ബാ​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും മ​ലാ​സ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ന​സീ​ര്‍ മു​ള്ളൂ​ർ​ക്ക​ര, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, ഏ​രി​യ ട്ര​ഷ​റ​ര്‍ ഗി​രീ​ഷ്‌​കു​മാ​ർ രാ​മ​നാ​ഥ​ന്‍, ഏ​രി​യ വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഷാ​ന​വാ​സ്‌, മ​ലാ​സ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ സു​ജി​ത്, സ​മീ​ര്‍, സിം​നേ​ഷ്, ത​ഹ്ലി​യ യു​ണി​റ്റ് സെ​ക്ര​ട​റി മു​ര​ളി​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ പ്ര​ശാ​ന്ത്‌ ബാ​ല​ച​ന്ദ്ര​ന്‍, ഒ​ല​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ത​ഹ്ലി​യ യു​ണി​റ്റ് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്‌​ബാ​ലും നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് ഏ​രി​യ ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​റും മൊ​മ​ന്‍റോ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നും കൈ​മാ​റി. ഒ​ല​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ല്‍ ഉ​ള്ളാ​ട്ട്ചാ​ലി സ്വാ​ഗ​ത​വും യാ​ത്ര​യ​യ​പ്പി​ന് ഇ​ര്‍​ഷാ​ദ് യു​നു​സ്കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

NRI

നാ​രാ​യ​ണ​ൻ അ​ണ്ണ​ഞ്ചേ​രി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ, മ​ലാ​സ് യൂ​ണി​റ്റ് അം​ഗം നാ​രാ​യ​ണ​ൻ അ​ണ്ണ​ഞ്ചേ​രി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​രാ​യ​ണ​ൻ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​യ്യി​ൽ സ്വ​ദേ​ശി​യാ​ണ്.

മ​ലാ​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ മ​ലാ​സ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ലാ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ലാ​സ് യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​നൈ​സ്ഖാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സു​നി​ൽ​കു​മാ​ർ, മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി സു​ജി​ത്ത്, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​മീ​ർ, ന്യൂ​സ​ന​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി ജോ​യ് തോ​മ​സ്, സ​ന​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ മു​കു​ന്ദ​ൻ, അ​ൻ​വ​ർ, ഇ.​കെ. രാ​ജീ​വ്, മാ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ, നാ​രാ​യ​ണ​ൻ, ര​തീ​ഷ് യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നാ​രാ​യ​ണ​ന് കൈ​മാ​റി. നാ​രാ​യ​ണ​ൻ ച​ട​ങ്ങി​ന് ന​ന്ദി​യും പ​റ​ഞ്ഞു.

NRI

ഹ​രി​ലാ​ലി​നും രാ​ജേ​ഷി​നും കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക​വേ​ദി ഉ​മ്മു​ൽ​ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ഉ​മ്മു​ൽ​ഹ​മാം നോ​ർ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ഹ​രി​ലാ​ൽ ബാ​ബു​വി​നും ഉ​മ്മു​ൽ​ഹ​മാം നോ​ർ​ത്ത് യൂ​ണി​റ്റ് അം​ഗം രാ​ജേ​ഷി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ ബി​ൻ ലാ​ദ​ൻ ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും നാ​ട്ടി​ൽ തൃ​ശൂ​ർ ജി​ല്ല കൊ​ട​ക​ര സ്വ​ദേ​ശി​ക​ളാ​ണ്. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി ഉ​മ്മു​ല്‍ ഹ​മാം ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ച​ന്ദ്ര​ചൂ​ഢ​ന്‍, ഏ​രി​യ ട്ര​ഷ​റ​ര്‍ പി. ​സു​രേ​ഷ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ​ക​ലാം, വി​പീ​ഷ് രാ​ജ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ കു​മാ​ർ, അ​ബ്ദു​സ​ലാം, ഏ​രി​യ​യി​ലേ​യും യൂ​ണി​റ്റി​ലേ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രും ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

ഏ​രി​യ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി നൗ​ഫ​ല്‍ സി​ദ്ദി​ഖും ഉ​മ്മു​ല്‍ ഹ​മാം നോ​ർ​ത്ത് യൂ​ണി​റ്റി​ന് വേ​ണ്ടി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി പാ​ർ​ഥ​നും ട്ര​ഷ​റ​ർ എ​ൻ.​കെ. ജ​യ​നും ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ഹ​രി​ലാ​ൽ ബാ​ബു​വും രാ​ജേ​ഷും ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

NRI

വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹു​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി​പ്പോ​യ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ.​ഫാ. ജോ​ണി​കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി​ക്കു ഐ​സി​ഇ​സി​എ​ച്ച്‌ പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് ഉ​പ​ഹാ​രം ന​ൽ​കി.

 

NRI

രാ​ജീ​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി കേ​ളി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി റി​യാ​ദ് അ​സീ​സി​യ ഏ​രി​യ മ​നാ​ഹ് യൂ​ണി​റ്റ് എ​ക്‌സിക്യൂട്ടീ​വ് അം​ഗം രാ​ജീ​വി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ 14 വ​ർ​ഷ​മാ​യി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല അ​ന്തി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്.

അ​സീ​സി​യ മ​നാ​ഹി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി അ​സീ​സി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ഹ​സ​ൻ പു​ന്ന​യൂ​ർ, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് ചാ​ലി​യം, ഷാ​ജി റ​സാ​ഖ്,

ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം, ഏ​രി​യ ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​ഭാ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം സ്വാ​ലി​ഹ്, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ലി​കു​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

നി​ര​വ​ധി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജാ​ദ് സ്വാ​ഗ​ത​വും യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​ര​വും ന​ൽ​കി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് രാ​ജീ​വ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up