കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ തമിഴ്നാട് സ്വദേശിയായ യുവാവിനെ പാമ്പ് കടിച്ചു. കോഴിക്കോട് താമരശേരിക്ക് സമീപം കൂടത്തായിയില്‍ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി ബാലാജി(38) ക്കാണ് പാമ്പു കടിയേറ്റത്.
രാവിലെ 10 ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലതുകാലിന് കടിയേല്‍ക്കുകയായിരുന്നു. കടിച്ച പാമ്പിനെ കവറിലാക്കിയാണ് ബാലാജി ആശുപത്രിയില്‍ എത്തിയത്. താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.