x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിങ്ങം1 കർഷകദിനം: നൂറാം വയസിലും നാരായണന്‍ നായര്‍ കൃഷിയിടത്തില്‍

ജി​​​​​ബി​​​​​ന്‍ കു​​​​​ര്യ​​​​​ന്‍
Published: August 17, 2026 02:44 AM IST | Updated: August 17, 2026 02:47 AM IST

കോ​​​​​ട്ട​​​​​യം ഉ​​​​​ഴ​​​​​വൂ​​​​​ര്‍ ഇ​​​​​ട​​​​​ക്കോ​​​​​ലി പ​​​​​ന്ത​​​​​നാ​​​​​നി​​​​​ക്ക​​​​​ല്‍ നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​ര്‍ കൃ​​​​​ഷി​​​​​യി​​​​​ട​​​​​ത്തി​​​​​ല്‍.

നൂ​​​​​റാം വ​​​​​യ​​​​​സി​​​​​ലും കൃ​​​​​ഷി ചെ​​​​​യ്ത് മ​​​​​ണ്ണി​​​​​ല്‍ നൂ​​​​​റു​​​​​മേ​​​​​നി വി​​​​​ള​​​​​യി​​​​​ച്ചു പു​​​​​തു​​​​​ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്കും കാ​​​​​ര്‍ഷി​​​​​ക കേ​​​​​ര​​​​​ള​​​​​ത്തി​​​​​നും മാ​​​​​തൃ​​​​​ക​​​​​യാ​​​​​കു​​​​​ക​​​​​യാ​​​​​ണ് ഉ​​​​​ഴ​​​​​വൂ​​​​​ര്‍ ഇ​​​​​ട​​​​​ക്കോ​​​​​ലി പ​​​​​ന്ത​​​​​നാ​​​​​നി​​​​​ക്ക​​​​​ല്‍ നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​ര്‍.

ഓ​​​​​ര്‍മ​​​​​വ​​​​​ച്ച കാ​​​​​ലം മു​​​​​ത​​​​​ല്‍ മ​​​​​ണ്ണി​​​​​നെ​​​​​യും പ്ര​​​​​കൃ​​​​​തി​​​​​യെ​​​​​യും സ്‌​​​​​നേ​​​​​ഹി​​​​​ച്ചു തു​​​​​ട​​​​​ങ്ങി​​​​യ നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​ർ ജീ​​​​​വി​​​​​തസാ​​​​​യാ​​​​​ഹ്ന​​​​​ത്തി​​​​​ലും കൃ​​​​​ഷി​​​​​യെ നെ​​​​​ഞ്ചേ​​​​​ാടു ചേ​​​​​ര്‍ക്കു​​​​​ന്നു. നാ​​​​​ലു വ​​​​​ര്‍ഷം മു​​​​​മ്പ് വീ​​​​​ഴ്ച​​​​​യി​​​​​ല്‍ കാ​​​​​ലു​​​​​ക​​​​​ള്‍ക്ക് ചെ​​​​​റി​​​​​യ ബ​​​​​ല​​​​​ക്ഷ​​​​​യം സം​​​​​ഭ​​​​​വി​​​​​ച്ചു. വാ​​​​​ക്ക​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്താ​​​​​ല്‍ ഇ​​​​​പ്പോ​​​​​ഴും കൃ​​​​​ഷി​​​പ്പ​​​​​ണി തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

അ​​​​​ഞ്ചാം ക്ലാ​​​​​സി​​​​​ല്‍ പ​​​​​ഠി​​​​​ക്കു​​​​​മ്പോ​​​​​ള്‍ അ​​​​​ച്ഛ​​​​​ന്‍ കോ​​​​​ച്ചേ​​​​​രി​​​​​ല്‍ രാ​​​​​മ​​​​​ന്‍ നാ​​​​​യ​​​​​ര്‍ക്കൊ​​​​​പ്പം രാ​​​​​മ​​​​​പു​​​​​രം കൊ​​​​​ണ്ടാ​​​​​ട് പാ​​​​​ട​​​​​ത്തെ നെ​​​​​ല്‍കൃ​​​​​ഷി​​​​​യി​​​​​ല്‍ സ​​​​​ഹാ​​​​​യി​​​​​ച്ചാ​​​​​ണ് നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​രു​​​​​ടെ കൃ​​​​​ഷി​​​​​യി​​​​​ലെ തു​​​​​ട​​​​​ക്കം. കാ​​​​​ള​​​​​പൂ​​​​​ട്ടും വ​​​​​ര​​​​​ന്പൊരു​​​​​ക്ക​​​​​ലും വി​​​​​ത്തി​​​​​ട​​​​​ലും ഞാ​​​​​റു​​​​​ന​​​​​ട​​​​​ലും ക​​​​​ള​​​​​പ​​​​​റി​​​​​ക്ക​​​​​ലും കൊ​​​​​യ്ത്തും മെ​​​​​തി​​​​​യു​​​​​മെ​​​​​ല്ലാം ചെ​​​​​റു​​​​​പ്പ​​​​​ത്തി​​​​​ലേ പരിശീലിച്ചു.

ല​​​​​ക്ഷ്മി​​​​​ക്കു​​​​​ട്ടി​​​​​യെ വി​​​​​വാ​​​​​ഹം ചെ​​​​​യ്താ​​​​​ണ് ഇ​​​​​ട​​​​​ക്കോ​​​​​ലി​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​ത്. ഇ​​​​​ട​​​​​ക്കോ​​​​​ലി വീ​​​​​ട്ടി​​​​​ല്‍ ആ​​​​​ദ്യം റ​​​​​ബ​​​​​ര്‍കൃ​​​​​ഷി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് ഇ​​​​​ഞ്ചി, മ​​​​​ഞ്ഞ​​​​​ള്‍, ക​​​​​ച്ചോ​​​​​ലം, ചേ​​​​​ന, ചേ​​​​​മ്പ്, കാ​​​​​ച്ചി​​​​​ല്‍, പ​​​​​യ​​​​​ര്‍, പാ​​​​​വ​​​​​ല്‍, കേ​​​​​വ​​​​​ല്‍, വ​​​​​ഴു​​​​​ത​​​​​ന, ചീ​​​​​നി തു​​​​​ട​​​​​ങ്ങി​​​​​യ എ​​​​​ല്ലാം കൃ​​​​​ഷിചെ​​​​​യ്തുതു​​​​​ട​​​​​ങ്ങി.

ച​​​​​ക്ക​​​​​യും മാ​​​​​ങ്ങ​​​​​യും ക​​​​​പ്പ​​​​​യും ക​​​​​പ്പ​​​​​ള​​​​​വും പേ​​​​​ര​​​​​യും ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു വീ​​​​​ട്ടി​​​​​ലും​​​​​പ​​​​​റ​​​​​മ്പി​​​​​ലു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. വി​​​​​വി​​​​​ധ​​​​​യി​​​​​ന​​​​​ത്തി​​​​​ലു​​​​​ള്ള വാ​​​​​ഴ​​​​​ക​​​​​ളു​​​​​ടെ കൃ​​​​​ഷി​​​​​യും തു​​​​​ട​​​​​ങ്ങി. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​​​ള്‍ ഉ​​​​​ഴ​​​​​വൂ​​​​​രി​​​​​ലും രാ​​​​​മ​​​​​പു​​​​​ര​​​​​ത്തു​​​​​മു​​​​​ള്ള ച​​​​​ന്ത​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ല്പ​​​​​ന. കൃ​​​​​ഷി​​​​​ക്ക് കൂ​​​​​ട്ടാ​​​​​യി ആ​​​​​ടും ക​​​​​ന്നു​​​​​കാ​​​​​ലി​​​​​ക​​​​​ളും കോ​​​​​ഴി​​​​​യും താ​​​​​റാ​​​​​വു​​​​​മൊ​​​​​ക്കെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. പൂ​​​​​ക്ക​​​​​ളോ​​​​​ടു പ്ര​​​​​ത്യേ​​​​​ക താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ണ്ട്. കി​​​​​ട്ടു​​​​​ന്ന ചെ​​​​​ടി​​​​​ക​​​​​ളെ​​​​​ല്ലാം ന​​​​​ട്ടു​​​​​പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കും. ഏ​​​​​ഴു വ​​​​​ര്‍ഷം മു​​​​​മ്പാ​​​​​ണ് ഭാ​​​​​ര്യ ല​​​​​ക്ഷ്മി​​​​​ക്കു​​​​​ട്ടി​​​​​യ​​​​​മ്മ​​​​​യു​​​​​ടെ മ​​​​​ര​​​​​ണം.

അ​​​​​ഞ്ചു മ​​​​​ക്ക​​​​​ളില്‍ ഇ​​​​​ള​​​​​യ​​​​​വ​​​​​നാ​​​​​യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ലാ​​​​​ണ് താ​​​​​മ​​​​​സം കാ​​​​​ര്യ​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യപ്ര​​​​​ശ്ന​​​ങ്ങ​​​​​ളി​​​​​ല്ല. ഇ​​​​​ട​​​​​യ്ക്ക് ഹൃ​​​​​ദ​​​​​യം ഒ​​​​​ന്നു പ​​​​​ണി​​​​​മു​​​​​ട​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​നെ​​​​​യും അ​​​​​ധ്വാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചു.

ഇ​​​​​ന്നും കൃ​​​​​ഷി​​​​​യി​​​​​ട​​​​​ത്തി​​​​​ല്‍ മ​​​​​ണ്ണൊ​​​​​രു​​​​​ക്കി ത​​​​​ട​​​​​മെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും വി​​​​​ത്തു ന​​​​​ടു​​​​​ന്ന​​​​​തും പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മെ​​​​​ല്ലാം നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​ര്‍ത​​​​​ന്നെ. കൃ​​​​​ഷി​​​​​യി​​​​​ട​​​​​ത്തെ​​​​​ല്ലാം ക​​​​​ണ്ണെ​​​​​ത്തും. കൃ​​​​​ഷി​​​​​ക്ക് വെ​​​​​ള്ള​​​​​വും വ​​​​​ള​​​​​വും എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത് വാ​​​​​ക്ക​​​​​റി​​​​​ലാ​​​​​ണ്. വാ​​​​​ക്ക​​​​​റി​​​​​ന്‍റെ ഇ​​​​​രു​​​​​വ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലും ചാ​​​​​ണ​​​​​ക​​​​​വും വ​​​​​ള​​​​​വും വെ​​​​​ള്ള​​​​​വു​​​മൊ​​​​​ക്കെ കെ​​​​​ട്ടി​​​ത്തൂ​​​​​ക്കി​​​​​യാ​​​​​ണ് കൃ​​​​​ഷി​​​​​യി​​​​​ട​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. കൃ​​​​​ഷി​​​പ്പ​​​​​ണി​​​​​യി​​​​​ല്‍ മാ​​​​​ത്ര​​​​​മ​​​​​ല്ല നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​രു​​​​​ടെ ക​​​​​ര​​​​​വി​​​​​രു​​​​​ത്.

കു​​​​​ട്ട​​​​​യും മു​​​​​റ​​​​​വു​​​​​മൊ​​​​​ക്കെ നെ​​​​​യ്യും. ചി​​​​​ര​​​​​ട്ട​​​​​യി​​​​​ലും ത​​​​​ടി​​​​​യി​​​​​ലും ക​​​​​ര​​​​​കൗ​​​​​ശ​​​​​ല ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ള്‍ തീ​​​​​ര്‍ക്കും. ഓ​​​​​ല​​​​​ക്കു​​​​​ട​​​​​യും തൊ​​​​​പ്പി​​​​​യു​​​​​മൊ​​​​​ക്കെ മ​​​​​നോ​​​​​ഹ​​​​​ര​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​ക്കും.

സ്വ​​​ന്തം പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ലും പൊ​​​​​തു​​​സ്ഥ​​​​​ല​​​​​ത്തും നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ള്‍ ന​​​​​ട്ടു പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കു​​​​​ന്നു. ഇ​​​​​ട​​​​​ക്കോ​​​​​ലി ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ ന​​​​​ക്ഷ​​​​​ത്ര വ​​​​​നം പ​​​​​ദ്ധ​​​​​തി​​​​​യി​​​ലും നാ​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യരു​​​​​ടെ പ​​​​​ങ്കു​​​​​ണ്ട്. ഇ​​​​​ള​​​​​യ​​​​​മ​​​​​ക​​​​​ന്‍ പ​​​​​രേ​​​​​ത​​​​​നാ​​​​​യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​ന്‍റെ ഭാ​​​​​ര്യ ജ​​​​​യ​​​​​ശ്രീ, വി​​​​​ശാ​​​​​ഖ്, വീ​​​​​ണ എ​​​​​ന്നി​​​​​വ​​​​​ര്‍ എ​​​​​പ്പോ​​​​​ഴും മു​​​​​ത്ത​​​​​ച്ഛ​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ട്. ഉ​​​​​ഴ​​​​​വൂ​​​​​ര്‍ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് ഇ​​​​​ന്നു സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​​​​ര്‍ഷ​​​​​ക​​​​​ദി​​​​​നാ​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ല്‍ ന​​​​​രാ​​​​​യ​​​​​ണ​​​​​ന്‍ നാ​​​​​യ​​​​​രെ ആ​​​​​ദ​​​​​രി​​​​​ക്കും.

Tags : FarmersDay NarayananNair Farm Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up