x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത കോ​ഴി ഫാ​മി​നെ​തി​രെ ന​ട​പ​ടി​യി​ല്ല; ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു


Published: June 16, 2026 06:20 AM IST | Updated: June 16, 2026 06:20 AM IST

അ​ഞ്ച​ൽ : ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി​ൽ വാ​ർ​ഡി​ൽ ഭാ​ര​ത​ന്നൂ​ർ ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാ​മി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു കൂ​ടി പ്ര​ദേ​ശവാ​സി​ക​ൾ​ക്ക് ച​ർ​മ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

ഇ​തി​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​രൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ര്‍​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്‌ടറു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ന​ട​പ​ടി വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും നാ​ട്ടു​കാ​രും ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്. അ​ന​ധി​കൃ​ത​മാ​യാ​ണ് കോ​ഴി ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ്‌ അ​ഞ്ച​ൽ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് സി. ​ജെ. ഷോം, ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗീ​വ​ർ​ഗീ​സ്, ഡെ​നി​മോ​ൻ, ഗ്രാമപ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജോ​ജു വി​ൽ‌​സ​ൺ, രാ​ഗേ​ഷ്, സ​ന്ധ്യ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു അ​യി​ല​റ, മ​ൻ​സൂ​ർ,റോ​യി, ഷ​റ​ഫു​ദീ​ൻ, നി​സാം, ബി​ജോ​യി,റെ​ജി, പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​ലാം, കൊ​ച്ചു​മോ​ൻ, ജോ​സ്, ഷെ​മീ​ർ, റെ​ജീ​ന, അ​ജി​ത ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : nattu vishesham illegal chicken farm

Recent News

Corehub Up