മലപ്പുറം: കർഷകനെ കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പരിയാപുരം പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റുള്ള മരണമെന്നാണു പ്രാഥമിക നിഗമനം. അബ്ദുൽ അസീസിന്റെ മൃതദേഹത്തിനു സമീപം ഒരു പന്നിയെ ചത്തനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ആളൊഴിഞ്ഞ കൃഷിയിടത്തിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടത്. അബ്ദുൽ അസീസ് ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയായിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ കുഞ്ഞിമൊയ്തു. മാതാവ്: ആസ്യ.
Tags : Farmer dies lightning farm