Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fees

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് നീ​ട്ടി​യേ​ക്കും

മും​​ബൈ: രാ​​ജ്യ​​ത്ത് ഏ​​റെ ജ​​ന​​പ്രി​​യ​​മാ​​യ യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ് (യു​​പി​​ഐ) വ​​ഴി​​യു​​ള്ള വ​​ലി​​യ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് വ്യാ​​പാ​​രി​​ക​​ളി​​ൽ​​നി​​ന്ന് ചാ​​ർ​​ജ് ഈ​​ടാ​​ക്കാ​​നു​​ള്ള (എം​​ഡി​​ആ​​ർ) തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കു​​ന്ന​​ത് ഏ​​താ​​നും മാ​​സ​​ങ്ങ​​ളി​​ലേ​​ക്ക് നീ​​ട്ടി​​വ​​യ്ക്കാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

വ്യാ​​പാ​​രി​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ എ​​തി​​ർ​​പ്പും വ​​രാ​​നി​​രി​​ക്കു​​ന്ന ഉ​​ത്സ​​വ സീ​​സ​​ണും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ന​​ട​​പ​​ടി വൈ​​കി​​ക്കാ​​ൻ റെഗു​​ലേ​​റ്റ​​റി അ​​ധി​​കൃ​​ത​​രും വ്യ​​വ​​സാ​​യ പ​​ങ്കാ​​ളി​​ക​​ളും ത​​മ്മി​​ൽ ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ‌

ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രു​​ന്ന യു​​പി​​ഐ പേ​​യ്മെ​​ന്‍റു​​ക​​ൾ​​ക്ക് ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ക​​ഴി​​ഞ്ഞ മാ​​സ​​മാ​​ണ് പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യ​​ത്. 2000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള വാ​​ണി​​ജ്യ ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് വ്യാ​​പാ​​രി​​ക​​ൾ 0.4 ശ​​ത​​മാ​​നം ചാ​​ർ​​ജ് ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. എ​​ന്നാ​​ൽ, ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ൾ, റീ​​ട്ടെ​​യ്‌​​ല​​ർ​​മാ​​ർ, വ​​ൻ​​കി​​ട ബ്രോ​​ക്കിം​​ഗ് സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഇ​​തി​​നെ​​തി​​രേ രം​​ഗ​​ത്തെ​​ത്തി. ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന​​ത് ഉ​​ട​​ൻ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ത്തി​​യാ​​ൽ ഉ​​ത്സ​​വ സീ​​സ​​ണി​​ലെ വ്യാ​​പാ​​ര​​ത്തെ​​യും ഉ​​പ​​ഭോ​​ക്തൃ ഇ​​ട​​പാ​​ടു​​ക​​ളെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്നാ​​ണ് വ്യ​​പാ​​രി​​ക​​ളു​​ടെ ആ​​ശ​​ങ്ക.

പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത് നീ​​ട്ടി​​വ​​യ്ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​നം എ​​ൻ​​പി​​സി​​ഐ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ കൈ​​ക്കൊ​​ള്ളു​​മെ​​ന്നാ​​ണ് സൂ​​ച​​ന. സാ​​ങ്കേ​​തി​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ പ​​രി​​ഷ്ക​​രി​​ക്കു​​ന്ന​​തി​​നും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​ധി​​ക സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത വ​​രാ​​തി​​രി​​ക്കാ​​നും പേ​​യ്മെ​​ന്‍റ് ക​​ന്പ​​നി​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സ​​മ​​യം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന​​തും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത വ​​ർ​​ഷം ജ​​നു​​വ​​രി മു​​ത​​ൽ മാ​​ത്ര​​മേ ഈ ​​ഫീ​​സ് പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ളൂ എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​ത് വൈ​​കി​​യേ​​ക്കു​​മെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ പേ​​ടി​​എം, മൊ​​ബി​​ക്വി​​ക്, പൈ​​ൻ ലാ​​ബ്സ് തു​​ട​​ങ്ങി​​യ ഫി​​ൻ​​ടെ​​ക് ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളി​​ൽ വി​​പ​​ണി​​യി​​ൽ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

International

എ​ച്ച്1​ബി വീ​സ അ​പേ​ക്ഷ ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: എ​ച്ച്1​ബി വീ​സ അ​പേ​ക്ഷ ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ്. ഫീ​സ് ഒ​രു ല​ക്ഷം ഡോ​ള​ർ ആ​യി ഉ​യ​ർ​ത്തി. നി​ല​വി​ൽ 1700നും 4500 ​ഡോ​ള​റി​നും ഇ​ട​യി​ലാ​ണ് ഫീ​സ്.

ടെ​ക് ക​മ്പ​നി​ക​ൾ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​കും പു​തി​യ ന​ട​പ​ടി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ന്ത്യ​ൻ ഐ​ടി പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ചെ​റു​കി​ട ക​മ്പ​നി​ക​ൾ​ക്കും താ​ങ്ങാ​നാ​കാ​ത്ത ഫീ​സ് ആ​ണി​ത്. എ​ന്നാ​ൽ, ടെ​ക്നോ​ള​ജി രം​ഗ​ത്ത് അ​മേ​രി​ക്ക​ക്കാ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി ആ​ണി​തെ​ന്ന് ട്രം​പ് പ്ര​തി​ക​രി​ച്ചു.

വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന നോ​ൺ-​ഇ​മി​ഗ്ര​ന്‍റ് വി​സ​യാ​ണ് എ​ച്ച്1​ബി വീസ.

Latest News

Corehub Up