Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fell

അനശ്വര സ്വരം നിശബ്ദമായി

കാ​​ല​​ത്തെ അ​​തി​​ജീ​​വി​​ച്ച സ്വ​​രം നി​​ശ​​ബ്ദ​​മാ​​യി​​രി​​ക്കു​​ന്നു. അ​​നേ​​കം ത​​ല​​മു​​റ​​ക​​ളു​​ടെ ക​​ണ്ണീ​​രി​​നും പു​​ഞ്ചി​​രി​​ക്കു​​മൊ​​പ്പം ഒ​​ഴു​​കി​​യ മാ​​ന്ത്രി​​ക​​സ്വ​​രം - എ​​സ്. ജാ​​ന​​കി​​യെ​​ന്ന വാ​​ന​​ന്പാ​​ടി ഇ​​നി ഓ​​ർ​​മ. ഭാ​​ഷ​​ക​​ളു​​ടെ​​യും അ​​തി​​രു​​ക​​ളു​​ടെ​​യും വേ​​ർ​​തി​​രി​​വു​​ക​​ൾ മ​​റി​​ക​​ട​​ന്ന് സം​​ഗീ​​ത​​ത്തെ വി​​കാ​​ര​​മാ​​ക്കിയ ആ ​​അ​​പൂ​​ർ​​വ ശ​​ബ്ദം ഇ​​നി ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ മാ​​ത്രം.

ശ​​ബ്‌ദ​​ത്തി​​ലെ ശാ​​ലീ​​ന​​ത​​യും ആ​​ലാ​​പ​​ന​​ത്തി​​ലെ മാ​​ധു​​ര്യ​​വു​​മാ​​ണ് അ​​വ​​രെ വേ​​റി​​ട്ടു നി​​ർ​​ത്തി​​യ​​ത്. ന​​ടി​​മാ​​രു​​ടെ അ​​ഭി​​ന​​യ​​ത്തി​​നും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ത്തി​​നും അ​​നു​​സ​​രി​​ച്ച് ശ​​ബ്ദ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ ജാ​​ന​​കി​​യ​​മ്മ​​യ്ക്ക് പ്ര​​ത്യേ​​ക ക​​ഴി​​വു​​ണ്ടാ​​യി​​രു​​ന്നു. ഏതു ഭാഷയിലെയും പാ​​ട്ടു​​ക​​ൾ വ​​ള​​രെ പെ​​ട്ടെ​​ന്ന് പ​​ഠി​​ച്ചി​​രു​​ന്ന അ​​വ​​ർ ഉ​​ച്ചാ​​ര​​ണശു​​ദ്ധി​​ക്ക് പ്രാ​​ധാ​​ന്യ​​വും ന​​ല്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ല​​യാ​​ളി അ​​ല്ലെ​​ന്ന് അ​​വ​​രു​​ടെ പാ​​ട്ടു​​കേ​​ട്ടാ​​ൽ ആ​​ർ​​ക്കും പ​​റ​​യാ​​നു​​മാ​​കി​​ല്ലാ​​യി​​രു​​ന്നു.

വ​​രി​​ക​​ൾ കൃ​​ത്യ​​മാ​​യി മ​​ന​​സി​​ലാ​​ക്കി പ​​ഠി​​ച്ച​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​വ​​ർ പാ​​ടി​​യി​​രു​​ന്ന​​തെ​​ന്ന് സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ർ ത​​ന്നെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ർ പാ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​വ ക്ഷ​​ണ​​നേ​​ര​​ത്തി​​ൽ ഹൃ​​ദി​​സ്ഥ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക ക​​ഴി​​വുത​​ന്നെ അ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നു.

പതിനേഴ് ഭാ​​ഷ​​ക​​ളി​​ലാ​​യി 48,000 ത്തോളം ഗാ​​ന​​ങ്ങ​​ളാ​​ണ് ആ ​​സ്വ​​ര​​മാ​​ധു​​രി​​യി​​ൽനി​​ന്നും ആ​​സ്വാ​​ദ​​ക​​ർ​​ക്കാ​​യി ഒ​​ഴു​​കി​​യ​​ത്. എ​​ല്ലാ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ഭാ​​ഷാ ചി​​ത്ര​​ങ്ങ​​ളി​​ലും പാ​​ടി​​യി​​ട്ടു​​ള്ള ജാ​​ന​​കി ഹി​​ന്ദി, സിം​​ഹ​​ള, ബം​​ഗാ​​ളി, പ​​ഞ്ചാ​​ബി, ഒ​​റി​​യ, ഇം​​ഗ്ലീ​​ഷ്‌, സം​​സ്‌​​കൃ​​തം, കൊ​​ങ്ങി​​ണി, തു​​ളു, സൗ​​രാ​​ഷ്‌​​ട്ര, ബ​​ഡ​​ഗ, ജ​​ർ​​മ​​ൻ ഭാ​​ഷ​​ക​​ളി​​ലും സ്വ​​ര​​സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. 1200ൽ ​​പ​​രം മ​​ല​​യാ​​ള സി​​നി​​മാ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് ജാ​​ന​​കി​​യ​​മ്മ ശ​​ബ്ദം പ​​ക​​ർ​​ന്ന​​ത്.

1957ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ മി​​ന്നു​​ന്ന​​തെ​​ല്ലാം പൊ​​ന്ന​​ല്ല എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഇ​​രു​​ൾ മൂ​​ടു​​ക​​യോ എ​​ൻ വാ​​ഴ്‌​​വി​​ൽ... എ​​ന്ന ഗാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ജാ​​ന​​കി​​യ​​മ്മ മ​​ല​​യാ​​ള​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ടി​​ങ്ങോ​​ട്ട് മ​​ല​​യാ​​ളി അ​​വ​​രു​​ടെ ശ​​ബ്ദ​​ത്തെ നെ​​ഞ്ചേ​​റ്റു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ർ പാ​​ടി​​യ ശോ​​ക​​ഗാ​​ന​​ങ്ങ​​ളും താ​​രാ​​ട്ടു​​പാ​​ട്ടു​​ക​​ളും മ​​ല​​യാ​​ളി മ​​ന​​സി​​ൽ ത​​ളം​​കെ​​ട്ടി നി​​ൽ​​ക്കു​​ന്ന​​വ​​യാ​​ണ്. മൗ​​ന​​മേ..., മ​​ല​​ർ​​കൊ​​ടി പോ​​ലെ..., ഉ​​ണ്ണി ആ​​രാ​​രി​​രോ..., രാ​​കേ​​ന്ദു കി​​ര​​ണ​​ങ്ങ​​ൾ..., ചാ​​ന്തു​​പൊ​​ട്ടി​​ലെ ആ​​ഴ​​ക്ക​​ട​​ലി​​ന്‍റെ അ​​ങ്ങേ​​ക്ക​​ര​​യി​​ലാ​​യ്.... തു​​ട​​ങ്ങി​​യ​​വ അ​​തി​​നു​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മാ​​ത്രം.

മ​​ല​​യാ​​ള​​ത്തി​​ൽ എം.​​എ​​സ്. ബാ​​ബു​​രാ​​ജി​​നു വേ​​ണ്ടി​​യാ​​ണ് കൂ​​ടു​​ത​​ൽ ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ ആ​​ല​​പി​​ച്ച​​ത്. ത​​ളി​​രി​​ട്ട കി​​നാ​​ക്ക​​ൾ​​ത​​ൻ...(​​മൂ​​ടു​​പ​​ടം), അ​​ഞ്ജ​​ന ക​​ണ്ണെ​​ഴു​​തീ...(​​ത​​ച്ചോ​​ളി ഒ​​തേ​​ന​​ൻ), സൂ​​ര്യ​​കാ​​ന്തീ..(​​കാ​​ട്ടു​​പൂ​​വ്), ഒ​​രു കൊ​​ച്ചു സ്വ​​പ്ന​​ത്തി​​ൻ (ത​​റ​​വാ​​ട്ട​​മ്മ), താ​​മ​​ര കു​​മ്പി​​ളി​​ല​​ല്ലോ മ​​മ​​ഹൃ​​ദ​​യം (അ​​ന്വേ​​ഷി​​ച്ചു ക​​ണ്ടെ​​ത്തി​​യി​​ല്ല), താ​​നേ തി​​രി​​ഞ്ഞും മ​​റി​​ഞ്ും...(​​അ​​ന്പ​​ല​​പ്രാ​​വ്) തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​ന്നും നാ​​വി​​ൻ തു​​ന്പി​​ൽ നി​​ൽ​​ക്കു​​ന്ന​​വ ത​​ന്നെ. ഹി​​റ്റു​​ക​​ൾ​​ക്ക് ഇ​​ട​​വേ​​ള ന​​ല്കാ​​തെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ആ​​ലാ​​പ​​നം. ഏ​​തു​​സി​​നി​​മ​​യി​​ൽ പാ​​ടി​​യാ​​ലും ജാ​​ന​​കി​​യ​​മ്മ​​യു​​ടെ ഒ​​രു പാ​​ട്ടെ​​ങ്കി​​ലും കാ​​ലാ​​തീ​​ത​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് സ​​ത്യം.

ഏ​​റ്റു​​മാ​​നൂ​​ര​​ന്പ​​ല​​ത്തി​​ൽ...,മ​​ഞ്ഞ​​ണി​​പ്പൂ​​നി​​ലാ​​വ് (രാ​​ഘ​​വ​​ൻ മാ​​സ്റ്റ​​ർ), മു​​റ്റ​​ത്തെ മു​​ല്ല​​യി​​ൽ... നീ​​യെ​​വി​​ടേ നി​​ൻ നി​​ഴ​​ലെ​​വി​​ടേ..., ഇ​​ല​​ഞ്ഞി​​പ്പൂ​​മ​​ണം (ദേ​​വ​​രാ​​ജ​​ൻ മാ​​സ്റ്റ​​ർ) ഇ​​ന്ന​​ലെ നീ​​യൊ​​രു സു​​ന്ദ​​ര​​രാ​​ഗ​​മാ​​യെ​​ൻ..., പു​​ല​​യ​​നാ​​ർ മ​​ണി​​യ​​മ്മ..., ഗോ​​വ​​ർ​​ധ​​ന​​ഗി​​രി..., ആ​​ലാ​​പ​​നം..., വൈ​​ക്ക​​ത്ത​​ഷ്ട​​മി നാ​​ളി​​ൽ...(​​ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി), നി​​ദ്ര​​ത​​ൻ നീ​​രാ​​ഴി(​​ചി​​ദം​​ബ​​ര​​നാ​​ഥ്), തു​​ന്പി​​വാ തു​​ന്പ​​ക്കു​​ട​​ത്തി​​ൻ..., ശ്രു​​തി​​യി​​ൽ നി​​ന്നു​​യ​​രും..., കി​​ളി​​യേ കി​​ളി​​യേ...(​​ഇ​​ള​​യ​​രാ​​ജ), രാ​​കേ​​ന്ദു​​കി​​ര​​ണ​​ങ്ങ​​ൾ...(​​എ.​​ടി. ഉ​​മ്മ​​ർ), സ​​ന്ധ്യേ ക​​ണ്ണീ​​രി​​തെ​​ന്തേ..., മ​​ല​​ർ​​ക്കൊ​​ടി പോ​​ലെ....(​​സ​​ലി​​ൽ ചൗ​​ധ​​രി), ഉ​​ണ​​രൂ വേ​​ഗം നീ...(​​ഉ​​ഷാ​​ഖ​​ന്ന), ആ ​​നി​​മി​​ഷ​​ത്തി​​ന്‍റെ നി​​ർ​​വൃ​​തി​​യി​​ൽ..., ഒ​​രു​​പു​​ഷ്പം മാ​​ത്ര​​മെ​​ൻ..., ക​​സ്തൂ​​രി മ​​ണ​​ക്കു​​ന്ന​​ല്ലോ, ഇ​​ളം​​മ​​ഞ്ഞി​​ൻ കു​​ളി​​രു​​മാ​​യ്..., താ​​ളം ശ്രു​​തി​​ല​​യ​​താ​​ളം...,പീ​​ലി​​യേ​​ഴും വീ​​ശി​​വാ...(​​ക​​ണ്ണൂ​​ർ രാ​​ജ​​ൻ), ചി​​രി​​ക്കു​​ന്പോ​​ൾ കൂ​​ടെ ചി​​രി​​ക്കാ​​ൻ (എം.​​ബി. ശ്രീ​​നി​​വാ​​സ​​ൻ), മഞ്ഞ​​ണി​​ക്കൊ​​ന്പി​​ൽ...(​​ജെ​​റി അ​​മ​​ൽ​​ദേ​​വ്), ഗോ​​പി​​കേ നി​​ൻ​​വി​​ര​​ൽ..., സ്വ​​ർ​​ണ​​മു​​കി​​ലേ..., ആ​​ടി​​വാ കാ​​റ്റേ..., പൊ​​ന്നു​​രു​​കും പൂ​​ക്കാ​​ലം..., പൂ​​ങ്കാ​​റ്റി​​നോ​​ടും കി​​ളി​​ക​​ളോ​​ടും... (ജോ​​ൺ​​സ​​ൺ), നാ​​ഥാ നീ​​ വരും കാ​​ലൊ​​ച്ച..., മൗ​​ന​​മേ നി​​റ​​യും മൗ​​ന​​മേ...(​​എം.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ൻ), തേ​​നും വ​​യ​​ന്പും(​​ര​​വീ​​ന്ദ്ര​​ൻ), മൈ​​നാ​​കം(​​ശ്യാം) തു​​ട​​ങ്ങി മ​​ല​​യാ​​ള​​ത്തി​​ൽ നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ളാ​​ണ് ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ജാ​​ന​​കി​​യ​​മ്മ​​യു​​ടെ മി​​ക​​ച്ച ഗാ​​ന​​ങ്ങ​​ളെ ത​​രം തി​​രി​​ക്കു​​കത​​ന്നെ ശ്ര​​മ​​ക​​ര​​മാ​​ണ്.
ത​​മി​​ഴി​​ലും തെ​​ലു​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ ഏ​​റി​​യ​​പ​​ങ്കും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റി​​യ​​വ​​യാ​​യി​​രു​​ന്നു. എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​ൻ, ഇ​​ള​​യ​​രാ​​ജ, എ.​​ആ​​ർ. റ​​ഹ്മാ​​ൻ തു​​ട​​ങ്ങി​​യ പ്ര​​ഗ​​ത്ഭ സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​രു​​ടെ കീ​​ഴി​​ൽ നി​​ര​​വ​​ധി ത​​മി​​ഴ് ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ പാ​​ടി.

ര​​ണ്ടു​​ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ത​​മി​​ഴി​​ൽ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ലൈ​​മാ​​മ​​ണി പു​​ര​​സ്കാ​​ര​​വും അ​​വ​​ർ​​ക്ക് ല​​ഭി​​ച്ചു. തെ​​ലു​​ങ്ക് സി​​നി​​മ​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ സി​​നി​​മാ അ​​ര​​ങ്ങേ​​റ്റ​​വും. എ​​സ്പി​​ബി​​യു​​മൊ​​ത്ത് നി​​ര​​വ​​ധി ഡ്യൂ​​യ​​റ്റ് പാ​​ട്ടു​​ക​​ളും അ​​വ​​ർ തെ​​ലു​​ങ്കി​​ൽ ആ​​ല​​പി​​ച്ചി​​ട്ടു​​ണ്ട്.

2017 ഒ​​ക്ടോ​​ബ​​റി​​ൽ മൈ​​സൂ​​രി​​ലെ മാ​​ന​​സ​​ഗം​​ഗോ​​ത്രി ഓ​​പ്പ​​ൺ എ​​യ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​യി​​രു​​ന്നു എ​​സ്. ജാ​​ന​​കി​​യു​​ടെ അ​​വ​​സാ​​ന സം​​ഗീ​​ത​​നി​​ശ. ഇ​​നി പൊ​​തു​​വേ​​ദി​​യി​​ൽ പാ​​ടി​​ല്ലെ​​ന്ന് അ​​വ​​ർ അ​​വി​​ടെ പ്ര​​ഖ്യാ​​പി​​ച്ചു. 2016ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ പ​​ത്തു ക​​ൽ​​പ്പ​​ന​​ക​​ൾ എ​​ന്ന ചി​​ത്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ അ​​വ​​സാ​​ന സി​​നി​​മാ​​ഗാ​​നം. ശ​​ബ്ദം മൗ​​ന​​മാ​​യെ​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഓ​​രോ ഗാ​​ന​​വും സം​​ഗീ​​താ​​സ്വാ​​ദ​​ക​​രു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ എ​​ന്നും അ​​ന​​ശ്വ​​ര​​മാ​​യി മു​​ഴ​​ങ്ങു​​മെ​​ന്ന് തീ​​ർ​​ച്ച. ഇ​​ത് ഒ​​രു യു​​ഗ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​മാ​​ണെ​​ങ്കി​​ലും ആ ​​സ്വ​​ര​​മാ​​ധു​​ര്യം ഒ​​രി​​ക്ക​​ലും അ​​സ്ത​​മി​​ക്കി​​ല്ല.

Kerala

ടെ​റ​സി​ലെ സൈ​ഡ് ഭി​ത്തി​യി​ൽ ഇ​രു​ന്ന് ഫോ​ൺ ചെ​യ്യ​വേ താ​ഴെ വീ​ണു; യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

പാ​ല​ക്കാ​ട്: നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് താ​ഴെ​വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി ശ്യാം ​പ്ര​സാ​ദി​നാ​ണ് (29) അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ശ്യാം ​പ്ര​സാ​ദ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ യു​വാ​വ് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. സോ​ളാ​ർ​പാ​ന​ൽ ഫി​റ്റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി കൂ​റ്റ​നാ​ടെ​ത്തി​യ ശ്യാം ​നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്തി​ന് തൊ​ട്ട​രി​കി​ലെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു താ​മ​സം.

താ​മ​സി​ക്കു​ന്ന മു​റി​യി​ൽ നി​ന്നും ശ്യാം ​ഫോ​ൺ ചെ​യ്യു​ന്ന​തി​നാ​യി കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ടെ​റ​സി​ന്‍റെ സൈ​ഡ് ഭി​ത്തി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ണ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

Kerala

സു​ര​ക്ഷി​ത​ത്ത്വ​മി​ല്ല; ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ വീ​ണ​ത് ആ​റു​പേ​ര്‍!

പേ​രൂ​ര്‍​ക്ക​ട: വേ​ണ്ട​ത്ര സു​ര​ക്ഷ​യു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ വീ​ഴു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ദ്ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ മാ​ത്രം ആ​റ് പേ​രാ​ണ് തോ​ട്ടി​ല്‍ വീ​ണ​ത്. ഇ​തി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​ത് ര​ണ്ടു​പേ​ര്‍ മാ​ത്രം. ബാ​ക്കി​യു​ള്ള​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​ണ് തോ​ട്ടി​ലേ​ക്കു വീ​ണ​ത്.

തോ​ട് ഒ​ഴു​കു​ന്ന സെ​ന്‍​ട്ര​ല്‍ തി​യേ​റ്റ​ര്‍ റോ​ഡി​ന്‍റെ ഭാ​ഗ​ത്തെ ഉ​യ​രം കു​റ​ഞ്ഞ കൈ​വ​രി​യി​ലി​രി​ക്കു​ന്ന​വ​രാ​ണ് പി​ടി​വി​ട്ട് താ​ഴേ​ക്കു വീ​ഴു​ന്ന​ത്. ക​ഷ്ടി​ച്ച് 300 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബാ​റി​ല്‍ നി​ന്ന് മ​ദ്യ​വും വാ​ങ്ങി തോ​ട് ഒ​ഴു​കു​ന്ന ഭാ​ഗ​ത്തെ കൈ​വ​രി​യി​ലി​രു​ന്ന് കു​ടി​ക്കു​ക​യും അ​ര്‍​ദ്ധ​ബോ​ധാ​വ​സ്ഥ​യി​ല്‍ തോ​ട്ടി​ലേ​ക്കു വീ​ഴു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

സെ​ന്‍​ട്ര​ല്‍ തി​യേ​റ്റ​റി​ന്‍റെ ഭാ​ഗ​ത്ത് ഏ​ക​ദേ​ശം 200 മീ​റ്റ​ര്‍ ദൂ​രം റോ​ഡി​ന് സ​മാ​ന്ത​ര​മാ​യാ​ണ് ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട് ഒ​ഴു​കു​ന്ന​ത്. ഏ​റെ​ക്കു​റെ ഒ​ഴു​ക്ക് നി​ല​ച്ച വെ​ള്ള​മു​ള്ള തോ​ട്ടി​ല്‍ അ​ര​ക്കെ​ട്ടോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ള​വു​മു​ണ്ട്. തോ​ട്ടി​ല്‍ വീ​ഴു​ന്ന​വ​ര്‍ അ​ര്‍​ദ്ധ​ബോ​ധാ​വ​സ്ഥ​യി​ല്‍ ത​ന്നെ ഇ​തി​നു​ള്ളി​ല്‍ തു​ട​രു​മ്പോ​ള്‍ നാ​ട്ടു​കാ​രോ സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളോ അ​റി​യി​ച്ച് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​ത്.

ര​ണ്ടു​ദി​വ​സ​ത്തി​നു മു​മ്പ് ത​മി​ഴ്‌​നാ​ട് തി​രു​നെ​ല്‍​വേ​ലി സ്വ​ദേ​ശി വി​ക്രാ​ന്ത് (35) മ​ദ്യ​ല​ഹ​രി​യി​ല്‍ തോ​ട്ടി​ല്‍ വീ​ഴു​ക​യു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​യാ​ണ് യു​വാ​വി​നെ ക​ര​യ്ക്ക് ക​യ​റ്റി​യ​ത്. ഒ​ന്നാ​യും കൂ​ട്ട​മാ​യും കൈ​വ​രി​യി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല.

തീ​ര്‍​ത്തും മാ​ലി​ന്യം പേ​റു​ന്ന തോ​ട്ടി​ലെ വെ​ള്ള​ത്തി​ല്‍ വീ​ഴു​ന്ന​വ​രെ ക​ഴു​കി ശു​ദ്ധി വ​രു​ത്തി​യ​ശേ​ഷ​മാ​ണ് വി​ട്ട​യ​യ്ക്കു​ന്ന​ത്. പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​രെ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കോ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കോ കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് മാ​ലി​ന്യം ശ​രീ​ര​ത്തി​ല്‍ നി​ന്നു നീ​ക്കം ചെ​യ്യു​ന്ന​തും ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ത​ന്നെ!

എ​ല്ലാ മാ​സ​വും മ​ദ്യ​ല​ഹ​രി​യി​ല്‍ തോ​ട്ടി​ലേ​ക്കു വീ​ഴു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ലെ​ങ്കി​ലും തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​വേ​ലി ഉ​യ​ര്‍​ത്താ​നോ നി​ല​വി​ലു​ള്ള സം​ര​ക്ഷ​ണ​വേ​ലി​ക്കു പു​റ​ത്തു​കൂ​ടി സു​ര​ക്ഷാ​വ​ല​ക​ള്‍ സ്ഥാ​പി​ക്കാ​നോ അ​ധി​കൃ​ത​ര്‍ ഇ​നി​യും ത​യ്യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ഇ​തു​സം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്.

District News

പു​ല്ല​രി​യാ​ന്‍ പോ​യയാൾ വെ​ള്ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു

കൊ​ട്ടി​യം: പു​ല്ല​രി​യാ​നാ​യി വ​ള്ള​ത്തി​ല്‍ പോ​യ ആ​ള്‍ വെ​ള​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. മൈ​ല​ക്കാ​ട് തെ​ക്കേ വി​ള​യി​ല്‍ രാ​ജ​ന്‍ (67) ആ​ണ് മ​രി​ച്ച​ത്. വ​ള്ള​ത്തി​ല്‍ ഇ​ത്തി​ക്ക​ര ആ​റി​ലൂ​ടെ സ​ഞ്ച​രി​ച്ച രാ​ജ​ന്‍ വെ​ള്ള​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ബ സം​ഘം എ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ആ​ലും​ക​ട​വ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

മി​ക്ക ദി​വ​സ​ങ്ങ​ളി​ലും രാ​ജ​ന്‍ ഈ ​ഭാ​ഗ​ത്ത് വ​ള്ള​ത്തി​ല്‍ വ​ന്ന് ആ​റി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന പു​ല്ലു​ക​ള്‍ അ​രി​യാ​റു​ണ്ട്. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​ല​ക്കാ​ട് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: ഫ്രെ​ഡി, ഫെ​ബി. ചാ​ത്ത​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

പി​ക്അ​പ്പി​ൽനി​ന്നു സ്റ്റീ​ൽ പൈ​പ്പു​ക​ൾ കെ​ട്ട​ഴി​ഞ്ഞു വീ​ണു, കു​ത്തി ക​യ​റി​യ​തു കാ​റി​നു​ള്ളി​ലേ​ക്ക്

​കൊച്ചി: വാ​ഹ​ന​ത്തി​ൽ നി​ന്നും കെ​ട്ട​ഴി​ഞ്ഞു വീ​ണ സ്റ്റീ​ൽ പൈ​പ്പു​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു ത​ക​ർ​ത്ത് അ​ക​ത്തേ​ക്ക് തു​ള​ച്ച് ക​യ​റി അ​പ​ക​ടം. തൃ​ക്കാ​ക്ക​ര വ​ള്ള​ത്തോ​ൾ ജം​ഗ്ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്നു സ്റ്റീ​ൽ പൈ​പ്പു​ക​ളു​മാ​യി വ​ന്ന പി​ക്ക​പ്പ് വാ​ൻ, കാ​ർ​ഡി​ന​ൽ സ്കൂ​ൾ ജം​ഗ്ഷ​നി​ൽ വ​ച്ച് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ഈ ​സ​മ​യം ജ​ഡ്ജി​മു​ക്ക് റോ​ഡി​ൽ​നി​ന്ന് സീ​പോ​ർ​ട്ട് റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു കാ​ർ. വാ​നി​ന് മു​ക​ളി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​തെ കെ​ട്ടി​യി​രു​ന്ന പൈ​പ്പു​ക​ൾ കെ​ട്ട​ഴി​ഞ്ഞ് മു​ൻ​വ​ശ​ത്തു​ണ്ടാ​യ കാ​റി​ലേ​ക്ക് തു​ള​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

വ​ല​തു​വ​ശ​ത്തെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് പൈ​പ്പു​ക​ൾ ഉ​ള്ളി​ലേ​ക്ക് വ​ന്ന​പ്പോ​ൾ പി​ൻ​സീ​റ്റി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പെ​ട്ടെ​ന്ന് വ​ശ​ത്തേ​ക്ക് മാ​റി. ഇ​താ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​പ​ക​ട​ത്തേ​ത്തു​ട​ർ​ന്ന് സീ​പോ​ർ​ട്ട് റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പൈ​പ്പു​ക​ൾ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് നീ​ക്കി​യ​ത്.

Kerala

കൊല്ലത്ത് വോട്ടു ചെ​യ്യാ​നെ​ത്തി​യ ര​ണ്ടുപേ​ര്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

കൊ​ല്ലം: വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ര​ണ്ട് പേ​ര്‍​കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ത്ത​നാ​പു​രം ത​ല​വൂ​ർ കു​രാ ആ​രോ​മ​ൽ നി​വാ​സി​ൽ മോ​ഹ​ന​ന​ൻ ആ​ചാ​രി(61), കൊ​ല്ലം ക​ട​പ്പാ​ക്ക​ട കു​ള​ങ്ങ​ര വീ​ട്ടി​ൽ സ​ര​ള എ​ന്നി​വ​രാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

കു​രാ ഗ​വ എ​ൽ​പി​എ​സി​ലെ 72-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം തി​രി​കെ ന​ട​ന്ന് പോ​ക​വെ മോ​ഹ​ന​ന​ൻ ആ​ചാ​രി റോ​ഡി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ അ​നു. മ​ക്ക​ൾ. ആ​രോ​മ​ൽ, ആ​തി​ര. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12. 30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

ക​ട​പ്പാ​ക്ക​ട ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചോ​ടേ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ സ​ര​ള കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന്.

Kerala

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ ത​ല​യി​ൽ ച​ക്ക വീ​ണു

പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ ത​ല​യി​ൽ ച​ക്ക വീ​ണു. ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഒ​പി വി​ഭാ​ഗ​ത്തി​ന് മു​ൻ​പി​ലു​ള്ള പ്ലാ​വി​ൽ നി​ന്നാ​ണ് ച​ക്ക വീ​ണ​ത്. ച​ക്ക വീ​ണ​തോ​ടെ ഗം​ഗാ​ധ​ര​ൻ നാ​യ​ർ ബോ​ധ​ര​ഹി​ത​നാ​യി. ത​ല​യി​ലും ര​ണ്ട് കാ​ൽ​മു​ട്ടി​ലും കൈ​ക​ളി​ലും കാ​ൽ​വി​ര​ലു​ക​ളി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഗം​ഗാ​ധ​ര​ൻ നാ​യ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

രോ​ഗി​യെ ഉ​ട​ൻ ത​ന്നെ കാ​ഷ്വാ​ലി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​ടി സ്കാ​നിം​ഗി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ശു​പ​ത്രി വ​ള​പ്പി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യെ​ന്നും മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ അ​നു​മ​തി തേ​ടി സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​ക്ക് ക​ത്ത് ന​ൽ​കി​യ​താ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

District News

യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

എ​ട​ക്ക​ര: പോ​ത്തു​ക​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കാ​ട്ടി നാ​സ​ർ- റെ​യ്ഹാ​ന​ത്ത് ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ ശി​ഹാ​ബു​ദീ​ൻ (33) ആ​ണ് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്ന് മ​ണി​യോ​ടെ വീ​ട്ടി​ൽ വ​ച്ച് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ശി​ഹാ​ബു​ദീ​നെ പോ​ത്തു​ക​ല്ലി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: ഫ​ർ​സാ​ന. മ​ക​ൻ: അ​മാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​റാ​ജു​ദീ​ൻ, സ​ലീ​ന.

District News

മരത്തിൽ നിന്ന് വീണുമരിച്ചു


തി​രു​വ​ന​ന്ത​പു​രം: പു​ല​യ​നാ​ര്‍​ക്കോ​ട്ട​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ പു​ളി അ​ട​ര്‍​ത്തി​യി​ടു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി താ​ഴെ​വീ​ണ് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ചെ​റു​വ​യ്ക്ക​ല്‍ കെ​ജി​ആ​ര്‍​എ​എ 45 സു​ജി​ത ഭ​വ​നി​ല്‍ പി. ​സു​ന്ദ​ര​ന്‍ (66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. മ​രം​മു​റി​ക്കു​ന്ന​തി​നും പു​ളി​യ​ട​ര്‍​ത്തു​ന്ന​തി​നും പോ​കു​ന്ന തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​ന്ദ​ര​ന്‍. ഇ​ന്ന​ലെ രാ​വി​ലെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ കൂ​റ്റ​ന്‍ പു​ളി​മ​ര​ത്തി​ല്‍ നി​ന്നാ​ണ് കാ​ല്‍​വ​ഴു​തി റോ​ഡി​ല്‍​വീ​ണ് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഉ​ട​ന്‍ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ച്ച​യ്ക്ക് 2.30നാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. ഡി. ​ല​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: എ​സ്. സു​നി​ല്‍​കു​മാ​ര്‍, എ​സ്. സു​ജി​ത. മ​രു​മ​ക്ക​ള്‍: എ​സ്.​ആ​ര്‍ ര​മ്യ, ജി. ​സ​ന്തോ​ഷ്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 13 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 13 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up