x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​പ്റ്റി​ക് ടാ​ങ്ക് ത​ക​ർ​ന്ന് വ​യോ​ധി​ക കു​ഴി​യി​ൽ പ​തി​ച്ചു; ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

വെബ് ഡെസ്ക്
Published: July 5, 2026 09:24 PM IST | Updated: July 5, 2026 09:24 PM IST

ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനത്തിനിടെ

തി​രു​വ​ന​ന്ത​പു​രം: ക​ല്ലി​യൂ​രി​ൽ വീ​ട്ടു​പ​റ​മ്പി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് ത​ക​ർ​ന്ന് 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ൽ അ​ക​പ്പെ​ട്ട് വ​യോ​ധി​ക. ക​ല്ലി​യൂ​ർ സ്വ​ദേ​ശി​നി​യും സീ​രി​യ​ൽ ന​ടി​യു​മാ​യ വ​സ​ന്ത​കു​മാ​രി​യ​മ്മ (75) ആ​ണ് കു​ഴി​യി​ൽ അ​ക​പ്പെ​ട്ട​ത്. ഇ​വ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷി​ച്ചു.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ഇ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​ക്ക​റ്റി​ൽ വെ​ള്ള​വു​മാ​യി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ, കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ദ്ര​വി​ച്ചി​രു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് പൊ​ട്ടി വ​സ​ന്ത​കു​മാ​രി ഉ​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ചു.​ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ൾ വീ​ട്ടു​കാ​ർ ഇ​റ​ക്കി​ക്കൊ​ടു​ത്ത ഏ​ണി​യി​ലൂ​ടെ ക​യ​റാ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.

ഒ​രു കൈ​കൊ​ണ്ട് തൂ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ശ​രീ​ര​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്ന​തി​നാ​ൽ പി​ടി​വി​ട്ട് താ​ഴേ​ക്ക് മു​ങ്ങി​പ്പോ​കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ടാ​ങ്കി​ന്‍റെ സ​മീ​പ​ത്തു​ള്ള മ​റ്റ് സ്ലാ​ബു​ക​ൾ​ക്കും ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​രു​ന്ന​തി​നാ​ലും, ഉ​ള്ളി​ലെ സ്ഥ​ലം വ​ള​രെ ഇ​ടു​ങ്ങി​യ​താ​യ​തി​നാ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​യാ​സ​മേ​റി​യ​താ​യി​രു​ന്നു. ഇ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ള്ളി​ലി​റ​ങ്ങി കൈ ​ത​ള​ർ​ന്നു​പോ​യ വ​യോ​ധി​ക​യെ താ​ങ്ങി​നി​ർ​ത്തി.

തു​ട​ർ​ന്ന് നെ​റ്റ്, റോ​പ്പ്, ലാ​ഡ​ർ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പി​ന്നീ​ട് വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​വി​ഴി​ഞ്ഞം ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ് കു​മാ​ർ, പ്ര​ണ​വ്, സ​ന​ൽ​കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, രാ​ജേ​ഷ്, ജി​ബി​ൻ, വി​ജ​യ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : elderly woman fell septic tank fire force rescues

Recent News

Corehub Up