x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനശ്വര സ്വരം നിശബ്ദമായി

വി.​​എ​​സ്. ഉ​​മേ​​ഷ്
Published: July 12, 2026 02:43 AM IST | Updated: July 12, 2026 02:44 AM IST

എ​​സ്. ജാ​​ന​​കി​​

കാ​​ല​​ത്തെ അ​​തി​​ജീ​​വി​​ച്ച സ്വ​​രം നി​​ശ​​ബ്ദ​​മാ​​യി​​രി​​ക്കു​​ന്നു. അ​​നേ​​കം ത​​ല​​മു​​റ​​ക​​ളു​​ടെ ക​​ണ്ണീ​​രി​​നും പു​​ഞ്ചി​​രി​​ക്കു​​മൊ​​പ്പം ഒ​​ഴു​​കി​​യ മാ​​ന്ത്രി​​ക​​സ്വ​​രം - എ​​സ്. ജാ​​ന​​കി​​യെ​​ന്ന വാ​​ന​​ന്പാ​​ടി ഇ​​നി ഓ​​ർ​​മ. ഭാ​​ഷ​​ക​​ളു​​ടെ​​യും അ​​തി​​രു​​ക​​ളു​​ടെ​​യും വേ​​ർ​​തി​​രി​​വു​​ക​​ൾ മ​​റി​​ക​​ട​​ന്ന് സം​​ഗീ​​ത​​ത്തെ വി​​കാ​​ര​​മാ​​ക്കിയ ആ ​​അ​​പൂ​​ർ​​വ ശ​​ബ്ദം ഇ​​നി ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ മാ​​ത്രം.

ശ​​ബ്‌ദ​​ത്തി​​ലെ ശാ​​ലീ​​ന​​ത​​യും ആ​​ലാ​​പ​​ന​​ത്തി​​ലെ മാ​​ധു​​ര്യ​​വു​​മാ​​ണ് അ​​വ​​രെ വേ​​റി​​ട്ടു നി​​ർ​​ത്തി​​യ​​ത്. ന​​ടി​​മാ​​രു​​ടെ അ​​ഭി​​ന​​യ​​ത്തി​​നും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വ​​ത്തി​​നും അ​​നു​​സ​​രി​​ച്ച് ശ​​ബ്ദ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ ജാ​​ന​​കി​​യ​​മ്മ​​യ്ക്ക് പ്ര​​ത്യേ​​ക ക​​ഴി​​വു​​ണ്ടാ​​യി​​രു​​ന്നു. ഏതു ഭാഷയിലെയും പാ​​ട്ടു​​ക​​ൾ വ​​ള​​രെ പെ​​ട്ടെ​​ന്ന് പ​​ഠി​​ച്ചി​​രു​​ന്ന അ​​വ​​ർ ഉ​​ച്ചാ​​ര​​ണശു​​ദ്ധി​​ക്ക് പ്രാ​​ധാ​​ന്യ​​വും ന​​ല്കി​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ല​​യാ​​ളി അ​​ല്ലെ​​ന്ന് അ​​വ​​രു​​ടെ പാ​​ട്ടു​​കേ​​ട്ടാ​​ൽ ആ​​ർ​​ക്കും പ​​റ​​യാ​​നു​​മാ​​കി​​ല്ലാ​​യി​​രു​​ന്നു.

വ​​രി​​ക​​ൾ കൃ​​ത്യ​​മാ​​യി മ​​ന​​സി​​ലാ​​ക്കി പ​​ഠി​​ച്ച​​തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​വ​​ർ പാ​​ടി​​യി​​രു​​ന്ന​​തെ​​ന്ന് സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​ർ ത​​ന്നെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ർ പാ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​വ ക്ഷ​​ണ​​നേ​​ര​​ത്തി​​ൽ ഹൃ​​ദി​​സ്ഥ​​മാ​​ക്കാ​​ൻ പ്ര​​ത്യേ​​ക ക​​ഴി​​വുത​​ന്നെ അ​​വ​​ർ​​ക്കു​​ണ്ടാ​​യി​​രു​​ന്നു.

പതിനേഴ് ഭാ​​ഷ​​ക​​ളി​​ലാ​​യി 48,000 ത്തോളം ഗാ​​ന​​ങ്ങ​​ളാ​​ണ് ആ ​​സ്വ​​ര​​മാ​​ധു​​രി​​യി​​ൽനി​​ന്നും ആ​​സ്വാ​​ദ​​ക​​ർ​​ക്കാ​​യി ഒ​​ഴു​​കി​​യ​​ത്. എ​​ല്ലാ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ ഭാ​​ഷാ ചി​​ത്ര​​ങ്ങ​​ളി​​ലും പാ​​ടി​​യി​​ട്ടു​​ള്ള ജാ​​ന​​കി ഹി​​ന്ദി, സിം​​ഹ​​ള, ബം​​ഗാ​​ളി, പ​​ഞ്ചാ​​ബി, ഒ​​റി​​യ, ഇം​​ഗ്ലീ​​ഷ്‌, സം​​സ്‌​​കൃ​​തം, കൊ​​ങ്ങി​​ണി, തു​​ളു, സൗ​​രാ​​ഷ്‌​​ട്ര, ബ​​ഡ​​ഗ, ജ​​ർ​​മ​​ൻ ഭാ​​ഷ​​ക​​ളി​​ലും സ്വ​​ര​​സാ​​ന്നി​​ധ്യ​​മ​​റി​​യി​​ച്ചു. 1200ൽ ​​പ​​രം മ​​ല​​യാ​​ള സി​​നി​​മാ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് ജാ​​ന​​കി​​യ​​മ്മ ശ​​ബ്ദം പ​​ക​​ർ​​ന്ന​​ത്.

1957ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ മി​​ന്നു​​ന്ന​​തെ​​ല്ലാം പൊ​​ന്ന​​ല്ല എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഇ​​രു​​ൾ മൂ​​ടു​​ക​​യോ എ​​ൻ വാ​​ഴ്‌​​വി​​ൽ... എ​​ന്ന ഗാ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ജാ​​ന​​കി​​യ​​മ്മ മ​​ല​​യാ​​ള​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. പി​​ന്നീ​​ടി​​ങ്ങോ​​ട്ട് മ​​ല​​യാ​​ളി അ​​വ​​രു​​ടെ ശ​​ബ്ദ​​ത്തെ നെ​​ഞ്ചേ​​റ്റു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​ർ പാ​​ടി​​യ ശോ​​ക​​ഗാ​​ന​​ങ്ങ​​ളും താ​​രാ​​ട്ടു​​പാ​​ട്ടു​​ക​​ളും മ​​ല​​യാ​​ളി മ​​ന​​സി​​ൽ ത​​ളം​​കെ​​ട്ടി നി​​ൽ​​ക്കു​​ന്ന​​വ​​യാ​​ണ്. മൗ​​ന​​മേ..., മ​​ല​​ർ​​കൊ​​ടി പോ​​ലെ..., ഉ​​ണ്ണി ആ​​രാ​​രി​​രോ..., രാ​​കേ​​ന്ദു കി​​ര​​ണ​​ങ്ങ​​ൾ..., ചാ​​ന്തു​​പൊ​​ട്ടി​​ലെ ആ​​ഴ​​ക്ക​​ട​​ലി​​ന്‍റെ അ​​ങ്ങേ​​ക്ക​​ര​​യി​​ലാ​​യ്.... തു​​ട​​ങ്ങി​​യ​​വ അ​​തി​​നു​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മാ​​ത്രം.

മ​​ല​​യാ​​ള​​ത്തി​​ൽ എം.​​എ​​സ്. ബാ​​ബു​​രാ​​ജി​​നു വേ​​ണ്ടി​​യാ​​ണ് കൂ​​ടു​​ത​​ൽ ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ ആ​​ല​​പി​​ച്ച​​ത്. ത​​ളി​​രി​​ട്ട കി​​നാ​​ക്ക​​ൾ​​ത​​ൻ...(​​മൂ​​ടു​​പ​​ടം), അ​​ഞ്ജ​​ന ക​​ണ്ണെ​​ഴു​​തീ...(​​ത​​ച്ചോ​​ളി ഒ​​തേ​​ന​​ൻ), സൂ​​ര്യ​​കാ​​ന്തീ..(​​കാ​​ട്ടു​​പൂ​​വ്), ഒ​​രു കൊ​​ച്ചു സ്വ​​പ്ന​​ത്തി​​ൻ (ത​​റ​​വാ​​ട്ട​​മ്മ), താ​​മ​​ര കു​​മ്പി​​ളി​​ല​​ല്ലോ മ​​മ​​ഹൃ​​ദ​​യം (അ​​ന്വേ​​ഷി​​ച്ചു ക​​ണ്ടെ​​ത്തി​​യി​​ല്ല), താ​​നേ തി​​രി​​ഞ്ഞും മ​​റി​​ഞ്ും...(​​അ​​ന്പ​​ല​​പ്രാ​​വ്) തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഇ​​ന്നും നാ​​വി​​ൻ തു​​ന്പി​​ൽ നി​​ൽ​​ക്കു​​ന്ന​​വ ത​​ന്നെ. ഹി​​റ്റു​​ക​​ൾ​​ക്ക് ഇ​​ട​​വേ​​ള ന​​ല്കാ​​തെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ആ​​ലാ​​പ​​നം. ഏ​​തു​​സി​​നി​​മ​​യി​​ൽ പാ​​ടി​​യാ​​ലും ജാ​​ന​​കി​​യ​​മ്മ​​യു​​ടെ ഒ​​രു പാ​​ട്ടെ​​ങ്കി​​ലും കാ​​ലാ​​തീ​​ത​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​താ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് സ​​ത്യം.

ഏ​​റ്റു​​മാ​​നൂ​​ര​​ന്പ​​ല​​ത്തി​​ൽ...,മ​​ഞ്ഞ​​ണി​​പ്പൂ​​നി​​ലാ​​വ് (രാ​​ഘ​​വ​​ൻ മാ​​സ്റ്റ​​ർ), മു​​റ്റ​​ത്തെ മു​​ല്ല​​യി​​ൽ... നീ​​യെ​​വി​​ടേ നി​​ൻ നി​​ഴ​​ലെ​​വി​​ടേ..., ഇ​​ല​​ഞ്ഞി​​പ്പൂ​​മ​​ണം (ദേ​​വ​​രാ​​ജ​​ൻ മാ​​സ്റ്റ​​ർ) ഇ​​ന്ന​​ലെ നീ​​യൊ​​രു സു​​ന്ദ​​ര​​രാ​​ഗ​​മാ​​യെ​​ൻ..., പു​​ല​​യ​​നാ​​ർ മ​​ണി​​യ​​മ്മ..., ഗോ​​വ​​ർ​​ധ​​ന​​ഗി​​രി..., ആ​​ലാ​​പ​​നം..., വൈ​​ക്ക​​ത്ത​​ഷ്ട​​മി നാ​​ളി​​ൽ...(​​ദ​​ക്ഷി​​ണാ​​മൂ​​ർ​​ത്തി), നി​​ദ്ര​​ത​​ൻ നീ​​രാ​​ഴി(​​ചി​​ദം​​ബ​​ര​​നാ​​ഥ്), തു​​ന്പി​​വാ തു​​ന്പ​​ക്കു​​ട​​ത്തി​​ൻ..., ശ്രു​​തി​​യി​​ൽ നി​​ന്നു​​യ​​രും..., കി​​ളി​​യേ കി​​ളി​​യേ...(​​ഇ​​ള​​യ​​രാ​​ജ), രാ​​കേ​​ന്ദു​​കി​​ര​​ണ​​ങ്ങ​​ൾ...(​​എ.​​ടി. ഉ​​മ്മ​​ർ), സ​​ന്ധ്യേ ക​​ണ്ണീ​​രി​​തെ​​ന്തേ..., മ​​ല​​ർ​​ക്കൊ​​ടി പോ​​ലെ....(​​സ​​ലി​​ൽ ചൗ​​ധ​​രി), ഉ​​ണ​​രൂ വേ​​ഗം നീ...(​​ഉ​​ഷാ​​ഖ​​ന്ന), ആ ​​നി​​മി​​ഷ​​ത്തി​​ന്‍റെ നി​​ർ​​വൃ​​തി​​യി​​ൽ..., ഒ​​രു​​പു​​ഷ്പം മാ​​ത്ര​​മെ​​ൻ..., ക​​സ്തൂ​​രി മ​​ണ​​ക്കു​​ന്ന​​ല്ലോ, ഇ​​ളം​​മ​​ഞ്ഞി​​ൻ കു​​ളി​​രു​​മാ​​യ്..., താ​​ളം ശ്രു​​തി​​ല​​യ​​താ​​ളം...,പീ​​ലി​​യേ​​ഴും വീ​​ശി​​വാ...(​​ക​​ണ്ണൂ​​ർ രാ​​ജ​​ൻ), ചി​​രി​​ക്കു​​ന്പോ​​ൾ കൂ​​ടെ ചി​​രി​​ക്കാ​​ൻ (എം.​​ബി. ശ്രീ​​നി​​വാ​​സ​​ൻ), മഞ്ഞ​​ണി​​ക്കൊ​​ന്പി​​ൽ...(​​ജെ​​റി അ​​മ​​ൽ​​ദേ​​വ്), ഗോ​​പി​​കേ നി​​ൻ​​വി​​ര​​ൽ..., സ്വ​​ർ​​ണ​​മു​​കി​​ലേ..., ആ​​ടി​​വാ കാ​​റ്റേ..., പൊ​​ന്നു​​രു​​കും പൂ​​ക്കാ​​ലം..., പൂ​​ങ്കാ​​റ്റി​​നോ​​ടും കി​​ളി​​ക​​ളോ​​ടും... (ജോ​​ൺ​​സ​​ൺ), നാ​​ഥാ നീ​​ വരും കാ​​ലൊ​​ച്ച..., മൗ​​ന​​മേ നി​​റ​​യും മൗ​​ന​​മേ...(​​എം.​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ൻ), തേ​​നും വ​​യ​​ന്പും(​​ര​​വീ​​ന്ദ്ര​​ൻ), മൈ​​നാ​​കം(​​ശ്യാം) തു​​ട​​ങ്ങി മ​​ല​​യാ​​ള​​ത്തി​​ൽ നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ളാ​​ണ് ആ​​സ്വാ​​ദ​​ക ഹൃ​​ദ​​യം കീ​​ഴ​​ട​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ജാ​​ന​​കി​​യ​​മ്മ​​യു​​ടെ മി​​ക​​ച്ച ഗാ​​ന​​ങ്ങ​​ളെ ത​​രം തി​​രി​​ക്കു​​കത​​ന്നെ ശ്ര​​മ​​ക​​ര​​മാ​​ണ്.
ത​​മി​​ഴി​​ലും തെ​​ലു​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ ഏ​​റി​​യ​​പ​​ങ്കും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ചേ​​ക്കേ​​റി​​യ​​വ​​യാ​​യി​​രു​​ന്നു. എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​ൻ, ഇ​​ള​​യ​​രാ​​ജ, എ.​​ആ​​ർ. റ​​ഹ്മാ​​ൻ തു​​ട​​ങ്ങി​​യ പ്ര​​ഗ​​ത്ഭ സം​​ഗീ​​ത​​സം​​വി​​ധാ​​യ​​ക​​രു​​ടെ കീ​​ഴി​​ൽ നി​​ര​​വ​​ധി ത​​മി​​ഴ് ഹി​​റ്റ് ഗാ​​ന​​ങ്ങ​​ൾ അ​​വ​​ർ പാ​​ടി.

ര​​ണ്ടു​​ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ത​​മി​​ഴി​​ൽ പാ​​ടി​​യ ഗാ​​ന​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു. ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ലൈ​​മാ​​മ​​ണി പു​​ര​​സ്കാ​​ര​​വും അ​​വ​​ർ​​ക്ക് ല​​ഭി​​ച്ചു. തെ​​ലു​​ങ്ക് സി​​നി​​മ​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു അ​​വ​​രു​​ടെ സി​​നി​​മാ അ​​ര​​ങ്ങേ​​റ്റ​​വും. എ​​സ്പി​​ബി​​യു​​മൊ​​ത്ത് നി​​ര​​വ​​ധി ഡ്യൂ​​യ​​റ്റ് പാ​​ട്ടു​​ക​​ളും അ​​വ​​ർ തെ​​ലു​​ങ്കി​​ൽ ആ​​ല​​പി​​ച്ചി​​ട്ടു​​ണ്ട്.

2017 ഒ​​ക്ടോ​​ബ​​റി​​ൽ മൈ​​സൂ​​രി​​ലെ മാ​​ന​​സ​​ഗം​​ഗോ​​ത്രി ഓ​​പ്പ​​ൺ എ​​യ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​യി​​രു​​ന്നു എ​​സ്. ജാ​​ന​​കി​​യു​​ടെ അ​​വ​​സാ​​ന സം​​ഗീ​​ത​​നി​​ശ. ഇ​​നി പൊ​​തു​​വേ​​ദി​​യി​​ൽ പാ​​ടി​​ല്ലെ​​ന്ന് അ​​വ​​ർ അ​​വി​​ടെ പ്ര​​ഖ്യാ​​പി​​ച്ചു. 2016ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ പ​​ത്തു ക​​ൽ​​പ്പ​​ന​​ക​​ൾ എ​​ന്ന ചി​​ത്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​വ​​രു​​ടെ അ​​വ​​സാ​​ന സി​​നി​​മാ​​ഗാ​​നം. ശ​​ബ്ദം മൗ​​ന​​മാ​​യെ​​ങ്കി​​ലും ജാ​​ന​​കി​​യ​​മ്മ പാ​​ടി​​യ ഓ​​രോ ഗാ​​ന​​വും സം​​ഗീ​​താ​​സ്വാ​​ദ​​ക​​രു​​ടെ ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ എ​​ന്നും അ​​ന​​ശ്വ​​ര​​മാ​​യി മു​​ഴ​​ങ്ങു​​മെ​​ന്ന് തീ​​ർ​​ച്ച. ഇ​​ത് ഒ​​രു യു​​ഗ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​മാ​​ണെ​​ങ്കി​​ലും ആ ​​സ്വ​​ര​​മാ​​ധു​​ര്യം ഒ​​രി​​ക്ക​​ലും അ​​സ്ത​​മി​​ക്കി​​ല്ല.

Tags : ImmortalVoice fell Silent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash S. Janaki Singer

Recent News

Corehub Up