x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 12, 2026 01:13 AM IST | Updated: July 12, 2026 01:13 AM IST

അ​​​​ഡ്വ. ജോ​​​​ബി സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍

ഓ​​​​രോ പ്ര​​​​ഭാ​​​​ത​​​​ത്തി​​​​ലും വി​​​​ജ്ഞാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​വും ഉ​​​​ണ​​​​ര്‍​ത്തു​​​​പാ​​​​ട്ടു​​​​മാ​​​​ണ് ദീ​​​​പി​​​​ക. ദീ​​​​പി​​​​ക വാ​​​​യ​​​​ന എ​​​​നി​​​​ക്കൊ​​​​രു ജൈ​​​​വ അ​​​​നു​​​​ഭ​​​​വ​​​​വും അ​​​​നു​​​​ഭൂ​​​​തി​​​​യു​​​​മാ​​​​ണ്. ഓ​​​​രോ ദി​​​​വ​​​​സ​​​​വും ഞാ​​​​നും ഒ​​​​രു പു​​​​തി​​​​യ എ​​​​ഡി​​​​ഷ​​​​നാ​​​​കു​​​​ന്ന സ​​​​ന്തോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വം.

വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ല്‍ പു​​​​ത്ത​​​​ന്‍ ആ​​​​ശ​​​​യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത്ത് മു​​​​ള​​​​പ്പി​​​​ച്ച് എ​​​​ത്ര​​​​യോ മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാ​​​​രെ ക​​​​ഴി​​​​ഞ്ഞ 140 വ​​​​ര്‍​ഷം​​​​കൊ​​​​ണ്ടു ദീ​​​​പി​​​​ക സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്തു, രാ​​​​ഷ്‌​​​ട്ര​​​​നി​​​​ര്‍​മി​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി.

മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ള്‍, സ​​​​ണ്‍​ഡേ സ​​​​പ്ലി​​​​മെ​​​​ന്‍റ്, ചി​​​​ന്താ​​​​വി​​​​ഷ​​​​യം എ​​​​ല്ലാം വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ടെ ചി​​​​ന്ത​​​​ക​​​​ളെ ഉ​​​​ണ​​​​ര്‍​ത്തി, ഭാ​​​​വ​​​​ന വ​​​​ള​​​​ര്‍​ത്തി. സ​​​​മൂ​​​​ഹ​​​​മ​​​​നഃ​​​​സാ​​​​ക്ഷി​​​​യി​​​​ല്‍ സ്ഫു​​​​ടം ചെ​​​​യ്‌​​​​തെ​​​​ടു​​​​ത്ത പ്ര​​​​വാ​​​​ച​​​​ക​​​ശ​​​​ബ്‌​​​ദം വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ശേ​​​​ഷി വ​​​​ര്‍​ധി​​​​പ്പി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തി​​​​യ അ​​​​നേ​​​​കം ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍...

ശ​​​​ബ്‌​​​ദ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​ടെ ശ​​​​ബ്‌​​​ദം, പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ​​​​രി​​​​ഹാ​​​​ര​​​​വും നി​​​​ര്‍​ദേ​​​​ശി​​​​ക്കു​​​​ന്ന ട്ര​​​​ബി​​​​ള്‍ ഷൂ​​​​ട്ട​​​​ര്‍, ഇ​​​​ന്ന​​​​ലെ​​​​ക​​​​ളു​​​​ടെ ഇ​​​​തി​​​​ഹാ​​​​സം, ഇ​​​​ന്നി​​​​ന്‍റെ ജാ​​​​ഗ്ര​​​​ത, നാ​​​​ളെ​​​​യു​​​​ടെ അ​​​​ഭ്യു​​​​ദ​​​​യ​​​​കാം​​​​ക്ഷി... ദീ​​​​പി​​​​ക​​​​യു​​​​ടെ പ​​​​ത്ര​​​​ധ​​​​ര്‍​മ​​​​ത്തി​​​​ന് വി​​​​ശേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളേ​​​​റെ. ദീ​​​​പി​​​​ക​​​​യു​​​​ടെ ദീ​​​​പം ഇ​​​​നി​​​​യും ലോ​​​​കം മു​​​​ഴു​​​​വ​​​​ന്‍ പ്ര​​​​കാ​​​​ശി​​​​ക്ക​​​​ട്ടെ.

അ​​​​ഡ്വ. ജോ​​​​ബി സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എം​​​​ഡി, വി​​​​ര്‍​ഗോ ഇ​​​​ന്‍​ഡ​​​​സ്ട്രീ​​​​സ് കോ​​​​ത​​​​മം​​​​ഗ​​​​ലം

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up