x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്ന​ക്ക​ണ്ണ​ൻ അ​ഴൈ​ക്കി​റാ​ൻ...

സി. ​​​വി​​​നോ​​​ദ് കൃ​​​ഷ്ണ​​​ൻ
Published: July 12, 2026 02:55 AM IST | Updated: July 12, 2026 03:00 AM IST

ജാ​​​ന​​​കി​​​യ​​​മ്മ മകൻ മുരളീകൃഷ്ണയ്ക്കും കൊച്ചുമകൾ അപ്സരയ്ക്കുമൊപ്പം.

കൊ​​​ച്ചുകൃ​​​ഷ്ണ​​​ൻ വി​​​ളി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ​​​ർ​​​ഥം. കൃ​​​ഷ്ണ​​​ഭ​​​ക്ത​​​യാ​​​യി​​​രു​​​ന്നു ജാ​​​ന​​​കി​​​യ​​​മ്മ. ജാ​​​ന​​​കി​​​യ​​​മ്മ വേ​​​ദി​​​യി​​​ൽ പാ​​​ടു​​​ന്പോ​​​ൾ ക​​​ണ്ടി​​​ട്ടു​​​ണ്ടാ​​​കും കൈ​​​പ്പ​​​ത്തി​​​യി​​​ലൊ​​​തു​​​ങ്ങാ​​​ൻ​​​മാ​​​ത്രം വ​​​ലുപ്പ​​​മു​​​ള്ള ചെ​​​റി​​​യ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​റി​​​ൽ കൊ​​​ച്ചു​​​കൃ​​​ഷ്ണ​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ. മ​​​ക​​​ന്‍റെ പേ​​​ര് മു​​​ര​​​ളീ​​​കൃ​​​ഷ്ണ. വി​​​ട​​​പ​​​റ​​​ഞ്ഞി​​​ട്ടു മാ​​​സ​​​ങ്ങ​​​ളെ ആ​​​യി​​​ട്ടു​​​ള്ളൂ. മ​​​ക​​​നു പി​​​ന്നാ​​​ലെ ഇ​​​പ്പോ​​​ൾ അ​​​മ്മ​​​യും.

"വെ​​​ർ​​​സ​​​റ്റാ​​​ലി​​​റ്റി’ എ​​​ന്നൊ​​​രു വാ​​​ക്കു​​​ണ്ട​​​ല്ലോ ഇം​​​ഗ്ലീ​​​ഷി​​​ൽ. "ബ​​​ഹു​​​മു​​​ഖ​​​മാ​​​യ’ എ​​​ന്നാ​​​ണ് കൃ​​​ത്യ​​​മാ​​​യ അ​​​ർ​​​ഥം. കേ​​​വ​​​ലം ഒ​​​ന്നു​​​മാ​​​ത്ര​​​മ​​​ല്ല പ​​​ല​​​തും ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന, പ​​​രി​​​മി​​​ത​​​വി​​​ഭ​​​വ​​​ന​​​ല്ല അ​​​പ​​​രി​​​മി​​​ത ക​​​ഴി​​​വു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ വ്യ​​​ക്തി എ​​​ന്നൊ​​​ക്കെ​​​യാ​​​ണ് അ​​​ർ​​​ഥം. അ​​​ദ്ഭു​​​ത​​​ജ​​ന്മം എ​​​ന്നൊ​​​ക്കെ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​മെ​​​ങ്കി​​​ലും ക​​​ല​​​യി​​​ൽ അ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കു ര​​​ണ്ടാം​​​സ്ഥാ​​​ന​​​മേ ല​​​ഭി​​​ക്കൂ എ​​​ന്നു​​​ള്ള​​​താ​​​ണ് സ​​​ത്യം. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ര​​​വ​​​ധി. ജാ​​​ന​​​കി​​​യ​​​മ്മ​​​യെ ത​​​ന്നെ​​​യെ​​​ടു​​​ക്കാം.

പ​​​ദ്മി​​​നി, രാ​​​ഗി​​​ണി മു​​​ത​​​ൽ ഷീ​​​ല, ശാ​​​ര​​​ദ, സീ​​​മ, ശോ​​​ഭ​​​ന​​​യും വ​​​രെ​​​യു​​​ള്ള നാ​​​യി​​​ക​​​മാ​​​ർ​​​ക്ക് ജാ​​​ന​​​കി​​​യ​​​മ്മ പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. ബേ​​​ബി ശാ​​​ലി​​​നി​​​യു​​​ടെ ശ​​​ബ്ദ​​​ത്തി​​​ലും പാ​​​ടി​​​യി​​​ട്ടു​​​ണ്ട്. 1962ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ "കൊ​​​ഞ്ചും സി​​​ല​​​ങ്കൈ’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ഗാ​​​നം "ശി​​​ങ്കാ​​​ര​​​വേ​​​ല​​​നെ ദേ​​​വ’ എ​​​ന്ന ഗാ​​​നം അ​​​വ​​​ർ ആ​​​ല​​​പി​​​ച്ച​​​ത് നാ​​​ഗ​​​സ്വ​​​ര​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​ണ്. അ​​​താ​​​യ​​​ത് നാ​​​ഗ​​​സ്വ​​​ര​​​ത്തി​​​ന്‍റെ ശ്രു​​​തി​​​യി​​​ൽ. ഇ​​​നി പു​​​രു​​​ഷ​​​ശ​​​ബ്ദ​​​ത്തി​​​ൽ പാ​​​ട​​​ണോ, ജാ​​​ന​​​കി​​​യ​​​മ്മ​​​പാ​​​ടും. മ​​​റ്റൊ​​​രു ഇ​​​തി​​​ഹാ​​​സ ഗാ​​​യി​​​ക പി. ​​​സു​​​ശീ​​​ലാ​​​മ്മ​​​യ്ക്കൊ​​​പ്പം പു​​​രു​​​ഷ​​​ശ​​​ബ്ദ​​​ത്തി​​​ൽ ഡ്യു​​​യ​​​റ്റ് പാ​​​ടു​​​ന്ന​​​ത് കാ​​​ണാം. അം​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യു​​​ള്ള ജാ​​​ന​​​കി​​​യ​​​മ്മ പ​​​ല​​​പ്പോ​​​ഴും ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​യി മാ​​​റി. അ​​​താ​​​ണ് പ​​​റ​​​ഞ്ഞ​​​ത്, ’വെ​​​ർ​​​സ​​​റ്റാ​​​ലി​​​റ്റി’ എ​​​ന്ന​​​തു വെ​​​റും വി​​​ശേ​​​ഷ​​​ണ​​​മാ​​​കു​​​ന്നു.

പി. ​​​സു​​​ശീ​​​ല, എ​​​സ്. ജാ​​​ന​​​കി. മ​​​ല​​​യാ​​​ള​​​ത്തി​​​ലും ത​​​മി​​​ഴി​​​ലും സ്ത്രീ​​​ശ​​​ബ്ദ​​​ത്തി​​​ന്‍റെ ര​​​ണ്ടു പ​​​ര്യാ​​​യ​​​ങ്ങ​​​ൾ. സ്വ​​​ര​​​നി​​​യ​​​ന്ത്ര​​​ണ​​​വും ഭാ​​​വ​​​സ​​​ന്പ​​​ന്ന​​​ത​​​യും കൊണ്ട് പി. ​​​സു​​​ശീ​​​ല പ്ര​​​ഥ​​​മ​​​ഗ​​​ണ​​​നീ​​​യ​​​യാ​​​യി. സു​​​ശീ​​​ലാ​​​മ്മ​​​യെ​​​ക്കാ​​​ൾ "വെ​​​ർ​​​സ​​​റ്റാ​​​ലി​​​റ്റി’ ഉ​​​ണ്ടാ​​​യി​​​ട്ടും എ​​​സ്. ജാ​​​ന​​​കി ര​​​ണ്ടാ​​​മ​​​താ​​​യി. അ​​​താ​​​ണ് സ​​​ത്യം. ഏ​​​തൊ​​​രു ശ്രോ​​​താ​​​വി​​​നെ സം​​​ബ​​​ന്ധി​​​ച്ചും ആ​​​ദ്യം ഇ​​​ഷ്ട​​​പ്പെ​​​ടു​​​ക ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ ആ​​​ലാ​​​പ​​​ന​​​മാ​​​കും.

ഒ​​​രു​​​ഘ​​​ട്ടം ക​​​ഴി​​​യു​​​ന്പോ​​​ൾ പ​​​ല​​​രും സു​​​ശീ​​​ലാ​​​മ്മ​​​യി​​​ലേ​​​ക്കു ചു​​​വ​​​ടു​​​മാ​​​റും. ത​​​മി​​​ഴി​​​ലാ​​​യാ​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലാ​​​യാ​​​ലും അ​​​തു​​​ത​​​ന്നെ പ​​​തി​​​വ്. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചും. എ​​​ത്ര​​​യാ​​​ലോ​​​ചി​​​ച്ചാ​​​ലും പി​​​ടി​​​കി​​​ട്ടാ​​​ത്ത ഒ​​​രു ര​​​ഹ​​​സ്യം. ഉ​​​ത്ത​​​ര​​​മു​​​ണ്ട്, ക​​​ല​​​യു​​​ടെ ത​​​ത്വ​​​മാ​​​ണ​​​ത്. ബ​​​ഹു​​​മു​​​ഖ പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ ക​​​ഴി​​​വ് ജ​​ന്മ​​​സി​​​ദ്ധ​​​മാ​​​ണ്. അ​​​വ​​​ർ ഒ​​​രു പു​​​ഴ​​​പോ​​​ലെ ഒ​​​ഴു​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കും. നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​വ​​​രെ അ​​​ലോ​​​സ​​​ര​​​പ്പെ​​​ടു ത്തും. എ​​​ന്നാ​​​ലോ നി​​​യ​​​മം പാ​​​ലി​​​ച്ചു, ചി​​​ട്ട​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു, ക്ര​​​മ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​രു അ​​​ണ​​​ക്കെ​​​ട്ട് കൂ​​​ടു​​​ത​​​ൽ മൂ​​​ല്യ​​​വ​​​ത്താ​​​കും. അ​​​വ​​​രെ കൂ​​​ടു​​​ത​​​ൽ പ​​​രി​​​പാ​​​ലി​​​ക്കും, ഭ​​​യ​​​ക്കും. മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി, യേ​​​ശു​​​ദാ​​​സ്, പി. ​​​സു​​​ശീ​​​ല എ​​​ന്നി​​​വ​​​രൊ​​​ക്കെ ആ ​​​ഗ​​​ണ​​​ത്തി​​​ൽ​​​പെ​​​ടും. ജാ​​​ന​​​കി, കി​​​ഷോ​​​ർ​​​കു​​​മാ​​​ർ, ജ​​​യ​​​ച​​​ന്ദ്ര​​​ൻ, ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം എ​​​ന്നി​​​വ​​​രൊ​​​ക്കെ പു​​​ഴ​​​യാ​​​കും വേ​​​ലി​​​യേ​​​റ്റ​​​വും ഇ​​​റ​​​ക്ക​​​വു​​​മു​​​ള്ള സ​​​മു​​​ദ്ര​​​മാ​​​കും, പ്ര​​​വാ​​​ച​​​ക​​ന്മാ​​​രെ​​​പ്പോ​​​ലും വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന പ്ര​​​വ​​​ച​​​നാ​​​തീ​​​ത​​​രാ​​​കും.

ഡാ​​​ൻ​​​സ് അ​​​വി​​​ടെ നി​​​ൽ​​​ക്ക​​​ട്ടെ, അ​​​ല​​​റി​​​പ്പൊ​​​ളി​​​ക്കു​​​ന്ന ഇ​​​ന്ന​​​ത്തെ പാ​​​ട്ടു​​​ശൈ​​​ലി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ക​​​രോ​​​ട്, എ​​​സ്. ജാ​​​ന​​​കി ഒ​​​ന്ന് മ​​​ര്യാ​​​ദ​​​യ്ക്ക് വാ​​​യ​​​തു​​​റ​​​ന്നു പാ​​​ടു​​​ന്ന​​​ത് ക​​​ണ്ടി​​​ട്ടു​​​ണ്ടോ വ​​​ലി​​​യ പൊ​​​ട്ടു​​​ക​​​ൾ, കൈ​​​യി​​​റ​​​ക്കം കു​​​റ​​​ഞ്ഞ ബ്ലൗ​​​സ്, ഇ​​​ടു​​​പ്പി​​​ൽ​​​കു​​​ത്തി​​​യ സാ​​​രി​​​യു​​​ടെ ത​​​ല, കൈ​​​യി​​​ൽ ചെ​​​റി​​​യൊ​​​രു പു​​​സ്ത​​​കം.

ഈ ​​​രൂ​​​പ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് ഈ ​​​ശ​​​ബ്ദം വ​​​രു​​​ന്ന​​​തെ​​​ന്ന് വി​​​ശ്വ​​​സി​​​ക്കാ​​​ൻ​​​ത​​​ന്നെ സ​​​മ​​​യ​​​മെ​​​ടു​​​ക്കും. മ​​​ല​​​യാ​​​ളം​​​ത​​​ന്നെ അ​​​ധി​​​കം വ​​​ശ​​​മി​​​ല്ലാ​​​ത്ത ഈ ​​​ഗാ​​​യി​​​ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ത​​​ളി​​​രി​​​ട്ട കി​​​നാ​​​ക്ക​​​ളും, താ​​​നേ തി​​​രി​​​ഞ്ഞും മ​​​റി​​​ഞ്ഞും, സ്വ​​​ർ​​​ണ​​​മു​​​കി​​​ലേ, ഓ​​​ല​​​ത്തു​​​ന്പ​​​ത്തി​​​രു​​​ന്നൂ​​​യ​​​ലാ​​​ടും, ഇ​​​പ്പോ​​​ൾ വീ​​​ണ്ടും ഹി​​​റ്റാ​​​യ കി​​​ളിയേ കി​​​ളി​​​യേ എ​​​ന്ന ഗാ​​​ന​​​മൊ​​​ക്കെ രൂ​​​പം പ്രാ​​​പി​​​ച്ച​​​തെ​​​ന്നു ആ​​​ലോ​​​ചി​​​ക്കു​​​ന്പോ​​​ൾ ആ ​​​ഗാ​​​യി​​​ക​​​യെ വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​ൻ എ​​​ന്തു വ​​​ർ​​​ണ​​​ന മ​​​തി​​​യാ​​​കും ! ഇ​​​സൈ​​​ജ്ഞാ​​​നി ഇ​​​ള​​​യ​​​രാ​​​ജ ആ​​​ദ്യ​​​മാ​​​യി സം​​​ഗീ​​​തം​​​പ​​​ക​​​ർ​​​ന്ന "അ​​​ന്ന​​​ക്കി​​​ളി’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ "അ​​​ന്ന​​​ക്കി​​​ളി ഉ​​​ന്നൈ തേ​​​ടു​​​തെ’ എ​​​ന്ന ഗാ​​​നം ആ​​​ല​​​പി​​​ച്ചു രാ​​​ജ​​​യ്ക്കു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​രു സ്ഥാ​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത് ജാ​​​ന​​​കി​​​യ​​​മ്മ​​​യാ​​​ണ്.

വി​​​ദ്യാ​​​സാ​​​ഗ​​​ർ എ​​​ന്ന സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ത​​​മി​​​ഴി​​​ൽ ഇ​​​പ്പോ​​​ളും അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്​​​ "മ​​​ല​​​രേ മൗ​​​ന​​​മാ'എ​​​ന്ന ഗാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ്. ആ ​​​ഗാ​​​നം പാ​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യം അ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ റെ​​​ക്കോ​​​ർ​​​ഡിം​​​ഗി​​​നു ത​​​യാ​​​റാ​​​യ​​​ത് ജാ​​​ന​​​കി​​​യ​​​മ്മ ആ​​​ല​​​പി​​​ച്ച ഭാ​​​ഗം കേ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ്.

മ​​​ല​​​യാ​​​ള​​​ത്തി​​​ലോ ദ​​​ക്ഷി​​​ണാ​​​മൂ​​​ർ​​​ത്തി, ബാ​​​ബു​​​രാ​​​ജ്, ജോ​​​ണ്‍​സ​​​ണ്‍ എ​​​ന്നി​​​വ​​​രാ​​​ണ് ജാ​​​ന​​​കി​​​യ​​​മ്മ​​​യു​​​ടെ ശ​​​ബ്ദ​​​ത്തെ ഏ​​​റ്റ​​​വും ന​​​ന്നാ​​​യി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ന്ന​​​ത്തെ ഒ​​​ന്നാം​​​ സ്ഥാ​​​ന​​​ക്കാ​​​ര​​​ൻ ദേ​​​വ​​​രാ​​​ജ​​​ൻ വേ​​​ണ്ട പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യി​​​ല്ല എ​​​ന്ന​​​തും സ​​​ത്യം.

എ​​​ന്താ​​​യാ​​​ലും ത​​​ന്‍റെ സി​​​ദ്ധി​​​ക​​​ൾ മാ​​​റ്റ​​​രേ​​​ക്കാ​​​ളും ജാ​​​ന​​​കി​​​യ​​​മ്മ​​​യ്ക്കു അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു എ​​​ന്ന​​​താ​​​ണ് സ​​​ത്യം. അ​​​തു​​​കൊ​​​ണ്ടാ​​​ണ​​​ല്ലോ 2013ൽ ​​​പ​​​ദ്മ​​​ഭൂ​​​ഷ​​​ണ്‍ ന​​​ൽ​​​കാ​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ, കേ​​​വ​​​ലം പ​​​ദ്മ​​​ഭൂ​​​ഷ​​​ണ​​​ല്ല, ഭാ​​​ര​​​ത​​​ര​​​ത്ന​​​മാ​​​ണ് ത​​​നി​​​ക്കു ത​​​രേ​​​ണ്ട​​​തെ​​​ന്നു പ​​​റ​​​ഞ്ഞ് എ​​​സ്. ജാ​​​ന​​​കി നി​​​ഷേ​​​ധി​​​ച്ച​​​ത്.

Tags : Chinnakannan Singer S. Janaki Vanambadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up