x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മായില്ല, മധുമാസ സുന്ദര ചന്ദ്രലേഖ...

പി.​ടി. ബി​നു
Published: July 12, 2026 02:51 AM IST | Updated: July 12, 2026 03:00 AM IST

ജാ​ന​കി​യ​മ്മ

മ​ധു​മാ​സ​സു​ന്ദ​ര​ച​ന്ദ്ര​ലേ​ഖ​യാ​യും ക​ത്തു​ന്ന അ​നു​രാ​ഗ​മാ​യും മ​ല​ര്‍ക്കൊ​ടി​യാ​യും മാ​ന​ത്ത ശി​ങ്കാ​ര​ത്തോ​പ്പാ​യും കു​ങ്കു​മ​ത്ത​രി​ക​ളാ​യി മ​റ​യു​ന്ന വി​ഷാ​ദ​മാ​യും നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന മൗ​ന​മാ​യും... ജാ​ന​കി​യ​മ്മ​യു​ടെ ഭാ​വ​സാ​ന്ദ്ര​മാ​യ ശ​ബ്ദ​മി​ല്ലാ​തെ മ​ല​യാ​ളി​യു​ടെ ഒ​രു ദി​ന​വും പൂ​ര്‍ണ​മാ​കി​ല്ല.

കു​ഞ്ഞു​ങ്ങ​ളു​ടെ നി​ഷ്‌​ക​ള​ങ്ക​ത മു​ത​ല്‍ പ്ര​ണ​യി​നി​യു​ടെ ആ​കു​ല​ത​ക​ളും വി​ര​ഹി​ണി​യു​ടെ ക​ണ്ണീ​രും വ​രെ ആ ​ശ​ബ്ദ​ത്തി​ല്‍ ഒ​രേ​സ​മ​യം സു​ര​ക്ഷി​ത​മാ​യി​രു​ന്നു. സ്വ​ര​ജാ​ന​കീ​പ്ര​പ​ഞ്ച​ത്തി​ല്‍ മ​ന്ന​വ​ന്‍റെ​യും യാ​ച​ക​ന്‍റെ​യും മ​നം ഒ​രു​പോ​ലെ നി​റ​ഞ്ഞു. ആ ​ഗാ​ന​കോ​കി​ലം ന​മു​ക്കാ​യി അ​വ​ശേ​ഷി​പ്പി​ച്ച​ത്, ആ​ത്മാ​വി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അം​ശ​മാ​ണ്.

ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​സം​ഗീ​തം ഏ​തെ​ങ്കി​ലു​മൊ​രു ശ​ബ്ദം കേ​ന്ദ്രീ​ക​രി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സ്വ​ര​ഭൂ​പ​ട​ത്തി​ല്‍ ഒ​രു പേ​രു​കാ​രി മാ​ത്ര​മാ​ണു​ണ്ടാ​കു​ക, അ​ത് എ​സ്. ജാ​ന​കി മാ​ത്ര​മാ​ണ്! ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ല്‍ ജ​നി​ച്ച ഒ​രു പെ​ണ്‍കു​ട്ടി ത​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ സ്വ​ര​വൈ​വി​ധ്യംകൊ​ണ്ട് മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി ഇ​രു​പ​തി​ല​ധി​കം ഭാ​ഷ​ക​ളു​ടെ ഹൃ​ദ​യ​താ​ള​മാ​യി മാ​റി​യ ച​രി​ത്രം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ​ലാ​പ​നയാ​ത്ര​യാ​ണ്. ഭാ​വ​തീ​വ്ര​ത കൊ​ണ്ടും അ​നാ​യാ​സ​മാ​യ ഭാ​വ​പ്പ​ക​ര്‍ച്ച​ക​ള്‍കൊ​ണ്ടും സം​ഗീ​ത​പ്ര​പ​ഞ്ച​ത്തി​ല്‍ ജാ​ന​കി​യ​മ്മ തീ​ര്‍ത്ത ഗ​ഗ​ന​മാ​ന്ത്രി​ക​ത​യ്ക്ക് അ​തി​രു​ക​ള്‍ വ​ര​യ്ക്കാ​ന്‍ ആ​ര്‍ക്കും ക​ഴി​ഞ്ഞി​ല്ല, ഇ​നി ആ​ര്‍ക്കും ക​ഴി​യു​മെ​ന്നും തോ​ന്നു​ന്നി​ല്ല!

സം​ഗീ​ത​സം​വി​ധാ​യ​ക​ര്‍ പോ​ലും ബ​ഹു​മാ​നി​ച്ചി​രു​ന്ന ജാ​ന​കി​യ​മ്മ​യെ, സ​മ​കാ​ലി​ക​രി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​ക്കു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ട്. ഒ​രു ഭാ​ഷ​യി​ല്‍നി​ന്നു മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്കു മാ​റു​മ്പോ​ള്‍ കേ​വ​ലം ഉ​ച്ചാ​ര​ണ​ശു​ദ്ധി മാ​ത്ര​മ​ല്ല, ആ ​ഭാ​ഷ​യു​ടെ ആ​ത്മാ​വുകൂ​ടി ത​ന്‍റെ ശ​ബ്ദ​ത്തി​ലേ​ക്ക് ആ​വാ​ഹി​ക്കാ​ന്‍ ജാ​ന​കി​യ​മ്മ​യ്ക്ക് ക​ഴി​ഞ്ഞു എ​ന്ന​താ​ണ്.

അ​ന്യ​ഭാ​ഷ ഗാ​യി​ക​മാ​ര്‍ മ​ല​യാ​ള​ത്തി​ല്‍ ഹി​റ്റു​ക​ള്‍ തീ​ര്‍ത്തെ​ങ്കി​ലും വ​രി​ക​ള്‍ക്കി​ട​യി​ല്‍ ക​ല്ലു​ക​ടി​യും മ​ല​യാ​ളി​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. നാ​ഥാ നീ ​വ​രും, തേ​നും വ​യ​മ്പും, താ​മ​ര​ക്കു​മ്പി​ള​ല​ല്ലോ മ​മ​ഹൃ​ദ​യം, മ​ല​ര്‍ക്കൊ​ടി​പോ​ലെ, സ​ന്ധ്യേ ക​ണ്ണീ​രി​തെ​ന്തേ തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ള്‍ പാ​ടി​യ​ത് തെ​ലു​ങ്കു​ദേ​ശം വ​ള​ര്‍ത്തി​യ പെ​ണ്‍കു​ട്ടി​യാ​ണെ​ന്ന് ഒ​രു​കാ​ല​ത്ത് ആ​രും വി​ശ്വ​സി​ക്കു​ക​പോ​ലു​മു​ണ്ടാ​യി​ല്ല.

ബാ​ബു​രാ​ജ്, ദേ​വ​രാ​ജ​ന്‍, എം.​കെ. അ​ര്‍ജു​ന​ന്‍, സ​ലീൽ ചൗ​ധ​രി, ഇ​ള​യ​രാ​ജ തു​ട​ങ്ങി​യ സം​ഗീ​ത സം​വി​ധാ​യ​ക​രു​ടെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യ്ക്ക് എ​ന്നും അ​ര്‍ഹ​മാ​യ​ത് ജാ​ന​കി​യ​മ്മ ആ​യി​രു​ന്നു. ജാ​ന​കി​യ​മ്മ​യ്ക്ക് അ​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്രം മ​റ്റൊ​രു ഗാ​യി​ക​യെ പ​രി​ഗ​ണി​ച്ചി​രു​ന്ന കാ​ലം​പോ​ലു​മു​ണ്ടാ​യി​രു​ന്നു. താ​ന്‍ ചി​ട്ട​പ്പെ​ടു​ത്തി​യ "മാ​ത​ള​പ്പൂ​പോ​ലൊ​രു മാ​ന​സം ഞാ​ന്‍ ക​ണ്ടു...’ എ​ന്ന ഗാ​ന​ത്തി​ന്‍റെ പ്രാ​ഥ​മി​ക ഈ​ണ​ത്തി​ന് ഒ​എ​ന്‍വി​യു​ടെ വ​രി​ക​ളെ​ത്തി​യ​പ്പോ​ള്‍, ഇ​ന്നു നാം ​കേ​ള്‍ക്കു​ന്ന രീ​തി​യി​ല്‍ ആ ​ഗാ​നം പാ​ടി​യ​ത് ജാ​ന​കി​യ​മ്മ​യാ​യി​രു​ന്നു. പാ​ടി മു​ഴു​മി​പ്പി​ച്ച​പ്പോ​ള്‍ സ​ലീ​ല്‍ ചൗ​ധ​രി​പോ​ലും അ​വ​രെ അ​ഭി​ന​ന്ദി​ച്ച​ത് മ​ദി​രാ​ശി​പ്പ​ട്ട​ണ​ത്തി​ന് ഇ​ന്നും നി​ത്യ​വി​സ്മ​യ​മാ​യ ഓ​ര്‍മ!

തെ​ലു​ങ്ക് മാ​തൃ​ഭാ​ഷ​യാ​യ ജാ​ന​കി ക​ന്ന​ഡ​യി​ല്‍ പാ​ടു​മ്പോ​ള്‍ അ​വി​ട​ത്തു​കാ​ര്‍ക്ക് അ​വ​ള്‍ ത​ങ്ങ​ളു​ടെ സ്വ​ന്തം മ​ക​ളാ​യി​രു​ന്നു. "യു​ഗ യു​ഗാ​ദി ക​ളെ​ദ​രൂ’ പോ​ലു​ള്ള ഗാ​ന​ങ്ങ​ള്‍ ക​ന്ന​ഡ സം​ഗീ​ത​ത്തി​ന്‍റെ ഐ​ക്ക​ണു​ക​ളാ​യി മാ​റി. ഇ​ള​യ​രാ​ജ​യു​ടെ സം​ഗീ​ത സാ​മ്രാ​ജ്യ​ത്തി​ല്‍ ജാ​ന​കി​യ​മ്മ പാ​ടി​യ പാ​ട്ടു​ക​ള്‍ ത​മി​ഴ​ക​ത്തി​നു വൈ​കാ​രി​ക​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ഭാ​ഷാ​വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ, സം​ഗീ​ത​ത്തി​ന്‍റെ സാ​ര്‍വ​ലൗ​കി​ക​മാ​യ ഭാ​ഷ​യി​ലൂ​ടെ അ​വ​ര്‍ ഭാ​ര​ത​മ​ണ്ണി​ലെ സം​ഗീ​താ​സ്വാ​ദ​ക​രെ ഒ​രു​നൂ​ലി​ല്‍ കോ​ര്‍ത്തു​നി​ര്‍ത്തി. അ​ത് ഇ​ന്ത്യ​യി​ലെ മ​റ്റൊ​രു ഗാ​യി​ക​യ്ക്കും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.
സം​ഗീ​ത​നി​രൂ​പ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന ജാ​ന​കി​യ​മ്മ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത, ആ ​ശ​ബ്ദ​ത്തി​ന്‍റെ വ​ഴ​ക്ക​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ ജാ​ന​കി​യ​മ്മ പാ​ടി​യ താ​രാ​ട്ടു​പാ​ട്ടു​ക​ള്‍ കേ​ള്‍ക്കാ​ത്ത കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല ഒ​രു കാ​ല​ത്ത്. കാ​മു​കി​യു​ടെ മ​നം മ​യ​ക്കു​ന്ന പ്ര​ണ​യ​ഭാ​വ​വും (അ​ക​ലെ​യ​ക​ലെ നീ​ലാ​കാ​ശം), വി​ര​ഹ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യും (നാ​ഥാ നീ ​വ​രും കാ​ലൊ​ച്ച കേ​ള്‍ക്കു​വാ​ന്‍) ജാ​ന​കി​യ​മ്മ പാ​ടു​മ്പോ​ള്‍ അ​ത് ആ​സ്വാ​ദ​ക​ന്‍റെ ഉ​ള്ളു​ല​ച്ചു.

പ്രാ​യ​ഭേ​ദ​മ​ന്യേ ശ​ബ്ദം മാ​റാ​നു​ള്ള ജാ​ന​കി​യ​മ്മ​യു​ടെ ക​ഴി​വ് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. "ഓ​ള​ങ്ങ​ള്‍’ എ​ന്ന ചി​ത്ര​ത്തി​ലെ "തു​മ്പി വാ’ ​എ​ന്ന ഗാ​ന​ത്തി​ല്‍ ഒ​രു കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ല്‍ തു​ട​ങ്ങി, ഒ​ടു​വി​ല്‍ ഒ​രു മു​തി​ര്‍ന്ന ഗാ​യി​ക​യു​ടെ ഭാ​വ​ത്തി​ലേ​ക്ക് മാ​റു​ന്ന ജാ​ന​കീ​സ്പ​ര്‍ശം ഇ​ന്ത്യ​ന്‍ സം​ഗീ​ത​ത്തി​ലെ ത​ന്നെ അ​ത്യ​പൂ​ര്‍വ​മാ​യ പ​രീ​ക്ഷ​ണ​മാ​ണ്.

ആ​ണ്‍കു​ട്ടി​യു​ടെ ശ​ബ്ദ​ത്തി​ലും പാ​ടി ജാ​ന​കി​യ​മ്മ വി​സ്മ​യി​ച്ചു എ​ന്ന​തും ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി. ബാ​ബു​രാ​ജി​ന്‍റെ ഹാ​ര്‍മോ​ണി​യ​ത്തി​ല്‍ വി​രി​ഞ്ഞ ഗ​സ​ല്‍ സ്പ​ര്‍ശ​മു​ള്ള ഈ​ണ​ങ്ങ​ള്‍ക്ക് ജാ​ന​കി​യ​മ്മ​യു​ടെ ശ​ബ്ദം പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു ഭാ​ഷ ന​ല്‍കി. പി​ന്നീ​ട് ദേ​വ​രാ​ജ​ന്‍ മാ​സ്റ്റ​ര്‍, എം.​കെ. അ​ര്‍ജു​ന​ന്‍, ശ്യാം, ​ജോ​ണ്‍സ​ണ്‍ മാ​സ്റ്റ​ര്‍, ഇ​ള​യ​രാ​ജ എ​ന്നി​വ​രു​ടെ​യെ​ല്ലാം ഈ​ണ​ങ്ങ​ള്‍ക്ക് ജീ​വ​ന്‍ പ​ക​രാ​ന്‍ ജാ​ന​കി​യ​മ്മ​യ്ക്കു ക​ഴി​ഞ്ഞു. പി. ​ജ​യ​ച​ന്ദ്ര​ന്‍, കെ.​ജെ. യേ​ശു​ദാ​സ്, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്‌​മ​ണ്യം എ​ന്നി​വ​ര്‍ക്കൊ​പ്പം അ​വ​ര്‍ പാ​ടി​യ യു​ഗ്മ​ഗാ​ന​ങ്ങ​ള്‍ പ്ര​ണ​യി​ക​ളു​ടെ വ​സ​ന്തോ​ത്സ​മാ​ണ്.

ഭൗ​തി​ക​മാ​യി ജാ​ന​കി​യ​മ്മ വി​ട​പ​റ​യു​മ്പോ​ഴും, ആ ​സം​ഗീ​തം ഒ​രാ​ളു​ടെ മ​ന​സി​ല്‍നി​ന്നു​പോ​ലും മാ​യി​ല്ല. വ​രും​ത​ല​മു​റ​ക​ള്‍ക്കും ആ​ലാ​പ​ന വ്യ​ത്യ​സ്ത​ത​യും ആ​ഴ​വു​മ​റി​യാ​ന്‍ ആ ​വാ​ന​മ്പാ​ടി​യു​ടെ സ്വ​ര​പ്ര​പ​ഞ്ച​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രേ​ണ്ടി വ​രും. ആ ​ശ​ബ്ദം അ​ന​ശ്വ​ര​മാ​ണ്..!

Tags : honeymoon Singer S. Janaki Vanambadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up