x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാന്ധിയല്ല, സാധാരണക്കാരൻ: വാം​​​​​​ഗ്ചു​​​​​​ക്

പ്ര​​​​​​ത്യേ​​​​​​ക ലേ​​​​​​ഖ​​​​​​ക​​​​​​ന്‍
Published: July 12, 2026 01:10 AM IST | Updated: July 12, 2026 01:10 AM IST

സോ​​​​​​നം വാം​​​​​​ഗ്ചു​​​​​​ക്

ന്യൂ​​​​​​ഡ​​​​​​ല്‍ഹി: താ​​​​​​ന്‍ ഗാ​​​​​​ന്ധി​​​​​​യോ ഹീ​​​​​​റോ​​​​​​യോ അ​​​​​​ല്ലെ​​​​​​ന്നും വെ​​​​​​റു​​​​​​മൊ​​​​​​രു സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​നാ​​​​​​ണെ​​​​​​ന്നും കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ പ്ര​​​​​​വ​​​​​​ര്‍ത്ത​​​​​​ക​​​​​​നും വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ വി​​​​​​ച​​​​​​ക്ഷ​​​​​​ണ​​​​​​നു​​​​​​മാ​​​​​​യ സോ​​​​​​നം വാം​​​​​​ഗ്ചു​​​​​​ക്. പ​​​​​​രീ​​​​​​ക്ഷാ​​​​​​ ക്ര​​​​​​മ​​​​​​ക്കേ​​​​​​ടു​​​​​​ക​​​​​​ള​​​​​​ട​​​​​​ക്കം രാ​​​​​​ജ്യ​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കാ​​​​​​ന്‍ ആ​​​​​​രെ​​​​​​ങ്കി​​​​​​ലും ന​​​​​​യി​​​​​​ക്കാ​​​​​​ന്‍ കാ​​​​​​ത്തി​​​​​​രി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ലെ​​​​​​ന്നും പൗ​​​​​​ര​​​​​​ന്മാ​​​​​​രെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ല്‍ സ്വ​​​​​​യം ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത് മു​​​​​​ന്നോ​​​​​​ട്ടു​​​​​​ വ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നും ഡ​​​​​​ല്‍ഹി ജ​​​​​​ന്ത​​​​​​ര്‍ മ​​​​​​ന്ത​​​​​​റി​​​​​​ല്‍ ര​​​​​​ണ്ടാ​​​​​​ഴ്ച​​​​​​യാ​​​​​​യി നി​​​​​​രാ​​​​​​ഹാ​​​​​​ര സ​​​​​​മ​​​​​​രം തു​​​​​​ട​​​​​​രു​​​​​​ന്ന വാം​​​​​​ഗ്ചു​​​​​​ക് പ​​​​​​റ​​​​​​ഞ്ഞു.

വാം​​​​ഗ്ചു​​​​ക് നി​​​​​​ല​​​​​​പാ​​​​​​ട് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ക്കുന്നു

? പ​​​​​​രീ​​​​​​ക്ഷാ ക്ര​​​​​​മ​​​​​​ക്കേ​​​​​​ടി​​​​​​നെ​​​​​​തി​​​​​​രേ കോ​​​​​​ക്രോ​​​​​​ച്ച് ജ​​​​​​ന​​​​​​താ പാ​​​​​​ര്‍ട്ടി തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ല്‍ പ​​​​​​ങ്കാ​​​​​​ളി​​​​​​യാ​​​​​​യി നി​​​​​​രാ​​​​​​ഹാ​​​​​​രം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​തി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഇ​​​​​​പ്പോ​​​​​​ഴെ​​​​​​ന്തു തോ​​​​​​ന്നു​​​​​​ന്നു.

സോ​​​​​​ഷ്യ​​​​​​ല്‍ മീ​​​​​​ഡി​​​​​​യ​​​​​​യി​​​​​​ല്‍ പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ച​​​​​​തി​​​​​​ന് ആ​​​​​​ളു​​​​​​ക​​​​​​ളോ​​​​​​ട് ന​​​​​​ന്ദി പ​​​​​​റ​​​​​​യു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ല്‍ ര​​​​​​ണ്ടു ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ എ​​​​ന്നെ നി​​​​​​രാ​​​​​​ശ​​​​​​നാ​​​​​​ക്കി. പ​​​​​​ല​​​​​​രും എ​​​​​​ന്നെ 21-ാം നൂ​​​​​​റ്റാ​​​​​​ണ്ടി​​​​​​ലെ ഗാ​​​​​​ന്ധി​​​​​​യെ​​​​​​ന്നും ആ​​​​​​ധു​​​​​​നി​​​​​​ക ഗാ​​​​​​ന്ധി​​​​​​യെ​​​​​​ന്നും വി​​​​​​ളി​​​​​​ക്കു​​​​​​ന്നു. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ര്‍ എ​​​​​​ന്നെ ഹീ​​​​​​റോ​​​​​​യെ​​​​​​ന്നു വി​​​​​​ളി​​​​​​ക്കു​​​​​​ന്നു. ഈ ​​​​​​അ​​​​​​ഭി​​​​​​പ്രാ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ എ​​​​​​ന്നെ അ​​​​​​സ്വ​​​​​​സ്ഥ​​​​​​നാ​​​​​​ക്കു​​​​​​ന്നു. ഞാ​​​​​​ന്‍ ഗാ​​​​​​ന്ധി​​​​​​യോ ഹീ​​​​​​റോ​​​​​​യോ അ​​​​​​ല്ല. എ​​​​ന്‍റെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​ങ്ങ​​​​​​ള്‍ നി​​​​​​റ​​​​​​വേ​​​​​​റ്റാ​​​​​​ന്‍ ശ്ര​​​​​​മി​​​​​​ച്ച ഒ​​​​​​രു സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​ന്‍ മാ​​​​​​ത്ര​​​​​​മാ​​​​​​ണ്.

? യു​​​​​​വാ​​​​​​ക്ക​​​​​​ളോ​​​​​​ട് എ​​​​​​ന്താ​​​​​​ണു പ​​​​​​റ​​​​​​യാ​​​​​​നു​​​​​​ള്ള​​​​​​ത്.

ദ​​​​​​യ​​​​​​വാ​​​​​​യി മ​​​​​​റ്റൊ​​​​​​രാ​​​​​​ളി​​​​​​ല്‍ ഒ​​​​​​രു ഹീ​​​​​​റോ​​​​​​യെ അ​​​​​​ന്വേ​​​​​​ഷി​​​​​​ക്ക​​​​​​രു​​​​​​ത്. നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്വ​​​​​​ന്തം ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലെ ഹീ​​​​​​റോ​​​​യാ​​​​​​കു​​​​​​ക. ഒ​​​​​​രു പൗ​​​​​​ര​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ല്‍ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​ത്വ​​​​​​ങ്ങ​​​​​​ള്‍ നി​​​​​​റ​​​​​​വേ​​​​​​റ്റു​​​​​​ക.

? പ​​​​​​രീ​​​​​​ക്ഷാ ക്ര​​​​​​മ​​​​​​ക്കേ​​​​​​ടി​​​​​​ന്‍റെ ദു​​​​​​ര​​​​​​ന്ത​​​​​​മാ​​​​​​യി വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ള്‍ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെ​​​​​​യ്യേ​​​​​​ണ്ടി​​​​വ​​​​​​ന്ന​​​​​​തു വേ​​​​​​ദ​​​​​​നി​​​​​​പ്പി​​​​​​ച്ചോ

വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള സം​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ള്‍ ആ​​​​​​വ​​​​​​ര്‍ത്തി​​​​​​ക്കാ​​​​​​തി​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​ണു പ്ര​​​​​​തി​​​​​​ഷേ​​​​​​ധം.​​ മേ​​​​​​യ് മാ​​​​​​സ​​​​​​ത്തി​​​​​​ലെ നീ​​​​​​റ്റ് യു​​​​​​ജി പ​​​​​​രീ​​​​​​ക്ഷ റ​​​​​​ദ്ദാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നെ​​​​ത്തു​​​​ട​​​​​​ര്‍ന്ന് 20 വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ള്‍ ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യ ചെ​​​​​​യ്തു. അ​​​​​​ടു​​​​​​ത്ത വ​​​​​​ര്‍ഷം എ​​​​​​ണ്ണം 40 അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ 80 ആ​​​​​​യി ഉ​​​​​​യ​​​​​​രാ​​​​​​ന്‍ പാ​​​​​​ടി​​​​​​ല്ല. അ​​​​​​ത്ത​​​​​​രം സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ ത​​​​​​ട​​​​​​യു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണ് പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​രി​​​​​​ച്ച വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളു​​​​​​ടെ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് ഒ​​​​​​രു കോ​​​​​​ടി രൂ​​​​​​പ ന​​​​​​ഷ്‌​​​​ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം ന​​​​​​ല്‍കാ​​​​​​ന്‍ സ​​​​​​ര്‍ക്കാ​​​​​​ര്‍ ത​​​​​​യാ​​​​​​റാ​​​​​​ക​​​​​​ണം.

? ജ​​​​​​ന്ത​​​​​​ര്‍മ​​​​​​ന്ത​​​​​​റി​​​​​​ലെ സ​​​​​​മ​​​​​​ര​​​​പ്പ​​​​​​ന്ത​​​​​​ലി​​​​​​ല്‍ തു​​​​​​ട​​​​​​ക്ക​​​​​​ത്തി​​​​​​ലു​​​​​​ള്ള​​​​​​തു​​​​പോ​​​​​​ലെ ആ​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​ങ്കാ​​​​​​ളി​​​​​​ത്തം കു​​​​​​റ​​​​​​യു​​​​​​ന്നു​​​​​​ണ്ടോ.

ജീ​​​​​​വ​​​​​​നൊ​​​​​​ടു​​​​​​ക്കി​​​​​​യ വി​​​​​​ദ്യാ​​​​​​ര്‍ഥി​​​​​​ക​​​​​​ളി​​​​​​ല്‍ ഒ​​​​​​രാ​​​​​​ള്‍ നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​ഹോ​​​​​​ദ​​​​​​രി​​​​​​യോ മ​​​​​​ക​​​​​​ളോ ആ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ങ്കി​​​​​​ല്‍ നി​​​​​​ങ്ങ​​​​​​ളും സ​​​​​​മ​​​​​​ര​​​​​​ത്തി​​​​ല്‍ ചേ​​​​​​രു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. പ​​​​​​ക്ഷേ അ​​​​​​തി​​​​​​നാ​​​​​​യി കാ​​​​​​ത്തി​​​​​​രി​​​​​​ക്ക​​​​​​രു​​​​​​ത്. ജ​​​​​​ന്ത​​​​​​ര്‍ മ​​​​​​ന്ത​​​​​​റി​​​​​​ലെ സ​​​​​​മ​​​​​​ര​​​​​​പ്പ​​​​​​ന്ത​​​​​​ലി​​​​​​ല്‍ എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും വ​​​​​​രാ​​​​​​ന്‍ ക​​​​​​ഴി​​​​​​യു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഒ​​​​​​രു ദി​​​​​​വ​​​​​​സ​​​​​​മെ​​​​​​ങ്കി​​​​​​ലും ഞ​​​​​​ങ്ങ​​​​​​ളോ​​​​​​ടൊ​​​​​​പ്പം ചേ​​​​​​രു​​​​​​ക. ഡ​​​​​​ല്‍ഹി​​​​​​യി​​​​​​ല്‍ വ​​​​​​രാ​​​​​​ന്‍ ക​​​​​​ഴി​​​​​​യാ​​​​​​ത്ത​​​​​​വ​​​​​​ര്‍ എ​​​​​​വി​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നാ​​​​​​ലും ഒ​​​​​​രു ഉ​​​​​​പ​​​​​​വാ​​​​​​സ​​​​മ​​​​നു​​​​​​ഷ്ഠി​​​​​​ക്കു​​​​​​ക​​​​​​യും നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​ന്ദേ​​​​​​ശം പ​​​​​​ങ്കി​​​​​​ടു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക. ഞ​​​​​​ങ്ങ​​​​​​ളെ​​​​​​പ്പോ​​​​​​ലെ 24 ദി​​​​​​വ​​​​​​സം പ​​​​​​ട്ടി​​​​​​ണി കി​​​​​​ട​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ച്ചി​​​​​​ട്ടു വ​​​​​​രാം. നി​​​​​​ഷ്‌​​​​​​ക്രി​​​​​​യ​​​​​​രാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ക​​​​​​രം പൗ​​​​​​ര​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലു​​​​​​ള്ള ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത് 20ലെ ​​​​പാ​​​​​​ര്‍ല​​​​​​മെ​​​​​​ന്‍റ് മാ​​​​​​ര്‍ച്ചി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​ളു​​​​​​ക​​​​​​ള്‍ വ​​​​​​രി​​​​​​ക.

? ര​​​​​​ണ്ടാ​​​​​​ഴ്ച നി​​​​​​രാ​​​​​​ഹാ​​​​​​രം കി​​​​​​ട​​​​​​ന്ന​​​​​​പ്പോ​​​​​​ള്‍ ക്ഷീ​​​​​​ണ​​​​​​മി​​​​​​ല്ലേ.

13 ദി​​​​​​വ​​​​​​സം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും എ​​​​​​നി​​​​​​ക്കു കു​​​​​​ഴ​​​​​​പ്പ​​​​​​മൊ​​​​​​ന്നു​​​​​​മി​​​​​​ല്ല. ചെ​​​​​​റി​​​​​​യ ക്ഷീ​​​​​​ണ​​​​​​മു​​​​​​ണ്ട്. മ​​​​​​റ്റു പ്ര​​​​​​ശ്‌​​​​​​ന​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നു​​​​​​മി​​​​​​ല്ല. ആ​​​​​​ദ്യ​​​​​​ദി​​​​​​വ​​​​​​സ​​​​മു​​​​​​ണ്ടാ​​​​​​യ വി​​​​​​ശ​​​​​​പ്പ് പി​​​​​​ന്നീ​​​​​​ടി​​​​​​ല്ല. നി​​​​​​രാ​​​​​​ഹാ​​​​​​ര​​​​​​വു​​​​​​മാ​​​​​​യി ശ​​​​​​രീ​​​​​​രം പൊ​​​​​​രു​​​​​​ത്ത​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ല്‍ ആ​​​​​​ദ്യ​​​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ള്‍ ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടേ​​​​​​റി​​​​​​യ​​​​​​താ​​​​​​ണ്. ഇ​​​​​​പ്പോ​​​​​​ള്‍ കൊ​​​​​​ഴു​​​​​​പ്പി​​​​​​നൊ​​​​​​പ്പം പേ​​​​​​ശി​​​​​​ക​​​​​​ളും ന​​​​​​ഷ്‌​​​​ട​​​​പ്പെ​​​​​​ട്ടു. അ​​​​​​സ്ഥി​​​​​​ക​​​​​​ള്‍ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടാ​​​​​​ന്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. പ​​​​​​ക്ഷേ എ​​​​​​നി​​​​​​ക്കി​​​​​​പ്പോ​​​​​​ഴും ഊ​​​​​​ര്‍ജ​​​​​​സ്വ​​​​​​ല​​​​​​ത തോ​​​​​​ന്നു​​​​​​ന്നു​​​​​​ണ്ട്.

? ആ​​​​​​രോ​​​​​​ഗ്യം വ​​​​​​ഷ​​​​​​ളാ​​​​​​യാ​​​​​​ല്‍ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റി​​​​​​ല്ലേ.

എ​​​​​​ന്‍റെ ജീ​​​​​​വ​​​​​​ന് ഒ​​​​​​രു ഭീ​​​​​​ഷ​​​​​​ണി​​​​​​യു​​​​​​മി​​​​​​ല്ല. അ​​​​​​വ​​​​​​രെ​​​​​​ന്നെ നീ​​​​​​ക്കം ചെ​​​​​​യ്താ​​​​​​ല്‍, അ​​​​​​ത് ഞ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും. സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​മാ​​​​​​ണു ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. രാ​​​​​​ജ്യ​​​​​​വും ലോ​​​​​​ക​​​​​​വും ന​​​​​​മ്മു​​​​​​ടെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സ്ഥ ഉ​​​​​​റ്റു​​​​​​നോ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഇ​​​​​​തൊ​​​​​​രു ഔ​​​​​​ദാ​​​​​​ര്യ​​​​​​മ​​​​​​ല്ല; അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ണ്. ആ​​​​​​ര്‍ട്ടി​​​​​​ക്കി​​​​​​ള്‍ 19 പ്ര​​​​​​കാ​​​​​​രം സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധം ന​​​​​​ട​​​​​​ത്താ​​​​​​ന്‍ ഞ​​​​​​ങ്ങ​​​​​​ള്‍ക്ക് അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മു​​​​​​ണ്ട്. ആ ​​​​​​അ​​​​​​വ​​​​​​കാ​​​​​​ശം തു​​​​​​ട​​​​​​ര്‍ന്നും ബ​​​​​​ഹു​​​​​​മാ​​​​​​നി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​മെ​​​​​​ന്ന് പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്നു.

? വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ രാ​​​​​​ജി ഉ​​​​​​ണ്ടാ​​​​​​കു​​​​​​മെ​​​​​​ന്ന് പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യു​​​​​​ണ്ടോ.

പാ​​​​​​ര്‍ല​​​​​​മെ​​​​​​ന്‍റി​​​​ന്‍റെ മ​​​​​​ണ്‍സൂ​​​​​​ണ്‍ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​നു​​​​ മു​​​​​​മ്പാ​​​​​​യി വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ രാ​​​​​​ജി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചാ​​​​​​ല്‍ സ​​​​​​ര്‍ക്കാ​​​​​​രി​​​​​​ന് യു​​​​​​വാ​​​​​​ക്ക​​​​​​ള്‍ക്കി​​​​​​ട​​​​​​യി​​​​​​ല്‍ വീ​​​​​​ണ്ടും ജ​​​​​​ന​​​​​​പ്രീ​​​​​​തി നേ​​​​​​ടാ​​​​​​നാ​​​​​​കും. യു​​​​​​വാ​​​​​​ക്ക​​​​​​ള്‍ക്കി​​​​​​ട​​​​​​യി​​​​​​ല്‍ നി​​​​​​ല​​​​​​വി​​​​​​ല്‍ വ​​​​​​ലി​​​​​​യ രോ​​​​​​ഷ​​​​​​മു​​​​​​ണ്ട്.

ഇ​​​​​​ത​​​​​​വ​​​​​​ര്‍ക്ക് രാ​​​​ഷ്‌​​​​ട്രീ​​​​​​യ​​​​​​മാ​​​​​​യി തി​​​​​​രി​​​​​​ച്ച​​​​​​ടി​​​​​​യാ​​​​​​കും. മ​​​​​​ന്ത്രി രാ​​​​​​ജി​​​​​​വ​​​​​​ച്ചി​​​​​​ല്ലെ​​​​​​ങ്കി​​​​​​ല്‍ ഞ​​​​​​ങ്ങ​​​​​​ള്‍ ചെ​​​​​​യ്യേ​​​​​​ണ്ട മ​​​​​​റ്റു കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ ചെ​​​​​​യ്യും.

Tags : SonamWangchuk NotGandhi commonMan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up