Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Place

Malappuram

നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ കൽക്കുളം എ​ല്‍പിക്ക്്‍ ഒ​ന്നാം സ്ഥാ​നം

എ​ട​ക്ക​ര: നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ വി​വി​ധ മേ​ള​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ക​ൽ​ക്കു​ളം എം​എം​എം​എ​ൽ​പി സ്കൂ​ളി​ന് മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മോ​ദ​നം. ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ജ​ന​റ​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​വും കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യ​തി​നാ​ണ് എം​എം​എം​എ​ൽ​പി സ്കൂ​ളി​നെ അ​നു​മോ​ദി​ച്ച​ത്.

ശാ​സ്ത്ര​മേ​ള, കാ​യി​ക​മേ​ള, ക​ലാ​മേ​ള എ​ന്നി​വ​യി​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

മു​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​റ​സി​യ​മോ​ൾ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​പി. റ​ഷീ​ദ​ലി, ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്മ​ൽ പു​തി​യ​റ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി.​പി. ബ​ഷീ​ർ, ര​മി​ത, ടി.​ജി. രാ​ജു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഭി​ജി​ത്ത്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​ജ​യ​ക​ല, വി​ഇ​ഒ ജാ​ൻ​സി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി. ​പ്ര​ജീ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി, എം​ടി​എ പ്ര​സി​ഡ​ന്‍റ് ഫ​ർ​സാ​ന, അ​നീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Sports

ആ​​ര്‍. വൈ​​ശാ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത്

പെ​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം പോ​​രാ​​ട്ടം ആ​​വേ​​ശ ക്ലൈ​​മാ​​ക്‌​​സി​​ലേ​​ക്ക്.

ക​​രു​​നീ​​ക്ക​​ത്തി​​ന്‍റെ ‘ത​​ല​​യു​​ദ്ധം’ പ​​ത്ത് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. വൈ​​ശാ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ആ​​റ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് വൈ​​ശാ​​ലി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഒ​​റ്റ​​യ്ക്കു നി​​ല​​യു​​റ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള അ​​ന്ന മു​​സി​​ചു​​ക്ക്, ഷു ​​ജി​​ന​​ര്‍ എ​​ന്നി​​വ​​രു​​മാ​​യി 0.5 പോ​​യി​​ന്‍റി​​ന്‍റെ വ്യ​​ത്യാ​​സം മാ​​ത്ര​​മാ​​ണ് വൈ​​ശാ​​ലി​​ക്കു​​ള്ള​​ത്.

ഒ​​മ്പ​​താം റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ചൈ​​ന​​യു​​ടെ ഷു ​​ജി​​ന​​റി​​നും വൈ​​ശാ​​ലി​​ക്കും 5.5 പോ​​യി​​ന്‍റ് വീ​​ത​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, 10-ാം റൗ​​ണ്ടി​​ല്‍ ഷു ​​ജി​​ന​​ര്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ബി​​ബി​​സാ​​ര അ​​സൗ​​ബ​​യേ​​വ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, 10-ാം റൗ​​ണ്ടി​​ല്‍ യു​​ക്രെ​​യ്‌​​നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്കു​​മാ​​യി വൈ​​ശാ​​ലി സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

അ​​തോ​​ടെ, വൈ​​ശാ​​ലി​​ക്ക് ആ​​റും അ​​ന്ന മു​​സി​​ചു​​ക്കി​​ന് 5.5 പോ​​യി​​ന്‍റു​​മാ​​യി. എ​​സ്ബി (സോ​​ണ്‍​ബോ​​ണ്‍-​​ബെ​​ര്‍​ഗ​​ര്‍) സ്‌​​കോ​​റി​​ല്‍ ഷു ​​ജി​​ന​​റി​​നേ​​ക്കാ​​ള്‍ (25.75) മു​​ന്നി​​ലു​​ള്ള അ​​ന്ന മു​​സി​​ചു​​ക്കാ​​ണ് (27.25) പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ വൈ​​ശാ​​ലി​​ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത്.

ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​ര​​മാ​​യ ദി​​വ്യ ദേ​​ശ്മു​​ഖ് പ​​ത്താം റൗ​​ണ്ടി​​ല്‍ റ​​ഷ്യ​​യു​​ടെ അ​​ല​​ക്‌​​സാ​​ന്ദ്ര ഗോ​​റി​​യാ​​ച്ച്കി​​ന​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 4.5 പോ​​യി​​ന്‍റു​​മാ​​യി ദി​​വ്യ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.

എ​​തി​​രി​​ല്ലാ​​തെ ജോ​​വാ​​ഖി​​ര്‍

ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) വി​​ഭാ​​ഗ​​ത്തി​​ല്‍ പ​​ത്ത് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ ജോ​​വാ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. പ​​ത്താം റൗ​​ണ്ടി​​ല്‍ സി​​ന്‍​ഡ​​റോ​​വ് ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യെ തോ​​ല്‍​പ്പി​​ച്ചു. എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യാ​​ണ് ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍ താ​​രം ടേ​​ബി​​ള്‍ ടോ​​പ്പാ​​യി തു​​ട​​രു​​ന്ന​​ത്. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ അ​​നീ​​ഷ് ഗി​​രി​​യാ​​ണ് (ആ​​റ് പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​ന​​ത്ത്. നാ​​ല് പോ​​യി​​ന്‍റു​​മാ​​യി പ്ര​​ഗ്നാ​​ന​​ന്ദ ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.

ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ 14 റൗ​​ണ്ടാ​​ണു​​ള്ള​​ത്. ഇ​​രു വി​​ഭാ​​ഗ​​ത്തി​​ലെ​​യും 11-ാം റൗ​​ണ്ട് ഇ​​ന്ന് അ​​ര​​ങ്ങേ​​റും. ഇ​​ന്ന​​ലെ വി​​ശ്ര​​മ​​ദി​​ന​​മാ​​യി​​രു​​ന്നു. 13 ആ​​ണ് അ​​ടു​​ത്ത വി​​ശ്ര​​മ​​ദി​​നം. 2026 ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രു​​ടെ എ​​തി​​രാ​​ളി​​ക​​ളെ നി​​ശ്ച​​യി​​ക്കാ​​നാ​​ണ് കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ്. ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷ് ആ​​ണ് ലോ​​ക ചാ​​മ്പ്യ​​ന്‍.

Sports

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ ഒ​​ന്നാം സ്ഥാ​​ന​​ത്ത്

പ്ര​​ഗി​​യ (സൈ​​പ്ര​​സ്): ഫി​​ഡെ 2026 കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ ആ​​ദ്യ ര​​ണ്ട് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു.

ഒ​​രു ജ​​യം ഒ​​രു സ​​മ​​നി​​ല എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള പ്ര​​ക​​ട​​ന​​ത്തോ​​ടെ 1.5 പോ​​യി​​ന്‍റാ​​ണ് പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക്.

ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​നാ​​യ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വ്, അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന എ​​ന്നി​​വ​​ര്‍​ക്കും 1.5 പോ​​യി​​ന്‍റ് വീ​​ത​​മു​​ണ്ട്.

ഓ​​ള്‍ ഇ​​ന്ത്യ സ​​മ​​നി​​ല

വ​​നി​​താ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് പോ​​രാ​​ട്ട​​ത്തി​​ല്‍ ര​​ണ്ടാം റൗ​​ണ്ടി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ഓ​​ള്‍ ഇ​​ന്ത്യ പോ​​രാ​​ട്ട​​ത്തി​​ല്‍ ദി​​വ്യ ദേ​​ശ്മു​​ഖും ആ​​ര്‍. വൈ​​ശാ​​ലി​​യും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞ് പോ​​യി​​ന്‍റ് പ​​ങ്കു​​വ​​ച്ചു.

മ​​ത്സ​​രി​​ക്കു​​ന്ന എ​​ട്ട് താ​​ര​​ങ്ങ​​ള്‍​ക്കും ആ​​ദ്യ ര​​ണ്ട് റൗ​​ണ്ടി​​ലും ജ​​യം നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

Kerala

ദേ​ശീ​യ​ത​ല പ്രോ​ജ​ക്‌ട് എ​ക്‌​സ്‌​പോ: മ​രി​യ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം

വാ​​​ഴ​​​ക്കു​​​ളം: വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ രജത‍ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ​​​ത​​​ല പ്രോ​​​ജ​​​ക്ട് എ​​​ക്‌​​​സ്‌​​​പോ​​​യും മ​​​ത്സ​​​ര​​​വും സ​​​മാ​​​പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​രി​​​യ​​​ന്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, പു​​​ത്ത​​​ന്‍​കു​​​രി​​​ശ് മു​​​ത്തൂ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നി​​​വ​​​ യ​​​ഥാ​​​ക്ര​​​മം ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 45 പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍ എ​​​ക്‌​​​സ്‌​​​പോ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ണ്‍​വെ​​​ര്‍​ട്ട​​​ബി​​​ള്‍ വീ​​​ല്‍ ചെ​​​യ​​​ര്‍ കം ​​​ബെ​​​ഡ്, കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ര്‍​ട്ടി​​​ഫി​​​ഷ​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു. മ​​​ത്സ​​​രവി​​​ജ​​​യി​​​ക​​​ള്‍​ക്ക് കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കി.

Latest News

Corehub Up