ഉപജില്ലാ മേളകളിൽ എൽപി വിഭാഗം ജേതാക്കളായ കൽക്കുളം എംഎംഎംഎൽപി സ്കൂൾ വിദ്യാർഥികളെ പഞ്ചായത്തധികൃതർ അനുമോദിക്കുന്നു.
എടക്കര: നിലന്പൂർ ഉപജില്ലാ വിവിധ മേളകളിൽ മികവ് തെളിയിച്ച കൽക്കുളം എംഎംഎംഎൽപി സ്കൂളിന് മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ അനുമോദനം. ഉപജില്ലാ കലോത്സവത്തിൽ ജനറൽ എൽപി വിഭാഗത്തിൽ ഒന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയതിനാണ് എംഎംഎംഎൽപി സ്കൂളിനെ അനുമോദിച്ചത്.
ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടിയിരുന്നു. വിവിധ മേഖലകളിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അഭിനന്ദിച്ചു.
മുത്തേടം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് എം. റസിയമോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വി.പി. റഷീദലി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജസ്മൽ പുതിയറ, വാർഡ് അംഗങ്ങളായ വി.പി. ബഷീർ, രമിത, ടി.ജി. രാജു, പഞ്ചായത്ത് സെക്രട്ടറി അഭിജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി വിജയകല, വിഇഒ ജാൻസി, സ്കൂൾ പ്രധാനാധ്യാപകൻ സി. പ്രജീഷ്, പിടിഎ പ്രസിഡന്റ് ശ്രീദേവി, എംടിഎ പ്രസിഡന്റ് ഫർസാന, അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Sub-district Arts Festival nattu vishesham local news First place for Kalkkulam LP School