Kerala
കൊച്ചി: വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് സ്വന്തം വീട്ടില്‍ കൂറ്റന്‍ ഫ്ലക്സ് ബോർഡ് വച്ച് കോണ്‍ഗ്രസ് പ്രവര്ത്തകന്. ബാബു ആന്റണി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കടവന്ത്രയ്ക്ക് സമീപം ഗാന്ധിനഗറിലുള്ള തന്റെ വീടിന് മുന്നിൻ സതീശന് അനുകൂലമായി ഫ്ലക്സ് വച്ചത്.
ടീം യുഡിഎഫ് ക്യാപ്റ്റന്‍ നിയുക്ത മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ആണ് വച്ചിരിക്കുന്നത്. അതേസമയം, വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്ലക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
മൂവാറ്റുപുഴയിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന ഫ്ലക്സ് ബോര്‍ഡ് എത്തിയിരുന്നു. എന്നാല്‍ കിഴക്കേക്കര മണിയംകുളം കവലയില്‍ എത്തിയ ഫ്ലക്സ് പിന്നീട് നീക്കിയിരുന്നു. ചൊവ്വാഴ്ച ആലുവ യുസി കോളജിന് മുന്നില്‍ വി.ഡിയെ അനുകൂലിച്ച് ഫ്ലക്സ് എത്തിയിരുന്നു.
സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും കളമശേരിയിലും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അനുകൂലിച്ചു കൊണ്ടുള്ള ഫ്ലക്സുകൾ വീണ്ടും എത്തുന്നത്. അതേസമയം, പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ളക്സുകള്‍.
പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല എന്ന ഫ്ലക്സും വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കുക, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും എന്ന പോസ്റ്ററുമായിരുന്നു വി.ഡിക്കെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നിലും കളമശേരിയിലും പ്രത്യക്ഷപ്പെട്ടത്.
Kerala
കൊച്ചി: എറണാകുളത്ത് ഫ്ലക്സ് യുദ്ധം തുടരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും കളമശേരിയിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അനുകൂലിച്ച് വീണ്ടും ഫ്ലക്സുകള്‍ എത്തിയിരിക്കുകയാണ്. ആലുവ യുസി കോളജിന് മുമ്പിലാണ് വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ഉയര്‍ന്നിരിക്കുന്നത്.
കാലം ചോദിക്കുന്നത് മാറ്റം... മാറ്റത്തിന് വഴിയൊരുക്കാന്‍... വി.ഡി. സതീശന് നയിക്കട്ടെ. കേരളം വി.ഡിക്ക് ഒപ്പം എന്ന വാചകങ്ങളോടെ ഫ്ലക്സ് എത്തിയത്. കടുങ്ങല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം, പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ലക്സുകള്‍.
പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല എന്ന ഫ്ലക്സും വി.ഡി. സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കു,ക കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചു കൊള്ളും എന്ന പോസ്റ്ററുമായിരുന്നു വി.ഡിക്കെതിരെ എത്തിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതിനിടെ മലപ്പുറം തവനൂരില്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞുള്ള ഫ്ലക്സും എത്തിയിട്ടുണ്ട്.
അതേസമയം, ബാലറ്റ് പെട്ടി തുറക്കും മുന്നേ മുഖ്യമന്ത്രി കസേര ആര്‍ക്ക് എന്ന ചര്‍ച്ചയ്ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാകണം മുഖ്യമന്ത്രി എന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്.
മൂന്നു നേതാക്കളുടെ അനുനായികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വിഷയത്തില്‍ നേതാക്കളുടെ പരസ്യ പ്രതികരണം പാര്‍ട്ടി വിലക്കിയിട്ടുണ്ട്. എന്നാല്‍ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്ററികളും പോഡ്കാസ്റ്റുകളും കളം നിറയുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന ജനനായകന് എന്ന എഐ വീഡിയോ പുറത്തിറങ്ങിയിരുന്നു.
കേരളത്തിന്റെ വികസനത്തിനുള്ള ചര്‍ച്ച തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് രമേശ് ചെന്നിത്തലയുടെ കേരളയാത്ര എന്ന പോഡ്കാസ്റ്റും പുറത്തെത്തിയിട്ടുണ്ട്. ലോണ്‍ ആപ്പ് കെണിയെ കുറിച്ചും യുഡിഎഫ് സ്വീകരിക്കാനിരിക്കുന്ന നടപടികള്‍ വിശദീകരിച്ചുമായിരുന്നു ആദ്യ വീഡിയോ. ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം ഇംഗ്ലീഷ് പത്രത്തില്‍ ഫോക്കസ് ഫീച്ചറായി എത്തിയിരുന്നു.
കെ.സി. വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. പാര്‍ലിമെന്റില്‍ കെ.സി. നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം നേരിനൊപ്പം: പോരാട്ടങ്ങള്‍, നിലപാടുകള്‍ എന്ന പുസ്തകമായി പുറത്തിറക്കുന്നുമുണ്ട്. സതീശന്റെ പ്രസംഗങ്ങളുടെ സമാഹാരവും പുറത്തിറങ്ങും.
അതേസമയം, 100ല്‍ അധികം സീറ്റുകള്‍ നേടും എന്ന ആത്മവിശ്വാസമാണ് സതീശന് നേരത്തെ പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന നിമിഷത്തില്‍ തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തര്‍ക്കമില്ലെന്നും സതീശന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന് കെ.സി.യും പ്രതികരിച്ചിരുന്നു.
Kerala
ഗുരുവായൂർ: മണ്ഡലത്തിൽ വിവാദ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. 1977 മുതൽ മണ്ഡലത്തിൽ വിജയിച്ച എംഎൽഎമാരുടെ പേരുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് ചാവക്കാട് ഭാഗത്ത് ബിജെപി സ്ഥാനാർഥി ഈ ബോർഡുകൾ ഉയർത്തിയത്.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഇതുവരെ വിജയിച്ചത് മുസ്ലിം നാമധാരികളായ ജനപ്രതിനിധികളാണെന്ന വാദവുമായാണ് ബി. ഗോപാലകൃഷ്ണന്റെ ഫ്ലക്സ്. ഇത് മനഃപൂർവം വോട്ട് ധ്രുവീകരണത്തിന് വേണ്ടിയുള്ള ശ്രമമാണെന്നുള്ള ആരോപണം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയുടെ ഈ നടപടിക്കെതിരെ യുഡിഎഫും എൽഡിഎഫും നിയമനടപടികൾക്ക് ഒരുങ്ങുകയാണ്.
ഗുരുവായൂരിന് ഇനിയൊരു 'ഹിന്ദു എംഎൽഎ' വേണമെന്ന പരാമർശത്തിന്റെ പേരിൽ ബി. ഗോപാലകൃഷ്ണനെതിരെ ചാവക്കാട് പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ നടപടിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരിക്കുന്നതിനിടയിലാണ് വീണ്ടും സമാനമായ വിവാദം.
Kerala
കൊച്ചി: എറണാകുളം പാലക്കുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാത്യു കുഴല്‍നാടന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. യുഡിഎഫ് പ്രവര്‍ത്തകര്‍ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മാത്യു കുഴല്നാടന്.
ഞായറാഴ്ച രാത്രിയിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചത്. പാലക്കുഴിയില്‍ മൃഗാശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്. പൈനാപ്പിള്‍ ചെടി ഫ്ളക്സില്‍ തിരുകി കീറിയ നിലയില്‍ ആയിരുന്നു. സംഭവത്തില്‍ കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
മാത്യു കുഴല്‍നാടന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ റോഡുകളും പാലങ്ങളും ഏറ്റവും മികച്ചതാക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററിന് അടുത്ത്, വികസനം കൊണ്ടുവരാന്‍ അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍ എന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.
District News
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ഫ്ലക്സുകള്‍ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം.
അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നാണ് ഫ്ളക്സില്‍ പറയുന്നത്. മരുന്ന 27നാണ് ജിം സന്തോഷിനന്റെ ചരമദിനം. ഇതിന്റെ ഭാഗമായാണ് ഫ്ലക്സ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27 ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കൺമുന്നില് ഇട്ട് വെട്ടി കൊലപ്പെടുത്തിയത്.
പ്രദേശത്ത് ഗുണ്ടാആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.
Kerala
കരുനാഗപ്പള്ളി: പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച് വീണ്ടും ഗുണ്ടാസംഘങ്ങൾ. ഗുണ്ടാ നേതാവ് ജിം സന്തോഷിന്റെ ചരമവാര്‍ഷികത്തില്‍ കരുനാഗപ്പള്ളിയിലെ വിവിധയിടങ്ങളില്‍ ഗുണ്ടാ സംഘങ്ങള്‍ ഫ്ളക്സ്ബോർഡുകൾ വച്ചു. നട്ടപ്പാതിരാ കാട്ടുതീപോലെ കത്തുമ്പോള്‍ നീ സൂക്ഷിക്കണം. അന്നെന്റെ പ്രതികാരത്തിന്റെ തുടക്കമാണ് എന്നാണ് ഫ്ളക്സില്‍ പറയുന്നത്. 27 ആണ് ജിം സന്തോഷിന്റെ ചരമദിനം. ഇതിന്റെ ഭാഗമായാണ് ബോർഡ് എന്നു കരുതുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ജിം സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ അമ്മയുടെ കണ്മുന്നില് ഇട്ട് വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അലുവ അതുലും സംഘവുമായിരുന്നു കൊലപാതകത്തിനു പിന്നില്‍.
അതേസമയം, അലുവ അതുല്‍ കൊലക്കേസ് പ്രതികളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പത്ത് പ്രതികളുടെ വീട്ടിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. അതിനിടെ കേസിലെ മുഴുവന്‍ പ്രതികളെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മുഖ്യപ്രതി ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്തവരും സഹായിച്ചവരുമായി 10 പേരുടെ അറസ്റ്റ് ആണ് പോലീസ് രേഖപെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ് അലുവ അതുലിന്റേത് എന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേര്‍ക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യത്തിലും അന്വേഷണം തുടരുന്നു.
എന്നാല്‍, സന്തോഷ് വധത്തിനു അതുലിന്റെ കൊലപാതകവുമായി ഒരു തരത്തിലും ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. സന്തോഷ് വധത്തിനു ശേഷം കടത്തൂര്‍ സംഘത്തിലെ അനീറെന്നയാളെ ആക്രമിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിനു പ്രകോപനമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രദേശത്തു ഗുണ്ടാ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് പോലീസ്.
Kerala
കണ്ണൂർ: എഐസിസി പ്രവർത്തക സമിതിയംഗവും കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപക ഫ്ളക്സ് ബോർഡുകൾ.
നിയമസഭാ സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരനെ അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. “അധികാരത്തിന്റെ തണലിലല്ല. പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് കെ.സുധാകരൻ, പ്രവർത്തകരുടെ ഹൃദയത്തിലാണ് കെ.സുധാകരൻ…അധികാരത്തിന്റെ ചില്ലുമേടയിലല്ല’’ എന്നാണ് ഫ്ളക്സിലെ വാക്കുകൾ.
കഴിഞ്ഞദിവസം കാസർഗോഡ് നിന്ന് തുടങ്ങിയ പുതുയുഗയാത്രയിൽ നിന്ന് കെ. സുധാകരൻ ഇറങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലെക്സുകൾ നശിപ്പിച്ചെന്ന പരാതി. ളാലം ബ്ലോക്ക് പഞ്ചായത്തിലെ വലവൂർ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന അലൻ കക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലൈസമ്മ എന്നിവരുടെ ഫ്ലെക്സുകളാണ് നശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരാജയ ഭീതിയെ തുടർന്ന് എതിർ പാർട്ടിക്കാരാണ് ഫ്ലെക്സുകൾ നശിപ്പിച്ചതെന്ന് സ്ഥാനാർഥികൾ ആരോപിച്ചു. സംഭവത്തിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പ്രതിഷേധ ഫ്ലക്സ് ബോര്‍ഡ്. തിരുവനന്തപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് ഫ്ലക്സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്ലക്സ് ബോര്‍ഡിലുണ്ട്. പത്തനംതിട്ടയിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു പോസ്റ്റര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടെന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം പത്തനംതിട്ട വെട്ടിപ്പുറം എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലും ജി.സുകുമാരന്‍ നായര്‍ക്കെതിരെ പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.