x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ'; മട്ടന്നൂരിലും സതീശൻ അനുകൂല ഫ്ലക്സ്


Published: May 3, 2026 09:15 AM IST | Updated: May 3, 2026 09:15 AM IST

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം ബാക്കി നിൽക്കെ മട്ടന്നൂരിലും വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ് ബോർഡുകൾ. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിൽ "പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ' എന്നാണ് എഴുതിയിരിക്കുന്നത്.

ശനിയാഴ്ച ശ്രീകണ്ഠപുരത്തും തൊടുപുഴയിലും സതീശൻ അനുകൂല ഫ്ലക്സ് ബോർഡ്‌ പ്രത്യക്ഷപ്പെട്ടിരുന്നു.

'പ​ട ന​യി​ച്ച​വ​ർ നാ​ട് ന​യി​ക്കും' എന്നാ​ണ് തൊ​ടു​പു​ഴ പ​ട്ട​യം ക​വ​ല​യ്ക്ക് സ​മീ​പം സ്ഥാപിച്ചിരിക്കുന്ന ഫ്ല​ക്സി​ലെ വാ​ച​കം. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നും ഫ്ല​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള ഫ്ല​സ്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി.​ഡി. സ​തീ​ശ​നെ​തി​രെ ‘കോ​ൺ​ഗ്ര​സ് ഫാ​മി​ലി’ എ​ന്ന പേ​രി​ൽ ചി​ല പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് പു​തി​യ ഫ്ല​ക്സ് സ്ഥാ​പി​ക്ക​പ്പെട്ടത്.

Tags : VD Satheesan Flex board Mattannur

Recent News

Corehub Up