x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ വി​വാ​ദ ഫ്ല​ക്സു​മാ​യി ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി; വോ​ട്ട് ധ്രു​വീ​ക​ര​ണ​മെ​ന്ന് ആ​ക്ഷേ​പം


Published: April 1, 2026 09:56 PM IST | Updated: April 1, 2026 09:56 PM IST

ഗു​രു​വാ​യൂ​ർ: മണ്ഡലത്തിൽ വി​വാ​ദ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഗു​രു​വാ​യൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ. 1977 മു​ത​ൽ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ​മാ​രു​ടെ പേ​രു​ക​ൾ മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചാ​വ​ക്കാ​ട് ഭാ​ഗ​ത്ത് ബി​ജെ​പി സ്ഥാനാർഥി ഈ ​ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.

ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ വി​ജ​യി​ച്ച​ത് മു​സ്‌​ലിം നാ​മ​ധാ​രി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന വാ​ദ​വു​മാ​യാ​ണ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫ്ല​ക്സ്. ഇ​ത് മ​നഃ​പൂ​ർ​വം വോ​ട്ട് ധ്രു​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഇ​തി​നോ​ട​കം തന്നെ ഉയർന്നിട്ടുണ്ട്. ബിജെപി സ്ഥാനാർഥിയുടെ ഈ ന‌ടപ‌ടിക്കെതിരെ യുഡിഎഫും എൽഡിഎഫും നിയമന‌ടപടികൾക്ക് ഒരുങ്ങുകയാണ്.  

ഗു​രു​വാ​യൂ​രി​ന് ഇ​നി​യൊ​രു 'ഹി​ന്ദു എം​എ​ൽ​എ' വേ​ണ​മെ​ന്ന പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ ചാ​വ​ക്കാ​ട് പോ​ലീ​സ് നേരത്തെ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​ന​ട​പ​ടി​യി​ൽ ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും സ​മാ​ന​മാ​യ വി​വാ​ദം.  

 

Tags : GopalaKrishnan FLex Board Elections Latest News

Recent News

Corehub Up